Latest News (Page 1,209)

റൂര്‍ക്കേല: ലോകകപ്പ് ഹോക്കി ടൂര്‍ണമെന്റില്‍ സ്‌പെയ്‌നിനെ മറുപടിയില്ലാത്ത രണ്ടുഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഇന്ത്യ. 12-ാം മിനിട്ടില്‍ അമിത് രോഹിതാസും 23-ാം മിനിട്ടില്‍ ഹാര്‍ദിക്കുമാണ് ഇന്ത്യയുടെ ഗോളുകള്‍ നേടിയത്.

മത്സരത്തിന്റെ തുടക്കത്തില്‍ ആവേശം കാട്ടിയ സ്‌പെയ്‌നിനെ പിന്നീട് പതിയെ ഇന്ത്യ വരുതിയിലാക്കുകയായിരുന്നു. 11-ാം മിനിട്ടില്‍ ഒരു പെനാല്‍റ്റി കോര്‍ണറില്‍ നിന്ന് ഇന്ത്യയ്ക്ക് ആദ്യ അവസരം ലഭിച്ചു. ഹര്‍മന്‍പ്രീതിന്റെ റിവേഴ്‌സ് ഷോട്ട് സ്പാനിഷ് പ്രതിരോധം തട്ടിത്തെറുപ്പിച്ചു.എന്നാല്‍ ഇത് റീബൗണ്ട് ചെയ്തുവന്നത് പിടിച്ചെടുത്ത് അമിത് രോഹിതാസാണ് വലകുലുക്കിയത്. ആദ്യ ക്വാര്‍ട്ടറില്‍ ഈ ഗോളിന് ഇന്ത്യ ലീഡ് ചെയ്തു. 23-ാം മിനിട്ടില്‍ ഇന്ത്യയുടെ ഭാഗത്തുനിന്ന് നല്ലൊരു മുന്നേറ്റം കണ്ടു.എന്നാല്‍ അഭിഷേകിന്റെയും ഹര്‍മന്‍പ്രീതിന്റെയും ശ്രമം വിഫലമായി.

ഇന്ന് പലരും നേരിടുന്ന പ്രശ്‌നങ്ങളിലൊന്നാണ് ആസ്ത്മ. ശ്വാസനാളികളെ ബാധിക്കുന്ന ഒരു അലർജിയാണിത്. പാരമ്പര്യഘടകങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളുമാണ് ആസ്ത്മ ഉണ്ടാകാനുള്ള പ്രധാനകാരണങ്ങൾ. പൊടിപടലങ്ങൾ, പൂമ്പൊടി, കാലാവസ്ഥ മാറ്റങ്ങൾ എന്നിവയും ആസ്ത്മയ്ക്ക് കാരണമാകും. വായുമലിനീകരണം മൂലവും ആസ്ത്മ ഉണ്ടാകും

ശ്വാസംമുട്ടൽ, ശ്വാസമെടുക്കാൻ ബുദ്ധിമുട്ട്, ഇടയ്ക്കിടെ വരുന്ന ചുമ, വലിവ്, ശ്വാസോച്ഛാസം ചെയ്യുമ്പോൾ വിസിലടിക്കുന്ന ശബ്ദം കേൾക്കുക, തുടങ്ങിയവയാണ് ആസ്തമയുടെ പ്രധാന ലക്ഷണങ്ങൾ. തണുപ്പുകാലത്ത് ആസ്ത്മ രോഗികൾക്ക് ഈ ലക്ഷണങ്ങൾ വർദ്ധിക്കാനിടയുണ്ട്.

ആസ്തമയെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

അടിസ്ഥാനപരമായ കാര്യമായ കൈകളുടെ ശുചിത്വം ഉറപ്പാക്കുക എന്നതാണ്. ആസ്ത്മയ്ക്ക് കാരണമാകുന്ന വസ്തുക്കളിൽ നിന്ന് അകലം പാലിക്കണം. ആസ്ത്മയുള്ളവരുടെ കിടപ്പുമുറി എപ്പോഴും വൃത്തിയായി സൂക്ഷിക്കുകയും വേണം. മെത്തയും തലയണയും വെയിലത്ത് നന്നായി ഉണക്കി ഉപയോഗിക്കണം. ആഴ്ചയിൽ ഒരിക്കലെങ്കിലും ഫാനിലെ പൊടി തുടയ്ക്കണം. പുകവലിക്കുന്നവരിൽ നിന്ന് അകലം പാലിക്കണം. കാലാവസ്ഥ അനുസരിച്ച് ജീവിതശൈലിയിൽ മാറ്റം വരുത്തണം. തണുപ്പ് വളരെ കൂടുതലുള്ള ഭക്ഷണങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്.

