കെ-റെയില്‍ പാത കര്‍ണാടക വരെ നീട്ടണമെന്ന് കേരളം; അതിവേഗ റെയില്‍പാത വേണമെന്ന് സ്റ്റാലിനും

തിരുവനന്തപുരം: സംസ്ഥാനത്തെ കെ-റെയില്‍ പാത കര്‍ണാടക വരെ നീട്ടാനൊരുങ്ങി കേരളം. കോവളത്ത് നടക്കുന്ന ദക്ഷിണ മേഖല കൗണ്‍സില്‍ യോഗത്തില്‍ ഇക്കാര്യം ഉന്നയിക്കും.

അതേസമയം, പദ്ധതി നീട്ടാനായി കര്‍ണാടകത്തിന്റെ പിന്തുണ തേടാനാണ് കേരളത്തിന്റെ തീരുമാനം. ബിജെപി ഭരിക്കുന്ന കര്‍ണാടകത്തിലേക്ക് പദ്ധതി നീളുകയാണെങ്കില്‍ കേന്ദ്രത്തിന്റെ അംഗീകാരം ലഭിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. കോവളം റാവിസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന യോഗത്തില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായാണ് അദ്ധ്യക്ഷത വഹിക്കുന്നത്.

എന്നാല്‍, അതിവേഗ റെയില്‍പാത വേണമെന്നാണ് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും ആവശ്യപ്പെട്ടത്. ചെന്നൈ- കോയമ്ബത്തൂര്‍ അതിവേഗ പാത വേണം. തൂത്തുക്കുടി, മധുര, കോയമ്ബത്തൂര്‍, ചെന്നൈ പാത വേണമെന്നും അയല്‍സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്നതാകണം ഇതെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. സ്റ്റാലിനെ കൂടാതെ പിണറായി വിജയന്‍, കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ എന്നിവര്‍ കൗണ്‍സിലില്‍ പങ്കെടുക്കുന്നുണ്ട്.