Latest News (Page 1,641)

ന്യൂഡൽഹി: വിദ്യാർഥികളെയും അധ്യാപകരെയും ബോധവത്കരിക്കാൻ സ്‌കൂളുകളിൽ ട്രാൻസ്ജെൻഡർ വിഷയങ്ങൾ ഉൾക്കൊള്ളുന്ന പാഠ്യപദ്ധതി അവതരിപ്പിക്കണമെന്ന് നിർദ്ദേശിച്ച് ദേശീയ വനിതാ കമ്മിഷൻ. സ്‌കൂളുകളിൽ നിന്നുള്ള ട്രാൻസ്‌ജെൻഡർ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് വർദ്ധിക്കുന്ന സാഹചര്യത്തിൽ പാഠ്യപദ്ധതി പരിഷ്‌കരിക്കണമെന്നാണ് വനിതാ കമ്മീഷന്റെ നിർദേശം. സ്‌കൂളുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ട്രാൻസ്ജെൻഡർമാർക്കായി കൗൺസിലിങ് സംവിധാനം വികസിപ്പിക്കണമെന്ന നിർദ്ദേശവും കമ്മീഷൻ മുന്നോട്ടുവെയ്ക്കുന്നുണ്ട്.

ട്രാൻസ്ജെൻഡർ കുട്ടികളുടെ രക്ഷിതാക്കളും കുടുംബാംഗങ്ങളും അവരെ കൈയ്യൊഴിയരുത്. സ്വത്തിലും അവർക്ക് അവകാശം നൽകണം. അവർക്കായി നൈപുണി വികസന വർക്ഷോപ്പുകൾ, ആരോഗ്യ സംരക്ഷണ പദ്ധതികൾ, ഇൻഷുറൻസ് പരിരക്ഷ തുടങ്ങിയവയും സജ്ജമാക്കണം. അവരുടെ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ദേശീയ ഹെൽപ്പ്ലൈൻ വികസിപ്പിക്കണം. ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് പാർപ്പിടം, ഭക്ഷണം, വൈദ്യസഹായം, വിനോദസൗകര്യങ്ങൾ തുടങ്ങിയവ ലഭ്യമാക്കാൻ ലക്ഷ്യമിട്ട ‘ഗരിമ ഗ്രെഹ്’ പദ്ധതികൾ ശരിയായി നടപ്പാക്കണമെന്നും ട്രാൻസ്വുമണുകളെ അവരുടെ നിയമപരമായ അവകാശങ്ങളെക്കുറിച്ച് ബോധവത്കരിക്കാൻ പരിപാടികൾ സംഘടിപ്പിക്കണമെന്നും വനിതാ കമ്മീഷൻ നിർദ്ദേശം നൽകി.

തിരുവനന്തപുരത്ത് ശുചീകരണ തൊഴിലാളികളെ പിരിച്ചുവിട്ട സംഭവത്തില്‍ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. പ്രതിഷേധിക്കുന്നവരെ പിരിച്ചു വിടുക എന്നത് പാര്‍ട്ടി നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ശനിയാഴ്ചയായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലെ ചാലാ സര്‍ക്കിളിലെ ശുചീകരണ തൊഴിലാളികള്‍ സ്വന്തം പണം മുടക്കി വാങ്ങിയ ഓണസദ്യ മാലിന്യക്കുപ്പയില്‍ തള്ളിയിരുന്നു. തൊഴിലാളികളുടെ ഓണാഘോഷം മുടക്കി ഷിഫ്റ്റ് തീര്‍ന്നിട്ടും പണി ചെയ്യിപ്പിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സംഭവം. ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറുടേയും ഹെല്‍ത്ത് സൂപ്പര്‍വൈസറുടേയും റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏഴ് സ്ഥിരം തൊഴിലാളികളെ മേയര്‍ ആര്യാ രാജേന്ദ്രന്‍ സസ്‌പെന്‍ഡ് ചെയ്യുകയും നാല് താല്‍ക്കാലികക്കാരെ പിരിച്ചുവിടുകയും ചെയ്തു. കൂടാതെ സംഭവത്തില്‍ വിമര്‍ശിച്ച് മേയര്‍ ആര്യാ രാജേന്ദ്രന്‍ ഫേസ്ബുക്ക് പോസ്റ്റിടുകയും ചെയ്തു.