വീട്ടിൽ വളർത്തുമൃഗങ്ങളെ പരിപാലിക്കുന്നവരും അതീവ ശ്രദ്ധ പുലർത്തിയില്ലെങ്കിൽ വായു മലിനീകരിക്കപ്പെടാനിടയുണ്ട്. വളർത്തുമൃഗങ്ങളെ വൃത്തിയോടെ പരിപാലിക്കുകയും ബെഡ്‌റൂമിലോ അടുക്കളയിലോ പ്രവേശിക്കാതിരിക്കാനും ശ്രദ്ധിക്കണം. വീട്ടിനുള്ളിൽ ഗന്ധം പരത്താൻ എയർഫ്രഷ്‌നറുകളും സുഗന്ധമുള്ള മെഴുകുതിരികളുമൊക്കെ ഉപയോഗിക്കുന്നവരുണ്ട്. ഇതും വായു മലിനീകരണത്തിന് ഇടയാക്കുകയും ശ്വാസകോശ സംബന്ധമായ രോഗങ്ങൾക്ക് കാരണമാകുകയും ചെയ്യും.

പത്തനംതിട്ട: റെക്കോർഡ് വരുമാനം നേടി ശബരിമല. ആകെ 310.40 കോടി രൂപയാണ് വ്യാഴാഴ്ച വരെ ശബരിമലയിൽ കാണിക്കയായി മാത്രം ലഭിച്ചത്. 141 കോടി രൂപ അപ്പം, അരവണ വിൽപ്പനയിലൂടെയും രൂപയും ലഭിച്ചു.

കഴിഞ്ഞ രണ്ടു സീസണിലും ശബരിമലയിൽ വരുമാനം കുറവായിരുന്നു. കോവിഡ് സാഹചര്യങ്ങളാൽ നിയന്ത്രണങ്ങളേർപ്പെടുത്തിയതിനെ തുടർന്നാണ് കഴിഞ്ഞ വർഷങ്ങളിൽ ശബരിമലയിൽ വരുമാനം കുറഞ്ഞത്. 212 കോടി രൂപ ആയിരുന്നു ഇതിന് മുൻപ് ശബരിമലയിൽ ലഭിച്ച റെക്കോർഡ് വരുമാനം.

അതേസമയം, ശബരിമലയിൽ മകരവിളക്കിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ശബരിമല മകരജ്യോതി ദർശനത്തിനായി തീർഥാടകർ കൂടിച്ചേരുന്ന കാഴ്ച ഇടങ്ങളിലെ(വ്യൂ പോയിന്റ്‌സ്) സുരക്ഷ ഉറപ്പാക്കിയതായി ജില്ലാ കളക്ടർ ഡോ ദിവ്യ എസ് അയ്യർ പറഞ്ഞു. മകരജ്യോതി ദർശിക്കാൻ കഴിയുന്ന കാഴ്ചയിടങ്ങൾ സന്ദർശിച്ച് അവസാനഘട്ട ഒരുക്കങ്ങൾ വിലയിരുത്തുകയായിരുന്നു ജില്ലാ കളക്ടർ. പഞ്ഞിപ്പാറ, ഇലവുങ്കൽ, അയ്യൻമല, നെല്ലിമല, അട്ടത്തോട് പടിഞ്ഞാറേക്കര, അട്ടത്തോട് കിഴക്കേക്കര എന്നിവിടങ്ങളിലെ കാഴ്ചയിടങ്ങളാണ് ജില്ലാ കളക്ടറും ജില്ലാ പോലീസ് മേധാവിയും സന്ദർശിച്ചത്.

ജില്ലാ ദുരന്തനിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻപ് തന്നെ എല്ലായിടങ്ങളിലും സൂക്ഷ്മ പരിശോധന നടത്തി വേണ്ട നിർദേശങ്ങൾ നൽകിയിട്ടുണ്ട്. ബാരിക്കേടുകൾ, ശൗചാലയങ്ങൾ, കുടിവെള്ളം ഉൾപ്പെടെ ഭക്തർക്ക് വേണ്ടുന്ന അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ശുചീകരണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ദർശനം കഴിഞ്ഞ് തിരികെ ഇറങ്ങുമ്പോൾ തിരക്ക് കൂട്ടാതെ സാവകാശം ഇറങ്ങി വരുവാനും ഉദ്യോഗസ്ഥൻ നൽകുന്ന നിർദേശങ്ങൾ പാലിക്കുവാനും ശ്രദ്ധിക്കണമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.

