Technology (Page 92)

അമേരിക്കന്‍ ഐടി കമ്പനികളിലെ ജീവനക്കാര്‍ക്ക് ലഭിക്കുന്ന സുഖസൗകര്യങ്ങള്‍ ഏറെയാണെന്ന് നാം കേട്ടിട്ടുണ്ട്. വസ്ത്രങ്ങള്‍ സൗജന്യമായി കഴുകാനുള്ള സൗകര്യവും ഡ്രൈ ക്ലീന്‍, പരിചാരക സേവനം പോലുള്ളവയും ജീവനക്കാര്‍ക്ക് മെറ്റ നല്‍കി വന്നിരുന്നു. എന്നാല്‍, ഇനി മുതല്‍ ജീവനക്കാര്‍ക്ക് ഇത്തരം സംവിധാനങ്ങളൊന്നുമുണ്ടാവില്ലെന്ന് കമ്പനി അറിയിച്ചു. ഓഫീസിലെത്തി ജോലി ചെയ്യുന്നവര്‍ക്ക് നല്‍കി വന്നിരുന്ന അധിക സൗകര്യങ്ങളാണ് കമ്പനി നിര്‍ത്തലാക്കുന്നത്.

ഒപ്പം സൗജന്യമായി നല്‍കി വന്നിരുന്ന രാത്രിഭക്ഷണ സമയം ആറ് മണിയായിരുന്നത് 6.30 ആക്കി മാറ്റിയെന്നും ജീവനക്കാര്‍ പറയുന്നു. ഇതിനാല്‍ വളരെ കുറച്ച് പേര്‍ക്ക് മാത്രമേ സൗജന്യ ഭക്ഷണം ലഭിക്കുകയുള്ളൂ. കാരണം 6.00 മണിക്ക് തന്നെ അവസാന ഷിഫ്റ്റ് കഴിയും. വീട്ടിലും ഓഫീസിലുമായി ജോലി ചെയ്യുന്ന ഹൈബ്രിഡ് തൊഴിലാളികളുടെ ആവശ്യങ്ങള്‍ നടപ്പിലാക്കുന്നതിനായി ഓണ്‍സൈറ്റ് സേവനങ്ങളും സൗകര്യങ്ങളും ക്രമീകരിച്ചതായി ഫേസ്ബുക്ക് വക്താവ് പറഞ്ഞു.

6.30 വരെ കാത്തിരുന്ന് സൗജന്യ ഭക്ഷണം കഴിക്കണോ അതോ വീട്ടിലേക്ക് സൗജന്യയാത്ര വേണോ എന്ന് ജീവനക്കാര്‍ക്ക് തീരുമാനിക്കാം. മാര്‍ച്ച് 28-നാണ് വീടുകളില്‍ നിന്ന് ജീവനക്കാര്‍ ഫേസ്ബുക്ക് ഓഫീസുകളിലേക്ക് തിരിച്ചുവരുന്നത്. ഓഫീസിലെത്തുന്നവര്‍ ബൂസ്റ്റര്‍ ഡോസ് വാക്സിനെടുക്കണം. സ്ഥിരം വര്‍ക്ക് അറ്റ് ഹോമിന് അപേക്ഷിക്കാനുള്ള സൗകര്യമുണ്ടെന്നും കമ്പനി അറിയിച്ചു.

ലോസ് അഞ്ചിലസ്: സോഷ്യല്‍ മീഡിയ ആപ്പുകള്‍ക്ക് അടിമകളാകുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് ഇനി കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണം. ഇതു സംബന്ധിച്ച ബില്ല് കാലിഫോര്‍ണിയ നിയമസഭയില്‍ അവതരിപ്പിച്ചു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ എത്തുന്ന കുട്ടികള്‍ ചൂഷണം ചെയ്യുന്നത് തടയുന്നതിനുള്ള നിയമനിര്‍മ്മാണമാണ് ബില്ലിന്റെ ലക്ഷ്യം. ഇതിനുള്ള യുഎസിലെ എറ്റവും വലിയ രാഷ്ട്രീയ ശ്രമമാണ് ഇതെന്നാണ് ലോസ് അഞ്ചിലോസ് ടൈംസ് റിപ്പോര്‍ട്ട് പറയുന്നത്.