അതേസമയം, ശുചീകരണ തൊഴിലാളികള്‍ക്കെതിരായ തിരുവനന്തപുരം നഗരസഭയുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. നടപടി പിന്‍വലിക്കണമെന്ന് സിഐടിയുവും ഐഎന്‍ടിയുസിയും ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ഭാഗം കേള്‍ക്കാതെയാണ് നടപടി എന്നാണ് ഇവരുടെ പരാതി. ഡ്യൂട്ടി കഴിഞ്ഞ് ആഘോഷത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുന്നതിനിടെ അറവു മാലിന്യങ്ങള്‍ പെറുക്കാന്‍ ആവശ്യപ്പെട്ടു എന്നാണ് പരാതി. അതിനുശേഷം എങ്ങനെ സദ്യ കഴിക്കുമെന്നാണ് ഇവരുടെ ചോദ്യം. പ്രതിഷേധിക്കാനുള്ള തൊഴിലാളികളുടെ അവകാശത്തെ അടിച്ചമര്‍ത്തി എന്നാണ് മേയറുടെ നടപടിയില്‍ വിമര്‍ശനമുയരുന്നത്.

ന്യൂഡൽഹി: യുഎപിഎ കേസിൽ അറസ്റ്റിലായ മലയാളി മാദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചതിൽ പ്രതികരണവുമായി സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. സുപ്രീം കോടതിയുടെ തീരുമാനം സ്വാഗതാർഹമാണെന്ന് അദ്ദേഹം പറഞ്ഞു. മറ്റ് നിരവധി കേസുകൾക്ക് ഇത് മാതൃകയാകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അറിയിച്ചു.

വെള്ളിയാഴ്ച്ചയാണ് സിദ്ദിഖ് കാപ്പന് സുപ്രീം കോടതി ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായ ശേഷം ജാമ്യം അനുവദിച്ചാൽ മതിയെന്ന യുപി സർക്കാരിന്റെ ആവശ്യം കോടതി തള്ളി.

സിദ്ദിഖ് കാപ്പൻ ആറാഴ്ച ഡൽഹി വിട്ടു പോകരുതെന്നും കോടതി നിർദ്ദേശിച്ചു. കേരളത്തിൽ എത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകൾ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണെന്നും കോടതി പറഞ്ഞു.

ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ‘ഭാരത് ജോഡോ യാത്ര’ കന്യാകുമാരിയില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച് തമിഴ്‌നാട്ടിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുകയാണ്. വെയിലും മഴയും മഞ്ഞുമെല്ലാം താണ്ടിയുള്ള യാത്ര ഓരോ ദിവസവും പൂര്‍ത്തിയാകുമ്പോഴേക്കും രാത്രിയാവും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ 119 സ്ഥിരം യാത്രികരും, കൂടാതെ അതിഥി യാത്രികരായി വേറെയും. സ്ഥിരയാത്രികരും മറ്റുമായി 230 പേര്‍ക്ക് എല്ലാ ദിവസവും താമസിക്കാന്‍ കോണ്‍ഗ്രസ് തന്നെ സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

