Uncategorized (Page 5)

ചെന്നൈ: തമിഴ്‌നാട്ടിലെ രാഷ്ട്രീയ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് നടനും തമിഴക വെട്രി കഴകം പാർട്ടി നേതാവുമായ വിജയ്. ചില രാഷ്ട്രീയ പാർട്ടികൾ മുന്നോട്ടുവയ്ക്കുന്ന തെറ്റായ പ്രചാരണത്തെ തിരിച്ചറിയണമെന്ന് അദ്ദേഹം വ്യക്തമാക്കി. ശരിതെറ്റുകൾ മനസ്സിലാക്കി വേണം മികച്ച നേതാവിനെ തിരഞ്ഞെടുക്കാൻ. നമുക്കു വേണ്ടതു മികച്ച ഡോക്ടർമാരോ എൻജിനീയർമാരോ അഭിഭാഷകരോ അല്ല. തമിഴ്‌നാടിനു വേണ്ടത് നല്ല നേതാക്കളെയാണ്. നല്ലതുപോലെ പഠിക്കുന്നവർ രാഷ്ട്രീയത്തിലേക്കു വരണം. അതാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

തെറ്റും ശരിയും മനസ്സിലാക്കിവേണം പുതിയ തലമുറ മുന്നോട്ടു പോകാൻ. നിങ്ങൾ ഏതു മേഖലയിൽ വിജയിക്കാൻ ആഗ്രഹിക്കുന്നുവോ അതിനു വേണ്ടി കഠിനാധ്വാനം ചെയ്യുക. സമൂഹമാധ്യമങ്ങളിൽ വരുന്ന കാര്യങ്ങൾ അപ്പാടെ വിശ്വസിക്കരുതെന്നും വിജയ് ആവശ്യപ്പെട്ടു. 10, 12 ക്ലാസുകളിൽ മികച്ച വിജയം നേടിയ വിദ്യാർഥികളെ ആദരിക്കുന്ന ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

സേ നോ ടു ഡ്രഗ്‌സ്, സേ നോ ടു ടെംപററി പ്ലഷേഴ്‌സ് എന്നു കുട്ടികളെ കൊണ്ടു പ്രതിജ്ഞ എടുപ്പിച്ചാണ് വിജയ് തന്റെ പ്രസംഗം അവസാനിപ്പിച്ചത്.

കാസർകോട്: കോവിഡ് മഹാമാരിക്കാലത്ത് ടാറ്റ ഗ്രൂപ്പ് നിർമ്മിച്ച കോവിഡ് ആശുപത്രി ഇനി ചായക്കടയായും വിശ്രമ കേന്ദ്രമായും ഗോഡൗണായും മാറും. 60 കോടി മുടക്കി നിർമ്മിച്ച ആശുപത്രിയാണ് പൊളിച്ചതിന് ശേഷം മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

കണ്ടെയിനറുകൾ അഴിച്ചെടുത്ത് സർക്കാരിന്റെ വിവിധ വകുപ്പുകൾക്ക് കൈമാറുന്നതിനുള്ള നടപടികൾ പുരോഗമിക്കുന്നുണ്ട്. സ്ഥലത്ത് ആരംഭിക്കുന്ന ക്രിട്ടിക്കൽ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമ്മാണ സ്ഥലത്തെ 24 കണ്ടെയിനറുകളാണ് ആദ്യ ഘട്ടത്തിൽ മാറ്റുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന് 4 എണ്ണം, ഹാർബർ എഞ്ചിനിയർ വകുപ്പിന് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ ഇവിടെ നിന്ന് പൊളിച്ചുകൊണ്ടു പോകും.തെക്കിൽ വില്ലേജിൽ 540 കിടക്കകളോട് കൂടിയ പ്രീഫാബ്രികേറ്റഡ് കണ്ടെയ്‌നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയത്. ആശുപത്രിയുടെ കണ്ടെയിനർ നശിച്ചത് വ്യാപക വിമർശനത്തിന് വഴിവെച്ചിരുന്നു. കൃത്യമായ അറ്റുകുറ്റപ്പണിയും പരിചരണവും നടത്താത്തതാണ് ഇതിന് കാരണം.

ന്യൂഡൽഹി: ദ്വിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തി ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. നരേന്ദ്ര മോദി സർക്കാർ മൂന്നാമത് അധികാരത്തിലെത്തിയശേഷം ആദ്യമായി ഔദ്യോഗിക സന്ദർശനത്തിനെത്തുന്ന പ്രധാനമന്ത്രിയാണ് ഷെയ്ഖ് ഹസീന. പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തിയത്.

