Feature

“കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി” എന്നാണ് ചൊല്ല്.. അങ്ങനെയുള്ള മന്ത്രി മാർ നമ്മുടെ ജനാധിപത്യ ത്തിന്റെ പൈത്യമായി മാറുന്ന കാഴ്ച നമ്മൾ കണ്ടിട്ടുണ്ട്.എന്നാൽ രാജ്യത്തെ വിഴുങ്ങുന്ന മന്ത്രിമാരെ നിശിതപരിഹാസത്തിലൂടെ” കൊല്ലാക്കൊല” കൊല്ലാറുണ്ടായിരുന്ന മന്ത്രിമാരുടെ ജനുസിൽ പെടുത്താൻ നമുക്ക് ഒരേയൊരു മന്ത്രിയേ ഉണ്ടായിരുന്നുള്ളു..

സാക്ഷാൽ പി.കെ.മന്ത്രി..!

വകുപ്പുമന്ത്രിയെ കഥാപാത്രമാക്കി കാർട്ടൂൺ വരച്ചതിന്റെ പേരിൽ വിദ്യാഭ്യാസ വകുപ്പിൽ നിന്നും ശിക്ഷണനടപടി ഏറ്റുവാങ്ങേണ്ടി വന്ന ചിത്രകലാ അധ്യാപകൻ കൂടിയായിരുന്ന പി.കെ.മന്ത്രി..!!

“തനിനിറം”പത്രവും പി.കെ.മന്ത്രി യുടെ കറുകറുത്ത ഫലിതത്തിൽ ചാലിച്ച ബ്രഷ് വരയിലെ പരിഹാസത്തിന്റെ കൂരമ്പും അക്കാലത്തെ നേതാക്കളുടെ പേടിസ്വപ്നമായിരുന്നല്ലൊ…
അദ്ദേഹം വരയിലൂടെ കൊമ്പിൽ കോർത്ത പലേ മന്ത്രി വമ്പൻമാരും എക്സ് മിനിസ്റ്റർമാരായി മാറിയിട്ടും വേർപാടിന്റെ ആയുർദൈർഘ്യം കാൽനൂറ്റാണ്ട് കടന്നിട്ടും കാർട്ടൂണിസ്റ്റ് മന്ത്രി ഇന്നും ചിരിപ്പിക്കാനും ചിന്തിപ്പിക്കാനും വകയും വകുപ്പുമുള്ള കാർട്ടൂണിന്റെ എവർഗ്രീൻ മന്ത്രിയായി തുടരുന്നു..!!!

അദ്ദേഹത്തിന്റെ “പാച്ചുവും കോവാലനും” ഇന്നും മധ്യ വയസു പിന്നിട്ട തലമുറയുടെ വെടിവട്ടങ്ങളിൽ കൂടെക്കൂടെ കടന്നു വരാറുള്ളത് അതുകൊണ്ട് തന്നെ…
മന്ത്രിമാരെ വരച്ചവരയിൽ നിർത്തിയ മന്ത്രിയുടെ ആ വരകൾ വീണ്ടും തനിനിറത്തിലൂടെ കാണാൻ കഴിഞ്ഞപ്പോൾ അതും അക്ഷര സമ്പന്നനായ ശേഖരൻ നായരുടെ വരികളും ചേര്‍ന്നതോടെ പുതിയൊരു അനുഭവമായി.

നിത്യഹരിത മന്ത്രിക്ക് പ്രണാമം…

makarasankranthi

രാജ്യത്തുടനീളം അത്യാഹ്‌ളാദപൂര്‍വ്വം ആഘോഷിക്കുന്ന ഉത്സവമാണ് മകരസംക്രാന്തി. ഇന്ത്യയിലങ്ങോളമിങ്ങോളം വിവിധ ആചാരങ്ങളോടെ ഈ ദിവസം ആഘോഷിക്കുന്നു. ഈ വര്‍ഷം ഇത് ജനുവരി 14ന് ആചരിക്കുന്നു. തമിഴ്നാട്ടില്‍ പൊങ്കല്‍, ആസാമില്‍ മാഘ് ബിഹു, ആന്ധ്രാപ്രദേശിലെ പെദ്ദ പാണ്ഡുഗ, മധ്യ-ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളില്‍ മകരസംക്രാന്തി, ഗുജറാത്തില്‍ കൈറ്റ് ഫെസ്റ്റിവല്‍ എന്നിങ്ങനെ പല പേരുകളില്‍ മകരസംക്രാന്തി അറിയപ്പെടുന്നു. പുണ്യനദികളിലുള്ള സ്‌നാനവും തീര്‍ത്ഥാടനങ്ങളും മേളകളും ഉത്സവത്തിന്റെ ഭാഗമാണ്

ദക്ഷിണായനം പൂര്‍ത്തിയാക്കി സൂര്യന്‍ ഉത്തരായനത്തിലേക്ക് കടക്കുന്ന ദിവസമാണ് മകരസംക്രാന്തി. ഈ ദിനത്തില്‍ സൂര്യന്‍ ധനുരാശിയില്‍ നിന്ന് മകരരാശിയിലേക്ക് പ്രവേശിക്കുന്നു. ഹിന്ദു ആചാരങ്ങളില്‍ ശുഭകാര്യങ്ങള്‍ക്കും കര്‍മങ്ങള്‍ക്കും ഉചിതമായ കാലമായി ഉത്തരായനത്തെ കരുതുന്നു. കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു.

വര്‍ഷത്തിലെ ആദ്യ ഹിന്ദു ഉത്സവമാണ് മകരസംക്രാന്തി. ഗ്രിഗോറിയന്‍ കലണ്ടര്‍ അനുസരിച്ച് ആചരിക്കുന്ന ഒരേയൊരു ഹിന്ദു ഉത്സവമാണിത്. എന്നാല്‍, ആയിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇത് ഡിസംബര്‍ 31 ന് ആഘോഷിക്കാറുണ്ടായിരുന്നു.

തെക്കന്‍ സംസ്ഥാനമായ തമിഴ്നാട്ടില്‍ ഉത്സവം പൊങ്കല്‍ ആയി ആഘോഷിക്കുന്നു. ഗുജറാത്തില്‍ മകര സംക്രാന്തി ഉത്തരായന്‍ എന്നറിയപ്പെടുന്നു. ആസാമിലെ മകരസംക്രാന്തി ഭോഗാലി ബിഹു, മാഘ് ബിഹു എന്നും ബീഹാറില്‍ ടില്‍ സംക്രാന്തി എന്നും അറിയപ്പെടുന്നു. മിക്കവാറും എല്ലാ ഇന്ത്യന്‍ സംസ്ഥാനങ്ങളും വ്യത്യസ്ത പേരുകളില്‍ ഉത്സവം ആഘോഷിക്കുന്നു.

കേരളത്തില്‍ മകര സംക്രാന്തി ദിനത്തിലാണ് ശബരിമലയില്‍ മകരവിളക്ക്. മകരസംക്രാന്തി നാളില്‍ ഭഗവാന്‍ അയ്യപ്പന്റെ വിഗ്രഹത്തില്‍ തിരുവാഭരണങ്ങള്‍ ചാര്‍ത്തി ദീപാരാധന നടത്തുന്നതോടെ പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്നു. ആകാശത്ത് മകര നക്ഷത്രമുദിക്കുന്നു. ഈ സമയം വീടുകളില്‍ സന്ധ്യാദീപം തെളിച്ച് ശരണം വിളിക്കുന്നത് ഐശ്വര്യം വരുത്തുമെന്നും പറയപ്പെടുന്നു.

ഈ ദിവസം ശീതകാലത്തിന്റെ അവസാനവും വസന്തത്തിന്റെ തുടക്കവും അടയാളപ്പെടുത്തുന്നു. ഈ ദിവസത്തിന്റെ രാത്രിയും പകലും ഒരുപോലെ ദൈര്‍ഘ്യമുള്ളതാണ്. തുടര്‍ന്നങ്ങോട്ട് പകല്‍ ചൂടുള്ളതും ദൈര്‍ഘ്യമേറിയതുമായ ദിവസങ്ങളുടെ ആരംഭത്തെ സൂചിപ്പിക്കുന്നു. ഹിന്ദുവിശ്വാസങ്ങള്‍ പ്രകാരം ഉത്തരായനത്തിലെ രാത്രികള്‍ പവിത്രമായി കണക്കാക്കുന്നു.

ഇന്ത്യയില്‍ പലയിടത്തും മകരസംക്രാന്തി ആഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പട്ടം പറത്തല്‍, പ്രത്യേകിച്ച് ഗുജറാത്തില്‍. ഈ പാരമ്പര്യത്തിന്റെ ശാസ്ത്രീയ പ്രാധാന്യം എന്തെന്നാല്‍, നീണ്ട ശൈത്യകാലത്തിനുശേഷം സൂര്യന്‍ അതിന്റെ ശേഷി പുനസ്ഥാപിക്കുന്ന കാലമായതിനാല്‍ പട്ടങ്ങള്‍ പറത്തുന്നതിലൂടെ നമ്മുടെ ശരീരത്തെ അണുബാധകളില്‍ നിന്നും അണുക്കളില്‍ നിന്നും ശുദ്ധീകരിക്കുകയും ചെയ്യുന്നു എന്നതാണ്.

ഐതിഹ്യമനുസരിച്ച്, സൂര്യന്‍ തന്റെ മകന്‍ ശനിയുമായി അകല്‍ച്ചയിലായിരുന്നു. എന്നിരുന്നാലും, മകരസംക്രാന്തി ദിനത്തില്‍ സൂര്യന്‍ ശനിയെ സന്ദര്‍ശിക്കുകയും ഒടുവില്‍ ക്ഷമിക്കുകയും ചെയ്യുന്നു. അങ്ങനെ, മകരസംക്രാന്തി ക്ഷമിക്കുന്ന ദിവസമായി അടയാളപ്പെടുത്തുന്നു. മുന്‍കാല വഴക്കുകള്‍ മറന്ന് സ്‌നേഹം നിറയുന്ന ദിവസം. ഈ ദിവസം എള്ള് കൊണ്ട് ലഡ്ഡൂ നിര്‍മിച്ച് വിതരണം ചെയ്യുന്നത് ശുഭമായി കണക്കാക്കപ്പെടുന്നു.

