Latest News (Page 3,182)

nirmala

തിരുവനന്തപുരം:കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണെന്നും എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം.

അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനനിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരത്തിലാണ്.

അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തു നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു.

പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്യ
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 277 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്ക്കാണ് ശനിയാഴ്ച കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 55,656 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി കിടക്കകള്‍ തികയാതെ വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.എല്ലാവരും കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്നും മറ്റ് വഴികളില്ലെങ്കില്‍ ലോക്ഡൗണ്ട അനിവാര്യമാകുമെന്നും താക്കറെ പറഞ്ഞു.

ന്യൂഡല്‍ഹി : അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇലക്ഷന്‍ കമ്മീഷന്‍ എന്നീ രണ്ട് വാക്കുകളിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

ബിജെപി നേതാവിന്റെ കാറില്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ബോഡോലാന്റ് പീപ്പിള്‌സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന് പകുതിയായി കുറച്ചിരുന്നു.

ഇടതുപക്ഷത്തിന്റെ അഞ്ചുവര്‍ഷത്തെ ഭരണത്തില്‍ ജനങ്ങള്‍ വളരെ സംതൃപ്തരാണെന്നും നിങ്ങള്‍ ഇങ്ങോട്ടുവരണ്ട, ജയിച്ചു എന്നുതന്നെ കരുതിക്കോളൂ എന്നാണ് പലരും പറയുന്നതെന്നും കൊല്ലം എംഎല്‍എയും നടനുമായ മുകേഷ്. സിനിമയിലും ടിവിയിലുമൊക്കെ കാണുന്നു. പിന്നെങ്ങനെയാണ് മണ്ഡലത്തിലുണ്ടാവുക എന്നായിരുന്നു ചിലരുടെയൊക്കെ ആരോപണം. ഇവരോടൊക്കെ ഞാന്‍ ഒരു കാര്യം ചോദിക്കട്ടെ? 1330 കോടി രൂപയുടെ വികസന പ്രവര്‍ത്തനമാണ് കൊല്ലത്ത് നടത്തിയത്. അങ്ങനെയുള്ള എംഎല്‍എ മണ്ഡലത്തില്‍ ഇല്ല എന്ന് പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും ആവശ്യമുള്ള സ്ഥലത്ത് എംഎല്‍എ വരണമെന്നും അനാവശ്യ സ്ഥലങ്ങളില്‍ ചെന്ന് കൈ കാണിക്കലല്ല എംഎല്‍എയുടെ പണിയെന്നും അദ്ദേഹം പറഞ്ഞു. പലരും പറയുന്നുണ്ട് മുകേഷ് സ്വര്‍ണകരണ്ടിയുമായി ജീവിക്കുന്നയാളാണെന്ന്. ഞാന്‍ കൊണ്ട വെയിലിന്റെ ഒരംശം എങ്ങാനും ഇവര്‍ക്കിനി കൊള്ളാന്‍ പറ്റോ?. ചുട്ട വെയിലത്ത് നിന്ന്, അതിന്റെ കൂടെ എച്ച്എംഐ ലൈറ്റുകൂടെ അടിച്ചു തരും. അങ്ങനെ 40 കൊല്ലമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് ഞാനെന്നും അദ്ദേഹം പറഞ്ഞു. കൊല്ലത്ത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥിയാകുമെന്നു പോലും വിചാരിച്ച ആളല്ല ഞാന്‍. അതുകൊണ്ട് തന്നെ മന്ത്രി സ്ഥാനത്തെ കുറിച്ചൊന്നും ഞാന്‍ചിന്തിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആസിഫ് അലിയും ഇന്നസെന്റ് ചേട്ടനുമൊക്കെ ഇങ്ങോട്ടു വിളിച്ചു പറഞ്ഞ് വന്നതാണെന്നും എന്നെ ജയിപ്പിക്കാന്‍ വേണ്ടി ഒന്ന് വരണേ, ഒരു വീഡിയോ അയച്ചുതരണേ എന്നൊന്നും പറയാന്‍ നമ്മളെ കിട്ടില്ലെന്നും മോഹന്‍ലാലും മമ്മൂട്ടിയും ഒരിക്കലും വരില്ലെന്നും അദ്ദേഹം പറഞ്ഞു.


