Uncategorized (Page 4)

കോട്ടയം : ഉമ്മൻചാണ്ടിയുടെ ഭൗതിക ശരീരം വഹിച്ചു കൊണ്ടുള്ള വിലാപയാത്ര തിരുവനന്തപുരം നഗരാതിർത്തി പിന്നിട്ട് നീങ്ങിക്കൊണ്ടിരിക്കുകയാണ്. അദ്ദേഹത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ റോഡിന് ഇരുവശവും ആളുകൾ തടിച്ച് കൂടി നിൽക്കുകയാണ്. തിരുവനന്തപുരത്തെ പൊതു ദർശനത്തിന് ശേഷം ബുധനാഴ്ച്ച രാവിലെ 7 മണിയോട് കൂടിയാണ് വിലാപ യാത്ര കെ എസ് ആർ ടി സി ബസിൽ കോട്ടയത്തേക്ക് തിരിച്ചത്. മുൻ മുഖ്യമന്ത്രിയുടെ അന്ത്യയാത്രയിൽ വഴിയിലുടനീളം വി എൻ വാസവനും അനുഗമിക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ തലസ്ഥാനത്തിലൂടെയുള്ള
അവസാന യാത്രയിൽ തന്റെ ഔദ്യോഗിക വാഹനത്തിൽ സർക്കാരിന്റെ പ്രതിനിധിയായാണ് വിലാപയാത്രയിൽ സഹകരണ രജിസ്‌ട്രേഷൻ മന്ത്രി വി എൻ വാസവനും പങ്ക് ചേർന്നത്.

കോട്ടയം ജില്ലയുടെ ചുമതലക്കാരനായ മന്ത്രിയെന്നതിലുപരി ഉമ്മൻ ചാണ്ടിയോടുള്ള സ്നേഹവും ബഹുമാനവും ഈ യാത്രയ്ക്ക് കാരണമാണെന്ന് വി വാസവൻ മാധ്യമങ്ങളോട് പറഞ്ഞു. ഉമ്മൻചാണ്ടിയെ വിദ്യാർത്ഥി രാഷ്ട്രീയ കാലം മുതൽ അറിയാമെന്നും അണമുറിയാത്ത ആൾക്കൂട്ടമാണ് കുഞ്ഞൂഞ്ഞിനെ കാണാൻ വഴിയിലുടനീളം കാത്തു നിന്നതെന്നും മന്ത്രി പറഞ്ഞു. 1980 ൽ ഉമ്മൻചാണ്ടിക്ക് വേണ്ടി വീട് കയറി പ്രചാരണം നടത്തിയെന്നും പിൽക്കാലത്തു അദ്ദേഹത്തിനെതിരെ പാർട്ടി ഏൽപ്പിച്ചതിനാൽ എതിരാളിയായി മത്സരിച്ച്ചെന്നും തന്നെ ഏറെ സ്വാധീനിച്ച വ്യക്തിയാണ് ഉമ്മൻചാണ്ടിയെന്നും മന്ത്രി അഭിപ്രായപ്പെട്ടു. തനിക്ക് ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയുമായി അഗാധമായ ആത്മബന്ധമുണ്ടെന്നും കേരളത്തിലെ അതികായനായ നേതാവാണ് അദ്ദേഹമെന്നും പറഞ്ഞാണ് വാസവൻ വാക്കുകൾ അവസാനിപ്പിച്ചത്.

രു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനും ലഭിക്കാത്ത സ്വീകരണമായിരുന്നു മീറ്റ അവതരിപ്പിച്ച ത്രെഡ്സ് എന്ന ആപ്ലിക്കേഷന് ലഭിച്ചത്. ആപ്പ് അവതരിപ്പിച്ച് ഏതാനും ദിവങ്ങൾക്കുള്ളിൽ 10 കോടി പേരാണ് ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തത്.എന്നാൽ അടുത്തിടെ വരുന്ന റിപോർട്ടുകൾ പറയുന്നത് ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എന്നതിൽ ഗണ്യമായ കുറവുണ്ടെന്നാണ്.സിമിലർ വെബ് നൽകുന്ന കണക്ക് പ്രകാരം ത്രെഡിസിലെ ട്രാഫിക് ജൂലൈ 7 നായിരുന്നു ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്.

ആ ഒരു സമയം 4.9 കോടിയാളുകൾ ത്രെഡ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ 2.36 കൂടിയായി കുറയുകയും ത്രെഡ്സിൽ ചിലവഴിക്കുന്ന സമയം ശരാശരി 21 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയുകയും ചെയ്തു.

ഇപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവ് കാര്യമാക്കുന്നില്ലെന്നുംതുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച കിട്ടിയതിനാൽ സ്ഥിരത കൈവരിക്കുമെന്നും കമ്പനി മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞു.ഉപയോഗിക്കുന്നവരെ നിലനിർത്താൻ കമ്പനി ശ്രെമിക്കുമെന്നും 10 ലക്ഷത്തിലേറെപ്പേർ തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.

ബെംഗളൂരു : തങ്ങൾക്ക് ക്ഷണം ലഭിച്ചാൽ എൻ ഡി എ യോഗത്തിൽ പങ്കെടുക്കുമെന്ന് ജെ ഡി എസ്. ബി ജെ പിക്കെതിരെ പ്രതിപക്ഷ പാർട്ടികളുടെ സഖ്യമുണ്ടാക്കാനായി 24 പ്രതിപക്ഷ പാർട്ടികളുടെ യോഗം ബംഗളുരുവിൽ നടക്കാനിരിക്കെയാണ് ഇത്തരമൊരു പരാമർശവുമായി ജെ ഡി എസ് രംഗത്ത് വന്നത്. നാളെ നടക്കുന്ന എൻ ഡി എ യോഗത്തിൽ ഇവർ പങ്കെടുക്കുമെന്നാണ് പുറത്തു വരുന്ന വാർത്തകൾ. പ്രതിപക്ഷ കക്ഷികളുടെ യോഗത്തിൽ പങ്കെടുക്കുമോ എന്നൊരു ചോദ്യമുയരുന്നില്ലെന്നും എന്നാൽ എൻ ഡി എ യോഗത്തിൽ ബി ജെ പി അധ്യക്ഷൻ ജെ പി നദ്ദയിൽ നിന്ന് ക്ഷണം കിട്ടിയാൽ തങ്ങളുടെ നിലപാട് അറിയിക്കാമെന്നും പാർട്ടി അധ്യക്ഷൻ ദേവഗൗഡ പറഞ്ഞു.

പാർട്ടി നേതൃത്വം ജെ ഡി എസ്സിനെ യോഗത്തിൽ ക്ഷണിച്ചെന്നാണ് കർണാടക ബി ജെ പി ജനറൽ സെക്രട്ടറി എൻ രവികുമാർ പറയുന്നത്. അടുത്ത ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ ജെ ഡി എസ് – ബി ജെ പി സഖ്യം ഉണ്ടാക്കാനായി മുതിർന്ന നേതാക്കൾ ചർച്ച തുടങ്ങിയെന്നതാണ് മറ്റൊരു സത്യം. 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ 28 സീറ്റിൽ 25 സീറ്റും ബി ജെ പി നേടിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിയാണ് ജെ ഡി എസിനെ ബി ജെ പിയുമായി അടുപ്പിക്കുന്നത്.

‘പൊറിഞ്ചു മറിയം ജോസി’ലെ പ്രധാന താരങ്ങളായ ജോജു, നൈല ഉഷ, ചെമ്പൻ വിനോദ് എന്നിവരെ വീണ്ടും ഒരുമിച്ചെത്തിക്കുന്ന ജോഷി ചിത്രം ആന്റണിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ യുവതാരം കല്യാണി പ്രിയദർശനും മറ്റൊരു കഥാപാത്രമായി എത്തുന്നുണ്ട്. ജോജുവിനെയും കല്യാണിയെയുമാണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. ഐന്‍സ്റ്റിന്‍ മീഡിയയുടെ ബാനറില്‍ ഐന്‍സ്റ്റിന്‍ സാക് പോള്‍ ആണ് ചിത്രത്തിന്‍റെ നിര്‍മ്മാണം.

രചന – രാജേഷ് വർമ്മ, ഛായാഗ്രഹണം – രണദിവെ, എഡിറ്റിംഗ് – ശ്യാം ശശിധരന്‍, സംഗീത സംവിധാനം – ജേക്സ് ബിജോയ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – ദീപക് പരമേശ്വരന്‍, കലാസംവിധാനം – ദിലീപ് നാഥ്, വസ്ത്രാലങ്കാരം – പ്രവീണ്‍ വര്‍മ്മ, മേക്കപ്പ് – റോണക്സ് സേവ്യര്‍, വിതരണം – അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍ ഹൗസ്, പി ആർ ഒ – ശബരി.മാർക്കറ്റിങ്ങ് പ്ലാനിങ് -ഒബ്സ്ക്യൂറ എന്റർടൈൻമെന്റ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അണിയറ പ്രവർത്തകർ.