തിരക്ക് കൂടുതലായതിനാൽ തീർഥാടകർക്ക് വാഹനങ്ങളുടെ പാർക്കിങ്ങിന് അധികമായി സൗകര്യം ഒരുക്കിയിട്ടുണ്ട്. പതിനഞ്ചോളം പാർക്കിംഗ് ഗ്രൗണ്ടുകൾ ജില്ലയിൽ മാത്രമായി ഒരുക്കിയിട്ടുണ്ട്. നിലയ്ക്കലിലുള്ള വാഹനങ്ങളുടെ പാർക്കിംഗ് സൗകര്യത്തിന് പുറമേ ഇടത്താവളങ്ങളിലും മകരവിളക്കിനായി പ്രത്യേകം കണ്ടെത്തിയിട്ടുള്ള പാർക്കിംഗ് ഗ്രൗണ്ടുകളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും അവിടെനിന്ന് മറ്റു വാഹനങ്ങൾ ലഭിക്കുന്നതിനുള്ള സൗകര്യവും ചെയ്തിട്ടുണ്ട്. അതോടൊപ്പം തന്നെ കെഎസ്ആർടിസിയുടെ അധിക ബസ് സർവീസുകളും തീർത്ഥാടകർക്കായി ഒരുക്കിയിട്ടുണ്ട്. തദ്ദേശസ്വയംഭരണവകുപ്പും ആരോഗ്യ വകുപ്പും വൈദ്യുതി വകുപ്പും ആവശ്യമായ ക്രമീകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെയും ഹൈക്കോടതിയുടെയും നിർദേശങ്ങൾക്ക് അനുസരിച്ച് ഉദ്യോഗസ്ഥരും ദേവസ്വം ബോർഡും സന്നദ്ധ പ്രവർത്തകരും ഭക്തജനങ്ങളും സഹകരണത്തോടെ പ്രവർത്തിച്ച് മകരവിളക്ക് ഉത്സവം സുഗമവും മംഗളകരവുമായി തീർക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.

ആഗോള ടെക് ഭീമനായ മൈക്രോസോഫ്റ്റ് ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷനുമായി കൈകോര്‍ക്കുന്നു. ടെക്‌നോളജി ടൂളുകളും പ്ലാറ്റ്‌ഫോമുകളും ഉപയോഗിച്ച് സ്‌പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പിന്തുണ നല്‍കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം.

ഇത് സംബന്ധിച്ച് ഇരുസ്ഥാപനങ്ങളും ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഇതോടൊപ്പം, ഐഎസ്ആര്‍ഒ അംഗീകരിച്ച സ്റ്റാര്‍ട്ടപ്പുകള്‍ക്ക് എല്ലാ ഘട്ടത്തിലും മൈക്രോസോഫ്റ്റ് പിന്തുണ നല്‍കുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ മൈക്രോസോഫ്റ്റിന്റെ 2023- ലെ ‘ഫ്യൂച്ചര്‍ റെഡി ടെക്‌നോളജി’ ഉച്ചകോടി സംഘടിപ്പിച്ചിരുന്നു. ഈ ഉച്ചകോടിയിലാണ് ഐഎസ്ആര്‍ഒയുമായുള്ള പങ്കാളിത്തത്തെക്കുറിച്ച് മൈക്രോസോഫ്റ്റ് സിഇഒ സത്യ നാദെല്ല വ്യക്തമാക്കിയത്. കൂടാതെ, ഉച്ചകോടിയില്‍ ക്ലൗഡ് അധിഷ്ഠിതവും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് പവര്‍ ചെയ്യുന്നതുമായ നിരവധി പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ‘ടെക്നോളജിയുടെ ശക്തിയില്‍ രാജ്യത്തിന്റെ ബഹിരാകാശ കഴിവുകള്‍ വികസിപ്പിക്കുന്നതില്‍ ഇന്ത്യയിലെ സ്പേസ് ടെക് സ്റ്റാര്‍ട്ടപ്പുകള്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്’, മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റ് അനന്ത് മഹേശ്വരി പറഞ്ഞു.

തിരുവനന്തപുരം: ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റിൽ നാലും ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫിസുകളിൽ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. 43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

10/01/2023 തീയതിയിലെ വാല്യം 12, നം. 2 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകളും വേണം. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒരു മാസത്തിനകം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്(എ) വകുപ്പിൽ ലഭ്യമാക്കണം.

