ഇന്‍സ്റ്റഗ്രാമിലെ ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ എങ്ങനെ സെറ്റ് ചെയ്യാം?

ഒരുപാട് യൂസര്‍ ഫ്രണ്ട്‌ലി ഫീച്ചറുകളുള്ള ഒരു അപ്ലിക്കേഷനാണ് ഇന്‍സ്റ്റഗ്രാം. ഇന്‍സ്റ്റഗ്രാമില്‍ വളരെ ഉപകാരപ്രദമായ ഒരു ഫീച്ചറാണ് ‘വ്യൂ വണ്‍സ്’ ഓപ്ഷന്‍. വാട്‌സ്ആപ്പിലും ഇന്‍സ്റ്റഗ്രാമിലും ഈ ഫീച്ചര്‍ ലഭ്യമാണ്. നിങ്ങള്‍ അയയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും അത് റീസീവ് ചെയ്യുന്ന ഡിവൈസില്‍ സേവ് ആയി കിടക്കില്ലെന്നതാണ് ഈ ഫീച്ചറിന്റെ പ്രത്യേകത. നിങ്ങള്‍ അയക്കുന്ന ഫോട്ടോകളോ വീഡിയോകളോ അത് ലഭിച്ചയാള്‍ക്ക് ഒരു തവണ മാത്രമാണ് കാണാന്‍ സാധിക്കുക.

ഇന്‍സ്റ്റഗ്രാമിലെ ‘വ്യൂ വണ്‍സ്’ ഫീച്ചര്‍ വാട്‌സ്ആപ്പില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. നിങ്ങളുടെ ഗാലറിയില്‍ നിന്ന് നേരിട്ട് ഏതെങ്കിലും ചിത്രമോ വീഡിയോയോ അയയ്ക്കുമ്പോള്‍ വ്യൂ വണ്‍സ് എന്ന് മാര്‍ക്ക് ചെയ്യാന്‍ വാട്‌സ്ആപ്പില്‍ കഴിയും. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇതിന് സാധിക്കില്ല. .

വ്യൂ വണ്‍സ് ഓപ്ഷന്‍ എങ്ങനെ സെറ്റ് ചെയ്യാം

ആദ്യം നിങ്ങളുടെ ഡിവൈസിലെ ഇന്‍സ്റ്റാഗ്രാം ആപ്ലിക്കേഷന്‍ തുറക്കുക.

ആര്‍ക്കാണോ ചിത്രം അയയ്‌ക്കേണ്ടത്, ആ ചാറ്റ് തുറക്കുക.

ശേഷം ക്യാമറ ഐക്കണില്‍ ക്ലിക്ക് ചെയ്ത് ചിത്രമോ, ഹോള്‍ഡ് ചെയ്ത് വീഡിയോയോ കാപ്ചര്‍ ചെയ്യുക.

ശേഷം ‘വ്യൂ വണ്‍സ്’ ഓപ്ഷന്‍ കാണാന്‍ കഴിയും, അതില്‍ ക്ലിക്ക് ചെയ്യുക.
തുടര്‍ന്ന് സെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

അലൗ റിപ്ലേ ഓപ്ഷനും കീപ്പ് ഇന്‍ ചാറ്റ് ഓപ്ഷനും ലഭ്യമാണ്.

ഇതില്‍ കീപ്പ് ഇന്‍ ചാറ്റ് ഓപ്ഷന്‍ ചിത്രമോ വീഡിയോയോ നിങ്ങളുടെ ചാറ്റില്‍ സ്റ്റോര്‍ ചെയ്യാന്‍ അനുവദിക്കുന്നു.