വെള്ളിയാഴ്ചയാണ് ഷെയ്ഖ് ഹസീന ഡൽഹിയിലെത്തിയത്. വിദേശകാര്യ സഹമന്ത്രി കീർത്തിവർധൻ സിങ്ങിന്റെ നേതൃത്വത്തിലാണ് ബംഗ്ലാദേശ് പ്രധാനമന്ത്രിയെ ഇന്ത്യയിലേക്ക് സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, രാഷ്ട്രപതി ദ്രൗപദി മുർമു, വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ, വിദേശകാര്യമന്ത്രി എസ് ജയശങ്കർ തുടങ്ങിയവരുമായി ഷെയ്ഖ് ഹസീന കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങിലും ഷെയ്ഖ് ഹസീന പങ്കെടുത്തിരുന്നു. അന്നത്തെ കൂടിക്കാഴ്ചയിൽ ധാക്ക സന്ദർശിക്കാനായി ഷെയ്ഖ് ഹസീന പ്രധാനമന്ത്രിയെ ക്ഷണിക്കുകയും ചെയ്തിരുന്നു.

തിരുവനന്തപുരം: ജനങ്ങളുടെ പ്രശ്‌നങ്ങൾ പരമാവധി നേരിട്ടു കേൾക്കാനാണ് താല്പര്യമെന്ന് നിയുക്ത മന്ത്രി ഒ ആർ കേളു. പഞ്ചായത്ത് അംഗം ആയത് മുതൽ ഇതാണ് ശീലമെന്ന് അദ്ദേഹം വ്യക്തമാക്കി. സർക്കാർ പദ്ധതികൾ അർഹരിലേക്ക് സമയബന്ധിതമായി എത്തുന്നുവെന്ന് ഉറപ്പാക്കാൻ പ്രത്യേക ശ്രദ്ധ നൽകുമെന്നും അദ്ദേഹം പറഞ്ഞു.

ജനപ്രതിനിധികൾ ജനങ്ങളോട് ചേർന്ന് നിൽക്കുന്നവരാകണം. എംപി എന്ന നിലയിൽ രാഹുൽ ഗാന്ധി വീഴ്ച വരുത്തിയതും ഇക്കാര്യത്തിലാണ്. ഒരു ജനപ്രതിനിധി ആയിട്ട് പോലും തനിക്ക് രാഹുലിനു മുന്നിൽ വയനാട്ടിലെ പ്രശ്‌നങ്ങൾ അവതരിപ്പിക്കാൻ വേണ്ടത്ര അവസരം കിട്ടിയില്ല. ഭൂമി വിദ്യാഭ്യാസ ആനുകൂല്യം തുടങ്ങി ആദിവാസി വിഭാഗങ്ങളുടെ വിവിധ ആവശ്യങ്ങൾ പൂർത്തീകരിക്കാൻ നിരന്തരശ്രമം ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പാലക്കാട്: ഭാരതപ്പുഴയിൽ കന്നുകാലികൾ കൂട്ടത്തോടെ ചത്തുപൊങ്ങി. പട്ടാമ്പി മുതൽ തൃത്താല വെള്ളിയാങ്കല്ല് വരെയുമുള്ള ഭാഗത്താണ് സംഭവം. പാവറട്ടി കുടിവെള്ള സംഭരണിയിലാണ് കന്നുകാലികൾ ചത്തുപൊങ്ങിയത്. ഏഴ് ജഡങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ ജനങ്ങൾ ആശങ്കയിലാക്കിയിരിക്കുകയാണ്.

മേഖലയിൽ അസഹ്യമായ ദുർഗന്ധം വമിച്ചിരുന്നു. തുടർന്ന് നാട്ടുകാർ നടത്തിയ പരിശോധനയിലാണ് പുഴയിൽ കന്നുകാലികളുടെ ജഡം കണ്ടത്. ദിവസങ്ങളോളം പഴക്കമുള്ളതും പുഴുവരിച്ച നിലയിലുമാണ് ജഡങ്ങൾ.

ഇവിടെ നിന്നും കുടിവെള്ള വിതരണം നിർത്തി വെക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

കൊച്ചി: ജെഡിഎസ് എന്ന പേര് ഉപേക്ഷിച്ച് പുതിയ പാർട്ടി ഉണ്ടാക്കാൻ തീരുമാനിച്ച് കേരളാ ഘടകം. വിവാദങ്ങൾക്കൊടുവിലാണ് നടപടി. എച്ച് ഡി കുമാരസ്വാമി കേന്ദ്രത്തിലെ എൻഡിഎ സർക്കാറിൽ മന്ത്രിയായതോടെയാണ് തീരുമാനം.

