കണ്ണുകളുടെ ആരോഗ്യ സംരക്ഷണം; കഴിക്കാം ഈ ഭക്ഷണങ്ങൾ….

കണ്ണുകളുടെ ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണ രീതിയ്ക്ക് വലിയ പങ്കാണുള്ളത്. ല്യൂട്ടിൻ, സിയാക്‌സാന്തിൻ, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ എ, സിങ്ക്, വിറ്റാമിൻ സി, വിറ്റാമിൻ ഇ, ഒമേഗ -3 ഫാറ്റി ആസിഡ് തുടങ്ങിയ ഘടകങ്ങൾ കണ്ണിന്റെ ആരോഗ്യത്തിന് അത്യന്താപേഷിതമാണ്. കണ്ണിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ കഴിക്കേണ്ട ഭക്ഷണങ്ങളേതൊക്കെയാണെന്ന് നോക്കാം.

ബദാം

കണ്ണിന്റെ ആരോഗ്യത്തിന് ഏറെ പ്രയോജനപ്രദമാണ് ബദാം. ബദാമിൽ വിറ്റാമിൻ ഇ ധാരാളം അടങ്ങിയിട്ടുണ്ട്. വിറ്റാമിൻ ഇ ശരീരകലകളെ നശിപ്പിക്കുന്ന അനിയന്ത്രിതമായ പദാർത്ഥങ്ങൾക്കെതിരെ പ്രതിരോധിക്കും. വിറ്റാമിൻ ഇ പതിവായി കഴിക്കുന്നത് തിമിരവും പ്രായവുമായി ബന്ധപ്പെട്ട മാക്യുലർ ഡീജനറേഷനും തടയും.

മുട്ട

കണ്ണിന്റെ ആരോഗ്യ സംരക്ഷണത്തിന് മുട്ട കഴിക്കുന്നതും നല്ലതാണ്. മുട്ടയിലുള്ള ല്യൂട്ടിൻ, സിയാക്‌സാന്തിൻ എന്നിവ പ്രായാധിക്യം മൂലം ഉണ്ടാകുന്ന തിമിരം പോലുള്ള അസുഖങ്ങളെ പ്രതിരോധിക്കും. മുട്ടയിലുള്ള വിറ്റാമിൻ എ, സിയാക്‌സാന്തിൻ, സിങ്ക് തുടങ്ങിയവയും കണ്ണിന്റെ ആരോഗ്യത്തിന് പ്രധാനമാണ്.

കാരറ്റ്

വിറ്റാമിൻ എ, ബീറ്റ് കരോട്ടിൽ തുടങ്ങിയവയാൽ സമ്പന്നമാണ് കാരറ്റ്. ഈ ഘടകങ്ങൾ നേതൃസംബന്ധമായ പ്രശ്‌നങ്ങൾ പരിഹരിച്ച് കണ്ണിന് ആരോഗ്യമേകും.

എണ്ണമയമുള്ള മത്സ്യങ്ങളായ ട്യൂണ, സാൽമൺ, അയല, മത്തി എന്നിവയിൽ ലീൻ പ്രോട്ടീനുകളും ഒമേഗ -3 ഫാറ്റി ആസിഡുകളും അടങ്ങിയിട്ടുണ്ട്. ഇത് ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതും കണ്ണുകൾക്ക് മികച്ചതാണ്.