കാസർഗോഡ്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. മഞ്ചേശ്വരം കോഴക്കേസിന് പിന്നിൽ മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് അദ്ദേഹം ആരോപിച്ചു. കാസർഗോഡ് ബിജെപി ഓഫീസിൽ നടത്തിയ വാർത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സുന്ദര കേസിലൂടെ 171 B ചുമത്തി എന്നെന്നേക്കുമായി താൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് വിലക്കാമെന്നാണ് സർക്കാർ കരുതുന്നത്. 300 ൽ അധികം കേസുകൾ തലയിൽ വെച്ചാണ് താൻ നടക്കുന്നത്. ഇനി സ്ത്രീ പീഡനവും കൊലപാതകവും മാത്രമേ ചുമത്താനുള്ളൂ. അതും നാളെ ചുമത്തുമോ എന്ന് തനിക്കറിയില്ല. എന്നിട്ടും താൻ ഇവിടെ തന്നെ ഇല്ലേ. ഓരോ കേസുകളും തങ്ങൾക്ക് കൂടുതൽ ആത്മവിശ്വാസത്തോടെ മുന്നോട്ട് പോകാനുള്ള കരുത്തു പകരുകയാണെന്നും അദ്ദേഹം അറിയിച്ചു.

മഞ്ചേശ്വരം കേസ് കള്ളക്കേസാണെന്നതിന് തെളിവ് ഇതിൽ പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തിയതാണ്. സുന്ദര ഒരു സ്ഥലത്തും തന്നെ ജാതീയമായി അപമാനിച്ചുവെന്ന് പറയുന്നില്ല. ആലുവക്കാരനായ സിപിഎം പ്രവർത്തകനാണ് ജാതീയമായി പട്ടികജാതി പീഡന നിരോധന നിയമം ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി കൊടുത്തത്. മുഖ്യമന്ത്രി രാഷ്ട്രീയ പകപോക്കൽ നടത്തുകയാണ്. സുന്ദരയ്ക്ക് പണം കൊടുത്തവരും ജോലി കൊടുത്തവരും ഇതിന് മറുപടി പറയേണ്ടി വരും. സുന്ദര സ്വമേധയ ബിജെപി ഓഫീസിലെത്തിയാണ് ബിജെപിക്ക് പിന്തുണ നൽകിയത്. ബിഎസ്പി നേതാവ് പരാതി കൊടുത്തപ്പോൾ പൊലീസ് സുന്ദരയെ വിളിപ്പിച്ചിരുന്നു. അപ്പോഴും സുന്ദര അത് തന്നെയാണ് ആവർത്തിച്ചത്. സുന്ദരയെ താൻ ഇതുവരെ വിളിക്കുകയോ കാണുകയോ ചെയ്തിട്ടില്ല. സുന്ദരയുടെ പേരിൽ പരാതി കൊടുത്തത് സിപിഎം സ്ഥാനാർത്ഥി രമേശനാണ്. കള്ളക്കേസിനെ ഭയന്ന് ഒളിവിൽ പോവുകയോ നെഞ്ച് വേദന അഭിനയിക്കുകയോ ചെയ്യുന്നവരല്ല ബിജെപിക്കാരെന്നും സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ജനദ്രോഹ നിലപാടുകള്‍ക്കും വര്‍ഗീയതക്കുമെതിരെ ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 18 വരെ കേരളത്തില്‍ സിപിഐ എം പ്രചരണ ജാഥ സംഘടിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ അറിയിച്ചു.