തിരുവനന്തപുരം: കേരള വനിതാ കമ്മിഷനിൽ ഒഴിവുള്ള ഒരു വനിതാ സിവിൽ പൊലീസ് ഓഫീസർ തസ്തികയിലേക്ക് അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ സർവീസിൽ സമാന തസ്തികയിൽ സേവനമനുഷ്ഠിക്കുന്നവർക്ക് അപേക്ഷിക്കാം.

നിശ്ചിത ഫോമിലുള്ള അപേക്ഷ നിരാക്ഷേപപത്രം സഹിതം മേലധികാരി മുഖേന സെക്രട്ടറി, കേരള വനിതാ കമ്മിഷൻ, പി.എം.ജി, പട്ടം പാലസ് പി.ഒ, തിരുവനന്തപുരം – 695004 എന്ന വിലാസത്തിൽ മേയ് മൂന്നിനകം ലഭ്യമാക്കണം.

വന്ദേഭാരത് എക്‌സ്പ്രസിന്റെ ടിക്കറ്റ് ബുക്കിങ് ഇന്ന് രാവിലെ 8 മണിക്ക് ആരംഭിച്ചു. ഏപ്രില്‍ 28 മുതലുള്ള സര്‍വീസിന്റെ ബുക്കിങാണ് ആരംഭിച്ചത്.

തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് വരെ ചെയര്‍കാറില്‍ യാത്ര ചെയ്യാന്‍ 1590 രൂപയാണ് നിരക്ക്. എക്‌സിക്യുട്ടീവ് ക്ലാസിന് 2,880 രൂപയുമാണ്. തിരുവനന്തപുരം – എറണാകുളം ചെയര്‍ കാറിനു 765 രൂപ, തിരുവനന്തപുരം – എറണാകുളം എക്‌സിക്യൂട്ടീവ് കോച്ചിന് 1420 രൂപ എന്നിങ്ങനെയാണ് മറ്റ് നിരക്കുകള്‍. എക്‌സിക്യൂട്ടീവ് കോച്ചില്‍ 86 സീറ്റുകകളും ചെയര്‍ കാറില്‍ 914 സീറ്റുകളുമാണ് ഉള്ളത്.

തിരുവനന്തപുരത്ത് നിന്ന് രാവിലെ 5.20 നാണ് ട്രെയിന്‍ പുറപ്പെടുക. കാസര്‍കോട് നിന്ന് ഉച്ചയ്ക്ക് 2.30 നും തിരിക്കും. വ്യാഴാഴ്ച സര്‍വീസില്ല. ടിക്കറ്റുകള്‍ നേരിട്ട് റെയില്‍വെ കൗണ്ടറുകള്‍ വഴിയോ, വെബ്‌സൈറ്റുകള്‍, മൊബൈല്‍ ആപ് എന്നിവയിലൂടെയോ ബുക്ക് ചെയ്യാം.

ഇന്ന് പലരും നേരിടുന്ന പ്രശ്നങ്ങളിലൊന്നാണ് അമിതഭാരം. ശരീരഭാരം കുറയ്ക്കാനായി ഡയറ്റുകളും മറ്റും നാം പരീക്ഷിക്കാറുണ്ടെങ്കിലും, അവ പലപ്പോഴും ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്. ആരോഗ്യകരമായി ഭാരം കുറയ്ക്കണമെങ്കിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം.

ശരീരഭാരം നിയന്ത്രിക്കുമ്പോൾ കലോറി കുറഞ്ഞ ഭക്ഷണങ്ങൾ പൂർണമായും ഒഴിവാക്കാൻ പാടില്ലെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഇങ്ങനെ ചെയ്താൽ സൂക്ഷ്മ പോഷകങ്ങൾ ഉൾപ്പെടെയുള്ളവയുടെ കുറവ് വരാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ നിർദ്ദേശം. വിശപ്പിന് അനുസരിച്ച് അളവ് കുറച്ച് ഭക്ഷണം കഴിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശരീരത്തിന് ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കണം. മധുരവും ഒഴിവാക്കുന്നതാണ് നല്ലത്. പഞ്ചസാര പോലുള്ളവയുടെ അമിത ഉപയോഗം കുറയ്ക്കണം.

