Latest News (Page 1,640)

ന്യൂഡല്‍ഹി: അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനല്‍ വിജയിച്ചു. ബൈച്ചുങ് ബൂട്ടിയ തോല്‍വി നേരിട്ടപ്പോള്‍ മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറും ബംഗാളിലെ ബിജെപി എം എല്‍ എയുമായ കല്യാണ്‍ ചൗബെ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

33 സംസ്ഥാന അസോസിയേഷനുകളുടെ പിന്തുണയോടെയാണ് ചൗബെ പ്രസിഡന്റാവുന്നത്. ഒരു സംസ്ഥാന അസോസിയോഷന്‍ മാത്രമാണ് ബൂട്ടിയയെ പിന്തുണച്ചത്. എഐഎഫ്എഫിന്റെ 85 വര്‍ഷത്തെ ചരിത്രത്തില്‍ പ്രസിഡന്റാവുന്ന ആദ്യ ഫുട്‌ബോള്‍ താരമാണ് കല്യാണ്‍ ചൗബെ. പ്രസിഡന്റ് സ്ഥാനത്തേക്ക് ബുട്ടിയക്ക് രണ്ട് സംസ്ഥാന അസോസിയേഷനുകള്‍ പിന്തുണനല്‍കിയിരുന്നു. എന്നാല്‍ ഒരു വോട്ട് മാത്രമാണ് ഇന്ത്യയുടെ മുന്‍ നായകന് ലഭിച്ചത്. 36 സംസ്ഥാന അസോസിയേഷനുകളില്‍ ലഡാക്കിനും ജമ്മു കശ്മീരിനും മാത്രമാണ് ഇന്ന് നടന്ന തെരഞ്ഞെടുപ്പില്‍ വോട്ടില്ലാതിരുന്നത്.

തെരഞ്ഞെടുപ്പില്‍ തോറ്റെങ്കിലും ഇന്ത്യന്‍ ഫുട്‌ബോളിന്റെ പുരോഗതിക്കായി താന്‍ തുടര്‍ന്നും പ്രവര്‍ത്തിക്കുമെന്ന് ബൈച്ചുങ് ബൂട്ടിയ പറഞ്ഞു. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട കല്യാണ്‍ ചൗബേക്ക് എല്ലാവിധ ആശംസകളും നേരുന്നുവെന്നും ബൂട്ടിയ പറഞ്ഞു. കല്യാണ്‍ ചൗബേക്ക് കീഴില്‍ ഇന്ത്യന്‍ ഫുട്‌ബോളിന് മുന്നോട്ടു കുതിക്കാനാവുമെന്നാണ് പ്രതീക്ഷയെന്നും തന്നെ പിന്തുണച്ച എല്ലാ ആരാധകര്‍ക്കും നന്ദി പറയുന്നുവെന്നും ബൂട്ടിയ പറഞ്ഞു. 14 അംഗ എക്‌സിക്യൂട്ടീവിനെയും വിശിഷ്ട താരങ്ങളെയും ഇന്ന് തെരഞ്ഞെടുത്തിട്ടുണ്ട്. വിശിഷ്ട താരങ്ങളില്‍ മലയാളി താരം ഐ എം വിജയനുമുണ്ട്.

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണ രീതിയ്ക്ക് വലിയ പങ്കാണുള്ളത്. ല്യൂട്ടിൻ, സിയാക്‌സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് തുടങ്ങിയ ഘടകങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേഷിതമാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളേതൊക്കെയാണെന്ന് നോക്കാം.

ബദാം

കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാണ് ബദാം. ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ശരീരകലകളെ നശിപ്പിക്കുന്ന അനിയന്ത്രിതമായ പദാർത്ഥങ്ങൾക്കെതിരെ പ്രതിരോധിക്കും. വിറ്റാമിൻ ഇ പതിവായി കഴിക്കുന്നത് തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തടയും.

മുട്ട

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. മുട്ടയിലുള്ള വിറ്റാമിൻ എ, സിയാക്‌സാന്തിൻ, സിങ്ക് തുടങ്ങിയവയും കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

കാരറ്റ്

വിറ്റാമിൻ എ, ബീറ്റ് കരോട്ടിൽ തുടങ്ങിയവയാൽ സമ്പന്നമാണ് കാരറ്റ്. ഈ ഘടകങ്ങൾ നേതൃസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിച്ച് കണ്ണിന് ആരോഗ്യമേകും.