അതേസമയം, ട്രക്കുകളില്‍ ഒരുക്കിയ കണ്ടെയ്‌നറുകളിലാണ് രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ സ്ഥിരയാത്രികര്‍ രാത്രി തങ്ങുന്നത്. ട്രെയിനിലെ ബര്‍ത്തുകള്‍ക്ക് സമാനമായ സംവിധാനം. ശുചിമുറികളും ഇത്തരം കണ്ടെയ്‌നറുകളില്‍ തന്നെയുണ്ട്. യാത്രയോടൊപ്പം തന്നെ കശ്മീര്‍ വരെ ഈ 60 കണ്ടെയ്‌നറുകളും സഞ്ചരിക്കും. ഓരോ ദിവസവും രാത്രി ക്യാമ്പ് ചെയ്യുന്ന സ്ഥലത്ത് രണ്ട് ഏക്കറോളം ഇടം ഈ കണ്ടൈനറുകള്‍ക്കായി മാറ്റിവയ്ക്കും. ഭക്ഷണം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒരുക്കി നല്‍കും.

12 സംസ്ഥാനങ്ങളിലൂടെ, രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലൂടെ സഞ്ചരിച്ച് 2023 ജനുവരി 23-ന് ഭാരത് ജോഡോ യാത്ര കശ്മീരിലാണ് സമാപിക്കുക.

ന്യൂഡല്‍ഹി: ബ്രിട്ടനിലെ എലിസബത്ത് രാജ്ഞിയുടെ നിര്യാണത്തില്‍ ഇന്ത്യയിലും ദുഖാചരണം. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്. സെപ്തംബര്‍ പതിനൊന്നിന് രാജ്ഞിയോടുള്ള ആദരസൂചകമായി ദേശീയപതാക പകുതി താഴ്ത്തിക്കെട്ടും. ആ ദിവസം ആഘോഷ പരിപാടികളൊന്നും സര്‍ക്കാര്‍ തലത്തില്‍ സംഘടിപ്പിക്കുകയില്ലെനന്ും സര്‍ക്കുലറില്‍ വ്യക്തമാക്കുന്നു.

അത്സമയം, രാജ്ഞിയുടെ ആരോഗ്യനില മോശമാണെന്ന് നേരത്തെ റിപ്പോര്‍ട്ട് പുറത്തു വന്നിരുന്നു. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോറലിലെ കൊട്ടാരത്തില്‍ വച്ചായിരുന്നു എലിസബത്ത് രാജ്ഞി അന്തരിച്ചത്. 96 വയസായിരുന്നു. മരണ സമയത്ത് കിരീടാവകാശിയും മകനുമായ ചാള്‍സ് രാജകുമാരനും ഭാര്യ കാമിലയും മകള്‍ ആന്‍ രാജകുമാരിയും രാജ്ഞിക്കൊപ്പം ഉണ്ടായിരുന്നു. കിരീടധാരണത്തിന്റെ 70ാം വര്‍ഷത്തിലാണ് എലിസബത്ത് രാജ്ഞി വിടപറഞ്ഞത്. 1952 ല്‍ ആണ് എലിസബത്ത് രാജ്ഞി രാജഭരണമേറ്റത്.

തിരുവനന്തപുരം: മന്ത്രിസ്ഥാനത്തിന് പിന്നാലെ എംഎല്‍എ സ്ഥാനവും രാജിവയ്ക്കുമെന്ന വാര്‍ത്തകള്‍ തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍.

‘ഞാന്‍ എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല. എംഎല്‍എ സ്ഥാനം രാജിവയ്ക്കണമെന്ന തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല. നേരത്തെ ഞാന്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി സ്ഥാനം വഹിച്ചത് എംഎല്‍എ പദവിയില്‍ തുടര്‍ന്നു കൊണ്ടായിരുന്നു’- എം.വി ഗോവിന്ദന്‍ വ്യക്തമാക്കി.

അതേസമയം, അനര്‍ഹമായ രീതിയില്‍ ആര്‍ക്കും പാര്‍ട്ടി ജോലിക്ക് ശുപാര്‍ശ ചെയ്യില്ലെന്നും, എന്നാല്‍ കമ്യൂണിസ്റ്റുകാരന്‍ ആയത് കൊണ്ട് ജോലി പാടില്ല എന്ന നിലപാട് ശരിയല്ലെന്നും പ്രിയ വര്‍ഗ്ഗീസുമായി ബന്ധപ്പെട്ട വിവാദങ്ങളോട് അദ്ദേഹം പ്രതികരിച്ചു.

