നമുക്കുള്ളത് ഇനി നാം തന്നെ വിളയിക്കാം, കൃഷി കര്‍ണ പദ്ധതിയിലൂടെ സേവനങ്ങള്‍ അനവധി !
തിരുവനന്തപുരം: കൃഷിയില്‍ താല്‍പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കാന്‍ നൂതന പദ്ധതിയുമായി സംസ്ഥാനം. കൃഷി ചെയ്യാന്‍ താല്‍പര്യപ്പെടുന്നവര്‍ക്കായി വിദഗ്ദ്ധ ഉപദേശങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും നല്‍കാനായി കൃഷി കര്‍ണ എന്ന പദ്ധതിയാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നത്. സംസ്ഥാന അഗ്രി ഹോര്‍ട്ടി സൊസൈറ്റി, സസ്റ്റെയ്നബിള്‍ ഫൗണ്ടേഷന്‍ എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഭക്ഷ്യോല്‍പ്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുകയും കാര്‍ഷിക രംഗത്തേക്ക് കൂടുതല്‍ പേരെ കൊണ്ടുവരുകയുമാണ് പദ്ധതി ലക്ഷ്യമാക്കുന്നത്.
കാര്‍ഷിക വൃത്തിയില്‍ ശരിയായ രീതിയിലുള്ള പരിശീലനം മുതല്‍ ഉല്‍പ്പന്നത്തിന്റെ വിതരണം വരെയുള്ള സേവനങ്ങള്‍ പദ്ധതിയുടെ ഭാഗമായി കര്‍ഷകര്‍ക്ക് ലഭിക്കും. കാര്‍ഷിക മേഖലയില്‍ ഒട്ടേറെ ആശയങ്ങള്‍ ആവിഷ്‌കരിച്ച ക്യുര്‍ 3 ഇന്നൊവേഷന്‍സ് എന്ന സ്റ്റാര്‍ട്ടപ്പിനാണ് നിര്‍വഹണ ചുമതല.
വിദഗ്ദ്ധരുടെ ഉപദേശങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും മാത്രമല്ല, മിനി പോളിഹൗസുകള്‍, പോളിഹൗസുകള്‍, അക്വാപോണിക്,ഹൈഡ്രോപോണിക്, ഹൈടെക് മഷ്‌റൂം പ്രോജക്ട്, ഇന്റ്‌ഗ്രേറ്റഡക ഫാമിംഗ്, ആടുവളര്‍ത്തല്‍, കോഴിവളര്‍ത്തല്‍ തുടങ്ങി പ്രവര്‍ത്തന സജ്ജമായ ഹൈടെക് യൂണിറ്റുകളും പദ്ധതിയുടെ ഭാഗമായി ലഭ്യമാണ്. ഫോണ്‍: 94005 85947, 9496209877