ഉത്തര്‍പ്രദേശിലെ പ്രസിദ്ധമായ കുംഭമേള സാധാരണയായി മകരസംക്രാന്തിയില്‍ ആരംഭിക്കുമ്പോള്‍ കേരളത്തിലെ ശബരിമല തീര്‍ത്ഥാടനങ്ങള്‍ ഈ ദിവസം അവസാനിക്കുന്നു. മിക്ക സംസ്ഥാനങ്ങളിലും അവിടവിടങ്ങളിലെ പുണ്യനദികളില്‍ ഈ ദിവസം മുങ്ങിക്കുളിക്കുന്നത് പുണ്യമായി കണക്കാക്കപ്പെടുന്നു. അവയില്‍ ഏറ്റവും പ്രസിദ്ധമായത് ബംഗാളിലെ ഗംഗാസാഗര്‍ മേളയാണ്.

മകരസംക്രാന്തി ദിനത്തില്‍ ഭാഗീരത മുനിയെ പിന്തുടര്‍ന്ന് ഗംഗ ഒടുവില്‍ സമുദ്രത്തെ കണ്ടുമുട്ടിയതായി പറയപ്പെടുന്നു. ഈ ദിവസം സമുദ്രവും നദിയും കൂടിച്ചേരുന്നതിന്റെ ആഘോഷമായി ഗംഗാസാഗറില്‍ ഭക്തര്‍ മുങ്ങിക്കുളിക്കുന്നു. ഇത് പുണ്യമായി കണക്കാക്കപ്പെടുന്നു.

മഹാഭാരതത്തില്‍ പറയുന്നത് ഭീഷ്മപിതാമഹന്‍ ശരശയ്യയില്‍ കിടന്നെങ്കിലും ദക്ഷിണായനത്തില്‍ തന്റെ ജീവന്‍ ബലിയര്‍പ്പിച്ചില്ല, സൂര്യന്‍ ഉത്തരായനത്തില്‍ പ്രവേശിക്കുന്നതു വരെ കാത്തിരുന്നു. മകരസംക്രാന്തി ദിനത്തില്‍, ഉത്തരായനത്തില്‍ സൂര്യന്‍ പ്രവേശിച്ചപ്പോള്‍ ഭീഷ്മ പീതാമഹന്‍ അദ്ദേഹത്തിന്റെ ശരീരം ഉപേക്ഷിച്ചുവെന്ന് വിശ്വസിക്കപ്പെടുന്നു. എന്തെന്നാല്‍, ഉത്തരായനകാലത്ത് മരിക്കുന്നതിലൂടെ ആത്മാവിന് മോക്ഷം ലഭിക്കുന്നു.

swami vivekanandan

വേദാന്ത തത്ത്വശാസ്ത്രത്തിന്റെ ആധുനികകാലത്തെ ഏറ്റവും ശക്തനായ വക്താവും ഇന്ത്യയിലെമ്പാടും സ്വാധീനമറിയിച്ച ആത്മീയ ഗുരുവുമായിരുന്നു സ്വാമി വിവേകാനന്ദൻ. ഇന്ത്യൻ ഹിന്ദു സന്യാസിയായ സ്വാമി വിവേകാനന്ദൻ 1863 ജനുവരി 12 ന് കൊൽക്കത്തയിൽ ജനിച്ചു. രാമകൃഷ്ണ പരമഹംസന്റെ പ്രധാന ശിഷ്യനും രാമകൃഷ്ണ മഠം, രാമകൃഷ്ണ മിഷൻ എന്നിവയുടെ സ്ഥാപകനുമാണ്. സന്യാസിയാകുന്നതിനു മുൻ‌പ് നരേന്ദ്രനാഥ് ദത്ത എന്നായിരുന്നു പേർ. ഇന്ത്യയുടെ യുവത്വത്തെ തൊട്ടുണർത്താൻ വിവേകാനന്ദ സ്വാമിയുടെ പ്രബോധനങ്ങൾ സഹായകമായിട്ടുണ്ടെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ആശയ സമ്പുഷ്ടമായ പ്രസംഗങ്ങൾക്കൊണ്ടും ഭയരഹിതമായ പ്രബോധനങ്ങൾക്കൊണ്ടും ഇന്ത്യയിലെമ്പാടും അനുയായികളെ സൃഷ്ടിച്ചെടുക്കാൻ ഇദ്ദേഹത്തിനു സാധിച്ചു.

വിവേകാനന്ദന്റെ ആവിർഭാവം ഭാരതീയ സംസ്കാരത്തിന്റെയും ഹിന്ദുമതത്തിന്റെയും ചരിത്രത്തിൽ പുതിയ അധ്യായത്തിന്റെ തുടക്കമായിരുന്നു. മതദാർശനികനെന്ന നിലയിൽ സ്വാമി വിവേകാനന്ദനെ രണ്ടു വ്യത്യസ്ത ദൃഷ്ടികോണുകളിൽനിന്നും അപഗ്രഥിക്കാം. ഒന്നാമത്തേത്, ശ്രീരാമനും ശ്രീകൃഷ്ണനും ശ്രീശങ്കരനും വ്യാഖ്യാനിച്ചു പ്രചരിപ്പിച്ച ഭാരതീയ മതതത്വശാസ്ത്രത്തെ, ആധുനിക വ്യാവസായിക ശാസ്ത്രീയ യുഗത്തിനനുസൃതമായി വ്യാഖ്യാനിച്ച ആധ്യാത്മികാചാര്യൻ എന്ന നിലയിലും രണ്ടാമത്തേത് മതസംസ്കാരത്തിന് ആധുനിക ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും ഭാഷയിൽ പുതിയ നിർവചനവും വ്യാഖ്യാനവും നൽകി ആയുസ്സ് നീട്ടിക്കൊടുത്ത ദാർശനികൻ എന്ന നിലയിലുമാണിത്. ഒരുവശത്ത് അദ്ദേഹം ഹിന്ദുമതത്തിനു മാനുഷികതയുടെയും ശാസ്ത്രീയതയുടെയും ആധുനികതയുടെയും പുതിയ മുഖം കൊടുത്തു. മറുവശത്ത്, ആധുനിക യുഗത്തിന്റെ മുഖമുദ്രകളായ ഭൗതികവാദം, ശാസ്ത്രീയ ഗവേഷണബുദ്ധി, യുക്തിചിന്ത ഇവയ്ക്കെതിരല്ല മതമെന്ന് ലോകത്തിനു കാണിച്ചുകൊടുത്തു. ഇദ്ദേഹത്തിന്റെ ജന്മദിവസമായ ജനുവരി 12 ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.

kundara

പഴയ തിരുവിതാംകൂർ ‌രാജ്യത്തിന്റെ ദളവയായിരുന്ന വേലുത്തമ്പി ദളവ കൊല്ലത്തെ കുണ്ടറയിൽ വച്ച് 1809 ജനുവരി 11-ന് നടത്തിയ പ്രസ്താവനയാണ്‌ കുണ്ടറ വിളംബരം എന്നറിയപ്പെടുന്നത്. ചരിത്രകാരന്മാരിൽ ചിലർ ഇതിനെ കേരള ചരിത്രത്തിലെ സുപ്രധാനമായ സംഭവമായി പരിഗണിക്കുമ്പോൾ മറ്റു ചിലർ മഹാരാജാവിന്റെ അനുവാദം കൂടാതെ പുറപ്പെടുവിച്ച ഇത് വെറുമൊരു പ്രസ്താവന മാത്രമാണെന്ന് തള്ളിക്കളയുന്നു. 1765-ൽ തിരുവിതാംകൂർ സംസ്ഥാനത്തിൻറെ ഭാഗമായിരുന്ന കൽക്കുളം ഗ്രാമത്തിൽ കുഞ്ഞുമായിട്ടിപിള്ളയുടെയും വള്ളിയമ്മതങ്കച്ചിയുടെയും മകനായിരുന്ന വേലുത്തമ്പിയുടെ യഥാർഥ പേര് വേലായുധൻ ചെമ്പകരാമൻ തമ്പി എന്നായിരുന്നു.

