പിആർഡിയിൽ അസിസ്റ്റന്റ് എഡിറ്റർ ഡെപ്യൂട്ടേഷൻ നിയമനം: 43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം

തിരുവനന്തപുരം: ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിൽ നിലവിലുള്ള അസിസ്റ്റന്റ് എഡിറ്റർമാരുടെ 11 ഒഴിവുകളിലേക്ക് അന്യത്ര സേവന വ്യവസ്ഥയിൽ നിയമിക്കപ്പെടാൻ താത്പര്യമുള്ള ഉദ്യോഗസ്ഥരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റിൽ നാലും ഇടുക്കി, ആലപ്പുഴ, തൃശൂർ, പാലക്കാട്, കാസർഗോഡ് ജില്ലാ ഇൻഫർമേഷൻ ഓഫിസുകളിൽ ഒന്നു വീതവും കോഴിക്കോട് മേഖലാ ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫിസ്, ന്യൂഡൽഹി ഇൻഫർമേഷൻ ഓഫിസ് എന്നിവിടങ്ങളിൽ ഓരോ ഒഴിവുകളുമാണുള്ളത്. 43400 – 91200 ശമ്പള സ്‌കെയിലിലുള്ള ഉദ്യോഗസ്ഥർക്ക് അപേക്ഷിക്കാം.

10/01/2023 തീയതിയിലെ വാല്യം 12, നം. 2 പ്രകാരമുള്ള ഗസറ്റ് വിജ്ഞാപനത്തിൽ നിർദേശിച്ചിട്ടുള്ള യോഗ്യതകളും വേണം. താത്പര്യമുള്ള ഉദ്യോഗസ്ഥർ നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഒരു മാസത്തിനകം ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ്(എ) വകുപ്പിൽ ലഭ്യമാക്കണം.