ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എണ്ണം കുറയുന്നു

രു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനും ലഭിക്കാത്ത സ്വീകരണമായിരുന്നു മീറ്റ അവതരിപ്പിച്ച ത്രെഡ്സ് എന്ന ആപ്ലിക്കേഷന് ലഭിച്ചത്. ആപ്പ് അവതരിപ്പിച്ച് ഏതാനും ദിവങ്ങൾക്കുള്ളിൽ 10 കോടി പേരാണ് ത്രെഡ്സ് ഇൻസ്റ്റാൾ ചെയ്തത്.എന്നാൽ അടുത്തിടെ വരുന്ന റിപോർട്ടുകൾ പറയുന്നത് ത്രെഡ്സ് ഉപയോഗിക്കുന്നവരുടെ എന്നതിൽ ഗണ്യമായ കുറവുണ്ടെന്നാണ്.സിമിലർ വെബ് നൽകുന്ന കണക്ക് പ്രകാരം ത്രെഡിസിലെ ട്രാഫിക് ജൂലൈ 7 നായിരുന്നു ഏറ്റവും കൂടുതൽ ഉണ്ടായിരുന്നത്.

ആ ഒരു സമയം 4.9 കോടിയാളുകൾ ത്രെഡ്സ് ആപ്ലിക്കേഷൻ ഉപയോഗിച്ചിരുന്നു.എന്നാൽ ഇപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണം ഇപ്പോൾ 2.36 കൂടിയായി കുറയുകയും ത്രെഡ്സിൽ ചിലവഴിക്കുന്ന സമയം ശരാശരി 21 മിനിറ്റിൽ നിന്ന് 6 മിനിറ്റായി കുറയുകയും ചെയ്തു.

ഇപ്പോൾ ഉപയോഗിക്കുന്നവരുടെ എണ്ണത്തിൽ ഉണ്ടായ ഇടിവ് കാര്യമാക്കുന്നില്ലെന്നുംതുടക്കത്തിൽ പ്രതീക്ഷിച്ചതിനേക്കാൾ വളർച്ച കിട്ടിയതിനാൽ സ്ഥിരത കൈവരിക്കുമെന്നും കമ്പനി മേധാവി മാർക്ക് സക്കർബർഗ് പറഞ്ഞു.ഉപയോഗിക്കുന്നവരെ നിലനിർത്താൻ കമ്പനി ശ്രെമിക്കുമെന്നും 10 ലക്ഷത്തിലേറെപ്പേർ തിരിച്ചെത്തുന്നുണ്ടെന്നും അദ്ദേഹം കൂട്ടി ചേർത്തു.