ശ്രീമതു തിരുവീതാകോട്ടു സംസ്ഥാനത്തുനിന്നും ഈ സമയത്തു എന്തും ചെയ്തല്ലാതെ നിലനിൽക്കയില്ലെന്ന്കണ്ടു തുടങ്ങേണ്ടി വന്ന കാര്യത്തിൻറെ നിർണയവും അവസരവും ഈ രാജ്യത്ത് മഹത്തുക്കൾ മഹാബ്രാഹ്മ്ണർ ഉദ്യോഗസ്ഥന്മാർ മുതൽ ശുദ്രർ വരെ കീഴ്പരിഷവരെയും ഉളള പല ജാതി കുടിയാനവന്മാരുടെ പരബോധം വരേണ്ടതിനായിട്ടു എഴുതി പ്രസിദ്ധപ്പെടുത്തുന്ന വിളംബരമാണിത്. പരശുരാമ പ്രതിഷ്ഠയിൽ ഉണ്ടായ മലയാളവും ഈ സംസ്ഥാനവും തുടങ്ങിയ നാൾ മുതൽ ചേരമാൻ പെരുമാൾ വംശം വരെയും പരിപാലനം ചെയും. കാലത്തും അതിൽ കീഴു തൃപ്പാദസരൂപത്തേയ്ക്ക് തിരുമൂപ്പും അടക്കി ബഹുതലമുറയായിട്ടു ചെങ്കോൽ നടത്തി അനേകമായിരം സംവൽസരത്തിന് ഇടയിലും ഈ രാജ്യം ഇടപെട്ടും ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടുമില്ല. തൊളളായിരത്തി മുപ്പത്തി മൂന്നാമാണ്ട് നാടു നീങ്ങിയ തിരുമനസ്സു കൊണ്ട് കൽപ്പിച്ചു. ദൂരദൃഷ്ടിയാൽ മേൽക്കാലം വരവിന്റെ വിപരീതം കണ്ട് ഇനി ഈ ഭാരം നമ്മുടെ വംശത്തിൽ ഉളളവർ വഹിക്കയില്ലെന്നും വച്ച് നിശ്ചയിച്ച് രാജ്യത്തിന് പൂവോടും നീരോടും കൂടെ ശ്രീ പത്മനാഭസ്വാമിയുടെ തൃപ്പടിയിൽ ദാനവും ചെയ്തു. മേൽപ്പട്ടും വാഴുന്ന തമ്പുരാക്കൻമാരും അവിടത്തെ ആളായിട്ടിരുന്ന കാര്യം വിചാരിക്കുകയും അവർക്ക് രാജ്യഭോഗ്യങ്ങളെക്കാളും അധികം തപോനിഷ്ഠയായിട്ടു വ്രതനിയമങ്ങളും അനുഷ്ഠിച്ചും താൻ ദുഃഖിച്ചും കുട്ടികൾക്ക് സുഖം വരുത്തിയും അതിന് ഒരു കുറവും വരുത്താതെ ഇരിക്കേണ്ടുന്നതിന് മേൽ രക്ഷയായിട്ട് ഈശ്വരസേവ ഭദ്രദീപം മുറജപം അന്നസത്രം ആദിയായിട്ടുളള സൽക്കർമ്മങ്ങളെ നടത്തി കാലം കഴിച്ചു കൊളളുകയെന്നും വച്ചു നിശുയിച്ചു ചട്ടം കെട്ടി കുട്ടികൾക്ക് ,സുഭിക്ഷതമായിട്ടു കഴിഞ്ഞു വരുന്നതിനാൽ ഇപ്പോൾ ഈ കലിയുഗത്തിങ്കൽ ഹിമവൽസേതുപര്യന്തം ഇതുപോലെ ധർമ്മ സംസ്ഥാനം ഇല്ലെന്നുളള കീർത്തി പൂർണ്ണമായി ഇരിക്കപ്പെട്ടതു സർവ പേരും പ്രസിദ്ധമായിട്ടു അറിഞ്ഞിരിക്കുമെല്ലോ. മമ്മുദല്ലിഖാൻ ആർക്കാടു സുബദയും കെട്ടിതൃച്ചിനാപ്പളളിയിൽ വന്നു.ദക്ഷിണശമിയും ഒതുക്കിയതിൻറെ ശേഷം അവിടത്തേക്ക് മിത്രഭാവമായിട്ടു ചെല്ലേണമെന്നും വെച്ചു ആണ്ടൊന്നിനു ആറായിരം രൂപയും ഒരാനയും നതിയായിട്ടു കൊടുത്തക്കവണ്ണം പറഞ്ഞു വെച്ചു കൊടുത്തു വന്നതല്ലാതെ ഈ രാജ്യം ഇടപെട്ടു.ഒരു ചോദ്യത്തിനും ശല്യത്തിനും ഇടവന്നിട്ടും ഇല്ല. അങ്ങനെയിരിക്കുന്ന സംഗതിയിങ്കൽ ‍ഡിപ്പുസുൽത്താനും ഇങ്കരേസു കുമ്പഞിയും പ്രബലമായിട്ടു വരികകൊണ്ടും അതിൽ രണ്ടിൽ കൊമ്പഞ്ഞി ആളുകൾക്ക് നേരും വിശ്വാസവും ഉണ്ടെന്നും അവരെ വിശ്വസിച്ചാൽ ചതിക്കയില്ലെന്നും നിശ്ചയിച്ചു.ആദിപൂർവമായിട്ട് അഞ്ചുതെങ്ങിൽ കോട്ടയിടുന്നതിനു സ്ഥലവും കൊടുത്തു അവരെ അവിടെ ഉറപ്പിച്ചു. നിനവിനാൽ ഡിപ്പുസുൽത്താനോടു പകച്ചു പടയെടുത്തു. ഇവരെ സ്നേഹിപ്പാൻ ഇടവരിക്കയും ചെയ്തു. പിന്നത്തേതിൽ കാര്യവശാൽ ഉളള അനുഭവത്തിൽ ഇവരെ സ്നേഹിച്ചതു നാശത്തിനും വിശ്വസിച്ചതു നമ്മുടെ കുടുംബത്തിൽ ഉളളവരും കൂടെ കൂടിയിട്ടുളള കാര്യസ്ഥന്മാരിൽ ചിലരും കൊമ്പഞ്ഞി രാജ്യത്തിൽ ചെന്നു പാർത്തുകൊളളണമെന്നും അവിടെ ചെന്നു പാർത്താൽ ഇവർക്ക് വേണ്ടുന്ന ശമ്പളവും മാന്യമര്യാദയും നടത്തിക്കൊടുക്കണമെന്നും അതിൻറെ ശേഷം രാജ്യകാര്യം ഇടപെട്ടുളളതൊക്കയും റെസിഡെൻറു മക്കാളി തന്നെ പുത്തനായി ചട്ടം കെട്ടി നടത്തിക്കൊളളുമെന്നും ആയതിനു താമസം കാണുന്നുയെങ്കിൽ യുദ്ധത്തിൻറെ ആരംഭം ആകുന്നു എന്നും എഴുതി ഇപ്രകാരം തന്നെ തിരുമനസ്സറിയുന്നതിനും കയിതം കൊടുത്തയ്ക്കകൊണ്ടും പ്രാണഹാനി വരയിൽ വരുമെന്നാകിലും ഇങ്ങനെയുളള രാജ്യദ്രോഹത്തിനും ജനദ്രോഹത്തിനും ഉൾ പ്പെടുകയില്ലെന്നും പറഞ്ഞു തളളിക്കളയുകയാൽ രണ്ടാമതു റെസിഡെൻറു മക്കാളി ഈ രാജ്യത്തിനു ഉടയാതിരിക്കുന്ന തിരുമനസ്സിലേയും ശേഷം കാര്യസ്ഥന്മാരെയും ബോധിപ്പിക്കാതെ കടലുവഴിക്കെ ഏതാനും സേൾജർ വെളളക്കാരയെയും കൊല്ലത്ത് ഇറക്കി അവരുടെ വകയിൽ അവിടെയുണ്ടായിരുന്ന സ്ത്രീജനങ്ങളെയും വസ്തുവകകളെയും മറു ദിക്കിലും ഒരുക്കി അക്രമങ്ങളായിട്ടു യുദ്ധം തുടങ്ങിയിരിക്കുന്നു. ഈ സംസ്ഥാനത്തുനിന്നും ഇതിനുമുമ്പിലും ഇപ്പോഴും അവരോടു യുദ്ധം ചെയ്യണമെന്നും നിരൂപിച്ചിട്ടില്ലാഴികകൊണ്ടും ഇപ്പോൾ ഇവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്തു നിലനിൽക്കാതെ മുമ്പിച്ചു സംശയിച്ചാൽ പിന്നത്തേതിൽ അതുകൊണ്ടു വരുന്ന വൈഷമ്യങ്ങളെ ആരും സഹിക്കാനും കാലം കഴിപ്പാനും നിർവാഹം ഉണ്ടായി വരുന്നതുമല്ല. അതിൻറെ വിവരങ്ങൾ ചുരുക്കത്തിൽ എഴുതുന്നതു എന്തെന്നാൽ ചതുവുമാർഗ്ഗത്തിൽ രാജ്യം അവരുടെ കൈവശത്തിൽ ആകുന്നതു അവരുടെ വംശപാരമ്പര്യംകൊണ്ടും അതിൽവണ്ണം രാജ്യം അവരുടെ കൈവശത്തിൽ ആയാൽ കോയിക്കൽ കൊട്ടാരം കോട്ടപ്പടി ഉൾപ്പെട്ട സ്ഥലങ്ങളിൽ അവരുടെ പാറാവും വരുതിയും ആക്കിത്തിർത്ത് രാജ്യമുദ്ര പല്ലക്കു പൗരുഷം ഉൾപ്പെട്ട ബഹുമാനങ്ങളും ദേവാലയം ബ്രഹ്മാലയം ബന്ധിച്ചിട്ടുളള ശവവട്ടങ്ങളും നാട്ടുക്കൂട്ടവും നിറുത്തി ഉപ്പു മുതൽ സർവസ്വവവും കുത്തകയായിട്ടു ആക്കിത്തിർത്ത് തരിശുകിടക്കുന്ന നിലവും അളന്നു കുടി കുത്തകയായിട്ടും കെട്ടി നിലവരി തെങ്ങുവരി ഉൾ പ്പെട്ട അതികകരങ്ങളും കുടികളിൽ കൂട്ടിവച്ചു അൽപ പിഴയ്ക്കു നീചന്മാരെകൊണ്ടു ശിക്ഷയും കഴിപ്പിച്ചു ക്ഷേത്രങ്ങളിൽ കുരിശും കൊടിയും കെട്ടി വർണഭേദമില്ലാതെ ബ്രാഹ്മണസ്ത്രീ മുതലായ സംസർഗവും ചെയ്തു യുഗഭേദം പോലെ അധർമങ്ങളായിട്ടുളള വട്ടങ്ങൾ ആക്കിത്തീർക്കുകയും ചെയ്യും.