അസംബ്ലി ബില്‍ 2408, സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം ഡ്യൂട്ടി ടു ചില്‍ഡ്രന്‍ ആക്റ്റ് എന്നാണ് അവതരിപ്പിക്കപ്പെട്ട ബില്ലിന്റെ പേര്, പാസോ റോബിള്‍സിലെ റിപ്പബ്ലിക്കന്‍ പ്രതിനിധി ജോര്‍ദാന്‍ കണ്ണിംഗ്ഹാമും ഓക്ക്‌ലാന്‍ഡിലെ ഡെമോക്രാറ്റ് പ്രതിനിധി ബഫി വിക്‌സും ചേര്‍ന്ന് സാന്‍ഡീഗോ യൂണിവേഴ്‌സിറ്റി സ്‌കൂള്‍ ഓഫ് ലോ ചില്‍ഡ്രന്‍സ് അഡ്വക്കസി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പിന്തുണയോടെയാണ് ഈ ബില്ല് അവതരിപ്പിച്ചത്.
‘ഈ കമ്പനികളില്‍ ചിലത് അവരുടെ ആപ്പുകളില്‍ മനഃപൂര്‍വ്വം കുട്ടികളെ കെണിയില്‍പ്പെടുത്താന്‍, കുട്ടികള്‍ ഉപയോഗിക്കുന്നുണ്ടെന്ന് കമ്പനികള്‍ക്ക് തന്നെ വ്യക്തമായി അറിയാം. ആപ്പിലെ സവിശേഷതകള്‍ സോഷ്യല്‍മീഡിയ കുട്ടികള്‍ കൂടുതല്‍ ഉപയോഗിക്കുന്നതിന് കാരണമാകുന്നു, ഇത് ആസക്തിയിലേക്ക് നയിക്കും,’ കണ്ണിംഗ്ഹാം വ്യക്തമാക്കി.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ കുട്ടികള്‍ അടിമയാകാതിരിക്കാന്‍ പുതിയ ബില്ല് കമ്പനികളെ ബാധ്യസ്ഥമാക്കുമെന്നും, ആവശ്യമെങ്കില്‍ അവരുടെ ഡിസൈന്‍ സവിശേഷതകളും ഡാറ്റ ശേഖരണ രീതികളും ഭേദഗതി ചെയ്യിക്കാനും സാധ്യതയുണ്ടെന്നാണ് ബില്ലിന്റെ നിര്‍മ്മാതാക്കള്‍ പറയുന്നു.

മുംബൈ: പുതിയ ഫീച്ചറുകളുമായി രംഗത്തെത്തിയിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ്. നെറ്റ്ഫ്‌ളിക്‌സ് അക്കൗണ്ടിന്റെ പാസ്‌വേര്‍ഡ് നാം സുഹൃത്തുക്കളുമായി പങ്കുവെക്കാറുണ്ട്. എന്നാല്‍, ഇനി പാസ്‌വേര്‍ഡ് പങ്കിടുന്നതിന് നിരക്കും ഈടാക്കിയേക്കും. ചിലി, കോസ്റ്റാറിക്ക, പെറു എന്നീ രാജ്യങ്ങളില്‍ രണ്ട് പുതിയ സവിശേഷതകള്‍ പരീക്ഷിക്കുമെന്ന് നെറ്റ്ഫ്‌ളിക്‌സ് അറിയിച്ചിരുന്നു. പിന്നീട് മറ്റെല്ലാ പ്രദേശങ്ങളിലേക്കും വന്നേക്കാം. എന്നാല്‍, നെറ്റ്ഫ്‌ളിക്‌സ് ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് നല്‍കിയിട്ടില്ല.

അക്കൗണ്ട് പങ്കിടുന്നത് തടയുന്നതിനായി രണ്ട് സവിശേഷതകളാണ് നെറ്റ്ഫ്‌ളിക്‌സ് അവതരിപ്പിക്കുന്നത്.

പുതിയ അംഗത്തെ ചേര്‍ക്കുക: സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകളനുസരിച്ച് ഉപയോക്താവിന് സ്വന്തം പ്രൊഫൈലില്‍ ഒപ്പം താമസിക്കുന്നതല്ലാത്ത രണ്ട് പേരെ വരെ ഉപ-അക്കൗണ്ടുകളായി ചേര്‍ക്കാന്‍ കഴിയും. ഉപ അക്കൗണ്ടുകള്‍ക്ക് സ്വന്തമായി ലോഗ് ഇന്‍ ഐഡിയും പാസ്വേഡും ഉണ്ടായിരിക്കും. ഇതിന്റെ നിരക്കുകള്‍ കുറവായിരിക്കും. ചിലിയില്‍ 2,380 സിഎല്‍പിയാണ് വില. ഇന്ത്യയില്‍ ഏകദേശം 225 രൂപയായിരിക്കുമിത്.

