ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ മുസ്ലീങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന് ഐക്യരാഷ്ട്ര സംഘടന

ന്യൂയോര്‍ക്ക്: ചൈനയിലെ തടവ് കേന്ദ്രങ്ങളില്‍ ഉയ് ഗുര്‍ മുസ്ലീങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നുവെന്ന ആരോപണവുമായി ഐക്യരാഷ്ട്ര സംഘടന.

മുസ്ലീം ന്യൂനപക്ഷങ്ങളെ തടവു കേന്ദ്രങ്ങളില്‍ അനധികൃതമായി പാര്‍പ്പിച്ച് ലൈംഗികമായി ഉള്‍പ്പടെ പീഡിപ്പിച്ചതിന്റെ തെളിവുകളും ഐക്യരാഷ്ട്രസഭ പുറത്ത് വിട്ടിട്ടുണ്ട്. മുസ്ലിം ന്യൂനപക്ഷങ്ങളോട് ചൈന മനുഷ്യാവകാശ ലംഘനം കാട്ടുകയാണെന്ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കമ്മീഷന്‍ വ്യക്തമാക്കി. എന്നാല്‍, ചൈനയിലെ കമ്മ്യൂണിസ്റ്റ് ഭരണകൂടം ഈ വാര്‍ത്തകള്‍ നിഷേധിച്ചു.

അതേസമയം, സിന്‍ജിയാങ്ങിലെ തടവറകളില്‍ ഏകദേശം പത്ത് ലക്ഷം പേരെ തടവിലാക്കിയിട്ടുണ്ടെന്നും ചൈന നടത്തിയ കുറ്റകൃത്യങ്ങള്‍ക്ക് വിശ്വനീയമായ തെളിവുകള്‍ ഉണ്ടെന്നും യുഎന്‍ മനുഷ്യാവകാശ ഏജന്‍സി ചൂണ്ടിക്കാട്ടി. ഇതിന് പുറമെ ചൈനീസ് ഭരണകൂടം തടവറകളില്‍ മുസ്ലീങ്ങളെ കൂട്ടത്തോടെ കൊന്നൊടുക്കുന്നതായും ശാരീരിക പീഢനം ഏല്‍പിക്കുന്നതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.