ന്യൂഡല്‍ഹി: രാജ്യമെമ്ബാടുമുള്ള 14,500 സര്‍ക്കാര്‍ സ്‌കൂളുകള്‍ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടു കൂടി തുടങ്ങിയ പി.എം.ശ്രീ പദ്ധതിക്ക് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. 2022-23 മുതല്‍ അഞ്ചുവര്‍ഷത്തേക്ക് 27,360 കോടിരൂപ ചെലവിലാണ് പദ്ധതി നടപ്പിലാക്കുന്നത്. മൊത്തം ചെലവിന്റെ 66 ശതമാനം (18,128 കോടിരൂപ) കേന്ദ്രം വഹിക്കും.

ദേശീയ വിദ്യാഭ്യാസ നയം 2020 ന്റെ എല്ലാ സവിശേഷതകളും അടങ്ങിയതാകും പിഎം ശ്രീ സ്‌കൂളുകള്‍. ഇവ മാതൃകാപരമായ സ്‌കൂളുകളായി പ്രവര്‍ത്തിക്കും. കൂടാതെ ഇവയുടെ സമീപത്തുള്ള മറ്റ് സ്‌കൂളുകളുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്യും.

അതേസമയം, നിലവിലെ സര്‍ക്കാര്‍ സ്‌കൂളുകളെ മെച്ചപ്പെടുത്തി സമഗ്രവും ആധുനികവും ദേശീയ വിദ്യാഭ്യാസനയത്തിന് അനുസൃതവുമായ പഠനരീതി ഇവയില്‍ നടപ്പാക്കും. സമഗ്രശിക്ഷ പദ്ധതി, കേന്ദ്രീയവിദ്യാലയ സംഘടന്‍, നവോദയ വിദ്യാലയസമിതി എന്നിവയിലൂടെയാകും പദ്ധതി നടപ്പാക്കുക. ഇത് 18 ലക്ഷം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് ഗുണംചെയ്യുമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍.

പാലാ: സംസ്ഥാനത്ത് മയക്കുമരുന്നു കച്ചവടം വ്യാപിക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്.