പ്രൊഫൈല്‍ പുതിയ അക്കൗണ്ടിലേക്ക് മാറ്റുക: ബേസിക്, സ്റ്റാന്‍ഡേര്‍ഡ്, പ്രീമിയം പ്ലാനുകളിലെ അംഗങ്ങള്‍ക്ക് അവരുടെ അക്കൗണ്ട് പങ്കിടുന്ന ആളുകളെ ഒരു പുതിയ അക്കൗണ്ടിലേക്കോ അല്ലെങ്കില്‍ ഒരു അധിക അംഗത്വ ഉപ അക്കൗണ്ടിലേക്കോ മാറ്റാന്‍ കഴിയും. ആമസോണ്‍ പ്രൈം വീഡിയോ, ഡിസ്‌നി പ്ലസ് ഹോട്സ്റ്റാര്‍, സോണി ലൈവ് എന്നീ ഒടിടി പ്ലാറ്റ്‌ഫോമുകളോട് മത്സരിക്കാന്‍ ആകര്‍ഷകമായ ഓഫറുകള്‍ നെറ്റ്ഫ്‌ളിക്‌സ് ഉപയോക്താക്കള്‍ക്കായി അവതരിപ്പിച്ചിരുന്നു.

ഗൂഗിള്‍ ട്രാക്കിംഗ് എന്ന് കേള്‍ക്കാത്ത ചിലരെങ്കിലും ഉണ്ടാകും. ഇ-മെയില്‍ രസീതുകള്‍ വഴി നിങ്ങള്‍ പണ്ടെങ്ങോ വാങ്ങിയതെല്ലാം ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നുണ്ട്. ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുമ്പോള്‍ നിങ്ങളുടെ പര്‍ച്ചേസ് ഹിസ്റ്ററിയില്‍ ഗൂഗിള്‍ എന്താണ് സംഭരിച്ചിരിക്കുന്നതെന്ന് പരിശോധിക്കാന്‍ സാധിക്കും. ഇത് ഇല്ലാതാക്കണമെങ്കില്‍, ഗൂഗിള്‍ വിവരങ്ങള്‍ സ്‌ക്രാപ്പ് ചെയ്യുന്ന ഇമെയിലുകളും ഇല്ലാതാക്കേണ്ടതുണ്ട്. ജി മെയിലില്‍ നിങ്ങളുടെ ഡാറ്റ എന്‍ക്രിപ്റ്റ് ചെയ്യാത്തതിനാല്‍ ഈ രീതിയിലുള്ള ട്രാക്കിംഗും പ്രൊഫൈലിങ്ങും സാധ്യമാണ്.

നിങ്ങള്‍ വാങ്ങുന്നത് ഗൂഗിള്‍ ട്രാക്ക് ചെയ്യുന്നതെങ്ങനെ?

നിങ്ങളുടെ അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുള്ള ഒരു പര്‍ച്ചേസ് ഹിസ്റ്ററി സൃഷ്ടിക്കാന്‍ വിലപ്പെട്ട വിവരങ്ങള്‍ക്കായി ഗൂഗിള്‍ നിങ്ങളുടെ പര്‍ച്ചേസ് ഇമെയില്‍ രസീതുകള്‍ സ്‌ക്രാപ്പ് ചെയ്യുന്നു. ഡാറ്റയെ വില, കറന്‍സി, ഡെലിവറി വിലാസം, വിവരണം, വെണ്ടര്‍ എന്നിങ്ങനെ തരംതിരിച്ചെടുക്കും. ഈ പര്‍ച്ചേസ് ലിസ്റ്റില്‍ വളരെയധികം തന്ത്രപ്രധാനമായ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നു, നിങ്ങളെയും നിങ്ങളുടെ വാങ്ങല്‍ ശീലങ്ങളെയും കുറിച്ച് ഒരു പ്രൊഫൈല്‍ സൃഷ്ടിക്കാന്‍ ഗൂഗിളിനെ ഈ ഡാറ്റ ഉപയോഗിക്കാനാവും. പര്‍ച്ചേസ് പേജില്‍ കാണിച്ചിരിക്കുന്ന ഇമെയില്‍ രസീതുകള്‍ ഉള്‍പ്പെടെ പരസ്യങ്ങള്‍ നല്‍കുന്നതിന് ജിമെയിലില്‍ നിന്നുള്ള വിവരങ്ങളൊന്നും അവര്‍ ഉപയോഗിക്കുന്നില്ലെന്ന് ഗൂഗിള്‍ പറയുന്നുണ്ട്. എന്നാല്‍, പരസ്യങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യുന്നതിന് ഈ ഡാറ്റ ഉപയോഗിക്കുന്നില്ല എന്നതിന് യാതൊരു ഉറപ്പുമില്ല.

നിങ്ങളെ കുറിച്ചറിയുന്നതുകൊണ്ടു തന്നെ നിങ്ങള്‍ വെബില്‍ സര്‍ഫിംഗ് ചെയ്യുമ്പോള്‍ അവര്‍ക്ക് ടാര്‍ഗെറ്റ് ചെയ്ത പരസ്യങ്ങള്‍ പ്രദര്‍ശിപ്പിക്കാനാകും. പര്‍ച്ചേസിംഗ് ഹിസ്റ്ററി ഗൂഗിളിന്റെ മറ്റൊരു ‘സവിശേഷത’ ആണ്, അത് ഉപയോക്താക്കള്‍ക്ക് വേണ്ടി ഉണ്ടാക്കിയതല്ല – ഇത്തരമൊരു പര്‍ച്ചേസ് ഹിസ്റ്ററി അവരുടെ അക്കൗണ്ടുകളില്‍ പോലും ഉണ്ടെന്ന് ആര്‍ക്കും അറിയില്ല.