തിരുവനന്തപുരത്ത് ചേർന്ന നേതൃയോഗമാണ് പുതിയ പാർട്ടിക്കും കൊടിക്കും ചിഹ്നത്തിനും രൂപം നൽകാൻ തീരുമാനിച്ചത്. വിപ്പ് ഭീഷണി ഒഴിവാക്കാൻ എംഎൽഎമാരായ കെ കൃഷ്ണൻ കുട്ടിയും മാത്യു ടി തോമസും പുതിയ പാർട്ടിയിൽ ഭാരവാഹികളാകില്ല.

ജെഡിഎസ് ദേശീയ ഘടകം എൻഡിഎ കക്ഷിയായിട്ട് പത്ത് മാസം പിന്നിട്ടിട്ടും കേരള ഘടകം വ്യക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. ഒടുവിൽ നിലപാടെമെടുക്കാൻ സിപിഎം അന്ത്യശാസനവും നൽകി. ഇതിന് പിന്നാലെയാണ് പുതിയ നടപടി സ്വീകരിച്ചിരുന്നത്.

തിരുവനന്തപുരം: 2024-25 സംസ്ഥാന ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. വലിയ പ്രഖ്യാപനങ്ങളാണ് ബജറ്റിൽ ഉണ്ടായിരിക്കുന്നത്. കേരളത്തെ മെഡിക്കൽ ഹബ്ബാക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു. വിഴിഞ്ഞം തുറമുഖം മെയ് മാസം തുറക്കും. കെ റെയിൽ അടഞ്ഞ അധ്യായമല്ല. കേന്ദ്രവുമായി ചർച്ച തുടരുമെന്ന് ധനമന്ത്രി പ്രഖ്യാപിച്ചു.

സ്റ്റാർട്ടപ്പുകൾക്ക് മൂലധന സബ്സിഡി നൽകും. കേര പദ്ധതിക്ക്
3000 കോടി രൂപ നൽകും. കൊച്ചിൻ ഷിപ്പ് യാർഡിന് 500 കോടി രൂപയും ബജറ്റിൽ പ്രഖ്യാപിച്ചു. രാജ്യാന്തര നിക്ഷേപ സംഗമം സംഘടിപ്പിക്കും. അടുത്ത കേരളീയത്തിന് 10 കോടി രൂപ നൽകും. മത്സ്യബന്ധന മേഖലയ്ക്ക് 227.12 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

കാർഷിക സർവ്വകലാശാലയ്ക്ക് 75 കോടി രൂപ. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടപ്പിലാക്കും. എസ് സി, എസ് ടി സഹകരണ സംഘങ്ങൾക്ക് 7 കോടി രൂപ നൽകും. ഗ്രാമ വികസനത്തിന് 1868.32 കോടി രൂപയും ബജറ്റിൽ വകയിരുത്തി.

ലൈഫ് മിഷന് 1132 കോടി രൂപ നൽകും. ടൂറിസം മേഖലയിൽ 5000 കോടി രൂപയുടെ വികസനം നടത്തും. ഡിജിറ്റൽ സർവ്വകലാശാല 3 പ്രാദേശിക കേന്ദ്രങ്ങൾ ആരംഭിക്കും. 25 പുതിയ സ്വകാര്യ വ്യവസായ പാർക്കുകൾ ആരംഭിക്കും. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ നടപ്പിലാക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

ചെന്നൈ: ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ഇകഴ്ത്തി സംസാരിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. 1942ന് ശേഷം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പോരാട്ടത്തിൽ മഹാത്മാഗാന്ധിയുടെ പോരാട്ടം ഫലം കണ്ടില്ലെന്നും നേതാജി സുഭാഷ് ചന്ദ്രബോസ് ആണ് ശക്തമായ ചെറുത്തുനിൽപ്പിലൂടെ രാജ്യത്തിന് സ്വാതന്ത്ര്യം നേടിത്തന്നതെന്നും അദ്ദേഹം വ്യക്തമാക്കി. നേതാജിയുടെ ത്യാഗം മറ്റുള്ളവരെ പോലെ തന്നെ അനുസ്മരിക്കപ്പെടുകയും അഭിനന്ദിക്കുകയും ചെയ്യേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനത്തോടനുബന്ധിച്ച് അണ്ണാ സർവ്വകലാശാല ക്യാമ്പസിൽ നടന്ന പരിപാടിയിലാണ് ഗവർണർ ഇക്കാര്യം വ്യക്തമാക്കിയത്.