എം.വി ഗോവിന്ദന്റെ വാക്കുകള്‍

‘കാസര്‍കോട്ടുനിന്ന് തിരുവനന്തപുരത്തേക്ക് സംസ്ഥാന സെക്രട്ടറി നയിക്കുന്ന വാഹനജാഥയില്‍ പി കെ ബിജു മാനേജറും സി എസ് സുജാത, എം സ്വരാജ്, ജെയ്ക് സി തോമസ്, കെ ടി ജലീല്‍ എന്നിവര്‍ അംഗങ്ങളാകും. മതനിരപേക്ഷത തകര്‍ക്കുന്ന കേന്ദ്രത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ നിലകൊള്ളുന്ന സംസ്ഥാനമാണ് കേരളം. കേന്ദ്രനയങ്ങള്‍ക്കെതിരെ എല്‍ഡിഎഫ് സര്‍ക്കാരിന്റെ ബദല്‍ നയങ്ങള്‍ പ്രചരണജാഥയില്‍ അവതരിപ്പിക്കും. ആര്‍എസ്എസിന്റെ ഭിന്നിപ്പിക്കല്‍ നയമാണ് കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുവനാണ് ശ്രമം . സംഘപരിവാര്‍ നേതാവ് മോഹന്‍ ഭാഗവത് നടത്തുന്ന പ്രസ്താവനകള്‍ അത്തരത്തില്‍ ഭയപ്പെടുത്തുന്നതാണ്. വിലക്കയറ്റവും തൊഴിലില്ലായ്മയും ഏറെ വലയ്ക്കുന്നു. പട്ടിണിപാവങ്ങളുടെ എണ്ണം ദിനംത്തോറും കൂടിവരുന്നു. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായാണ് പ്രചരണ ജാഥ സംഘടിപ്പിക്കുന്നത്. ആലപ്പുഴയിലെ പ്രശ്നങ്ങള്‍ പരിഹരിച്ച് മുന്നോട്ട് പോകും. തെറ്റായ ഒരു പ്രവണതക്കും പാര്‍ട്ടി കൂട്ട് നില്‍ക്കില്ല. ആലപ്പുഴയല്ല എവിടെയായാലും സംഘടനാപരമായി പരിശോധിക്കേണ്ടത് പരിശോധിക്കും. ജനങ്ങള്‍ക്ക് അന്യമായ ഒന്നും പാര്‍ട്ടി അംഗീകരിക്കില്ലെന്നും എല്ലാം തിരുത്തി കൊണ്ട് തന്നെ മുന്നോട്ട് പോകും. ഷാനവാസ് കുറ്റക്കാരന്‍ അല്ലെന്ന് പാര്‍ട്ടി പറഞ്ഞിട്ടില്ല. പ്രഥമിക നടപടിയായിട്ടാണ് ഷാനവാസിനെ സസ്പെന്റ് ചെയ്തത്. അന്വേഷണം നടക്കട്ടെ. കോണ്‍ഗ്രസ് എംപിമാര്‍ കേരളത്തില്‍ പരമ ദയനീയമായിരുന്നു. ഇനി പോയിട്ട് കാര്യമില്ലെന്ന് തിരിച്ചറിഞ്ഞവരാണ് മത്സരത്തിന് ഇല്ലെന്ന് പറയുന്നത്. കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനം ശുദ്ധ ശൂന്യമാണ്. അത് ആദ്യം മനസ്സിലായവര്‍ ആദ്യമാദ്യം പറയുകയാണ്.’

തിരുവനന്തപുരം: വയനാട്ടില്‍ കടുവയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തെ ഗൗരവത്തോടെ കാണുന്നുവെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പ്രതികരിച്ചു.

