Cartoon

cartoon

1970 കളിൽ RSS സത് സംഘസ്ഥാനം ഏറ്റെടുത്ത ശേഷം മധുകർ ദത്താത്രേയ ദേവരസ് ക്രിസ്ത്യാനികളും, മുസ്ലീങ്ങളും RSS ൽ ചേർന്നു പ്രവർത്തിച്ചു തുടങ്ങണമെന്ന് പ്രസ്താവിച്ചിരുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

ദേവരസിന്റെ വാക്ക് വിശ്വസിച്ചാൽ ക്രിസ്ത്യാനിയും, മുസ്‌ലീമും തിമിംഗലത്തിന്റെ വായിൽ അകപ്പെട്ട മീനുകളെ പോലാവും..

ജി‌. ശേഖരന്‍ നായര്‍
cartoon

ഹരിജനങ്ങളും ഈഴവരും ഇഴുകിച്ചേർന്ന് ഒന്നാകണം എന്ന് മന്ത്രി ശ്രീനിവാസൻ

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

ആ കാലത്ത് ബലാത്സംഗം കൂടി വരികയായിരുന്നു. . അതിനാൽ സർക്കാർ ഇരകൾക്ക് 5000രൂപ സഹായം പ്രഖ്യാപിച്ചു.

ജി‌. ശേഖരന്‍ നായര്‍
cartoon

കമ്മ്യൂണിസ്റ്റുകാരെ തൊടുകപോലുമരുതെന്ന് ‘ ജനാധിപത്യമുന്നണി! ജനാധിപത്യ മുന്നണിക്കാരോട് മിണ്ടുക പോലുമരുതെന്ന് പോളിറ്റ് ബ്യൂറോ!!!

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ

കമ്മ്യൂണിസ്റ്റ്‌കാരനായ ടീവി തോമസിനെ കോൺഗ്രസ് നേതാവ് CM സ്റ്റീഫൻ പിടിച്ചുവച്ച് കൊടുക്കുന്നു. ഇ.എം.എസ് ഇടിക്കുന്നു. അതാണ് പോളിറ്റ്ബ്യൂറോ.

ജി‌. ശേഖരന്‍ നായര്‍
cartoon

നിർബന്ധിച്ചാൽ കേരള കോൺഗ്രസ് മന്ത്രിസഭയിൽ ചേരുന്നതാണെന്ന് 20-11-1970

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

രാത്രി കൂടെ കിടക്കാൻ വരുന്ന പെണ്ണുംപിള്ള. എന്തിനും തയ്യാറായി നിൽക്കുന്നു. പക്ഷെ അച്യുതമേനോന് വേണ്ട. കുറെ കഴിഞ്ഞപ്പോൾ K M ജോർജ് മന്ത്രിസഭയിൽ ചേർന്നു. പിന്നീട് R.ബാലകൃഷ്ണപിള്ളയും കടന്നുകൂടി.

G seaharan nair
ജി‌. ശേഖരന്‍ നായര്‍ 

യുദ്ധം തീർക്കാൻ ഇന്ത്യ ശ്രമിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

വിയറ്റ്നാമിന്റെ കുറച്ചു സ്ഥലം ചൈന കയ്യെറി. അന്ന് ഇന്ത്യൻ പ്രധാനമന്ത്രി മൊറാർജി ദേശായ്. മാധ്യസ്ഥത വഹിച്ച ഇന്ത്യ നീരാളിയായ ചൈനയുടെ കാല് പിടിക്കുന്നു.എന്നെ നാണം കെടുത്തല്ലേ. അങ്ങ് തിരിച്ചു പോകു.

g sekharan nair
ജി‌. ശേഖരന്‍ നായര്‍
cartoon

ആർഎസ്എസിനെതിരെ അന്തിമ യുദ്ധം നടത്തും: രാജ് നാരായൺ (1977 Health minister)

ജി‌. ശേഖരന്‍ നായര്‍ കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

RSS ഇന്ത്യ മുഴുവൻ വളർന്നു നിൽക്കുന്ന വലിയ പ്രസ്ഥാനം. ഒരു ആനയുടെ വാൽ പോലും അനക്കാൻ കഴിയാത്ത രാജ്നാരായണൻ എങ്ങനെ യുദ്ധം നടത്തും. ഇത്തരം പമ്പര വിഡ്ഢിത്തം പറയുന്നവരെ ശരിക്കും കളിയാക്കുകയാണ് കാർട്ടൂണിസ്റ്റ്.

