ഒരു ആപ്പില്‍ ഒന്നിലധികം ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകള്‍

യൂസര്‍ ഫ്രണ്ട്‌ലി ഇന്റര്‍ഫേസും ന്യൂജൈന്‍ സ്‌റ്റൈലും തുടങ്ങി എണ്ണമില്ലാത്ത ഫീച്ചറുകളാണ് ഇന്‌സ്റ്രഗ്രാമിന്റെ ജനപ്രീതിയ്ക്ക് കാരണം. ഇന്‍സ്റ്റഗ്രാമിന്റെ ഏറെ ശ്രദ്ധേയമായ ഫീച്ചറുകളില്‍ ഒന്നാണ് ഒരു ആപ്ലിക്കേഷനില്‍ തന്നെ ഒന്നിലധികം അക്കൗണ്ടുകള്‍ ഒരേ സമയം യൂസ് ചെയ്യാന്‍ സാധിക്കുന്നത്. ഒരേ സമയം അഞ്ച് അക്കൗണ്ടുകള്‍ വരെ യൂസ് ചെയ്യാന്‍ കഴിയും.

എന്നാല്‍, ഇതില്‍ ഒരെണ്ണം വ്യക്തിപരമായ അക്കൗണ്ട് ആയിരിക്കും. മറ്റൊന്ന് ഔദ്യോഗിക അക്കൗണ്ടും ഉപയോഗിക്കാം. കൂടാതെ മറ്റ് മൂന്ന് അക്കൗണ്ടുകളും ഇത്തരത്തില്‍ യൂസ് ചെയ്യാം. നേരത്തെ, യൂസേഴ്‌സിന് ഒരു ആപ്പില്‍ ഒറ്റ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് മാത്രമായിരുന്നു യൂസ് ചെയ്യാന്‍ കഴിഞ്ഞിരുന്നത്.

ആപ്പില്‍ ഒന്നിലധികം ഇന്‍സ്റ്റഗ്രാം അക്കൗണ്ട് എങ്ങനെ ഉപയോഗിക്കാം?

നിങ്ങളുടെ സ്മാര്‍ട്ട്ഫോണില്‍ ഇന്‍സ്റ്റാഗ്രാം ആപ്പ് തുറക്കുക.

ഇന്റര്‍ഫേസിന്റെ താഴെ വലത് കോണിലുള്ള ഡിപിയില്‍ ടാപ്പ് ചെയ്ത് പ്രൊഫൈലിലേക്ക് പോകുക.

ഗിയര്‍ ഓപ്ഷന്‍ അല്ലെങ്കില്‍ സ്‌ക്രീനിന്റെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ലംബ ഡോട്ടുകള്‍ ( ഹാംബര്‍ഗര്‍ ) ഐക്കണ്‍ തിരഞ്ഞെടുക്കുക.

താഴേക്ക് സ്‌ക്രോള്‍ ചെയ്ത് അക്കൗണ്ട് ഓപ്ഷന്‍ സെലക്റ്റ് ചെയ്യുക.

എറ്റവും താഴെയായി ആഡ് ന്യൂ പ്രൊഫഷണല്‍ അക്കൌണ്ട് ഓപ്ഷന്‍ കാണാം. അതില്‍ ടാപ്പ് ചെയ്യുക.

നിങ്ങളുടെ യൂസര്‍ നെയിമും പാസ്വേഡും നല്‍കുക (അല്ലെങ്കില്‍ നിങ്ങളുടെ ഫേസ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ച് ലോഗിന്‍ ചെയ്താലും മതി).
ഇങ്ങനെ ഓരോ അക്കൗണ്ടും നിങ്ങള്‍ക്ക് ആഡ് ചെയ്യാവുന്നതാണ്.