‘ജനവാസമേഖലയില്‍ ഇറങ്ങിയ കടുവയെ വെടിവയ്ക്കുന്നത് അവസാന നടപടിയാണ്. കേന്ദ്ര നിയമങ്ങളും കോടതി വിധിയും ഉള്ളതിനാലാണ് വിഷയത്തില്‍ ഉദ്യോഗസ്ഥര്‍ ശ്രദ്ധയോടെ ഇടപെടുന്നത്. കടുവയെ വെടിവച്ചു കൊല്ലണമെന്നു ഉത്തരവിട്ടാല്‍ കോടതിയുടെ ഒരു സ്റ്റേ ഉത്തരവ് തടസമാണ്. സ്റ്റേ നീക്കാന്‍ സര്‍ക്കാര്‍ അടിയന്തര ഹര്‍ജി നല്‍കും. വന്യജീവി ആക്രമണം സംബന്ധിച്ച് പരിഹാര നടപടികള്‍ ഫലം കണ്ടിട്ടില്ല. വയനാട്ടിലേക്ക് ആവശ്യമെങ്കില്‍ ദ്രുത കര്‍മ്മ സേനയെ അയക്കും. വിവിധ ഭാഗങ്ങളില്‍ വന്യ ജീവി ആക്രമണം ഉണ്ടാകുന്നുണ്ട്. പല നടപടികള്‍ സ്വീകരിച്ചെങ്കിലും ഫലം കണ്ടിട്ടില്ല. ഭീതിയില്‍ കഴിയുന്ന പ്രദേശത്തെ ജനങ്ങളുടെ പ്രതികരണങ്ങളായി പ്രതിഷേധങ്ങളെ കാണുന്നു. അത് കൈവിട്ട് പോകരുത്‌. വനവുമായി ഒരു ബന്ധവും ഇല്ലാത്ത സ്ഥലങ്ങളില്‍ പോലും ആക്രമണങ്ങള്‍ ഉണ്ടാകുന്നു. വനത്തിന് ഉള്‍ക്കൊള്ളാവുന്നതിലധികം മൃഗപ്പെരുപ്പമുണ്ട്. വന്യ ജീവികളുടെ ജനന നിയന്ത്രണം സര്‍ക്കാര്‍ ചര്‍ച്ച ചെയ്തു. സര്‍ക്കാര്‍ നടപടികള്‍ക്ക് സുപ്രീം കോടതിയില്‍ നിന്ന് സ്റ്റേ ഉണ്ട്. ഇതിനെതിരെ അടിയന്തര ഹര്‍ജി നല്‍കും. മൃഗങ്ങളെ മാറ്റി പാര്‍പ്പിക്കുന്നത് അടക്കം നടപടികള്‍ ഇതിന്റെ ഭാഗമാണ്. ശാസ്ത്രീയ മാര്‍ഗങ്ങള്‍ അവലംബിക്കും. വന്യമൃഗങ്ങളുമായി മല്ലിടുന്ന കര്‍ഷകര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. വനപ്രദേശത്തിന് ഉള്‍ക്കൊള്ളാനാകുന്ന മൃഗങ്ങളുടെ എണ്ണത്തെ കുറിച്ച് പഠനം വേണം. എങ്കിലെ പുനര്‍വിന്യാസം, കള്ളിങ് എന്നിവ സാധ്യമാകൂ. കൂടുതല്‍ മൃഗ ഡോക്ടര്‍മാരുടെ സേവനം വയനാട്ടില്‍ ഉറപ്പാക്കും. കുരങ്ങന്മാരുടെ വന്ധ്യംകരണം ഊര്‍ജിതമാക്കും. മഞ്ഞക്കൊന്ന എന്ന മരം വെട്ടിമാറ്റും. ഇത് പുല്‍മേടുകളെ ഇല്ലാതെയാക്കുന്നതാണ്’- മന്ത്രി വ്യക്തമാക്കി.

അതേസമയം, വയനാട് പുതുശേരിയില്‍ പള്ളിപ്പുറത്ത് സാലു (52) ആണ് വ്യാഴാഴ്ച രാവിലെ 11 ഓടെ ൃയുണ്ടായ കടുവാ ആക്രമണത്തില്‍ മരിച്ചത്. കാലിനു സാരമായി പരുക്കേറ്റ സാലുവിനെ കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി ഇയാള്‍ക്ക് ഹൃദയാഘാതവും ഉണ്ടായി.

തിരുവനന്തപുരം: തിരുവനന്തപുരത്ത് നടന്ന കെ. കരുണാകരന്‍ സെന്റര്‍ നിര്‍മാണ പ്രവര്‍ത്തനോദ്ഘാടന ചടങ്ങില്‍ തരൂരിനെതിരെ പരോക്ഷ വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാക്കള്‍. എന്നാല്‍, തരൂരിന്റെ പേരെടുത്ത് പറയാതെയായിരുന്നു നേതാക്കളുടെ വിമര്‍ശനങ്ങള്‍.