ഡയറ്റ് പിന്തുടരുന്നതിനോടൊപ്പം തന്നെ ജീവിതശൈലിയിലും ചില മാറ്റങ്ങൾ വരുത്തണം. മിതമായ രീതിയിൽ വ്യായാമം ചെയ്യുന്നത് അമിത ഭാരം കുറയ്ക്കാൻ സഹായകമാണ്. യോഗ ചെയ്യുന്നതും നല്ലതാണ്. ഭക്ഷണം കൃത്യസമയത്ത് തന്നെ കഴിക്കണം. രാത്രിയിൽ വൈകി ഭക്ഷണം കഴിക്കുന്നത് ദഹനപ്രക്രിയയെ പ്രതികൂലമായി ബാധിച്ചേക്കും. അതിനാൽ പരമാവധി നേരത്തെ തന്നെ ഭക്ഷണം കഴിക്കണം. പ്രഭാത ഭക്ഷണം ഒരിക്കലും ഒഴിവാക്കരുത്.

തിരുവനന്തപുരം: പുലയനാർകോട്ട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ പുതിയ ഹീമോ ഡയാലിസ് യൂണിറ്റ് സ്ഥാപിക്കുന്നതിന് 1.23 കോടി രൂപയുടെ ഭരണാനുമതി നൽകിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. അഞ്ച് കിടക്കകളുള്ള അത്യാധുനിക സംവിധാനങ്ങളോടെയുള്ള ഡയാലിസിസ് യൂണിറ്റാണ് സജ്ജമാക്കുന്നത്.

വൃക്ക രോഗികളുടെ ബാഹുല്യം കണക്കിലെടുത്ത് കൂടുതൽ ഡയാലിസിസ് സെന്ററുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായാണ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റീസിൽ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കുന്നത്. ഒരേ സമയം അഞ്ച് രോഗികൾക്ക് വരെ ഡയാലിസിസ് ചെയ്യാനുള്ള സംവിധാനമുണ്ടാകും. ഇൻസ്റ്റിറ്റ്യൂട്ടിലെ ഐപി ബ്ലോക്കിലാണ് ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക. എത്രയും വേഗം ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

വൃക്ക രോഗികളുടെ എണ്ണം കൂടിയതിനെ തുടർന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് ഡയാലിസിസ് പദ്ധതി സംസ്ഥാനത്തുടനീളം നടപ്പിലാക്കി വരുന്നു. ആരോഗ്യ വകുപ്പിന് കീഴിലുള്ള 98 ആശുപത്രികൾ വഴിയും മെഡിക്കൽ കോളേജുകൾ വഴിയും ഡയാലിസിസ് സൗക്യങ്ങളൊരുക്കിയിട്ടുണ്ട്. ഡയാലിസിസ് രോഗികൾ കൂടുന്നത് മുന്നിൽ കണ്ട് കൂടുതൽ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുന്നതിനോ ഷിഫ്റ്റുകളുടെ എണ്ണം കൂട്ടുന്നതിനോ ശ്രമിച്ചുവരുന്നു.

ആശുപത്രികളിൽ മാത്രം ചെയ്യാൻ കഴിയുന്നതും ചെലവേറിയതുമാണ് ഹീമോ ഡയാലിസിസ്. ഇടവിട്ടുള്ള ദിവസങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിയും കാത്തിരിക്കേണ്ടിയും വരുന്നു. ഇതിനൊരു പരിഹാരമായിട്ടാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി ആരംഭിച്ചത്. ആശുപത്രികളിൽ എത്താതെ രോഗികൾക്ക് വീട്ടിൽ തന്നെ സൗജന്യമായി ഡയാലിസ് ചെയ്യാൻ കഴിയുന്നതാണ് പെരിറ്റോണിയൽ ഡയാലിസിസ് പദ്ധതി.

നിലവിൽ 12 ജില്ലകളിൽ പെരിട്ടോണിയൽ ഡയാലിസിസിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. തിരുവനന്തപുരം ജനറൽ ആശുപത്രി, കൊല്ലം ജില്ലാ ആശുപത്രി, ആലപ്പുഴ ജനറൽ ആശുപത്രി, കോട്ടയം ജനറൽ ആശുപത്രി, എറണാകുളം ജനറൽ ആശുപത്രി, തൃശൂർ ജനറൽ ആശുപത്രി, പാലക്കാട് ജില്ലാ ആശുപത്രി, മലപ്പുറം തിരൂർ ജില്ലാ ആശുപത്രി, കോഴിക്കോട് ജനറൽ ആശുപത്രി, വയനാട് മാനന്തവാടി ജില്ലാ ആശുപത്രി, കണ്ണൂർ ജില്ലാ ആശുപത്രി, കാസർഗോഡ് ജനറൽ ആശുപത്രി എന്നിവിടങ്ങളിലാണ് ഈ സൗകര്യങ്ങളുള്ളത്. ബാക്കി രണ്ട് ജില്ലകളിൽ കൂടി ഈ സംവിധാനം സജ്ജമാക്കുന്നതാണ്.

