നിങ്ങളുടെ ഐഡി വെച്ച് മറ്റാരെങ്കിലും സിം കാര്‍ഡ് എടുത്തിട്ടുണ്ടോ എന്നറിയണോ?

നിങ്ങളുടെ ഫോട്ടോയും ഐഡിയും ഉപയോഗിച്ച് മറ്റാരെങ്കിലും സിം കാര്‍ഡ് കൈക്കലാക്കിയാല്‍ എന്തായിരിക്കും അവസ്ഥ? ഇങ്ങനെ ദുരുപയോഗം നടന്നിട്ടുണ്ടോ എന്നറിയണമെങ്കില്‍ ഒരു മാര്‍ഗം ഉണ്ട്.

കേന്ദ്ര വിവരസാങ്കേതിക മന്ത്രാലയത്തിന്റെ ടാഫ് കോപ്പ് എന്ന പോര്‍ട്ടലിലൂടെ നമ്മുടെ വിവരങ്ങള്‍ ഉപയോഗിച്ച് ഏതൊക്കെ നമ്പറുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നറിയാന്‍ സാധിക്കും. നിലവില്‍ ഉപയോഗിക്കുന്ന നമ്പര്‍ നല്‍കി ശേഷം ലഭിക്കുന്ന ഒടിപി എന്റര്‍ ചെയതാല്‍ ആ നമ്പറിന് ആധാരമായ ഐഡിയില്‍ കണക്ട് ചെയ്തിട്ടുള്ള മറ്റു നമ്പറുകള്‍ ലഭിക്കുന്നതാണ്.

നമ്പറുകള്‍ ട്രാക്ക് ചെയ്യാനും റിപ്പോര്‍ട്ട് ചെയ്യാനും പോര്‍ട്ടലില്‍ തന്നെ സംവിധാനമുണ്ട്. ടെലികോം അനാലിസിസ് ഫോര്‍ ഫ്രോഡ് മാനേജ്മെന്റ് ആന്‍ഡ് കണ്‍സൂമര്‍ പ്രൊട്ടക്ഷന്‍ എന്നാണ് ടാഫ് കോപ്പ് എന്ന് ചുരുക്കിവിളിക്കുന്ന സംവിധാനത്തിന്റെ പേര്.

ടാഫ് കോപ്പ് പോര്‍ട്ടലിലേയ്ക്കുള്ള ലിങ്ക് >> www.https://www.tafcop.dgtelecom.gov.in/