‘ഏറ്റവും അനുകൂലമായ സാഹചര്യമാണ് യുഡിഎഫിനും കോണ്‍ഗ്രസിനും. സിപിഎം ജീര്‍ണ്ണാവസ്ഥയിലാണ്. കഴിഞ്ഞ രണ്ടു തിരഞ്ഞെടുപ്പുകളിലെ തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസ് കരകയറാനുള്ള എല്ലാ സാധ്യതകളും നിലനില്‍ക്കുമ്പോള്‍ ചില അട്ടിമറി ശ്രമം നടക്കുന്നുണ്ട്. ഓരോ കോണ്‍ഗ്രസുകാരനും ഇതില്‍ ജാഗ്രത കാണിക്കണം. എന്തു പറയാനുണ്ടെങ്കിലും പാര്‍ട്ടിയില്‍ ചര്‍ച്ച ചെയ്യണം. മറ്റുപാര്‍ട്ടികളെ പോലെയല്ല കോണ്‍ഗ്രസ്. എല്ലാ സ്വാതന്ത്ര്യവുമുണ്ട്. സംഘടനാ തിരഞ്ഞെടുപ്പ് നടത്തി കാണിച്ചുകൊടുത്തവരാണ് നമ്മള്‍. എന്ത് കാര്യവും നമുക്ക് ചര്‍ച്ച ചെയ്യാം. അത് പാര്‍ട്ടിക്കുള്ളിലാകണം. കോണ്‍ഗ്രസുകാര്‍ തമ്മില്‍ അങ്ങോട്ടും ഇങ്ങോട്ടും പറയുന്നത് മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ഒഴിവാക്കാന്‍ എല്ലാവര്‍ക്കും ഉത്തരവാദിത്തമുണ്ട്. അക്കാര്യം താരിഖ് അന്‍വര്‍ വളരെ കൃത്യമായി പറഞ്ഞിട്ടുണ്ട്. അത് കോണ്‍ഗ്രസ് അധ്യക്ഷനോട് ആലോചിച്ച് നടത്തിയ പ്രസ്താവനയാണ്. താരിഖ് അന്‍വര്‍ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മാത്രമല്ല. അച്ചടക്ക സമിതിയില്‍ അംഗം കൂടയാണ്. നേതൃനിരയില്‍ ചെറിയ ചെറിയ ഭിന്നതകള്‍ എല്ലാ പാര്‍ട്ടിയിലും ഉണ്ടാകും. ഓരോ ബ്ലോക്കിലും മൂന്ന് മാസം വീടുകള്‍ കയറി ഇറങ്ങിയുള്ള ജോഡോ യാത്രയില്‍ പൂര്‍ണ്ണമായും പങ്കെടുക്കാത്തവര്‍ തുടര്‍ന്നുള്ള പുനഃസംഘടനയില്‍ ഉണ്ടാകില്ലെന്നും കെ.സി.വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി. ഇക്കാര്യം കെപിസിസി അധ്യക്ഷന്റെ ശ്രദ്ധയില്‍പ്പെടുത്തുകയാണ്’- എഐസിസി ജനറല്‍ സെക്രട്ടറി കെ. സി വേണുഗോപാല്‍ പറഞ്ഞു.

അതേസമയം, കെ മുരളീധരന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു: ‘ഇനിയുള്ള ആത്യന്തികമായ ലക്ഷ്യം ലോക്‌സഭാ തിരഞ്ഞെടുപ്പാണ്. അതില്‍ പരമാവധി സീറ്റില്‍ ജയിച്ചില്ലെങ്കില്‍ ബാക്കിയുള്ള തിരഞ്ഞെടുപ്പില്‍ നോക്കേണ്ട. കഴിഞ്ഞ ദിവസം ചേര്‍ന്ന കെപിസിസി നിര്‍വാഹക സമിതി യോഗത്തില്‍ കെപിസിസി അധ്യക്ഷന്‍ എല്ലാവരുടേയും ഫോണുകള്‍ വാങ്ങി പൂട്ടിവെച്ചിട്ടും എല്ലാ കാര്യങ്ങളും പത്രത്തില്‍ വന്നുവെന്ന് കെ.മുരളീധരന്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. പാര്‍ട്ടി വേദികളില്‍ അഭിപ്രായം പറഞ്ഞാല്‍ പറയാനുള്ളത് പറയുകേം അച്ചടക്ക നടപടി പേടിക്കേണ്ടതില്ല. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടി ആയതുകൊണ്ട് എതിര്‍ഭാഗത്തേക്ക് ഗോളടിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ സെല്‍ഫ് ഗോളടിക്കും. പാര്‍ട്ടി വേദിയില്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍ മതിയെന്ന് കെ.സി.വേണുഗോപാല്‍ പറഞ്ഞ കാര്യം വളരെ ശരിയാണ്. അതുകൊണ്ട് രണ്ടു ഗുണമുണ്ട്. ഒന്ന് പറയുന്ന കാര്യങ്ങള്‍ ഏതായാലും പത്രത്തില്‍ വരും എന്നാല്‍ അച്ചടക്ക നടപടി പേടിക്കുകയും വേണ്ട. ഇന്നലെ നടന്ന യോഗത്തില്‍ കെപിസിസി പ്രസിഡന്റ് എല്ലാവരുടേയും ഫോണ്‍ വാങ്ങി പൂട്ടിവെച്ചെങ്കിലും ഇന്ന് എല്ലാ കാര്യങ്ങളും പത്രത്തില്‍ വന്നിട്ടുണ്ട്. പ്രവര്‍ത്തനം വേണം. 24മണിക്കൂര്‍ പ്രവര്‍ത്തിക്കാന്‍ തയ്യാറുള്ളവരാകണം ഇനി തലപ്പത്ത് വരേണ്ടത്. പാര്‍ലമെന്റിലേക്ക് സ്ഥാനാര്‍ഥികള്‍ ആര് വരണമെന്ന് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്. വരുന്ന സ്ഥാനാര്‍ഥിയെ സാമ്പത്തികമായി ബുദ്ധിമുട്ടിക്കരുത് എന്ന കര്‍ത്തവ്യം എല്ലാവരും ഏറ്റെടുക്കണം. കാരണം നമ്മുടെ കൈയില്‍ ഒന്നുമില്ല’- അദ്ദേഹം ചൂണ്ടിക്കാട്ടി.