എണ്ണമയമുള്ള മത്സ്യങ്ങളായ ട്യൂണ, സാൽമൺ, അയല, മത്തി എന്നിവയിൽ ലീൻ പ്രോട്ടീനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും കണ്ണുകൾക്ക് മികച്ചതാണ്.

ന്യൂയോര്‍ക്ക്: ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ ഉയ് ഗുര്‍ മുസ്ലീങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി ഐക്യരാഷ്ട്ര സംഘടന.

മുസ്ലീം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളില്‍ അനധികൃതമായി പാര്‍പ്പിച്ച് ലൈംഗികമായി ഉള്‍പ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകളും ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ വാര്‍ത്തകള്‍ നിഷേധിച്ചു.

അതേസമയം, സിന്‍ജിയാങ്ങിലെ തടവറകളില്‍ ഏകദേശം പത്ത് ലക്ഷം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വിശ്വനീയമായ തെളിവുകള്‍ ഉണ്ടെന്നും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ചൈനീസ് ഭരണകൂടം തടവറകളില്‍ മുസ്ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായും ശാരീരിക പീഢനം ഏല്‍പിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.

ന്യൂഡൽഹി: കേരളത്തിൽ ഏറ്റവും ജനപ്രീതിയുള്ള നേതാവ് സുരേഷ് ഗോപിയാണെന്ന് ബിജെപിയുടെ ആഭ്യന്തര സർവേ റിപ്പോർട്ട്. സ്വകാര്യ ഏജൻസിയുടെ സഹായത്തോടെ നടത്തിയ സർവേയിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. ഭരിക്കുന്ന സംസ്ഥാനങ്ങളിലടക്കം നേതാക്കളുടെ ജനപ്രീതിയിൽ കാര്യമായ കുറവുണ്ടായെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയിൽ കുറവുണ്ടായിട്ടില്ല. നരേന്ദ്ര മോദിയുടെ ജനപ്രീതി കാര്യമായി വർദ്ധിച്ചു. സംസ്ഥാന നേതാക്കളേക്കാൾ ജനപ്രീതി പലയിടങ്ങളിലും നരേന്ദ്ര മോദിക്കുണ്ട്. ഭരിക്കുന്ന സംസ്ഥാനങ്ങളിൽ പോലും പ്രധാന നേതാക്കൾക്കൊന്നും 25 ശതമാനത്തിലധികം ജനപ്രീതിയില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.

പ്രാദേശിക നേതാക്കളേക്കാൾ നരേന്ദ്രമോദിയുടെ പ്രതിച്ഛായ തന്നെ ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പുകളെ നേരിടാനാണ് ബിജെപിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, സർവേ സംബന്ധിച്ച റിപ്പോർട്ടുകൾ നിഷേധിക്കുകയാണ് ബിജെപി സംസ്ഥാന നേതൃത്വം.

യു.എസ് ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടില്‍ സെറീന വില്യംസ് പുറത്ത്. ഓസ്ട്രേലിയന്‍ താരം അയില ട്യോംല്യാനോവിച്ചിനോടാണ് സെറീന പരാജയപ്പെട്ടത്. സ്‌കോര്‍: 75, 67, 61.

അതേസമയം, യു.എസ് ഓപ്പണോടെ ഗ്രാന്റ് സ്ലാം ടൂര്‍ണമെന്റുകളില്‍ നിന്ന് വിരമിക്കുമെന്ന് സെറീന നേരത്തെ പ്രഖ്യാപിച്ചിരുന്നു. സെറീനയുടെ ഐതിഹാസികമായ കരിയറിനാണ് ഇതോടെ അവസാനമാകുന്നത്. കോര്‍ട്ടിലേക്ക് മടങ്ങുന്ന താരം തന്റെ 27 വര്‍ഷത്തെ നീണ്ട കായിക ജീവിതത്തില്‍ 23ഗ്രാന്റ് സ്ലാം കിരീടങ്ങളാണ് സ്വന്തമാക്കിയത്.