വൈക്കം: നടനും എഴുത്തുകാരനുമായ പി.ബാലചന്ദ്രന്‍(70) അന്തരിച്ചു. പുലര്‍ച്ചെ അഞ്ചുമണിയോടെ വൈക്കത്തെ വസതിയില്‍ വെച്ചായിരുന്നു അന്ത്യം. എട്ടുമാസത്തോളമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. സംസ്‌കാരം വൈകീട്ട് മൂന്നുമണിക്ക് സ്വവസതിയില്‍ നടക്കും.

മലയാള സിനിമയ്ക്കും നാടകമേഖലയ്ക്കും അതുല്യ സംഭാവന നല്‍കിയ വ്യക്തിത്വമായിരുന്നു ബാലചന്ദ്രന്‍. ”മകുടി (ഏകാഭിനയ ശേഖരം), പാവം ഉസ്മാന്‍, മായാസീതങ്കം, നാടകോത്സവം” എന്ന് തുടങ്ങി നിരവധി നാടകങ്ങള്‍ രചിച്ചു. ഏകാകി, ലഗോ, തീയറ്റര്‍ തെറാപ്പി, ഒരു മധ്യവേനല്‍ പ്രണയരാവ്, ഗുഡ് വുമന്‍ ഓഫ് സെറ്റ്‌സ്വാന്‍ തുടങ്ങിയ നാടകങ്ങള്‍ സംവിധാനം ചെയ്തു.

ഉള്ളടക്കം, അങ്കിള്‍ ബണ്‍, പവിത്രം, തച്ചോളി വര്‍ഗ്ഗീസ് ചേകവര്‍, അഗ്‌നിദേവന്‍, മാനസം, പുനരധിവാസം, പോലീസ്, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങള്‍ക്ക് തിരക്കഥയും സംഭാഷണവുമെഴുതി. ഇതില്‍ അഗ്‌നിദേവന്‍ വേണുനാഗവള്ളിയുമൊത്തായിരുന്നു രചിച്ചത്. വക്കാലത്ത് നാരായണന്‍ കുട്ടി, ശേഷം, പുനരധിവാസം , ശിവം, ജലമര്‍മ്മരം, ട്രിവാന്‍ഡ്രം ലോഡ്ജ്, ഹോട്ടല്‍ കാലിഫോര്‍ണിയ, കടല്‍ കടന്നൊരു മാത്തുക്കുട്ടി, കമ്മട്ടിപ്പാടം തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. 2012-ല്‍ കവി പി. കുഞ്ഞിരാമന്‍ നായരുടെ ജീവിതത്തെ ആസ്പദമാക്കി ഇവന്‍ മേഘരൂപന്‍ എന്ന ചിത്രം തിരക്കഥയെഴുതി സംവിധാനം ചെയ്തു.

1989ലെ മികച്ച നാടകരചനക്കുള്ള കേരള സാഹിത്യ അക്കാദമി അവാര്‍ഡ് പാവം ഉസ്മാനിലൂടെ പി ബാലചന്ദ്രനെ തേടിയെത്തി. 1989-ല്‍ പ്രതിരൂപങ്ങള്‍ എന്ന നാടകരനയ്ക്ക് കേരള സംസ്ഥാന പ്രൊഫഷണല്‍ നാടക അവാര്‍ഡ് നേടി. പുനരധിവാസം എന്ന ചിത്രത്തിന്റെ തിരക്കഥക്ക് 1999ലെ കേരള ചലച്ചിത്ര അക്കാദമി അവാര്‍ഡ് ഇദ്ദേഹത്തിനായിരുന്നു. മികച്ച നാടക രചനക്കുള്ള 2009ലെ കേരള സംഗീതനാടക അക്കാദമി അവാര്‍ഡും പി ബാലചന്ദ്രനായിരുന്നു.ശ്രീലതയാണ് ഭാര്യ, ശ്രീകാന്ത്, പാര്‍വതി എന്നിവര്‍ മക്കളാണ്

കഴക്കൂട്ടം:നാമനിർദേശ പത്രികക്കൊപ്പം നൽകിയ സത്യവാങ്മൂലത്തിൽ തെറ്റായ വിവരങ്ങൾ നൽകിയെന്നാരോപിച്ച എൻ ഡി എ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രനെതിരെ തെരെഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി. കടകംപള്ളി സ്വദേശിയും ഡിവൈഎഫ്ഐ നേതാവുമായ സജിയാണ് പരാതി നൽകിയത്.തൃശ്ശൂർ കൊടകര വില്ലേജിൽ 917/പിടി 1 സ‍ർവേ നമ്പറിൽ പെടുന്ന 0.239 ഹെക്ടർ സ്ഥലം 58 ലക്ഷത്തി ഇരുപത്തയ്യായിരം രൂപ ബാങ്ക് അക്കൗണ്ടുകൾ വഴി രൊക്കം പണമായി നൽകി വാങ്ങിയെന്നും, സത്യവാങ്മൂലത്തിൽ ഇത് 20 ലക്ഷമായാണ് കാട്ടിയിട്ടുള്ളതെന്നുമാണ് സജിയുടെ പരാതിയിൽ പറയുന്നത്.