ബിഷപ്പിന്റെ വാക്കുകള്‍

‘മയക്കുമരുന്നു സംഘങ്ങള്‍ തന്നെ ഭരണത്തെ നിയന്ത്രിക്കുന്ന വിധത്തിലേക്ക് കാര്യങ്ങള്‍ മാറുന്നു. കുട്ടികളെയും സ്ത്രീകളെയും മയക്കുമരുന്നിന്റെ വിപണനത്തിനായി ഉപയോഗിക്കുന്ന അവസ്ഥയുണ്ട്. നമ്മുടെ രാജ്യത്തും ഭീതിജനകമാണെന്ന് മനസ്സിലാകാം. ബോധപൂര്‍വ്വം മയക്കുമരുന്നു വില്‍ക്കുന്ന സംഘങ്ങള്‍ ഇവിടെയുണ്ട്. ബോധവല്‍ക്കരണം പോലും ഫലവത്താകുന്നില്ലെന്നതാണ് അവസ്ഥ. ഉപയോഗിക്കുന്നവര്‍ പ്രിയപ്പെട്ടവരെ പോലും അറിയിക്കുന്നില്ല. നിയമവാഴ്ച്ചയെ മറികടക്കുന്ന വിധത്തിലാണ് സംഘങ്ങളുടെ പ്രവര്‍ത്തനം. മയക്കുമരുന്ന് മാഫിയക്കെതിരേ കണ്ണടക്കുന്നതും നിഷ്ട്കിയമായി ഇരിക്കുന്നതും കുറ്റമാണ്. മയക്കുമരുന്ന് വലിയ തോതില്‍ പടര്‍ന്നു കയറി കഴിഞ്ഞു ഇതിനെ നിയന്ത്രിക്കാന്‍ കഴിയണം. മയക്കുമരുന്നിന് അടിമ ആകുന്നവരെ ചികിത്സിക്കാന്‍ തയ്യാറായിട്ടുള്ളവരെ പ്രോത്സാഹിപ്പിക്കണം. കുറ്റകരമായ അനാസ്ഥയാണ് മയക്കു മരുന്നിമെതിരേ ശബ്ദം ഉയര്‍ത്താതിരിക്കുന്നത്. വ്യക്തിപരമായ സ്വാതന്ത്ര്യം, വ്യക്തിപരമായ ആവിഷ്‌കാരസ്വാതന്ത്ര്യം എന്നിങ്ങനെ ഉണ്ടായ സാമൂഹികമാറ്റം വലിയ മൂല്യച്യൂതിയിലേക്കാണ് സമൂഹത്തെ എത്തിച്ചത്. വിഷം കലര്‍ന്ന ഭക്ഷ്യസാധനങ്ങള്‍ വില്‍ക്കുന്നത് പൊലെ തന്നെയാണ കൊടിയ തിന്മയാണ് മയക്കുമരുന്നിന്റെയും കച്ചവടം. ജനാധിപത്യം മാന്യമായി നടക്കുന്ന രാജ്യമാണ് ഇന്ത്യ. ഇന്ത്യയുടെ ആദ്യത്തെ പ്രസിഡന്റ് ദളിത് വനിത ആയിരിക്കണം എന്നത് ഗാന്ധിജിയുടെ സ്വപ്നമായിരുന്നു. അതാണ ഇപ്പോള്‍ നടപ്പിലായത്. ഇന്ത്യയുടെ പാരമ്ബര്യത്തില്‍ ക്രിസ്ത്യാനികള്‍ക്കും വലിയ പങ്കുണ്ട്. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട്. ഐസ്‌ക്രീം പാര്‍ലറുകള്‍ ഹോട്ടലുകള്‍ തുടങ്ങിയ കേന്ദ്രങ്ങള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നുണ്ട്. കുട്ടികള്‍ സൗഹൃദം തെരഞ്ഞെടുക്കുന്നത് സര്‍പ്പത്തിന്റെ ജാഗ്രതയോടെ വേണം.

ന്യൂഡൽഹി: കർത്തവ്യ പഥ് ഉദ്ഘാടനത്തോടെ ഒരു പുതിയ യുഗം ആരംഭിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കൊളോണിയലിസത്തിന്റെ പ്രതീകമായ ‘കിംഗ്സ് വേ’ (രാജ്പഥ്) എന്നെന്നേക്കുമായി മായ്ച്ചു കളഞ്ഞതിനാൽ ഒരു പുതിയ യുഗം ആരംഭിച്ചതായി അദ്ദേഹം വ്യക്തമാക്കി. ഇന്ത്യാ ഗേറ്റിൽ കർത്തവ്യപഥ് ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

ഇന്ത്യാ ഗേറ്റിന് സമീപം പണി കഴിപ്പിച്ച നേതാജി സുഭാഷ് ചന്ദ്രബോസിന്റെ കൂറ്റൻ പ്രതിമയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. 28 അടി ഉയരമുള്ള പ്രതിമയാണ് പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിച്ചത്. നേതാജിയുടെ പ്രതിമ സ്ഥാപിച്ചതിലൂടെ, ശാക്തീകരിക്കപ്പെട്ട ഇന്ത്യയ്ക്കായി ഒരു പുതിയ പാത ഞങ്ങൾ സ്ഥാപിച്ചുവെന്ന് പ്രധാനമന്ത്രി അറിയിച്ചു. കഴിഞ്ഞ എട്ട് വർഷത്തിനിടെ നേതാജി സുഭാഷ് ചന്ദ്രബോസിന്റെ മുദ്ര പതിപ്പിച്ച നിരവധി തീരുമാനങ്ങൾ ഞങ്ങൾ കൈക്കൊണ്ടിട്ടുണ്ട്. ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ ദേശീയ പതാക ഉയർത്തിയ അഖണ്ഡ ഭാരതത്തിന്റെ ആദ്യ തലവനായിരുന്നു അദ്ദേഹമെന്നും നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.

