ദളിത് വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കിട്ടില്ല; വിവാദ പരമര്‍ശവുമായി കെ.ടി ജലീല്‍

മലപ്പുറം: സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ കിട്ടി ദളിത് വിഭാഗങ്ങള്‍ക്ക് മുന്നോട്ട് പോകാനാകില്ലെന്ന വിവാദ പ്രസംഗവുമായി കെ.ടി ജലീല്‍ എംഎല്‍എ രംഗത്ത്. മലപ്പുറം വട്ടംകുളം ഗ്രാമപഞ്ചായത്ത് സംഘടിപ്പിച്ച ജനകീയ ഓണാഘോഷം ഉദ്ഘാടനം ചെയ്ത് സംസാരിക്കവേയാണ് പാര്‍ട്ടിയെ കുരുക്കിലാക്കി ജലീല്‍ ഇത്തരത്തിലൊരു പ്രസംഗം നടത്തിയത്.

‘തദ്ദേശസ്ഥാപനങ്ങളില്‍ നിന്നും ലഭിക്കുന്ന നാമമാത്ര ആനുകൂല്യങ്ങളിലൂടെ എസ് സി എസ് ടി വിഭാഗങ്ങള്‍ക്ക് ഇപ്പോഴുള്ള അവസ്ഥയില്‍ നിന്നും മുന്നോട്ട് പോകാനാവില്ല. സാമ്ബത്തിക ശേഷിയുടെ അടിസ്ഥാനത്തിലാണ് ഓരോരുത്തരുടെയും പുരോഗതി. ദളിത് വിഭാഗങ്ങള്‍ വിദേശരാജ്യങ്ങളില്‍ പോയി പണിയെടുത്ത് സമ്ബന്നരാകണം’- ഇങ്ങനെയായിരുന്നു ജലീലിന്റെ പരാമര്‍ശം. അതേസമയം, ആസാദ് കശ്മീര്‍ പാരാമര്‍ശത്തിലുണ്ടായ വിവാദത്തിനിടെയാണ് പാര്‍ട്ടിയെ തന്നെ കുരുക്കിലാക്കി ജലീലിന്റെ അടുത്ത പ്രസംഗം.