പര്‍ച്ചേസ് ഹിസ്റ്ററി എങ്ങനെ ഇല്ലാതാക്കാമെന്ന് നോക്കാം…

ഗൂഗിള്‍ പര്‍ച്ചേസ് പേജില്‍ നിന്ന്, നിങ്ങള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കുന്ന ഒരു പര്‍ച്ചേസ് തിരഞ്ഞെടുക്കുക.

പേയ്‌മെന്റ് വിശദാംശ പേജിന്റെ ചുവടെ, പര്‍ച്ചേസ് റിമൂവ് ചെയ്യുക തിരഞ്ഞെടുക്കുക.

ഹിസ്റ്ററിയിലെ പര്‍ച്ചേസ് നീക്കംചെയ്യാന്‍, നിങ്ങള്‍ ഇമെയില്‍ രസീത് ഇല്ലാതാക്കേണ്ടതുണ്ട്. ഈ വാങ്ങല്‍ ഇനത്തിനായി പൊരുത്തപ്പെടുന്ന ഇമെയില്‍ തുറക്കാന്‍ ഇമെയില്‍ തിരഞ്ഞെടുക്കുക.

ഇമെയില്‍ നിങ്ങളുടെ ജിമെയ്ല്‍ അക്കൗണ്ടില്‍ തുറക്കുന്നു. അത് ഇല്ലാതാക്കാന്‍ ട്രാഷ് ഐക്കണ്‍ തിരഞ്ഞെടുക്കുക.

നിങ്ങളുടെ ഹിസ്റ്ററിയിലെ ഓരോ വാങ്ങല്‍ ഇനത്തിനും ഘട്ടം 1 മുതല്‍ 4 വരെ ആവര്‍ത്തിക്കുക.

പര്‍ച്ചേസുകള്‍ക്കായി അടുത്ത തവണ ഗൂഗിള്‍ നിങ്ങളുടെ ഇന്‍ബോക്‌സ് സ്‌കാന്‍ ചെയ്യുമ്പോള്‍, ഇല്ലാതാക്കിയ എല്ലാ വാങ്ങലുകളും നിങ്ങളുടെ പര്‍ച്ചേസ് ഹിസ്റ്ററിയില്‍ നിന്ന് നീക്കം ചെയ്യപ്പെടും.

പര്‍ച്ചേസ് ഹിസ്റ്ററി ഉപയോഗിക്കുന്നതില്‍ നിന്ന് ഗൂഗിളിനെ തടയുക

ഏറ്റവും വലിയ ഡാറ്റ സെന്റര്‍ ഹൈദരാബാദില്‍ ആരംഭിക്കാനൊരുങ്ങി മൈക്രോസോഫ്റ്റ്. പൂനെ, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ അഞ്ച് വര്‍ഷത്തിലേറെയായി മൈക്രോ സോഫ്റ്റിന്റെ ഡാറ്റാ സെന്ററുകള്‍ പ്രവര്‍ത്തിച്ചുവരികയാണ്. ഈ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഏറ്റവും വലിയ ഡാറ്റാ സെന്റര്‍ മൈക്രോസോഫ്റ്റ് ഹൈദരാബാദില്‍ ആരംഭിക്കുന്നത്. 2025ലായിരിക്കും ഡാറ്റ സെന്റര്‍ പ്രവര്‍ത്തനസജ്ജമാകുക.

ഹൈദരാബാദിലെ വളര്‍ന്നുവരുന്ന ഡിജിറ്റല്‍ വിപണി ലക്ഷ്യം വെച്ചാണ് മൈക്രോസോഫിറ്റിന്റെ ഈ നീക്കം. ഡിജിറ്റല്‍ പരിവര്‍ത്തനത്തിനുള്ള പ്ലാറ്റ്‌ഫോം എന്ന നിലയില്‍ ക്ലൗഡിനുള്ള ആവശ്യം ഇന്ത്യയിലെ വന്‍ നഗരങ്ങളിലുടനീളം വര്‍ധിച്ചു കൊണ്ടിരിക്കുകയാണ്. അതിനാല്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കിയാല്‍ അത് ഇന്ത്യയുടെ സാങ്കേതിക വളര്‍ച്ചയ്ക്ക് വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍.

