ഇന്ത്യയ്ക്ക് സന്തോഷമായി ആശ എന്ന ചീറ്റയ്ക്ക് 3 കൺമണികൾ
ഇന്ത്യയ്ക്ക് സന്തോഷമായി ആശ എന്ന ചീറ്റയ്ക്ക് 3 കൺമണികൾ. ഇന്ത്യയിൽ വംശനാശം സംഭവിച്ച മൃഗമാണ് ചീറ്റ. സിംഹങ്ങളുടെയും കടുവകളുടെയും തറവാടായ ഇന്ത്യയിൽ, കഴിഞ്ഞവർഷം ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെത്തിയിരുന്നു. ഇപ്പോഴിതാ അവരിൽ ഒരാൾക്കാണ് 3 കുഞ്ഞുങ്ങൾ ജനിച്ചെന്ന സന്തോഷ വാർത്ത പുറത്തു വരുന്നത്. ആശ എന്ന ചീറ്റക്കാണ് 3 കുഞ്ഞുങ്ങൾ ജനിച്ചത്. മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിലാണ് അമ്മയും കുഞ്ഞുങ്ങളും ഉള്ളത്.
സ്വാതന്ത്ര്യത്തിനു ശേഷം ഇന്ത്യയിൽ വംശനാശം സംഭവിച്ചുപോയ ഒരേയൊരു ജീവിവിഭാഗമാണ് ചീറ്റകൾ. അത് കൊണ്ടാണ് കഴിഞ്ഞ വർഷം ദക്ഷിണാഫ്രിക്കയിൽ നിന്നും ചീറ്റകളെ ഇന്ത്യയിൽ കൊണ്ട് വന്നത്. മുൻപും ചീറ്റകളെ കൊണ്ട് വരാനായി ശ്രമം നടന്നിരുന്നു എന്നാൽ ഷാ ഭരണകൂടം അധികാരത്തിൽ നിന്നു മാറിയതോടെ പദ്ധതി മുടങ്ങുകയാണ് ചെയ്‍തത്.
വംശനാശ ഭീഷണിയുള്ള ജീവികളായി ഇന്റർനാഷനൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചർ കണക്കാക്കുന്നവയാണ് ചീറ്റകൾ. ലോകത്തിൽ തന്നെ 7000 എണ്ണം മാത്രമാണ് നിലവിൽ ഉള്ളത്. അത്കൊണ്ട് തന്നെ ഈ കുഞ്ഞുങ്ങളുടെ ജനനം ഇന്ത്യക്കും, ലോകത്തിനും സന്തോഷം നൽകുന്ന ഒരു വാർത്ത തന്നെയാണ്.