2020-21 സാമ്പത്തികവര്‍ഷത്തെ ആകെ വരുമാനം 50000 രൂപയെന്നും അതിന് മുമ്പുള്ള നാല് വർഷങ്ങളിൽ സാമ്പത്തികമായി വരുമാനമില്ലെന്നും സത്യവാങ്മൂലം നൽകിയിട്ടുള്ള ശോഭ എങ്ങനെയാണ് 58 ലക്ഷത്തിലധികം വിലവരുന്ന വസ്തുവാങ്ങിയതെന്നും പരാതിയിൽ ചോദിക്കുന്നു. മാത്രമല്ല 20 ലക്ഷത്തോളം വിലവരുന്ന ഇന്നോവ കാറ് വാങ്ങിയെന്ന് സത്യവാങ്മൂലത്തിൽ പറയുന്ന ശോഭ ഇതിന്‍റെ വരുമാന ഉറവിടം വ്യക്തമാക്കിയിട്ടില്ലെന്നും പരാതിയിൽ ചൂണ്ടികാണിച്ചിട്ടുണ്ട്.

കണ്ണൂര്‍: പലതരത്തിലാണ് ആളുകള്‍ തന്നോട് സ്‌നേഹം പ്രകടിപ്പിക്കുന്നതെന്നും ഇളം പ്രായത്തിലുളള കുഞ്ഞുങ്ങള്‍ പോലും അതിലുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. ക്യാപ്റ്റന്‍ വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

ഒരിടത്ത് പരിപാടിയില്‍ പങ്കെടുക്കാന്‍ ചെന്നപ്പോള്‍ ആളുകള്‍ നിരന്നിരിക്കുന്നു. ഞാന്‍ സംസാരം തുടങ്ങി. അപ്പോഴാണ് ഒരു വിളി കേട്ടത്, പിണറായി അച്ചാച്ചാന്ന്. നോക്കിയപ്പോള്‍ കണ്ടത് മൂന്ന് വയസുള്ള ഒരു കുട്ടിയെയാണ്. ഞാന്‍ അങ്ങോട്ടു വരുന്നു നീ അവിടെ ഇരിക്ക് എന്ന് പറഞ്ഞാണ് ആ കുട്ടിയെ സമാധാനിപ്പിച്ചത്. ഇതെല്ലാം സംഭവിച്ച കാര്യങ്ങളാണ്.
ഒരിക്കല്‍ താന്‍ സംസാരിച്ചുകൊണ്ടിരിക്കെ ഒരു കുടുംബം കാറില്‍ അതുവഴി പോയി. നോക്കുമ്പോള്‍ ഒരു കുഞ്ഞ് ഗ്ലാസ് താഴ്ത്തി പരിപാടികള്‍ നോക്കുന്നുണ്ട്. തന്നെ കണ്ട ഉടനെ കൈ വീശി എന്തോ വിളിച്ചു പറയുകയാണ്. ഞാനും തിരിച്ച് കൈ വീശി. മുഖ്യമന്ത്രി പറഞ്ഞു. ഇതെല്ലാം ഒരു തരത്തിലുളള സ്‌നേഹപ്രകടനമാണ്. അത് ശരിയായ രീതിയില്‍ വരുന്നതാണ്. കൊറോണക്കാലത്ത് കുട്ടികളില്‍ പലരും തന്റെ ചിത്രം വരച്ച് സമ്മാനിച്ചിട്ടുണ്ട്. ഒരു യോഗത്തില്‍ ഒരു വീട്ടമ്മ പാട്ടെഴുതി കൊണ്ടുവന്നു. ഇമ്മാതിരിയാണ് കാര്യങ്ങള്‍ നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവനന്തപുരം : വി.ശിവന്‍കുട്ടിക്ക് വോട്ടഭ്യര്‍ത്ഥിച്ച് നടന്‍ ബൈജു സന്തോഷ്. ഫേസ്ബുക്കില്‍ പങ്ക് വച്ച കുറിപ്പിലാണ് ബൈജുവിന്റെ വോട്ടഭ്യര്‍ത്ഥന. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്നുതന്നെയാണ് ഒരു തിരുവനന്തപുരത്തുകാരന്‍ എന്ന നിലയില്‍ താന്‍ കരുതുന്നതെന്നും അദ്ദേഹം പറയുന്നു. ശിവന്‍കുട്ടിയോടൊപ്പം താന്‍ നില്‍ക്കുന്ന ചിത്രവും ബൈജു തന്റെ കുറിപ്പിനൊപ്പം നല്‍കിയിട്ടുണ്ട്.