ഇതുവഴി കൂടുതല്‍ തൊഴിലവസരങ്ങള്‍ ഉറപ്പിക്കാനാകും എന്നതടക്കമുള്ള നിരവധി നേട്ടങ്ങള്‍ ഈ ഡാറ്റ സെന്റര്‍ കൊണ്ട് രാജ്യത്തിനുണ്ടാകും. ഡാറ്റ സെന്റര്‍ വികസിപ്പിക്കാനുള്ള 15 വര്‍ഷത്തെ കര്‍മ്മപരിപാടികള്‍ക്കായി 15000 കോടിയോളം രൂപയാണ് മൈക്രോസോഫ്റ്റ് നീക്കിവെച്ചിരിക്കുന്നത്. തെലങ്കാനയിലേക്കെത്തുന്ന ഏറ്റവും വലിയ രണ്ടാമത്തെ നേരിട്ടുള്ള വിദേശനിക്ഷേപമാകും ഇത്.

സമൂഹമാധ്യമ ഉപയോക്താക്കളെ കൂടുതല്‍ ആകര്‍ഷിപ്പിക്കാന്‍ പുത്തന്‍ വഴികള്‍ തേടുകയാണ് ട്വിറ്റര്‍. ഫേസ്ബുക്കിനെയും ഇന്‍സ്റ്റഗ്രാമിനെയും ഇതിനകം തന്നെ യുവാക്കള്‍ കൈവിട്ടുകൊണ്ടിരിക്കുകയാണ്. പോസ്റ്റുകളെക്കാള്‍ കൂടുതല്‍ പരസ്യങ്ങള്‍ ഉള്ളതാണ് ഇതിന്റെ പ്രധാന കാരണം. ഇത്തരം ആപ്പുകളിലുള്ള ഹ്രസ്വ വീഡിയോ ഫീച്ചറുകള്‍ അടക്കമുള്ളവയെല്ലാം അനുകരിക്കാന്‍ ട്വിറ്റര്‍ ശ്രമിച്ചപ്പോഴെല്ലാം പരാജയപ്പെടുകയാണുണ്ടായത്.

എന്നാല്‍, സോഷ്യല്‍മീഡിയ ട്രെന്‍ഡിനൊപ്പം നില്‍ക്കാത്ത മറ്റൊരു വിഭാഗം യുവാക്കളുണ്ടെന്നും അവര്‍ തങ്ങള്‍ക്ക് ഇണങ്ങുന്നവരാണെന്നുമാണ് ട്വിറ്ററിന്റെ വാദം. പുതിയ പദ്ധതികള്‍ കൊണ്ടുവരാനായി മൈക്കല്‍ സേമാന്‍ എന്ന വ്യക്തിയെയാണ് ട്വിറ്റര്‍ ചുമതലപ്പെടുത്തുന്നത്. പതിനേഴാം വയസില്‍ സ്‌കൂള്‍ പഠനം കഴിഞ്ഞ ശേഷം ഫേസ്ബുക്കിലെത്തിയ വ്യക്തിയാണ് ഇദ്ദേഹം. യുവാക്കള്‍ക്കിടയിലെ ഇന്‍സ്റ്റഗ്രാം സ്‌റ്റോറീസ്, ഫേസ്ബുക്ക് ഗ്രൂപ്പ്‌സ് എന്നിവയുടെ പിന്നില്‍ പ്രവര്‍ത്തിച്ചയാള്‍. ഗൂഗിളിലും യൂട്യൂബ്‌ ഷോര്‍ട്‌സിന് വേണ്ടിയും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇപ്പോള്‍ ട്വിറ്ററിന്റെ ‘0-1’ എന്ന സംഘത്തിലെത്തിയിരിക്കുകയാണ്. സാധാരണ വാര്‍ത്തകള്‍ക്ക് വേണ്ടിയാണ് രാഷ്ട്രീയ പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും ട്വിറ്റര്‍ ഉപയോഗിക്കുന്നത്. എന്നാല്‍, അഭിപ്രായ പ്രകടനത്തിനും പ്രശ്‌നങ്ങള്‍ ചര്‍ച്ചയാക്കുന്നതിനുമാണ് നിലവില്‍ യുവാക്കള്‍ ട്വിറ്ററിനെ പ്രയോജനപ്പെടുത്തുന്നത്. ഫേസ്ബുക്കിനെ പോലെ തന്നെ ട്വിറ്ററിനെയും സമൂഹമാധ്യമങ്ങള്‍ക്കിടയിലെ പ്രായക്കൂടുതല്‍ കാരണം യുവാക്കള്‍ അകറ്റി നിര്‍ത്തുകയാണ്.