‘ഞാന്‍ ടെന്നീസിലെ കരിയര്‍ ഏറെ ആസ്വദിച്ചെന്നും ഇപ്പോള്‍ മകളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടതുണ്ടെന്നും ഏറ്റവും ഇഷ്ടമുള്ളതില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണെന്നും സെറീന പറഞ്ഞു.

തിരുവനന്തപുരം: ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കു വേണ്ടി കെഎസ്ആർടിസി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളിൽ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. തൊഴിലാളി സമരങ്ങളിൽ ഊറ്റം കൊള്ളുന്നൊരു സർക്കാർ കെഎസ്ആർടിസി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്. ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സർക്കാരിന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.

അവിടെ സർക്കാർ ലാഭ നഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെഎസ്ആർടിസി അതിനെ തകർക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാർ ചോദിക്കുന്നത്. ശമ്പളം നൽകാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. അവരുടെ ഓണം കണ്ണീരിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം:

ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾക്കു വേണ്ടി കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും കുടുംബാംഗങ്ങൾക്കും വിവിധ ഡിപ്പോകളിൽ സമരം നടത്തേണ്ടി വരുന്നത് സങ്കടകരമാണ്.

തൊഴിലാളി സമരങ്ങളിൽ ഊറ്റം കൊള്ളുന്നൊരു സർക്കാർ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ സമരം കണ്ടില്ലെന്ന് നടിക്കരുത്. അവരുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യരുത്.

ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയവ പോലെ പൊതുഗതാഗത സംവിധാനവും സർക്കാരിന്റെ ഉത്തരവാദിത്തമാണ്. അവിടെ സർക്കാർ ലാഭ നഷ്ട കണക്കല്ല നോക്കേണ്ടത്. സാധാരണക്കാരുടെ പൊതുഗതാഗത സംവിധാനമാണ് കെ.എസ്.ആർ.ടി.സി. അതിനെ തകർക്കരുത്. ജോലി ചെയ്തതിന്റെ കൂലിയാണ് ജീവനക്കാർ ചോദിക്കുന്നത്. ശമ്പളം നൽകാൻ സർക്കാർ അടിയന്തിരമായി ഇടപെടണം. അവരുടെ ഓണം കണ്ണീരിലാക്കരുത്.

മലപ്പുറം: സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടി ദളിത് വിഭാഗങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന വിവാദ പ്രസംഗവുമായി കെ.ടി ജലീല്‍ എംഎല്‍എ രംഗത്ത്. മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പാര്‍ട്ടിയെ കുരുക്കിലാക്കി ജലീല്‍ ഇത്തരത്തിലൊരു പ്രസംഗം നടത്തിയത്.

‘തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നാമമാത്ര ആനുകൂല്യങ്ങളിലൂടെ എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മുന്നോട്ട് പോകാനാവില്ല. സാമ്ബത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പുരോഗതി. ദളിത് വിഭാഗങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോയി പണിയെടുത്ത് സമ്ബന്നരാകണം’- ഇങ്ങനെയായിരുന്നു ജലീലിന്റെ പരാമര്‍ശം. അതേസമയം, ആസാദ് കശ്മീര്‍ പാരാമര്‍ശത്തിലുണ്ടായ വിവാദത്തിനിടെയാണ് പാര്‍ട്ടിയെ തന്നെ കുരുക്കിലാക്കി ജലീലിന്റെ അടുത്ത പ്രസംഗം.

തിരുവനന്തപുരം: രാജ്യത്ത് ഇനി ഭാവിയുള്ളത് ബിജെപിയ്ക്ക് മാത്രമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കേരളത്തിലും താമര വിരിയുമെന്ന് അദ്ദേഹം പറഞ്ഞു. പട്ടികജാതി മോർച്ച സംഘടിപ്പിച്ച പട്ടികജാതി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കഴക്കൂട്ടം അൽസാജ് കൺവെൻഷൻ സെന്ററിലാണ് പട്ടികജാതിസംഗമം സംഘടിപ്പിച്ചിട്ടുള്ളത്. പത്മനാഭ സ്വാമിയുടെ മണ്ണിൽ പട്ടികജാതി സംഗമത്തിൽ പങ്കെടുക്കാനായതിൽ സന്തോഷമുണ്ടെന്ന് അദ്ദേഹം അറിയിച്ചു.