എന്നാല്‍, ‘നാല് വര്‍ഷം കഴിഞ്ഞ് ഞാന്‍ ഇന്നതാകുമെന്ന് ഇപ്പോള്‍ ആരും പറയേണ്ടതില്ല. കാരണം കേരളത്തിലും ഇന്ത്യയിലും എന്താകും സ്ഥിതിയെന്ന് ആര്‍ക്കും പറയാനാകില്ല. അതുകൊണ്ട് ആരെങ്കിലും കോട്ട് തയ്പ്പിച്ച് വെച്ചിട്ടുണ്ടെങ്കില്‍ ആ കോട്ട് ഊരിവെച്ച് പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ ജയിപ്പിക്കാന്‍ മുന്നിട്ടിറങ്ങണം. വാസ്തവത്തില്‍ പണ്ടത്തേ അപേക്ഷിച്ച് കേരളത്തില്‍ ഗ്രൂപ്പിസം അത്ര കണ്ടില്ലെന്നായിരുന്നു എം.എം.ഹസ്സന്റെ പരാതി. ഇപ്പോ ഉള്ളത് അവനവനിസമാണുള്ളത്. ഓരോരുത്തരും ഒരുമിച്ച് നില്‍ക്കണം. കൈരളിയെ പോലെ പാര്‍ട്ടി പ്രവര്‍ത്തകരില്‍ നിന്ന് ഷെയര്‍ പിരിച്ച് ജയ്ഹിന്ദ് ചാനലിനെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് മോചിപ്പിക്കാനുള്ള വലിയ പദ്ധതി സുധാകരനുണ്ട്’- ചെന്നിത്തലയും വ്യക്തമാക്കി.

കണ്ണൂർ: ബെംഗളൂരു- മൈസൂരു വ്യാവസായിക ഇടനാഴി തുറക്കുന്നതോടെ കണ്ണൂരിന് കൂടിയാണ് വികസന പ്രതീക്ഷ ലഭിക്കുന്നത്. മൈസൂരുവിലേക്കുള്ള റോഡിന്റെ സമയബന്ധിത വികസനം മാത്രമാണ് ഇനി മുന്നിലുള്ള കടമ്പ. മൈസൂരുവിനും കണ്ണൂരിനും ഇടയിലെ റോഡുകൾക്കെല്ലാം ദേശീയപാത പദവി നൽകാൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചതാണ്. ദേശീയപാത അതോറിറ്റി ഈ റോഡുകൾ ഏറ്റെടുത്ത് വികസിപ്പിക്കുന്നതോടെ കണ്ണൂരിനും ബെംഗളൂരുവിനും ഇടയിലെ യാത്രാ സമയത്തിൽ കുറവുണ്ടാകും.

കണ്ണൂർ, കാസർകോട്, വയനാട്, കോഴിക്കോട് ജില്ലകളിലെ വിനോദസഞ്ചാര മേഖലയ്ക്കുമെല്ലാം തീരുമാനം ഗുണപ്രദമാണ്. 3883 കോടി രൂപയാണ് പദ്ധതിക്കായി അനുവദിച്ചിരിക്കുന്നത്. മൊത്തം 84 കിലോമീറ്റർ ദൂരം വരുന്ന മൂന്ന് ബൈപാസുകൾ ഉൾപ്പെട്ടതാണ് ഈ പാത. മടിക്കേരിക്കും കൂട്ടുപുഴയ്ക്കും ഇടയിലുള്ള റോഡും ദേശീയപാതയായി ഉയർത്താൻ തത്വത്തിൽ അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, മേലേച്ചൊവ്വ മൈസൂരു റോഡിലെ കേരളത്തിൽ ഉൾപ്പെടുന്ന ഭാഗവും ദേശീയപാതയായി ഉയർത്താൻ നേരത്തേ തന്നെ തത്വത്തിൽ അനുമതി ലഭിച്ചിരുന്നു. ഇത് യാഥാർത്ഥ്യമായാൽ വടക്കേ മലബാറിനും കുടക് മേഖലയ്ക്കും ഒരുപോലെ പ്രയോജനപ്രദമായിരിക്കും.