അതേസമയം, ട്വിറ്ററിന്റെ സവിശേഷതകള്‍ അതിന്റെ നേട്ടം തന്നെയാണെന്ന് മൈക്കല്‍ സേമാന്‍ പറയുന്നു. ട്വിറ്റര്‍ കൂടുതല്‍ സ്വാതന്ത്ര്യം തരുന്നു. ഒരു വിഷയം സംസാരിക്കാന്‍ ക്യാമറയുടെ മുന്നില്‍ നിന്ന് സംസാരിക്കേണ്ടതില്ല. പെര്‍ഫക്ട് ആയാലേ ശ്രദ്ധിക്കപ്പെടൂ എന്ന സമ്മര്‍ദ്ദം ട്വിറ്ററിലില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഏത് പ്രായക്കാരാണെങ്കിലും മനസില്‍ തോന്നുന്ന കാര്യങ്ങള്‍ പറയാന്‍ പറ്റിയ ഇടമാണ് ട്വിറ്ററെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു.

വാട്‌സ്ആപ്പ് പോലയുള്ള ആപ്പുകള്‍ നിലവിലുള്ളപ്പോള്‍ കോണ്‍ഫറന്‍സ് കോളുകള്‍ എന്തിനെന്ന് നമ്മളില്‍ പലരും ചിന്തിക്കുന്ന കാര്യമാണ്. എന്നാല്‍, ഇന്റര്‍നെറ്റ് കണക്ടിവിറ്റി പ്രശ്‌നങ്ങള്‍ കാരണം ചിലപ്പോള്‍ നമ്മള്‍ കോണ്‍ഫറന്‍സ് കോള്‍ വിളിക്കാന്‍ നിര്‍ബന്ധിതരായേക്കാം.

കോണ്‍ഫറന്‍സ് കോളുകള്‍ എങ്ങനെ വിളിക്കാം?

നിങ്ങളുടെ ഫോണില്‍ കോള്‍ ഐക്കണ്‍ അമര്‍ത്തി സേവ് ചെയ്തിട്ടുള്ള കോണ്‍ടാക്ട് നമ്പര്‍ തിരഞ്ഞെടുക്കുക. അല്ലാത്തപക്ഷം നമ്പര്‍ ടൈപ്പ് ചെയ്താണെങ്കിലും കോള്‍ ചെയ്യാം. കോള്‍ കണക്റ്റായ ശേഷം സ്‌ക്രീനില്‍ നോക്കി അതിലെ ‘+’ ഐക്കണ്‍ എടുത്ത് മറ്റൊരാളെ കൂടി കോളില്‍ ചേര്‍ക്കാം. ഇതിനായി വീണ്ടും കോണ്‍ടാക്ട് ലിസ്റ്റ് തുറന്നു വരും. അതില്‍ നിന്ന് കോളില്‍ ചേര്‍ക്കാന്‍ ഉദ്ദേശിക്കുന്ന രണ്ടാമത്തെ ആളെ തിരഞ്ഞെടുക്കാം. അവര്‍ കോള്‍ എടുത്ത് കഴിഞ്ഞാല്‍, രണ്ട് കോളുകളും നിങ്ങളുടെ സ്‌ക്രീനിന്റെ മുകളില്‍ കാണിക്കും. രണ്ട് കോളുകളും ഒരുമിച്ച് ഒരു കോണ്‍ഫറന്‍സ് കോളില്‍ ചേര്‍ക്കാന്‍ ‘മെര്‍ജ്’ (Merge) എന്നതില്‍ ടാപ്പ് ചെയ്യുക, തുടര്‍ന്ന് നിങ്ങള്‍ക്ക് രണ്ടുപേരുമായി സംസാരിക്കാനാവും. കൂടുതല്‍ പേരെ ചേര്‍ക്കാന്‍ ഇതേ രീതി തുടര്‍ന്നാല്‍ മതി. സാധാരണ കോള്‍ കട്ട് ചെയ്യുന്നത് പോലെ ഈ കോള്‍ കട്ട് ചെയ്യാനും സാധിക്കും.