ലോകത്ത് നിന്ന് കമ്മ്യൂണിസവും രാജ്യത്ത് നിന്ന് കോൺഗ്രസും അപ്രത്യക്ഷമാവുകയാണ്. കേരളത്തിൽ രാഷ്ട്രീയ പ്രവർത്തനം മാത്രം പോരെന്നും ബി ജെ പി പ്രവർത്തകർക്ക് രക്തസാക്ഷിയാകാനുള്ള മനസ് കൂടി വേണമെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവരുടെ ഉന്നമനത്തിനായിട്ടാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രവർത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എട്ട് വർഷമായി നരേന്ദ്രമോദി സർക്കാർ രാജ്യത്ത് അധികാരത്തിൽ ഇരിക്കുന്നു. കോൺഗ്രസ് പാർട്ടി അറുപത് വർഷം രാജ്യം ഭരിച്ചു. കമ്മ്യൂണിസ്റ്റ് പാർട്ടി രാജ്യത്തിലെ ചില സംസ്ഥാനങ്ങളിൽ അധികാരം കൈയ്യാളുകയും കേന്ദ്രത്തിൽ കോൺഗ്രസ് സർക്കാരിനെ പിന്തുണയ്ക്കുകയും ചെയ്തു. ഇവരൊക്കെ ദളിതർക്കും പട്ടിക ജാതി പട്ടിക വർഗ്ഗങ്ങൾക്കും വേണ്ടി എന്ത് ചെയ്തുവെന്ന ചോദ്യവും അദ്ദേഹം ഉന്നയിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പാത കര്‍ണാടക വരെ നീട്ടാനൊരുങ്ങി കേരളം. കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും.

അതേസമയം, പദ്ധതി നീട്ടാനായി കര്‍ണാടകത്തിന്റെ പിന്തുണ തേടാനാണ് കേരളത്തിന്റെ തീരുമാനം. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പദ്ധതി നീളുകയാണെങ്കില്‍ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവളം റാവിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്.

എന്നാല്‍, അതിവേഗ റെയില്‍പാത വേണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആവശ്യപ്പെട്ടത്. ചെന്നൈ- കോയമ്ബത്തൂര്‍ അതിവേഗ പാത വേണം. തൂത്തുക്കുടി, മധുര, കോയമ്ബത്തൂര്‍, ചെന്നൈ പാത വേണമെന്നും അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാകണം ഇതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാലിനെ കൂടാതെ പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്.

തിരുവനന്തപുരം: സംസ്ഥാനത്ത് റോഡുകളുടെ ഗുണനിലവാരം ഉറപ്പാക്കാൻ പൊതുമരാമത്ത് വകുപ്പ് കർശന നടപടികൾ സ്വീകരിക്കുന്നു. 6 മാസത്തിനകം റോഡ് തകർന്നാൽ എഞ്ചിനീയർമാരെയും കരാറുകാരെയും പ്രതികളാക്കി കേസ് രജിസ്റ്റർ ചെയ്യുമെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ഹൈക്കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് നടപടിയെന്നും അധികൃതർ അറിയിച്ചു.

ഉദ്യോഗസ്ഥരെയും കരാറുകാരെയും പ്രതികളാക്കി കേസെടുക്കുന്ന പക്ഷം അന്വേഷണം 6 മാസത്തിനകം പൂർത്തിയാക്കുകയും കോടതിയിൽ റിപ്പോർട്ട് സമർപ്പിക്കുകയും വേണം. നിർമ്മാണം പൂർത്തിയാക്കുകയോ അറ്റകുറ്റപ്പണി നടത്തുകയോ ചെയ്ത റോഡ് ഒരു വർഷത്തിനിടയിൽ തകർന്നാലും ഉദ്യോഗസ്ഥരും കരാറുകാരും അന്വേഷണം നേരിടേണ്ടി വരും.

ഇത്തരം അന്വേഷണം 3 മാസത്തിനകം പൂർത്തിയാക്കണം. മനഃപൂർവമായതോ, ഉത്തരവാദിത്തമില്ലായ്മ മൂലമുള്ളതോ ആയ വീഴ്ച കണ്ടെത്തിയാൽ ഉദ്യോഗസ്ഥർക്കും കരാറുകാർക്കും എതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്നും പൊതുമരാമത്ത് വ്യക്തമാക്കി.