ഫോണിലെ ഫോട്ടോകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

ഫോട്ടോകള്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത് നമ്മുടെ ദൈനംദിന ജീവിതത്തിന്റെ ഭാഗമായിരിക്കുകയാണ്. ചിലപ്പോഴൊക്കെ നാം സ്വകാര്യ ചിത്രങ്ങളും പകര്‍ത്തി ഫോണില്‍ സൂക്ഷിക്കാറുണ്ട്. ഇത് മറ്റാരെയും കാണിക്കാതെ മറച്ച് വെക്കാനായി ആന്‍ഡ്രോയിഡ്, ഐഒഎസ് ഡിവൈസുകള്‍ ഉപയോഗിക്കുന്നവര്‍ സാധാരണ തേര്‍ഡ് പാര്‍ട്ടി ആപ്പുകളാണ് ഉപയോഗിക്കുന്നത്. എന്നാല്‍, പലപ്പോഴും നമ്മുടെ സ്വകാര്യ വിവരങ്ങളക്കം ചോര്‍ത്താനും ദുരുപയോഗം ചെയ്യാനും ഈ ആപ്പുകള്‍ കാരണമാകാറുണ്ട്. അതേസമയം, തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ ഉപയോഗിക്കാതെ തന്നെ നമ്മുടെ സ്വകാര്യ ചിത്രങ്ങള്‍ ഹൈഡ് ചെയ്യാനുള്ള മാര്‍ഗങ്ങളാണ് ഇവിടെ പറയുന്നത്.

ഐഫോണില്‍ ഫോട്ടോകള്‍ ഹൈഡ് ചെയ്യാം?

ആദ്യം നിങ്ങളുടെ ഐഫോണില്‍ ഫോട്ടോസ് ആപ്പ് തുറക്കുക.

നിങ്ങള്‍ ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോ അല്ലെങ്കില്‍ വീഡിയോ തിരഞ്ഞെടുക്കുക.

സ്‌ക്രീനിന്റെ മുകളില്‍ വലത് കോണില്‍ കാണുന്ന സെലക്റ്റ് ബട്ടണ്‍ ടാപ്പ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഒന്നിലധികം ഫോട്ടോകളും വീഡിയോകളും തിരഞ്ഞെടുക്കാനാകും.

ഷെയര്‍ ബട്ടണില്‍ ടാപ്പ് ചെയ്യുക.

മെനുവില്‍ നിന്ന് ഹൈഡ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

തിരഞ്ഞെടുത്ത ഫോട്ടോയോ വീഡിയോയോ ഹൈഡ് ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെന്ന് കണ്‍ഫോം ചെയ്യുക.

ഇപ്പോള്‍ സെറ്റിങ്‌സിലേക്ക് പോയി ഫോട്ടോസ് ഓപ്ഷനില്‍ ടാപ്പ് ചെയ്യുക.

താഴേക്ക് സ്‌ക്രോള്‍ ചെയ്ത് ഹിഡന്‍ ആല്‍ബം ഓപ്ഷന്‍ ഓഫ് ചെയ്യുക.

ആന്‍ഡ്രോയിഡില്‍ ഫോട്ടോകള്‍ എങ്ങനെ ഹൈഡ് ചെയ്യാം?

ഫയല്‍ മാനേജറിലേക്ക് പോയി ഹൈഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഫോട്ടോയുള്ള ഫോള്‍ഡറിലേക്ക് പോകണം.

ഹൈഡ് ചെയ്യേണ്ട ഫോട്ടോ തിരഞ്ഞെടുക്കണം.

ഈ ഫോട്ടോയുടെ പേര് മാറ്റണം. ഫോട്ടോയുടെ പേരിന് പിന്നില്‍ ഫയല്‍ ടൈപ്പ് നെയിം ആയ ‘Jpg ‘ മാറ്റി ‘.ak ‘ എന്ന് എഴുതേണ്ടതുണ്ട്, തുടര്‍ന്ന് ഒകെ ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ചെയ്യുമ്പോള്‍ ഫോട്ടോയുടെ സ്ഥാനത്ത് ഒരു ഫയല്‍ ഉണ്ടാകും. ഇതിന് ശേഷം, ഈ ഫോട്ടോ ഗാലറിയില്‍ കാണാന്‍ കഴിയില്ല, ഫോട്ടോ ഹൈഡ് ചെയ്യപ്പെടും.

അതേ സമയം, നിങ്ങള്‍ക്ക് ഈ ഫോട്ടോ വീണ്ടും കാണണം എന്നുണ്ടെങ്കില്‍, ak എന്നതിന് പകരം Jpg എന്ന് മാറ്റിയാല്‍ മതിയാകും.