ആപ്പിളും ഇതേ രീതിയാണ് പിന്തുടരുന്നത്, അതില്‍ നിങ്ങള്‍ക്ക് ആദ്യത്തെ വ്യക്തിയെ വിളിച്ച്, തുടര്‍ന്ന് ‘+’ അമര്‍ത്തി രണ്ടാമത്തെ ആളെ ചേര്‍ക്കാം. കോള്‍ എടുത്ത് കഴിഞ്ഞാല്‍ ആന്‍ഡ്രോയിഡിലെ പോലെ മെര്‍ജ് ചെയ്യാനുള്ള ഓപ്ഷന്‍ ലഭിക്കും. കൂടുതല്‍ ആളുകളെ ചേര്‍ക്കാനും ഇത് തന്നെ ഉപയോഗിക്കാം. നോട്ടിഫിക്കേഷന്‍ പ്രോംപ്റ്റ് അമര്‍ത്തിപ്പിടിച്ച് മെര്‍ജ് കോള്‍ ബട്ടണ്‍ ടാപ്പുചെയ്തുകൊണ്ട് ഏത് ഇന്‍കമിംഗ് കോളുകളും നിങ്ങള്‍ക്ക് സ്വീകരിക്കാവുന്നതാണ്. ഓപ്ഷനുകളില്‍ നിന്ന് ആളുകളുടെ പേരിന് സമീപമുള്ള ‘എന്‍ഡ്’ ടാപ്പുചെയ്ത് നിങ്ങള്‍ക്ക് കോളില്‍ നിന്ന് ഓരോരുത്തരെ നീക്കം ചെയ്യാനുമാകും. കോളില്‍ പങ്കെടുക്കുന്നയാളുടെ പേരുകള്‍ കോള്‍ വിളിച്ചയാള്‍ക്ക് മാത്രമേ കാണാനാവൂ. പക്ഷേ, ഒരു അംഗം കോളിലേക്ക് ആളെ ചേര്‍ക്കുകയാണെങ്കില്‍, അവര്‍ ഇപ്പോള്‍ ചേര്‍ത്ത വ്യക്തിയുടെ കോണ്‍ഫറന്‍സ് കോള്‍ ആയി മാറിയതും കാണാന്‍ കഴിയും.

കാലിഫോര്‍ണിയ: ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ പുത്തന്‍ ഫീച്ചറുമായി വീണ്ടും വാട്‌സ്ആപ്പ്. വാബീറ്റ ഇന്‍ഫോയാണ് ഇക്കാര്യം പുറത്തുവിട്ടത്.

വാട്‌സ്ആപ്പ് ഗ്രൂപ്പുകളില്‍ ഓണ്‍ലൈനായി തിരഞ്ഞെടുപ്പ് നടത്താന്‍ അവസരം നല്‍കുന്ന ‘പോള്‍’ എന്ന ഫീച്ചറുമായാണ് കമ്പനി രംഗത്തെത്തുന്നത്. ഉപയോക്താക്കള്‍ക്ക് അവരുടെ ഗ്രൂപ്പില്‍ ഒരു ചോദ്യം ചോദിക്കുന്നതിനോ അല്ലെങ്കില്‍ ഒരു കാര്യത്തില്‍ മറ്റുള്ളവരുടെ അഭിപ്രായം അറിഞ്ഞ് തീരുമാനമെടുക്കാനോ ഈ ഫീച്ചര്‍ ഉപയോഗപ്പെടുത്താം. ഇത് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ടട് ആയിരിക്കും. അതിനാല്‍ അതാത് ഗ്രൂപ്പിലെ അംഗങ്ങള്‍ക്കു മാത്രമേ വോട്ടെടുപ്പും അതിന്റെ ഫലവും കാണാന്‍ കഴിയുകയുള്ളു.

ഈ ഫീച്ചര്‍ ആദ്യം ലഭ്യമാവുക ഐഒഎസ് ഉപയോക്താക്കള്‍ക്കായിരിക്കും. അതിന് ശേഷം മാത്രമേ ഇത് ആന്‍ഡ്രോയിഡില്‍ ലഭിക്കുകയുള്ളു. വരാനിരിക്കുന്ന ഈ ഫീച്ചര്‍ വികസിപ്പിച്ചു കൊണ്ടിരിക്കുകയാണെന്നും അതിനാല്‍ തന്നെ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ലെന്നും വാബീറ്റാ ഇന്‍ഫോ വ്യക്തമാക്കി.

ടീ ബോട്ട് അല്ലെങ്കില്‍ അനറ്റാഷ എന്ന ട്രോജന്‍ തിരിച്ചെത്തിയതായി സുരക്ഷാ കമ്പനിയായ ക്ലിഫൈ കണ്ടെത്തി. ടീബോട്ടിന്റെ ഈ പുതിയ പതിപ്പ് ബാങ്കുകള്‍ക്ക് അതീതമാണ്, ഇപ്പോള്‍ ‘ഹോം ബാങ്കിംഗ് ആപ്ലിക്കേഷനുകള്‍, ഇന്‍ഷുറന്‍സ് ആപ്ലിക്കേഷനുകള്‍, ക്രിപ്‌റ്റോ വാലറ്റുകള്‍, ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകള്‍’ എന്നിവയുള്‍പ്പെടെ 400-ലധികം ആപ്പുകള്‍ ലക്ഷ്യമിടുന്നു. നിങ്ങളുടെ ഫോണില്‍ വൈറസ് ബാധിച്ചു കഴിഞ്ഞാല്‍, സ്‌ക്രീന്‍ വിദൂരമായി കാണാനും അക്കൗണ്ട് ഏറ്റെടുക്കലുകള്‍ നടത്താനും മാല്‍വെയര്‍ സ്ട്രീമിംഗ് സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്നു.