അങ്ങനെയുളളതൊന്നും ഈ രാജ്യത്തിൽ സംഭവിക്കാതെ രാജധർമത്തെ നടത്തി ഉളള മര്യാദയ്ക്കു അഴിവുവരാതെ ഇരിക്കേണ്ടതിനു മനുഷ്യയത്നത്തിൽ ഒന്നും കുറഞ്ഞുപോയെന്നുളള അപഖ്യാതി ഉണ്ടക്കാതെ ഇരികാകാൻ ആകുന്നേടത്തോളം ഉളള പ്രയത്നങ്ങൾ ചെയ്യുക്കയും പിന്നത്തേതിൽ ഈശ്വരാനുഗ്രഹം പോലെ വരുന്നതോക്കെയും സഹിക്കുകയും യുക്തമെന്നും നിശ്ചയിച്ചു അത്രേ അവർ തുടങ്ങിയിരിക്കുന്നതിനെ പ്രതിക്രിയയായിട്ടു ചെയ്യേണ്ടിവന്നു. എന്നും 984-ാമാണ്ട് മകരമാസം 1-ാം തീയതി കുണ്ടറ. ദളവ തമ്പി ചെമ്പകരാമൻ വേലായുധൻ തിരുവിതാംകൂർ ദിവാൻ”

hindi

ഇന്ന് ജനുവരി 10 ലോക ഹിന്ദി ദിനം. ഇന്ത്യയിൽ പ്രധാനമായും സംസാരിക്കുന്ന ഭാഷയാണ് ഹിന്ദി. ഇത് പ്രധാനമായും ദില്ലിയിലെയും സമീപ പ്രദേശങ്ങളിലെയും ഖരിബോളി ഭാഷയെ അടിസ്ഥാനമാക്കിയുള്ളതാണ്. ദേവനാഗരി ലിപിയിലാണ് ഹിന്ദി ഭാഷ എഴുതുന്നത്. ഹിന്ദി ഇംഗ്ലീഷിനൊപ്പം ഭാരത സർക്കാരിന്റെ രണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്. ഇത് 9 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ഔദ്യോഗിക ഭാഷയും, 3 സംസ്ഥാനങ്ങളുടെ അധിക ഔദ്യോഗിക ഭാഷയുമാണ്. പൊതുവെ പറയപ്പെടുന്നു എങ്കിലും ഹിന്ദി ഇന്ത്യയുടെ ദേശീയ ഭാഷയല്ല. ഇന്ത്യൻ ഭരണഘടന ഒരു ഭാഷയ്ക്കും ദേശീയഭാഷ പദവി കല്പിച്ചിട്ടില്ല. ഇന്ത്യയിലെ 22 പട്ടികപ്പെടുത്തിയ ഭാഷകളിൽ ഒന്നാണിത്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളുടെ പ്രധാന ഭാഷ ഹിന്ദിയാണ്. ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ ഇത് ഒരു പരിധിവരെ സംസാരിക്കപ്പെടുന്നു. ലിപിയും ഔപചാരിക പദാവലിയും ഒഴികെ, ഹിന്ദിയും ഉർദുവും പൊതുവായ സംഭാഷണ അടിത്തറ പങ്കിടുന്നതിനാൽ പരസ്പരം മനസ്സിലാക്കാവുന്നതേയുള്ളൂ. മന്ദാരിൻ, സ്പാനിഷ്, ഇംഗ്ലീഷ് എന്നിവയ്ക്ക് ശേഷം ലോകത്ത് ഏറ്റവുമധികം സംസാരിക്കുന്ന നാലാമത്തെ ഭാഷയാണ് ഹിന്ദി. ഇന്തോ-ഗംഗാ സമതലത്തിലെ നിവാസികളെ സൂചിപ്പിക്കാൻ ഹിന്ദി എന്ന പദം ആദ്യം ഉപയോഗിച്ചു. പേർഷ്യൻ പദമായ ‘ഹെണ്ടി’ എന്നതിൽ നിന്നാണ് ഇത് കടമെടുത്തത്, അതായത് “ഹിന്ദുസ്ഥാനിൽ നിന്നുള്ളത്”.

n r i day

ജനുവരി-9 എല്ലാ വർഷവും ഇന്ത്യയിൽ പ്രവാസി ദിനം ആചരിക്കുന്നത്. എന്താണ് ആ ദിവസത്തിന്റെ പ്രത്യേകത? 1915 ജനുവരി 9ന് സൗത്ത് ആഫ്രിക്കയിൽ നിന്നും മഹാത്മാ ഗാന്ധി ഇന്ത്യയിലേക്ക്‌ മടങ്ങിയെത്തിയതിന്റെ ഓർമ്മപ്പെടുത്തലായാണ് എല്ലാ വർഷവും ജനുവരി 9 പ്രവാസി ദിനമായി ആഘോഷിക്കാൻ തീരുമാനിച്ചത്.

ഒരു നാട്ടില്‍ നിന്ന് തൊഴില്‍ തേടിയോ, മറ്റേതെങ്കിലും കാരണങ്ങള്‍ കൊണ്ടോ മറ്റു രാജ്യങ്ങളില്‍ താമസിക്കുന്നവരാണ് പ്രവാസികള്‍. ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹം ഇന്ത്യയില്‍ നിന്നുള്ളവരാണെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ നിന്നുള്ള പ്രവാസികള്‍ അധികവും തൊഴിൽ തേടിയാണ് മറു നാടുകളിലേക്ക് പോകുന്നത്. തൊഴിൽ തേടി മാത്രമല്ല കലാപങ്ങൾ, യുദ്ധം, പ്രകൃതി ദുരന്തങ്ങൾ, ദാരിദ്ര്യം ഒക്കെ മനുഷ്യരെ പ്രവാസികളാക്കും. മലയാളികളായ പ്രവാസികളിൽ അധികവും ഗൾഫ് രാജ്യങ്ങൾ, അമേരിക്ക, ബ്രിട്ടൺ, ഓസ്ട്രേലിയ, മലേഷ്യ, സിങ്കപ്പൂർ തുടങ്ങിയ സ്ഥലങ്ങളിൽ താമസിക്കുന്നവരാണ്.

ലോകത്ത് ഏറ്റവുമധികം വിദേശത്തുള്ള പ്രവാസികളില്‍ നിന്ന് പണം സ്വീകരിക്കുന്ന രാജ്യംഎന്ന സ്ഥാനം ഇന്ത്യക്കാണ്. മദ്ധ്യപൂർവേഷ്യൻ രാജ്യങ്ങളിലാണ് (middle east countries) ഏറ്റവും കൂടുതൽ ഇന്ത്യൻ പ്രവാസികൾ ജോലിചെയ്യുന്നത്. അതിൽ തന്നെ കേരളത്തിൽ നിന്നുള്ളവരാണ് ഏറ്റവും കൂടുതൽ. 35-40 ലക്ഷം ഇന്ത്യക്കാർ ഗൾഫ് രാജ്യങ്ങളിൽ ജോലിചെയ്യുന്നുണ്ട്. രാജ്യങ്ങളുടെ കണക്ക് നോക്കിയാൽ ഏറ്റവും കൂടുതൽ പ്രവാസികൾ ജോലിചെയ്യുന്നത് അമേരിക്കയിലാണ്. ഇത് ഏകദേശം 45 ലക്ഷത്തോളം വരും. കേരളത്തിലെ വരുമാനത്തിന്റെ വലിയൊരു പങ്ക് പ്രവാസികൾ ജോലിചെയ്ത് നാട്ടിലേക്കയക്കുന്ന കാശിൽ നിന്നുമാണ്. അതുകൊണ്ടു തന്നെ പ്രവാസികളുടെ ക്ഷേമത്തിനായി ഇന്ത്യയിൽ ആദ്യമായി പ്രവാസികാര്യ വകുപ്പ് ആരംഭിച്ചതും കേരളത്തിലാണ്.

ഒരു നാടിന്റെ പുരോഗതി എന്നുപറയുന്നത് ആ നാട്ടിലെ ജനങ്ങളുടെ പുരോഗതിയാണ്. ആ നിലക്ക് തൊഴില്‍ തേടിയും മറ്റും പ്രവാസികള്‍ ആയി ജീവിക്കുന്നവര്‍ തങ്ങളുടെ ജനിച്ച നാട്ടിലെ മുഖ്യധാരാ പരിപാടികളില്‍ നിന്നും മാറി നില്‍ക്കേണ്ടവരല്ല. അഭ്യസ്ഥവിദ്യരും, സാങ്കേതിക മികവുകള്‍ കൈവരിച്ചവരുമായ പ്രവാസി സമൂഹം ഒരു നാടിന്റെ അഭിമാനമാണ്.

2003 മുതൽ എല്ലാ വര്‍ഷവും ജനുവരി 9ന് ദേശീയ പ്രവാസി ദിനമായി ആചരിച്ചു വരുന്നു. പ്രവാസി ഭാരതീയ ദിനത്തോടനുബന്ധിച്ച് സ്വന്തം മേഖലകളിൽ വ്യത്യസ്തമായ സംഭാവനകൾ നൽകിയ പ്രവാസികളെ ആദരിക്കുന്നതിനായി കേന്ദ്രവിദേശകാര്യ മന്ത്രാലയം ‘പ്രവാസി ഭാരതീയ സമ്മാൻ’ പുരസ്കാരം നൽകാറുണ്ട്.

stephen hawkins

ബ്രിട്ടനിലെ കേംബ്രിഡ്ജ് യൂണിവേഴ്സിറ്റിയിലെ പ്രപഞ്ച ശാസ്ത്രവിഭാഗത്തിലെ ഡയറക്ടറായിരുന്ന വിഖ്യാതനായ ബ്രിട്ടീഷ് ഭൗതികശാസ്ത്രജ്ഞനാനായിരുന്നു സ്റ്റീഫൻ വില്യം ഹോക്കിങ്ങ്. നക്ഷത്രങ്ങൾ നശിക്കുമ്പോൾ രൂപം കൊള്ളുന്ന തമോഗർത്തങ്ങളെക്കുറിച്ച് ഇന്നു ലഭ്യമായ വിവരങ്ങളിൽ പലതും ഇദ്ദേഹത്തിന്റെ ഗവേഷണങ്ങളിലൂടെ ഉരുത്തിരിഞ്ഞതാണ്‌. കാലത്തിന്റെ ഒരു സംക്ഷിപ്ത ചരിത്രം എന്ന പ്രശസ്തമായ ശാസ്ത്രഗ്രന്ഥം രചിച്ചത് ഇദ്ദേഹമാണ്‌. 1966–ൽ ഡോക്ടറേറ്റ് നേടിയ സ്റ്റീഫൻ ഹോക്കിങ് ആ വർഷം തന്നെ റോജർ പെൻറോസുമായി ചേർന്ന് ‘സിൻഗുലാരിറ്റീസ് ആൻഡ് ദ ജോമട്രി ഓഫ് സ്പേസ്-ടൈം’ എന്ന പേരിൽ എഴുതിയ പ്രബന്ധത്തിനു വിഖ്യാതമായ ആദംസ് പ്രൈസ് ലഭിച്ചിരുന്നു. കേംബ്രിഡ്ജ് സർവ്വകലാശാലയിലെ ഗണിത ശാസ്ത്ര ലൂക്കാച്ചിയൻ പ്രൊഫസർ എന്ന ഉന്നത പദവി മൂന്നു പതിറ്റാണ്ടുകൾ അദ്ദേഹം വഹിച്ചിരുന്നു.