ജി‌. ശേഖരന്‍ നായര്‍
cartoon

ചില നായ്ക്കൾ സ്വന്തം കുട്ടികളിൽ ചിലതിനെ തിന്നുകളയുമെന്ന് കേൾക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

CPM ൽ നിന്ന് വിട്ടുപോയവർ ആണ് പിന്നീട് നക്സൽബാരികൾ ആയത്. അവരെ സർക്കാർ അടിച്ചൊതുക്കി. ഇപ്പോൾ പിണറായിയും അത് ചെയ്യുന്നു… അന്ന് EMS.

ജി‌. ശേഖരന്‍ നായര്‍

cartoon

കുറുമുന്നണി’ ഒരു ‘മുറി മുന്നണി’ ആയിത്തീർന്നിരിക്കുന്നു എന്ന് കേരളം സന്ദർശിച്ച ഗുരു പദ സ്വാമികൾ വിമാനത്താവളത്തിൽവച്ചു പ്രസ്താവിച്ചു.
വാർത്ത :1970 സെപ്റ്റംബർ 15

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

അച്യുതമേനോൻ മന്ത്രിസഭയിൽ മുസ്ലിം ലീഗിനെ ചേർത്തതാണ് വിഷയം. അടികുറുപ്പിന് ഒരു ദ്വായാർത്ഥം ഉണ്ട്.

ജി‌. ശേഖരന്‍ നായര്‍

മാർക്സിസ്റ്റ് പാർട്ടിക്ക് ഏഴരാണ്ടകശനിയാണെന്ന് ടി വി അഭിപ്രായപ്പെട്ടിരിക്കുന്നു.

ജി‌. ശേഖരന്‍ നായര്‍ : കാലത്തിനു മുമ്പേ കടന്നു പോയ കാർട്ടൂണുകൾ…

കണ്ടക ശനി കൊണ്ടേ പോകൂ എന്നാണ് പഴമൊഴി.1969തിൽ EMS മന്ത്രി സഭ വീഴും എന്നായപ്പോൾ ആണ് പ്രശ്നം വച്ചത്. പണ്ട് വലിയ വീടുകളിൽ ജോത്സ്യനെ വരുത്തിയാണ് പ്രശ്നം വക്കുന്നത്. ഇ.എം.എസ് ആണ് കാരണവർ. സിപിഐ ആണ് അന്ന് ഇടഞ്ഞത്. സിപിഐ കാരനായ ടിവി യാണ് വ്യവസായ മന്ത്രി. ഗൗരി അമ്മയും മന്ത്രിയാണ്. കണ്ടക ശനിയെ മറികടക്കുക പ്രയാസം തന്നെ. അല്പദിവസം കഴിഞ്ഞപ്പോൾ EMS രാജി വച്ചു. കോൺഗ്രസ്‌ പിന്തുണയോടെ c അച്യുതമേനോൻ മുഖ്യമന്ത്രി ആവുകയും ചെയ്തു.

ജി‌. ശേഖരന്‍ നായര്‍

വർഗീയതയ്ക്ക് ഇന്ദിര വളം ഇടുന്നു എന്ന്… എം. എൻ.

ജി‌. ശേഖരന്‍ നായര്‍

RSS ഇന്ത്യയിൽ പല ഇടത്തും കുഴപ്പങ്ങൾ ഉണ്ടാക്കിയപ്പോൾ അന്ന് പ്രധാന മന്ത്രി ആയിരുന്ന ഇന്ദിര അതിനെ കുറ്റപ്പെടുത്തിയില്ല. അത് M. N. വർഗീയതയ്ക്ക് ഇന്ദിര വളം ഇടുന്നു എന്ന്… എം. എൻ. നെ ചൊടിപ്പിച്ചു.

മുൾചെടിക്ക് ഇന്ദിര വളം ഇടുന്നു. അന്നത്തെ ഉപപ്രധാന മന്ത്രി മൊറാർജി ദേശായി വിമാനം വഴി വെള്ളം ഒഴിച്ച് കൊടുക്കുന്നു.

ജി‌. ശേഖരന്‍ നായര്‍