‘ക്യൂആര്‍ കോഡ് ആന്‍ഡ് ബാര്‍കോഡ് – സ്‌കാനര്‍’, ‘ക്യുആര്‍ കോഡ് സ്‌കാനര്‍: ആഡ്-ഓണ്‍’ എന്നിവ പരിചിതമാണെങ്കില്‍, അവ ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ടോയെന്ന് കാണാന്‍ നിങ്ങളുടെ ആന്‍ഡ്രോയിഡ് ഫോണ്‍ പരിശോധിക്കുക. അങ്ങനെയാണെങ്കില്‍, അവ ഉടനടി നീക്കം ചെയ്യുകയും നിങ്ങളുടെ ബാങ്കിംഗ്/ഇന്‍ഷുറന്‍സ്/ക്രിപ്‌റ്റോ അക്കൗണ്ടുകള്‍ പരിശോധിക്കുകയും വേണം. ഭാവിയില്‍ ഇത്തരം വൈറസ് ഉണ്ടാകാതിരിക്കാന്‍ സഹായിക്കുന്നതിന് ആന്‍ഡ്രോയിഡ് ആന്റിവൈറസ് ആപ്പ് ഉപയോഗിക്കുക.

10,000-ത്തിലധികം ഉപയോക്താക്കള്‍ അവരുടെ ഫോണിലേക്ക് ഇത് ഡൗണ്‍ലോഡ് ചെയ്തിരുന്നു. ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, അത് ഉടനടി ഒരു അപ്‌ഡേറ്റ് അഭ്യര്‍ത്ഥിക്കുകയും ക്യൂആര്‍ കോഡ് സ്‌കാനര്‍: ആഡ്-ഓണ്‍ എന്ന രണ്ടാമത്തെ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്യുന്നു, ഇത് ഡാറ്റ മോഷ്ടിക്കുന്ന ജോലിയിലേക്ക് പോകാന്‍ ട്രോജനെ അനുവദിക്കുന്നു.

സ്മാര്‍ട്ട് ഫോണുകള്‍ ഇന്ന് നമ്മുടെ ജീവിതത്തിന്റെ ഒരു പ്രധാനപ്പെട്ട ഭാഗമായിക്കഴിഞ്ഞിരിക്കുകയാണ്. ഇവ ഉപയോഗിക്കാത്തവര്‍ വളരെ വിരളമാണ്. ചുറ്റുപാട് മറക്കുന്ന ഒരു തരം ലഹരിയാണ് ഫോണുകള്‍. ഇത്തരം അഡിക്ഷനുകള്‍ ഗൗരവമായി കണ്ടില്ലെങ്കില്‍ ശാരീരികമായും മാനസികമായും നമ്മളെ ബാധിക്കുന്ന ഒന്നാണ് ഇത്. അതിനാല്‍ ഫോണ്‍ ഉപയോഗം ആവശ്യത്തിന് മാത്രമാക്കി മാറ്റാന്‍ നിങ്ങള്‍ക്ക് സാധിക്കണം. അതെങ്ങനെയെന്ന് നോക്കാം.

ഫോണില്‍ വരുന്ന നോട്ടിഫിക്കേഷന്‍ ശബ്ദങ്ങളാണ് നമ്മുടെ ശ്രദ്ധ ആകര്‍ഷിപ്പിക്കുന്നത്. ഫോണ്‍ നോക്കേണ്ടെന്ന് എത്ര തന്നെ കരുതിയാലും ശബ്ദം കേട്ടാല്‍ നമ്മള്‍ ഒന്നെടുത്ത് നോക്കും. പിന്നെ ഫോണ്‍ മാറ്റിവെക്കാന്‍ മണിക്കൂറുകള്‍ വേണ്ടിവരും. ഇത്രയും സമയം വെറുടെ പോവുകയും ചെയ്യും. അതിനാല്‍ നോട്ടിഫിക്കേഷനുകള്‍ ഓഫ് ചെയ്തിടുക എന്നതാണ് നമുക്ക് പ്രധാനമായും ചെയ്യാവുന്ന കാര്യം. ഫോണ്‍ ഉപയോഗം കൂടുന്നുവെന്ന് തിരിച്ചറിഞ്ഞാല്‍ ഇടയ്ക്കിടെ സ്വയം ശാസിക്കാന്‍ പഠിക്കുക. ആ സമയം മറ്റെന്തിനെങ്കിലും വേണ്ടി മാറ്റിവയ്ക്കാവുന്നതാണ്.

എപ്പോഴും എന്തിലെങ്കിലും മുഴുകിയിരിക്കുക. ഫോണില്‍ നോക്കി പലരും ഉറക്കം കളയാറുണ്ട്. അതിനാല്‍ ഫോണ്‍ ‘ഡു നോട്ട് ഡിസ്റ്റര്‍ബ്’ മോഡിലിട്ട് ഉറങ്ങാന്‍ ശ്രമിക്കുക.