കേപ്ടൗണ്‍ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയോടുള്ള തോല്‍വിയ്ക്ക് പുറകെ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞ് വിരാട് കോഹ്ലി. ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് കോഹ്ലി തന്റെ തീരുമാനം പങ്കുവെച്ചത്. 2014ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് വിരാട് കോഹ്ലി ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്തത്. കോഹ്ലി ക്യാപ്റ്റനാവുമ്പോള്‍ ടെസ്റ്റ് റാങ്കിങില്‍ ഏഴാം സ്ഥാനത്തായിരുന്നു ഇന്ത്യ. തുടര്‍ന്ന് ഇന്ത്യന്‍ ടീമിനെ വിജയങ്ങളുടെ കൊടുമുടി കയറാന്‍ വിരാട് കോഹ്ലിയുടെ ക്യാപ്റ്റന്‍സിക്ക് കഴിഞ്ഞു.

കഴിഞ്ഞ അഞ്ച് വര്‍ഷമായി കോഹ്ലിയുടെ കീഴില്‍ ഒന്നാം സ്ഥാനത്താണ് ഇന്ത്യ. പ്രഥമ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഇന്ത്യയെ എത്തിക്കാനും കോഹ്ലിയ്ക്ക് സാധിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ 68 മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചിട്ടുള്ള കോഹ്ലി 40 മത്സരങ്ങളില്‍ ടീമിനെ വിജയത്തിലെത്തിച്ചു. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിജയം നേടിയ നാലാമത്തെ ക്യാപ്റ്റനായിട്ടാണ് അദ്ദേഹം ഇന്ത്യന്‍ ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും വിട പറയുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ്, ഓമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഒന്ന് മുതല്‍ ഒന്‍പത് വരെയുള്ള കുട്ടികള്‍ക്ക് ക്ലാസുകള്‍ ഓണ്‍ലൈനാക്കാന്‍ തീരുമാനം. ഈ മാസം 21 മുതലാണ് സ്‌കൂളുകള്‍ അടക്കുക. എന്നാല്‍, പത്താം ക്ലാസ് മുതല്‍ പ്ലസ് ടു വരെയുള്ള ക്ലാസ്സുകള്‍ക്ക് മാറ്റം ഉണ്ടായിരിക്കില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.

അതേസമയം, സംസ്ഥാനത്ത് 15 മുതല്‍ 18 വയസുവരെയുള്ള കുട്ടികള്‍ക്ക് വാക്സിനേഷന്‍ ഒരാഴ്ചക്കുള്ളില്‍ പൂര്‍ത്തിയാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. രാത്രി കര്‍ഫ്യൂവോ വാരാന്ത്യ നിയന്ത്രണങ്ങളോ നിലവില്‍ ഉണ്ടാകില്ല. സംസ്ഥാന സര്‍ക്കാറിന്റെ പരിപാടികള്‍ ഓണ്‍ലൈനായി നടത്തും. സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷമായാല്‍ മേലധികാരികള്‍ക്ക് തീരുമാനമെടുക്കാമെന്നും അവലോകന യോഗത്തില്‍ ധാരണയായി.

സംസ്ഥാനത്തെ വ്യാപാര സ്ഥാപനങ്ങളെല്ലാം ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ നിശ്ചയിക്കേണ്ടതും അതനുസരിച്ചു മാത്രം ആളുകളെ പ്രവേശിപ്പിക്കേണ്ടതുമാണ്. കൊവിഡ് വര്‍ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ നേരത്തെ ഓണ്‍ലൈന്‍ ബുക്കിങ് ചെയ്തവര്‍ക്ക് സന്ദര്‍ശനം മാറ്റി വെക്കാന്‍ അഭ്യര്‍ത്ഥിച്ച് സന്ദേശം അയക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനമൊരുക്കും. സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍, സഹകരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലേതുള്‍പ്പെടെ എല്ലാ ഔദ്യോഗിക പരിപാടികളും ചടങ്ങുകളും ഓണ്‍ലൈന്‍ ആയി നടത്തേണ്ടതാണ്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്കും 50 പേരായി പരിമിതപ്പെടുത്തും.