നാഡീ കോശങ്ങളെ തളർത്തുന്ന മാരകമായ അമയോട്രോപ്പിക് ലാറ്ററൽ സ്‍ക്ലീറോസിസ് എന്ന രോഗബാധിതനായിരുന്നു. 2018 മാർച്ച് 14 നു തന്റെ 76-ാം വയസ്സിൽ അദ്ദേഹം അന്തരിച്ച വിവരം മക്കളായ ലൂസി, റോബർട്ട് എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

1942 ജനുവരി 8ന്‌ ഓക്സ്ഫോർഡിലാണ്‌ സ്റ്റീഫൻ ഹോക്കിങ് ജനിച്ചത്. ജീവശാസ്ത്ര ഗവേഷകനായിരുന്ന ഫ്രാങ്ക് ഹോക്കിൻസും ഇസബെൽ ഹോക്കിൻസുമായിരുന്നു മാതാപിതാക്കൾ. പതിനൊന്നാം വയസ്സിൽ ‍സ്റ്റീഫൻ ഇംഗ്ലണ്ടിലെ ഹെർട്ട്ഫോർഡ്ഷെയറിലെ സെന്റ് ആൽബൻസ് സ്കൂളിൽ ചേർന്നു. മകനെ ഡോക്ടറാക്കാനായിരുന്നു മാതാപിതാക്കൾ ആഗ്രഹിച്ചിരുന്നതെങ്കിലും, സ്റ്റീഫൻ ഹോക്കിങിന്‌ ഗണിതത്തിലും ഭൗതികശാസ്ത്രത്തിലുമായിരുന്നു താത്പര്യം. 17-ആം വയസ്സിൽ ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ഭൗതികശാസ്ത്രത്തിൽ ബിരുദം നേടി. കേംബ്രിഡ്ജിൽ ഗവേഷണ ബിരുദത്തിനു പഠിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ്‌ കൈകാലുകൾ തളർന്നു പോകാൻ കാരണമായ നാഡീരോഗം അദ്ദേഹത്തെ ബാധിച്ചത്. കൈകാലുകൾ ചലിപ്പിക്കാനാവാത്ത അവസ്ഥയിലും സഹപ്രവർത്തകരുടെ പിന്തുണ അദ്ദേഹത്തിന്‌ ആത്മവിശ്വാസം പകർന്നു. ഗവേഷണ ബിരുദം നേടിയ ശേഷം 1965-ൽ ജെയ്ൻ വൈൽഡിനെ വിവാഹം കഴിച്ചു. സ്റ്റീഫന്റെ പരിചാരകയുമായുള്ള അടുപ്പത്തെ തുടർന്ന് 1991-ൽ അവർ വിവാഹമോചനം നേടി.ജെയിനുമായുള്ള വിവാഹനിശ്ചയമാണു കൂടുതൽ ജീവിക്കാൻ തനിക്കു പ്രചോദനമായതെന്നു സ്റ്റീഫൻ ഹോക്കിങ് പറഞ്ഞിട്ടുണ്ട്. ലൂസി, തിമോത്തി, റോബർട്ട് എന്നീ മൂന്നു മക്കൾ ആയിരുന്നു അവർക്ക് ഉണ്ടായിരുന്നത്. ജെയിൻ വൈൽഡുമായുള്ള ബന്ധം പിരിഞ്ഞശേഷം എലെയ്ൻ മേസൺ എന്ന നഴ്സിനെ അദ്ദേഹം വിവാഹം കഴിച്ചു.

സൈദ്ധാന്തിക ജ്യോതിശാസ്ത്രമാണ്‌ സ്റ്റീഫൻ ഹോക്കിൻസിന്റെ മുഖ്യ ഗവേഷണ മേഖല. കേബ്രിഡ്ജിലെ പഠനകാലത്ത് റോജർ പെൻറോസ് എന്ന ശാസ്ത്രജ്ഞനുമായുണ്ടായ സൗഹൃദമാണ്‌ ഹോക്കിങിനെ ജ്യോതിശാസ്ത്രവുമായി അടുപ്പിച്ചത്. അവരിരുവരും ചേർന്ന് ‍ആൽബർട്ട് ഐൻസ്റ്റീൻറെ ആപേഷികതാസിദ്ധാന്തത്തിന്‌ പുതിയ വിശദീകരണം നൽകി. പ്രപഞ്ചോല്പത്തിയെക്കുറിച്ചും അവർ ചില സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചു.

നാശോന്മുഖമായ നക്ഷത്രങ്ങൾ അഥവാ തമോഗർത്തങ്ങളുടെ പിണ്ഡം,ചാർജ്ജ്,കോണീയസംവേഗബലം എന്നിവയെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തുടർപഠനങ്ങൾ. ഭീമമായ ഗുരുത്വാകർഷണ ബലം ഗുരുത്വാകർഷണബലമുള്ള തമോഗർത്തങ്ങൾ ചില വികിരണങ്ങൾ പുറത്തുവിടുന്നുണ്ടെന്ന് അദ്ദേഹം തെളിയിച്ചു. ്റ്റീഫൻ 1974- ൽ റോയൽ സൊസൈറ്റിയിൽ അംഗമായി. 1979 മുതൽ 30 വർഷം വരെ കേംബ്രിജ് സർവകലാശാലയിൽ അപ്ലൈഡ് മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ് വിഭാഗത്തിൽ ല്യൂക്കേഷ്യൻ പ്രഫസറായി. ഐസക് ന്യൂട്ടൻ വഹിച്ചിരുന്ന പദവിയാണത്. ‘തിയറി ഓഫ് ഓഫ് എവരിതിങ്’ എന്ന പേരിൽ പ്രപഞ്ചത്തിന്റെ ഉൽപത്തിയെ സംബന്ധിച്ച സമഗ്രമായ സിദ്ധാന്തവും അദ്ദേഹം ആവിഷ്‌കരിച്ചു. 2004 ജൂലൈയിൽ ഡബ്ലിനിൽ ചേർന്ന രാജ്യാന്തര ഗുരുത്വാകർഷണ–പ്രപഞ്ചശാസ്ത്ര സമ്മേളനത്തിൽ തമോഗർത്തങ്ങളെക്കുറിച്ച് അന്നുവരെ താൻ ഉൾപ്പെടെയുള്ളവർ വിശ്വസിച്ചിരുന്ന പലധാരണകളെയും തിരുത്തുന്ന പുതിയ സിദ്ധാന്തം അദ്ദേഹം അവതരിപ്പിച്ചു. ദൃശ്യ പ്രപഞ്ചത്തിൽ നിന്നും ശാഖകളായി പിരിയുന്ന ശിശു പ്രപഞ്ചങ്ങൾ എന്ന ആശയവും ഹോക്കിങ് അവതരിപ്പിച്ചു. അടുത്ത കാലത്തു ബ്ലാക് ഹോളുകൾ ഇല്ലെന്നും പകരം ഗ്രേ ഹോളുകൾ ആണുള്ളതെന്നും ഉള്ള നിഗമനം അവതരിപ്പിച്ച സ്റ്റീഫൻ ഹോക്കിങ് വീണ്ടും ശാസ്ത്രലോകത്തെ അമ്പരപ്പിച്ചു. ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവ് എന്ന അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു.

ബ്രേക്ക് ത്രൂ ഇനിഷ്യേറ്റീവ് എന്ന അന്യഗ്രഹ ജീവൻ തേടുന്ന വമ്പൻ ഗവേഷണപദ്ധതി അദ്ദേഹം ആസൂത്രണം ചെയ്തു. ഹോക്കിങ്ങ് ആൽബർട്ട് ഐൻസ്റ്റീനു ശേഷം ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും പ്രഗൽഭമായ മസ്തിഷ്കത്തിന്റെ ഉടമയെന്ന പേരിനർഹമായി മാറി സമയത്തിന്റെ സംക്ഷിപ്ത ചരിത്രം (A Brief History of Time) എന്ന പുസ്തകം സ്റ്റീഫൻ ഹോക്കിങ്ങിനെ ലോകപ്രശസ്തനാക്കി. ദ യൂണിവേഴ്സ് ഇൻ എ നട്ട്ഷെൽ, മകൾ ലൂസിയുമായി ചേർന്നു കുട്ടികൾക്കായി അദ്ദേഹം എഴുതിയ ജോർജ്ജ്സ് സീക്രട്ട് കി റ്റു ദ യൂണിവേഴ്സ് , ദ ഗ്രാൻഡ് ഡിസൈൻ, ബ്ലാക്ക് ഹോൾസ് ആൻഡ് ബേബി യൂണിവേഴ്സ്, ഗോഡ് ക്രിയേറ്റഡ് ദ ഇന്റിജേഴ്സ്, മൈ ബ്രീഫ് ഹിസ്റ്ററി തുടങ്ങിയവ അദ്ദേഹത്തിന്റെ കൃതികളാണ്. ജി.എഫ്.ആർ.എല്ലിസുമായി ചേർന്ന് എഴുതിയ ‘’ലാർജ് സ്കെയിൽ സ്ട്രക്ചർ ഓഫ് സ്പേസ് ടൈം’’, ഡബ്ല്യു.ഇസ്രയേലിനൊപ്പം എഴുതിയ ‘‘ജനറൽ റിലേറ്റിവിറ്റി’’.എന്നിവയാണു മറ്റു പ്രധാന രചനകൾ. സ്റ്റീഫൻ ഹോക്കിങ്ങുമായുള്ള ബന്ധത്തെക്കുറിച്ചു മുൻ ഭാര്യ ജെയിൻ വൈൽഡ് എഴുതിയ ‘’ട്രാവലിങ് ടു ഇൻഫിനിറ്റി, മൈ ലൈഫ് വിത്ത് സ്റ്റീഫൻ’’ എന്ന പുസ്തകവും അതിനെ ആധാരമാക്കി ജയിംസ് മാർഷ് സംവിധാനം ചെയ്ത് ‘’ദ തിയറി ഓഫ് എവരിതിങ്’’ (2014) എന്ന സിനിമയും നിർമ്മിക്കുകയുണ്ടായി.

mr.bean

ബ്രിട്ടീഷ് ഹാസ്യനടനും തിരക്കഥാകൃത്തുമാണ് റോവാൻ സെബാസ്റ്റ്യൻ അറ്റ്കിൻസൺ .മിസ്റ്റർ ബീൻ എന്ന ഹാസ്യപ്രധാനമായ ടെലിവിഷൻ പരിപാടിയിലൂടെയാണ് അറ്റ്കിൻസൺ പ്രശസ്തനായത്. 1979 മുതൽ 1982 പ്രദർശിപ്പിച്ചിരുന്ന ‘നോട്ട് ദ് നയൻ ഒ ക്ലോക്ക് ന്യൂസ്'(Not the Nine O’Clock News) എന്ന ടെലിവിഷൻ ഹാസ്യപരിപാടിയിലൂടെയാണ് ഇദ്ദേഹം രംഗത്തുവന്നത്.