 രാജ്യത്ത് വിഭാഗീയതയ്ക്ക് തുടക്കകുറിച്ചത് മുഹമ്മദലി ജിന്ന ആണ് എന്ന ആരോപണവും അദ്ദേഹം ഉയർത്തി. അതേസമയം പരിപാടിക്കെതിരെ വലിയ ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. പരിപാടിയിൽ നിർബന്ധമായും പങ്കെടുക്കാൻ അധികൃതർ വിദ്യാർഥികളെ നിർബന്ധിച്ചു എന്നാണ് റിപ്പോർട്ട്. പരിപാടിയിൽ പങ്കെടുക്കാത്ത വിദ്യാർത്ഥികൾക്ക് ഹാജർ നിഷേധിച്ചെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.

ലോക അടുക്കളത്തോട്ട ദിനം

പൂക്കളെ ഇഷ്ടപ്പെടാത്തവർ ചുരുക്കമാണ്. അപ്പോൾ നിങ്ങടെ ചുറ്റും പൂക്കൾ ആയാലോ? മലമ്പുഴ ഉദ്യാനത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ഒരു വസന്ത കലാമാണ്. ഈ വരുന്ന 23 മുതൽ മലമ്പുഴ ഉദ്യാനത്തില്‍ പുഷ്പമേളയ്ക്ക് തുടക്കം കുറിക്കും. രാവിലെ എട്ടുമുതല്‍ രാത്രി 8.30 വരെയാണ് പ്രവേശനം. പുഷ്പമേള ഒരുക്കിയിരിക്കുന്നത് മലമ്പുഴ ജലസേചനവകുപ്പും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലും ചേര്‍ന്നാണ്. പുഷപമേളക്ക് തുടക്കം കുറയ്ക്കുന്നതിന് മുന്നേ തന്നെ ഏറെ സന്ദർശകരാണ് ഇവിടെക്കായി വന്നു പോകുന്നത്.

പെറ്റൂണിയ, ആഫ്രിക്കൻ ഫ്രഞ്ച് ചെണ്ടുമല്ലികള്‍, ആസ്റ്റര്‍, സാല്‍വിയ, തുടങ്ങിയ നിരവധി പൂക്കളാണ് സന്ദർശകരെ കാത്തിരിക്കുന്നത്. പൂക്കളെ പരിചരിക്കാൻ ഇരുന്നൂറോളം തൊഴിലാളികളാണ് ഇവിടെ ഉള്ളത്. പൂക്കളോടൊപ്പം ഭക്ഷ്യമേള, കലാസാംസ്‌കാരിക പരിപാടികൾ എന്നിവയും ഉണ്ടായിരിക്കുന്നതാണ്. ആസ്വാദകര്‍ക്ക് പാട്ടുപാടാന്‍ അവസരമൊരുക്കുന്ന പാട്ടുപുരയുമൊരുക്കും. 23ന് ആരംഭിക്കുന്ന മേള 28-ന് സമാപിക്കും.

ഡൽഹിയിൽ കേന്ദ്രത്തിനെതിരെ ഇടതുമുന്നണി സമരം. സമരം, അടുത്ത മാസം 8 ന് നടക്കും. ഇന്ന് നടന്ന ഇടതുമുന്നണി യോഗത്തിലാണ് തീരുമാനം. മുഖ്യമന്ത്രിയും മന്ത്രിമാരും ഡൽഹിയിലെ സമരത്തിൽ പങ്കെടുക്കും. സമരത്തിന്‍റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും എം.എൽ.എമാരും എം.പിമാരും ഉണ്ടാകും.

ഇടതു മുന്നണി നേതൃയോഗത്തില്‍ കേന്ദ്ര അവഗണന ചൂണ്ടിക്കാട്ടി ബി.ജെ.പി മുഖ്യമന്ത്രിമാർക്ക് കത്ത് നൽകാനും തീരുമാനമായിട്ടുണ്ട്. ഇടതു മുന്നണ,കേന്ദ്ര സർക്കാർ സംസ്ഥാനത്തെ സാമ്പത്തികമായി ഞെരുക്കുന്നത് ചൂണ്ടിക്കാട്ടി വലിയ പ്രക്ഷോഭത്തിനാണ് തയാറെടുത്തിരിക്കുന്നത്. മുന്നണി, വി.എസ് സർക്കാരിന്റെ കാലത്ത് നടത്തിയതുപോലെ രാജ്യതലസ്ഥാനത്തെത്തി സമരം നടത്തുകയാണ്. ഡൽഹി സമരം നടക്കുന്ന അതേ ദിവസം കേരളത്തിൽ ബൂത്ത് തലത്തിൽ എല്‍.ഡി.എഫ് പ്രവർത്തകർ ഗൃഹസന്ദർശനം നടത്തും.