അതേസമയം, പദ്ധതിയുടെ ഭാഗമായി പ്രവർത്തിച്ച തൊഴിലാളികളുമായി പ്രധാനമന്ത്രി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. പൊതുഗതാഗതത്തിന് വലിയ തോതിൽ തടസ്സം സൃഷ്ടിക്കാതെ റിപ്പബ്ലിക് ദിന പരേഡ് ഉൾപ്പെടെ ഉള്ളവ നടത്താൻ കർത്തവ്യപഥിൽ സാധിക്കും. രാജ്യത്തിന്റെ ശിൽപ്പകലാ പാരമ്പര്യത്തിന്റെ മികച്ച ഉദാഹരണമായിരിക്കും ഇതെന്നാണ് പ്രധാനമന്ത്രിയുടെ അറിയിച്ചത്.

ന്യൂഡൽഹി: ഉത്തർപ്രദേശ് സർക്കാർ യുഎപിഎ ചുമത്തിയ മലയാളി മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. യുപി സർക്കാർ ചുമത്തിയ യുഎപിഎ കേസിലാണ് സുപ്രീംകോടതി സിദ്ദിഖ് കാപ്പന് ജാമ്യം അനുവദിച്ചത്. അന്വേഷണം പൂർത്തിയായ ശേഷം ജാമ്യം അനുവദിച്ചാൽ മതിയെന്ന യുപി സർക്കാരിന്റെ ആവശ്യം കോടതി തള്ളി.

സിദ്ദിഖ് കാപ്പൻ ആറാഴ്ച ഡൽഹി വിട്ടു പോകരുതെന്നും കോടതി നിർദ്ദേശിച്ചു. കേരളത്തിൽ എത്തിയാൽ ലോക്കൽ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണമെന്ന നിർദ്ദേശവും കോടതി നൽകിയിട്ടുണ്ട്. എന്ത് തെളിവാണ് കാപ്പനെതിരെ കൂടുതലായി കണ്ടെത്തിയതെന്ന് കോടതി ചോദിച്ചു. കണ്ടെത്തിയ ലഘുലേഖകൾ എങ്ങനെയാണ് അപകടകരമാകുന്നത്. ലഘുലേഖകൾ അഭിപ്രായ പ്രകടനങ്ങൾ മാത്രമാണെന്നും കോടതി പറഞ്ഞു.

ഹത്രാസ് പീഡനം റിപ്പോർട്ട് ചെയ്യാൻ പോകുന്നതിനിടെയാണ് 2020 ഒക്ടോബർ അഞ്ചിന് സിദ്ദിഖ് കാപ്പന് ഉത്തർപ്രദേശ് പൊലീസ് യു.എ.പി.എ വകുപ്പുകൾ പ്രകാരം അറസ്റ്റ് ചെയ്തത്.

മഥുര കോടതിയും അലഹബാദ് ഹൈക്കോടതിയുടെ ലക്‌നൗ ബഞ്ചും സിദ്ദിഖ് കാപ്പന് ജാമ്യം നൽകാത്ത സാഹചര്യത്തിലാണ് കുടുംബം സുപ്രീംകോടതിയെ സമീപിച്ചത്. മാധ്യമ പ്രവർത്തകൻ എന്ന നിലയിലാണ് ഹാത്രാസിൽ പോയതെന്ന സിദ്ദിഖ് കാപ്പന്റെ വാദം നിലനിൽക്കില്ലെന്ന് വ്യക്തമാക്കിയായിരുന്നു അലഹാബാദ് ഹൈക്കോടതിയുടെ നടപടി.