ഒബ്സർവർ പത്രം 2005 ൽ അറ്റ്കിൻസനെ ഏറ്റവും രസികന്മാരായ 50 ഹാസ്യനടന്മാർ എന്ന പട്ടികയിൽ പെടുത്തിയിട്ടുണ്ട്. മിസ്റ്റർ ബീൻ ചലച്ചിത്രങ്ങളിലും അറ്റ്കിൻസൺ തന്റെ സാന്നിദ്ധ്യം അറിയിച്ചിട്ടുണ്ട്. ഓക്സ്ഫഡ് സർവ്വകലാശാലയിലെ ക്യൂൻസ് കോളേജിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിങ്ങിൽ ബിരുദാനന്തരപഠനം തുടർന്ന അറ്റ്കിൻസൺ 2006 ൽ ഓണററി ഫെലോഷിപ് നേടുകയുണ്ടായി. റേഡിയോ മാധ്യമരംഗത്തും അദ്ദേഹം പ്രവർത്തിയ്ക്കുകയുണ്ടായി.1978 കാലത്ത് ബി.ബി.സി. റേഡിയോ 3 ൽ ‘അറ്റ്കിറ്റ്സൺ പീപ്പിൾ’ എന്ന പരിപാടിയാണ് അവതരിപ്പിച്ചുവന്നിരുന്നു. സിറ്റ്കോമ്സ് ബ്ലാക്കാഡർ മിസ്റ്റർ ബീൻ നോട്ട് ദി നൈൻ ‘0’ ക്ലോക്ക് എന്നിവ പ്രേക്ഷകശ്രദ്ധ ആകർഷിച്ചു. വാൾട്ട് ഡിസ്നിയുടെ ദി ലയൺ കിങ് എന്ന പരമ്പരക്ക് വേണ്ടി ശബ്ദമിശ്രണവും നടത്തിയിട്ടുണ്ട്. റോഡ്നി അറ്റ്കിൻസൺ, റുപെർട്ട് അറ്റ്കിൻസൺ എന്നിവരാണ് റോവാൻ അറ്റ്കിൻസറ്റ്നെ മുതിർന്ന സഹോദരങ്ങൾ.

jagathi

മലയാള സിനിമയിലെ പ്രമുഖനായ ഹാസ്യ സാമ്രാട്ടായ ജഗതി എന്നറിയപ്പെടുന്ന ജഗതി ശ്രീകുമാറിന്റെ ജന്മദിനമാണ് ഇന്ന് . 2011-ലെ മികച്ച ഹാസ്യ താരത്തിനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ഇദ്ദേഹത്തിനു ലഭിച്ചു. പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എൻ.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1950 ജനുവരി 5-ന്‌, തിരുവനന്തപുരം ജില്ലയിലെ ജഗതിയിൽ ജനിച്ചു. രണ്ട് അനുജന്മാരും ഒരു അനുജത്തിയും അദ്ദേഹത്തിനുണ്ട്. മലയാളത്തിൽ ഏകദേശം 1500 ഓളം ചിത്രങ്ങളിൽ ജഗതി ശ്രീകുമാർ അഭിനയിച്ചു. അച്ഛന്റെ നാടകങ്ങളിലൂടെയാണ് ജഗതി കലാ ലോകത്തേക്ക് കടക്കുന്നത്. തിരുവനന്തപുരം മോഡൽ സ്കൂളിൽ അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാൽ 3-അം വയസ്സിൽ തന്നെ അച്ഛനും മകനും എന്ന ചിത്രത്തിൽ ശ്രീകുമാർ അഭിനയിച്ചു. അച്ഛൻ ജഗതി എൻ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ. തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ നിന്നും ബോട്ടണിയിൽ ബിരുദമെടുത്ത ശേഷം മദിരാശിയിൽ കുറച്ചു കാലം മെഡിക്കൽ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്ക്ക് കാലെടുത്തു വെയ്ക്കുന്നത്.

ചട്ടമ്പി കല്യാണി എന്ന ചിത്രത്തിൽ അടൂർ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. വെറും ഒരു കൊമേഡിയൻ എന്ന നിലയിൽ നിന്നും തന്റേതായ കഴിവുകളിലൂടെ ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയർന്നു. 2012 മാർച്ച് 10 ന് ദേശീയ പാതയിൽ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവിൽ വെച്ചുണ്ടായ വാഹനാപകടത്തിൽ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടർന്ന് ഒരു വർഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂർണാരോഗ്യം വീണ്ടെടുത്തിട്ടില്ല. കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം മികച്ച ഹാസ്യതാരത്തിനുള്ള അവാർഡ്‌ – 2011- സ്വപ്നസഞ്ചാരി പ്രത്യേക ജൂറി അവാർഡ്‌ -2009- രാമാനം പ്രത്യേക ജൂറി അവാർഡ്‌ -2007- പരദേശി, അറബികഥ, വീരാളിപട്ട്‌ മികച്ച രണ്ടാമത്തെ നടൻ -2002 -മീശ മാധവൻ, നിഴൽക്കുത്ത് മികച്ച രണ്ടാമത്തെ നടൻ -1991- കിലുക്കം, അപൂർവം ചിലർ ഏഷ്യാനെറ്റ്‌ ഫിലിം അവാർഡ്‌ ജയ്ഹിന്ദ്‌ ടി വി അവാർഡ്‌ എന്നിവ ലഭിച്ചിട്ടുണ്ട്.

പഴശ്ശിരാജാ

കേരളത്തിൽ ബ്രിട്ടീഷ്‌ സാമ്രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ആദ്യ നാട്ടുരാജാക്കന്മാരിലൊരാളായിരുന്നു വീരകേരള സിംഹം കേരളവർമ്മ പഴശ്ശിരാജാ. ബ്രിട്ടീഷുകാർക്കെതിരെ നടത്തിയ ചെറുത്തു നിൽപ്പുകൾ പരിഗണിച്ച് ഇദ്ദേഹത്തെ വീരകേരള സിംഹം എന്നാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രങ്ങളിൽ വിശേഷിപ്പിക്കുന്നത്. ബാലനായിരിക്കെ തന്നെ സ്വന്തം രാജ്യത്തെ സംരക്ഷിക്കാൻ പരദേവതയായ മുഴക്കുന്നിൽ ശ്രീ മൃദംഗശൈലേശ്വരി ഭഗവതിയെ സാക്ഷിയാക്കി ദൃഢപ്രതിജ്ഞ ചെയ്ത പഴശ്ശിരാജാ തന്റെ വാക്ക്‌ അവസാന ശ്വാസംവരെ കാത്തു സൂക്ഷിച്ചുവെന്നാണ് ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നത്.1805 നവംബർ 30ന് മാവിലത്തോട്ടിൻ തീരത്ത് വച്ച് മരിച്ചു. പഴശ്ശി ആത്മഹത്യ ചെയ്തെന്നും ബ്രിട്ടീഷ്കാരുടെ വെടിയേറ്റ്‌ മരിച്ചു എന്നും രണ്ട് വാദം ഉണ്ട് . പഴശ്ശിയുടെ തലക്ക് കമ്പനി 3000 രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു . പഴശ്ശിയുടെ കൂടെ ഉണ്ടായിരുന്ന കണ്ണവത്ത് നമ്പ്യാരെയും എടച്ചേന കുങ്കനെയും വധിച്ച്‌ തല വെട്ടിയെടുത്ത് പ്രദർശിപ്പിച്ചിരുന്നു . ശത്രുവിൻറെ വെടിയേറ്റു മരിക്കുന്നത് പഴശ്ശിയെ പോലൊരാൾ ഒരിക്കലും ഇഷ്ടപ്പെടാൻ തരമില്ല . കൂടാതെ പഴശ്ശിയെ വക വരുത്താൻ നിയുക്തനായ ബ്രിട്ടീഷ് ഡെപ്യൂട്ടി കലക്റ്റർ റിപ്പോർട്ടിൽ പഴശ്ശിയെ നൂറോളം കോൽക്കാരും ബ്രിട്ടീഷ് അനുകൂലി ആയ കരുണാകരമേനോനും വളഞ്ഞു എന്നും കരുണാകര മേനോനെ കണ്ട പഴശ്ശി ‘ഛീ മാറി നിൽക്ക് എന്നെ തൊട്ടു പോകരുത്’ എന്ന് കല്പിക്കുകയും പിന്നെ കേൾക്കുന്നത് ഒരു വെടി ശബ്ദം ആണ് പറയുന്നു. അതിനാൽ പഴശ്ശി സ്വയം വെടി വച്ച് ആത്മഹത്യ ചെയ്യാൻ സാധ്യതയുള്ളതായി കണക്കാക്കപ്പെടുന്നു.