കുറിപ്പ് ചുവടെ:
നമസ്‌കാരം,
ഞാന്‍ ആദ്യമായിട്ടാണ് രാഷ്ട്രീയപരമായ പരാമര്‍ശം നടത്തികൊണ്ടുള്ള ഒരു പോസ്റ്റ് ഇടുന്നത്.
പ്രിയമുള്ള ബഹുമാന്യരായ തിരു: നേമം മണ്ഡലത്തിലെ വോട്ടര്‍മാരോട് എനിക്ക് അഭ്യര്‍ത്ഥിക്കാനുള്ളത് എന്തെന്നാല്‍ ഈ വരുന്ന ഏപ്രില്‍ 6 ന് നടക്കാന്‍ പോകുന്ന തിരഞ്ഞെടുപ്പില്‍ ആര്‍ക്ക് വോട്ട് ചെയ്താല്‍ മണ്ഡലത്തിനു ഗുണം ചെയ്യും എന്നതിനെ പറ്റിയാണ്. ഈ മണ്ഡലത്തിലെ മൂന്ന് സ്ഥാനാര്‍ഥികളും പ്രഗത്ഭന്‍മാരാണ് എന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ലാ. പക്ഷെ തലസ്ഥാനത്തിന്റെ മണ്ണിന്റെ ഗന്ധം നന്നായി അറിയാവുന്നത് ഇവിടെ ജനിച്ചു വളര്‍ന്ന ശ്രീ: ശിവന്‍കുട്ടി സഖാവിനു തന്നെയാണ്.
മാത്രവുമല്ല അദ്ദേഹം പാര്‍ട്ടിയുടെ അടിത്തട്ടില്‍ നിന്ന് വളര്‍ന്നു വന്ന ആളും തിരുവനന്തപുരം മേയറും ആയിരുന്നു. ഇപ്പോഴത്തെ എല്ലാ ദൃശ്യ അച്ചടി മാധ്യമങ്ങളും ഒരേ സ്വരത്തില്‍ അടിവരയിട്ടു പറയുന്നു എല്‍ഡിഎഫ്‌ന് തുടര്‍ ഭരണം ഉണ്ടാവുമെന്ന്. എങ്കില്‍ നേമത്തുകാര്‍ക്ക് തീരുമാനിക്കാം പ്രതിപക്ഷത്തു ഇരിക്കുന്ന ഒരു എം.എല്‍.എ ആണോ അതോ ഭരണപക്ഷത്തു ഇരിക്കുന്ന മന്ത്രിയെ ആണോ വേണ്ടതെന്ന്. പ്രസ്ഥാനത്തിനോടുള്ള അമിതമായ ആത്മാര്‍ത്ഥത കൊണ്ട് ചില എടുത്തു ചാട്ടം അദ്ദേഹം മുന്‍പ് നടത്തിയിടുണ്ട്.
എങ്കില്‍ ഇതേ ആത്മാര്‍ത്ഥത തന്നെയാണ് വോട്ടര്‍മാരോടും മണ്ഡലത്തിനോടും സഖാവിനുള്ളത്. എന്ത് കാര്യങ്ങളും ചങ്കൂറ്റത്തോടെ ചെയ്യാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആളാണ് സഖാവെന്ന് അദ്ദേഹത്തിനെ നേരിട്ടു അറിയാവുന്ന എല്ലാവര്‍ക്കും അറിയാം. അതുകൊണ്ട് ദയവായി നേമത്തെ ബഹു: വോട്ടര്‍മാര്‍ ചിന്തിക്കൂ പ്രതിപക്ഷത്തു ഇരിക്കുന്ന എം.എല്‍.എ വേണോ മന്ത്രിയെ വേണോ എന്ന്. ഞാന്‍ പറഞ്ഞത് യാഥാര്‍ഥ്യം മാത്രം. വോട്ടര്‍മാര്‍ ബുദ്ധിപരമായി ചിന്തിക്കും എന്ന വിശ്വാസത്തോടെ ഒരു തിരുവനന്തപുരത്തുകാരന്‍.
നിങ്ങളുടെ സ്വന്തം നടന്‍ ബൈജു സന്തോഷ്.’

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തില്‍ വീരമൃത്യു വരിച്ച ജവാന്മാരുടെ എണ്ണം എട്ടായി. 18 ജവാന്മാരെ കാണാനില്ലെന്നും മാവോയിസ്റ്റ് വിരുദ്ധ ഓപറേഷന്‍ ഡിജി അശോക് ജുനേജ സ്ഥിരീകരിച്ചു. പരിക്കേറ്റ 23 ജവാന്മാരെ ബിജാപുര്‍ ആശുപത്രിയിലും ഏഴ് പേരെ റായ്പുര്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിസരത്തുനിന്നും ഞായറാഴ്ച രണ്ട് ജവാന്മാരുടെ മൃതശരീരം കൂടി കണ്ടെടുത്തു. ശനിയാഴ്ചയാണ് സുരക്ഷാ സേനയും മാവോയിസ്റ്റുകളും ബിജാപുരില്‍ ഏറ്റുമുട്ടല്‍ നടന്നത്. റായ്പ്പൂരില്‍ നിന്ന് മുന്നൂറ് കിലോമീറ്റര്‍ അകലെ ദാവുദയ് പൊലീസ് സ്റ്റേഷനില്‍ പരിധിയിലായിരുന്നു ആക്രമണം.

ശനിയാഴ്ച വൈകീട്ട് നാലേകാലിന് സി ആര്‍ പി എഫും സ്പെഷ്യല്‍ ഗാര്‍ഡുകളും സഞ്ചരിച്ച ബസ് കുഴി ബോംബുവെച്ച് മാവോയിസ്റ്റുകള്‍ തകര്‍ക്കുകയായിരുന്നു. ഏറ്റുമുട്ടലില്‍ ഒരു മാവോയിസ്റ്റും കൊല്ലപ്പെട്ടു. 25 ജവാന്മാരാണ് ബസിലുണ്ടായിരുന്നത്. ഡ്രൈവര്‍ ഉള്‍പ്പടെയുള്ള സൈനികരാണ് കൊല്ലപ്പെട്ടത്. 20 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

പരിക്കേറ്റവരെ ഹെലികോപ്റ്ററില്‍ റായ്പ്പൂരിലെ ആശുപത്രിയില്‍ എത്തിച്ചു. വനമേഖലയില്‍ അറ്റകുറ്റപ്പണികള്‍ നടക്കുകയായിരുന്ന ബര്‍സൂര്‍-പള്ളി റോഡിലൂടെ സഞ്ചരിച്ച സൈന്യത്തിന്റെ ബസാണ് ആക്രമിക്കപ്പെട്ടത്.സ്ഫോടനത്തിന്റെ ആഘാതത്തില്‍ റോഡില്‍ നിന്ന് തെറിച്ച ബസ് തൊട്ടടുത്ത കുഴിയിലേക്ക് വീണു. തുടര്‍ന്ന് പ്രദേശത്ത് സൈന്യം നടത്തിയ തിരച്ചിലിനിടെ ഉണ്ടായ ഏറ്റുമുട്ടലിലാണ് പിന്നീട് ഒരു മാവോയിസ്റ്റിനെ വധിച്ചത്. ഒരാഴ്ചക്കുള്ളില്‍ ഇത് രണ്ടാമത്തെ ആക്രമണമാണ് സൈന്യത്തിന് നേരെ ബസ്തറില്‍ മാവോയിസ്റ്റുകള്‍ നടത്തുന്നത്.