1753-ൽ കോട്ടയം രാജവംശത്തിലാണ്‌ കേരളവർമ്മ പഴശ്ശിരാജായുടെ ജനനം. ഇപ്പോൾ കണ്ണൂർ ജില്ലയിൽ കൂത്തുപറമ്പിനടുത്തുള്ള കോട്ടയം എന്ന സ്ഥലത്തായിരുന്നു രാജവംശത്തിന്റെ ആസ്ഥാനം.മലയാളസാഹിത്യത്തിന്‌ കോട്ടയം രാജവംശം തന്നിട്ടുള്ള സംഭാവനകൾ നിസ്തുലമാണ്‌. മലഞ്ചരക്കുകൾക്കും സുഗന്ധവ്യഞ്ജനങ്ങൾക്കും വയനാടൻ മലനിരകൾ പ്രശസ്തമായിരുന്നതിനാൽ 17‌‌‌-ആം നൂറ്റാണ്ടിൽ തന്നെ യൂറോപ്യൻ കച്ചവടക്കാർ ഇവിടുത്തെ വാണിജ്യാധിപത്യത്തിനായി മത്സരിച്ചിരുന്നു. തമ്മിൽ കലഹിച്ചുകൊണ്ടിരുന്ന ചെറുനാടുവാഴികൾ വിദേശ അധിനിവേശം സ്വയം ക്ഷണിച്ചുവരുത്തുകയായിരുന്നു. 1766-ൽ കോട്ടയം രാജ്യത്തിന്റെ ഭരണം പിടിച്ചെടുത്ത മൈസൂറിനെതിരെ നാട്ടുരാജാക്കന്മാരും ദേശവാസികളും നടത്തിയ സമരത്തിനു സ്വയം പിന്തുണ പ്രഖ്യാപിച്ച്‌ തലശ്ശേരി ആസ്ഥാനമാക്കി കച്ചവടം നടത്തിയ ബ്രിട്ടീഷ്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയും രംഗത്തെത്തി. അന്ന്‌ കേവലം പതിമൂന്ന്‌ വയസ്സുമാത്രമായിരുന്നു കേരളവർമ്മയുടെ പ്രായം. പിന്നീട്‌ ഈസ്റ്റ്‌ ഇന്ത്യ കമ്പനി സ്വന്തം താത്പര്യം മാത്രം നോക്കി മൈസൂറുമായും നാട്ടുരാജ്യങ്ങളുമായും മാറി മാറി കരാറുണ്ടാക്കി. ഹൈദരാലി മലബാർ ആക്രമിച്ചപ്പോൾ എതിർത്തത്‌ പഴശ്ശിരാജയായിരുന്നു. രണ്ടാം ആംഗ്ലോ-മൈസൂർ യുദ്ധത്തിൽ (1780-84) ഇദ്ദേഹം ഈസ്റ്റിന്ത്യാ കമ്പനിയെ സഹായിച്ചിരുന്നു. 1784-ൽ മംഗലാപുരത്ത്‌ വച്ച്‌ കമ്പനി മലബാറിലെ കപ്പം പിരിക്കാനുള്ള അവകാശം മൈസൂറിനു നൽകി. കപ്പം കൊടുക്കാൻ നിവൃത്തിയില്ലായിരുന്ന സാധാരണ ജനങ്ങൾ പഴശ്ശിയുടെ നേതൃത്വത്തിൽ സംഘടിച്ചു. 1792-ലെ ശ്രീരംഗപട്ടണം സന്ധിയോടെ മലബാർ, ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ പൂർണ്ണ അധീനതയിലായി. എന്നാൽ കമ്പനിയെ ധിക്കരിച്ച്‌ ജനപക്ഷത്ത്‌ നിൽക്കാനായിരുന്നു പഴശ്ശിയുടെ തീരുമാനം.

ഒന്നാം പഴശ്ശി വിപ്ലവം കുതന്ത്രങ്ങൾക്കും വിശ്വാസവഞ്ചനക്കും ദുഷ്ടലാക്ക്‌ വച്ചുള്ള ഭരണപരിഷ്കാരങ്ങൾക്കുമെതിരെ പടപൊരുതാനുള്ള പഴശ്ശിയുടെ ആഹ്വാനത്തിൽ ആത്മാഭിമാനം ഉണർന്ന ജനങ്ങൾ വയനാടൻ കുന്നുകളിലെ ഗൂഢസങ്കേതങ്ങളിൽ ആയുധപരിശീലനം നേടി. യുദ്ധപരിശീലനത്തിൽ പ്രത്യേകിച്ച്‌ ഒളിയുദ്ധത്തിൽ അസാമാന്യ പരിശീലനം നേടിയ അവർ രാജ്യത്തിനു കാവൽ നിന്നു. തലക്കൽ ചന്തുവായിരുന്നു പഴശ്ശിയുടെ സേനാധിപൻ. 1793-ൽ ഈസ്റ്റ്‌ ഇന്ത്യ കമ്പനിയുടെ മലബാർ മേൽനോട്ടക്കാരനായി ഉത്തരവാദിത്തം ഏറ്റ ഫാർമർ സായ്പ്‌ നല്ലമനുഷ്യനായിരുന്നതിനാൽ പഴശ്ശിരാജാവിനേയും ജനങ്ങളേയും മനസ്സിലാക്കുകയും അംഗീകരിക്കുകയും ചെയ്തു. അദ്ദേഹം പഴശ്ശി, കുറ്റ്യാടി, താമരശ്ശേരി, കതിരൂർ‍ മുതലായ സ്ഥലങ്ങൾ പഴശ്ശിക്കു വിട്ടു കൊടുത്തു. എന്നാൽ അദ്ദേഹത്തിനു ശേഷം വന്നവരെല്ലാം കരാർ ലംഘിക്കുന്നതിനാണ്‌ ശ്രദ്ധ കൊടുത്തത്‌. ശ്രീരംഗപട്ടണം സന്ധി അനുസരിച്ച്‌ മലബാറിന്റെ ഭരണാവകാശം തങ്ങൾക്കാണെന്നും പഴശ്ശിരാജായുമായി സഹകരിക്കുന്നവരെ രാജ്യദ്രോഹത്തിന്‌ ശിക്ഷിക്കുമെന്നും 1795-ൽ കമ്പനി വിളംബരം ചെയ്തു. ഇതു ജനങ്ങളെ രോഷാകുലരാക്കി, അവർ പഴശ്ശിയുടെ സൈന്യത്തിൽ ചേരാൻ ആവേശത്തോടെ മുന്നിട്ടിറങ്ങി. കൈതേരി രൈരു, കണ്ണവത്ത്‌ ശേഖരൻ നമ്പ്യാർ, മുതലായ നാട്ടു പ്രമാണിമാരും, അത്തൻ ഗുരുക്കൾ, ഉണ്ണിമൂത്ത മൂപ്പൻ മുതലായ മാപ്പിള പ്രമുഖരും തമ്പുരാന്റെ സഹായത്തിനെത്തി. ഇതിനിടയിൽ പള്ളൂർ ഏമൻ നായർ കൂറുമാറി കമ്പനിപക്ഷം ചേർന്നു. കൊട്ടാരം കമ്പനി വളഞ്ഞു കൊള്ള ചെയ്തതിനാൽ ഒളിവിൽ പോകേണ്ടി വന്ന പഴശ്ശി ഒളിവിലിരുന്നു തന്നെ യുദ്ധത്തിനുത്തരവ്‌ നൽകി. പൊതുശത്രുവിനെ നേരിടുക എന്ന ലക്ഷ്യത്തോടെ ടിപ്പുസുൽത്താനും തമ്പുരാന്‌ ആറായിരം ഭടന്മാരെ വിട്ടു നൽകി. കൈതേരി അമ്പു നായരുടെ നേതൃത്തത്തിൽ പോരാടിയ പഴശ്ശി സൈന്യം. കമ്പനി പടയെ നിലംപരിശ്ശാക്കി. ലഫ്‌.വാർഡൻ, ക്യാപ്റ്റൻ ബൌമൻ, ക്യാപ്റ്റൻ ഗോർഡൻ, ഫിറ്റ്‌സ്‌ ജറാൾഡ്‌ മുതലായ പ്രമുഖർ പോലും പരാജയം സമ്മതിച്ച്‌ വയനാടൻ ചുരമിറങ്ങി. ബോംബെ ഗവർണ്ണർ ജൊനാഥൻ ഡങ്കനുമായി നടന്ന ചർച്ചയിൽ ഉരുത്തിരിഞ്ഞ കരാർ പ്രകാരം പഴശ്ശി കൊട്ടാരവും സമ്പത്തും പഴശ്ശിരാജാവിനു തിരിച്ചുകിട്ടി. വാർഷിക കപ്പം ആയി എണ്ണായിരം രൂപ പഴശ്ശിക്കു നൽകാനും കരാറിൽ നിബന്ധനയുണ്ടായിരുന്നു. 1799-ലെ രണ്ടാം ശ്രീരംഗപട്ടണ ഉടമ്പടി പ്രകാരം വയനാട്‌ കമ്പനിയുടെ വകയായി പ്രഖ്യാപിക്കപെട്ടു, പഴശ്ശിയും ജനങ്ങളും വീണ്ടും സടകുടഞ്ഞെഴുന്നേറ്റു. കമ്പനിയുടെ സേനാനായകനായി സ്ഥാനമേറ്റ കേണൽ ആർതർ വെല്ലസ്ലി(വെല്ലിംഗ്‌ടൺ പ്രഭു) പഴശ്ശിയുടെ ആത്മവീര്യത്തെ ആദരവോടെ കണ്ടിരുന്ന ആളായിരുന്നു. അവർ തമ്മിൽ പരിചയപ്പെടുക വരെ ചെയ്തു. എങ്കിലും വെല്ലസ്ലി ചാരവൃത്തിയിലൂടെ പഴശ്ശിയെ നിശിതമായി നിരീക്ഷിച്ചിരുന്നു. പഴശ്ശിയുടെ സൈന്യസ്ഥിതിയും, ആയുധസഞ്ചയങ്ങളേയും, യുദ്ധരീതിയും പഠിച്ച വെല്ലസ്ലി കുറിച്യപടക്കെതിരേ ഘോരമായ ആക്രമണം അഴിച്ചുവിട്ടു. അതിനിടയിലും പഴശ്ശി കൂത്തുപറമ്പിലേയും, മണത്തണയിലെയും, തൂവത്തേയും, മറ്റും കമ്പനി പട്ടാളത്തെ മിന്നലാക്രമണത്തിലൂടെ കീഴടക്കുകയും, പടക്കോപ്പുകൾ പിടിച്ചെടുക്കുകയും ചെയ്തു. എങ്കിലും ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വമ്പിച്ച ആൾബലത്തിന്റേയും പ്രഹരശക്തി കൂടുതലുള്ള ആയുധങ്ങളുടെയും മുന്നിൽ പിടിച്ചു നില്ക്കാൻ പഴശ്ശിക്ക്‌ സാധിച്ചില്ല. തലക്കൽ ചന്തു അടക്കമുള്ള ധീരദേശാഭിമാനികളെ ബ്രിട്ടീഷ്‌ സൈന്യം പിടിക്കുകയും, കഴുകേറ്റുകയും ചെയ്തതോടെ പഴശ്ശിയും സംഘവും പുരളിമലയിലെ ഗൂഢസങ്കേതത്തിലേക്ക്‌ പിന്മാറി. പഴശ്ശിയുടെ പടയിലെ ധീരർ 1802-ൽ പനമരം കോട്ട കമ്പനിയിൽനിന്നും പിടിച്ചെടുത്തതും, കമ്പനി സൈനികരെ വധിച്ചതും പഴശ്ശിയുടെ പ്രജകളിൽ ആത്മാഭിമാനത്തിന്റെ കനലൂതിത്തെളിയിച്ചു. എടച്ചേന കുങ്കൻ നായരുടെ ചരിത്രപ്രധാനമായ യുദ്ധാഹ്വാനം കേട്ട്‌ മൂവായിരത്തിലധികം ധീരപ്രജകൾ ബ്രിട്ടീഷുകാർക്കെതിരെ യുദ്ധരംഗത്തെത്തി. വയനാടൻ മലനിരകൾ വീണ്ടും യുദ്ധത്താൽ ചുവന്നു. നേരത്തെ കമ്പനിക്കായി പഴശ്ശിയുടെ രഹസ്യങ്ങളുടെ ഒറ്റുകാരനായിരുന്ന പള്ളൂർ ഏമൻ നായരും തെറ്റു തിരിച്ചറിഞ്ഞ്‌ തിരിച്ചെത്തി പഴശ്ശിക്ക്‌ ശക്തി പകർന്നു. 1804-ൽ തലശ്ശേരിയിലെ സബ്‌കലക്ടറായെത്തിയ തോമസ്‌ ഹാർവെ ബാബർ പുതിയ യുദ്ധതന്ത്രങ്ങളുമായി പഴശ്ശിയോടേറ്റുമുട്ടി. മാതൃഭൂമിയെ സംരക്ഷിക്കാൻ ദൃഢപ്രതിജ്ഞയെടുത്ത പഴ്ശ്ശി അന്ത്യശ്വാസം വരെ പൊരുതാൻ ജനങ്ങളേയും സൈന്യത്തേയും ആഹ്വാനം ചെയ്യുകയായിരുന്നു. 1805 നവംബർ 29 രാത്രി ഒറ്റുകാരിൽനിന്നും ലഭിച്ച വിവരം അനുസരിച്ചെത്തിയ കമ്പനിസൈന്യം പുൽപ്പള്ളി കാട്ടിൽ വിശ്രമിക്കുകയായിരുന്ന പഴശ്ശിയേയും സേനാനായകരേയും ആക്രമിച്ചു. നവംബർ 30 പ്രഭാതത്തിൽ ബ്രിട്ടീഷ്‌ സൈന്യത്തിന്റെ വെടിയേറ്റ കേരളസിംഹം ‘എന്നെ തൊട്ടശുദ്ധമാക്കരുതെ’ന്ന് ബ്രിട്ടീഷ്‌ സൈന്യത്തോട്‌ പറഞ്ഞുകൊണ്ട് നിലംപതിച്ചു. ചതിയിലൂടെ കെണിപ്പെടുത്തിയ പഴശ്ശിരാജയുടെ ശരീരം ബ്രിട്ടീഷുകാർ മാനന്തവാടിയിൽ രാജകീയബഹുമതികളോടെ സംസ്കരിച്ചു. രണ്ടുനൂറ്റാണ്ടിനുശേഷവും കേരളജനതക്ക്‌ അഭിമാനം പകർന്ന് പഴശ്ശിയുടെ ഓർമ്മകൾ ഇന്നും നിലനിൽക്കുന്നു.