പൂഞ്ഞാറിൽ സിപിഎം – എസ്‍ഡിപിഐ ധാരണയുണ്ടെന്നു പി സി ജോർജ് എംഎൽഎയുടെ ആരോപണം.ഇടത് സ്ഥാനാർത്ഥി എസ്‍ഡിപിഐ പിന്തുണയോടെയാണ് മത്സരിക്കുന്നതെന്നും പി സി ജോർജ്പറഞ്ഞു.എസ്ഡിപിഐ വോട്ട് വേണ്ടാ എന്ന് പറയാൻ കമ്മ്യൂണിസ്റ്റുകാർക്ക് ധൈര്യമുണ്ടോ എന്നാണ് പി സി ജോർജ് ചോദിക്കുന്നത്.ചതുഷ്കോണമത്സരമാണ് ഇത്തവണ പൂഞ്ഞാറിൽ നടക്കുന്നത്. 2016-ൽ ഒരു സ്വതന്ത്രൻ നേടുന്ന ഏറ്റവും വലിയ വിജയം നേടിയാണ് പി സി ജോർജ് നിയമസഭയിൽ എത്തിയത്. ടോമി കല്ലാനി (എൽഡിഎഫ്), പി സി ജോർജ് (സ്വതന്ത്രൻ), സെബാസ്റ്റ്യൻ കുളത്തുങ്കൽ (ബിഡിജെഎസ്) എന്നിവരാണ് പ്രധാനമായും കളത്തിലുള്ളത്.

പി സി ജോർജിനെതിരെ ഈരാറ്റുപേട്ടയിലെ പ്രചാരണത്തിനെത്തിയപ്പോൾ കൂക്കുവിളി ഉയർന്നതും എംഎൽഎ വളരെ രൂക്ഷമായ ഭാഷയിൽ തിരിച്ചടിച്ചതും മണ്ഡലത്തിൽ വലിയ വിവാദവും ചർച്ചാവിഷയവുമായതാണ്. കൂവൽ വിവാദം മണ്ഡലത്തിലെ സജീവ രാഷ്ട്രീയ വിഷയമാക്കാനാണ് ഇടതു വലതു മുന്നണികളുടെ തീരുമാനം. മണ്ഡലത്തെ തുടർച്ചയായി പ്രതിനിധീകരിച്ചു വരുന്ന എം എൽ എയെ ജനങ്ങൾക്ക് മടുത്തു തുടങ്ങിയതിന്‍റെ സൂചനയാണ് ഈരാറ്റുപേട്ടയിലെ സംഭവമെന്നാണ് ഇടതു വലതു മുന്നണികളുടെ വിമർശനം.

ഈരാറ്റുപേട്ട ഒറ്റപ്പെട്ട സംഭവമല്ലെന്നും മണ്ഡലത്തിലെ വിവിധ ഇടങ്ങളിൽ സമാന അനുഭവം പി സി ജോർജിന് ഉണ്ടായിട്ടുണ്ടെന്നും ഇടതു സ്ഥാനാർഥി സെബാസ്റ്റ്യൻ കുളത്തുങ്കൽ ആരോപിച്ചു. എന്നാൽ ഇതിന് പിന്നിൽ എസ്ഡിപിഐക്കാരാണെന്ന് പറഞ്ഞാണ് ജോർജ് ഇതിനെ നേരിടുന്നത്. ഈരാറ്റുപേട്ടയിൽ പ്രചാരണം അവസാനിപ്പിച്ച പി സി ജോർജ് മണ്ഡലത്തിന്‍റെ മറ്റു ഭാഗങ്ങളിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് നീക്കം നടത്തുന്നത്. ഈരാറ്റുപേട്ടയിൽ നന്നായി വോട്ടു കുറയുമെന്ന ആശങ്കയും പി സി ക്യാമ്പിനുണ്ട്.

ഈരാറ്റുപേട്ട നഗരസഭയിലെ പ്രചാരണ പരിപാടികൾക്ക് ഇടയിൽ വലിയ രീതിയിലുള്ള സംഘർഷങ്ങൾ ഉണ്ടാക്കി അതുവഴി നാട്ടിൽ വർഗ്ഗീയ ലഹള ഉണ്ടാക്കാൻ ചിലര്‍ ശ്രമിക്കുകയാണെന്നാണ് പിസിയുടെ ആരോപണം. പി സി ജോർജിന്‍റെ പൂഞ്ഞാർ എന്നാണ് ഇതുവരെ മണ്ഡലം അറിയപ്പെട്ടിരുന്നതെങ്കിലും ഇത്തവണ സ്ഥിതി മാറ്റാനുള്ള ഭഗീരഥപ്രയത്നം നടത്തുന്നുണ്ട് ഇടത്, വലത് മുന്നണികളും ബിജെപിയും മണ്ഡലത്തിൽ.