ടിപ്പുവിനെ തോല്പിക്കുന്നതിനു ഇംഗ്ലീഷുകാരുടെ കൂടെ ഒരഗണ്യ നാട്ടുമാടമ്പിയുടെ പദവിയിൽ അദ്ധ്വാനിച്ചു നടന്നയാളാണ്‌ പഴശ്ശിയെന്നും, ടിപ്പുവിന്റെ തോൽ‌വിക്ക് ശേഷം വാക്കുപ്രകാരം കൊടുക്കാമെന്നേറ്റ സ്ഥലങ്ങൾ തനിക്ക് നൽകാതെ തന്റെ അമ്മാവനു കൊടുത്തുവെന്ന കാര്യത്തിനാണ്‌ പഴശ്ശി ദേശീയവിപ്ലവം നടത്തുന്നതും, ഇംഗ്ലീഷുകാരെ ആദ്യന്തം എതിർത്ത ടിപ്പുവിനു ലഭിക്കേണ്ടതിലും വലിയ ദേശസ്നേഹിയുടെ പരിവേഷമാണ് ഇന്ന് പഴശ്ശിക്ക് ലഭിച്ചിട്ടുള്ളതെന്നും പി.കെ. ബാലകൃഷ്ണൻ വിമർശിച്ചിട്ടുണ്ട്.എന്നാൽ പ്രശസ്ത ചരിത്രകാരൻ ഡോക്ടർ കെ കെ എൻ കുറുപ്പ് ഈ വാദം ശരിയല്ല എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് ബ്രിട്ടീഷുമായി സഖ്യം സ്ഥാപിച്ചത് അവർ മൈസൂരിന്റെ ശത്രു ആയതു കൊണ്ടാണ് – അല്ലാതെ ബ്രിട്ടീഷ് മേധാവിത്വം സ്വീകരിച്ചത് കൊണ്ടായിരുന്നില്ല. മൈസൂർ പട മലബാറിൽ നടത്തിയ കൊള്ളയും അക്രമവും കൊണ്ടാണ് പഴശ്ശി രാജാവ് അടക്കമുള്ള പല മലബാറുകാർ മൈസൂർ പടയ്ക്ക് എതിരെ ആയുധം എടുത്തത്.ബ്രിട്ടിഷുകാരുമായി സഹകരണം കേരളത്തിലേക്കുള്ള ടിപ്പുവിന്റെ അധിനിവേശ സമയത്ത് മലബാറിലെ മിക്ക രാജാക്കന്മാരും തിരുവിതാംകൂറിലേക്ക് രക്ഷപെട്ടപ്പോൾ, പഴശ്ശിരാജാ, ബ്രിട്ടീഷുകാർക്കൊപ്പം ടിപ്പുവിനെതിരെ യുദ്ധം ചെയ്തിട്ടുണ്ടെന്ന് എം.ജി.എസ്. നാരായണൻ അടക്കമുള്ള ചരിത്രകാരന്മാർ നിരീക്ഷിക്കുന്നുണ്ട് ബ്രിട്ടീഷുകാരുമായി നടത്തിയ കത്തിടപാടുകൾ പരിശോധിച്ച ചരിത്രകാരന്മാർ പറയുന്നത് പഴശ്ശിരാജ അവരുടെ വിനീതവിധേയൻ ആയിരുന്നെന്നാണ്. ആവശ്യപ്പെട്ട പദവികൾ ലഭിക്കാതിരുന്നത് മുതലാണ് പഴശ്ശിരാജയുടെ ബ്രിട്ടീഷ് വിരോധം ആരംഭിച്ചത് എന്നും അവർ വ്യക്തമാക്കുന്നു.എന്നാൽ ചരിത്രകാരൻ കെ.കെ.എൻ കുറുപ്പ് ഇത് തെറ്റായ അഭിപ്രായമാണ് എന്ന് ചൂണ്ടികാണിക്കുന്നു. പഴശ്ശി രാജാവ് പൂർണമായും ഒരു നിസ്സ്വാർത്ഥനായ നേതാവായിരുന്നു എന്നും വ്യക്ത്തി താത്പര്യത്തേക്കാൾ ജനകീയ താത്‌പര്യത്തിനു പ്രാധാന്യം നൽകിയിരുന്നു എന്നും “പഴശ്ശി സമരങ്ങൾ” എന്ന പുസ്‌തകത്തിൽ അദ്ദേഹം എഴുതിയിട്ടുണ്ട്. എന്നാൽ പഴശ്ശിരാജയുടെ 1797-ലെ ബ്രിട്ടീഷ് വിരുദ്ധയുദ്ധത്തിൽ സൈനികരെയും ആയുധങ്ങളും നൽകി ടിപ്പുസുൽത്താൻ സഹായിക്കുകയുണ്ടായി. പഴശ്ശി രാജാവിന്റെ സ്മരണാർത്ഥം മട്ടന്നൂരിന് സമിപം പഴശ്ശിയിൽ സ്ഥാപിച്ച പഴശ്ശി സ്മൃതി മന്ദിരം, മട്ടന്നൂർ നഗരസഭ 2014 നവംബർ 30 പഴശ്ശി രാജാവിന്റെ ചരമ ദിനത്തിൽ നാടിന് സമർപ്പിച്ചു . പഴശ്ശി തമ്പുരാന്റെ ജിവ ചരിത്രം അടങ്ങിയ ലേഖനങ്ങളും തമ്പുരാന്റെ ഛായാ ചിത്രവുമാണ് ഈ സ്മൃതി മന്ദിരത്തിനുള്ളിൽ ഉള്ളത്