യൂസര്‍ അറിയാതെ ഇന്‍സ്റ്റഗ്രാം സ്റ്റോറി എങ്ങനെ രഹസ്യമായി കാണാം?

കൗമാരക്കാര്‍ക്കും യുവാക്കള്‍ക്കുമിടയില്‍ വളരെയധികെ സ്വാധീനം ചെലുത്തിയ സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമാണ്‌ ഇന്‍സ്റ്റഗ്രാം. ഉപയോക്താക്കള്‍ക്ക് അവരുടെ സ്റ്റോറികളില്‍ ഫോട്ടോകളോ വീഡിയോകളോ അപ്ലോഡ് ചെയ്യാന്‍ കഴിയും.ഇത് ആരൊക്കെ കണ്ടു എന്നതടക്കമുള്ള കാര്യങ്ങള്‍ മനസിലാക്കാനും സാധിക്കും. നിങ്ങളുടെ കോണ്‍ടാക്റ്റുകള്‍ക്കും ഫോളോവേഴ്‌സിനും ഈ സ്റ്റോറികളോട് പ്രതികരിക്കാനും കഴിയും. എന്നാല്‍, ആരുടെയെങ്കിലും ഇന്‍സ്റ്റഗ്രാം സ്റ്റോറി അവര്‍ അറിയാതെ കാണാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? വഴിയുണ്ട്…എങ്ങനെയെന്ന് നോക്കാം.

ഇന്‍സ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള ആദ്യ വഴി

ആദ്യം നിങ്ങളുടെ ഫോണില്‍ എയര്‍പ്ലെയിന്‍ മോഡ് ഓണാക്കുക.
ഇപ്പോള്‍, നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറി കാണാന്‍ സാധിക്കും, പക്ഷേ സ്റ്റോറി പോസ്റ്റ് ചെയ്ത ഇന്‍സ്റ്റഗ്രാം ഉപയോക്താവിന് അറിയാന്‍ കഴിയില്ല.

ഇന്‍സ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള രണ്ടാമത്തെ വഴി

ആദ്യം നിങ്ങളുടെ മൊബൈല്‍ ഡാറ്റ / വൈഫൈ ഓഫ് ചെയ്യുക. നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറി കാണാന്‍ കഴിയും, ഉപയോക്താവിന് അതിനെക്കുറിച്ച് അറിയാനും കഴിയില്ല. കാരണം, ഫോണ്‍ ഇന്റര്‍നെറ്റുമായി ബന്ധിപ്പിച്ചിട്ടില്ലെങ്കിലും തല്‍ക്ഷണം കാണുന്നതിന് ഇന്‍സ്റ്റാഗ്രാം സ്വയമേവ നിരവധി സ്റ്റോറികള്‍ പ്രീലോഡ് ചെയ്യുന്നു.

ഇന്‍സ്റ്റഗ്രാം സ്റ്റോറി രഹസ്യമായി കാണാനുള്ള അവസാന വഴി

ആദ്യം നിങ്ങളുടെ ഗൂഗിള്‍ ക്രോമില്‍ ‘ക്രോം ഐജി സ്റ്റോറി’ ക്രോം എക്സ്റ്റന്‍ഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക.
ശേഷം ഇന്‍സ്റ്റാഗ്രാം വെബ് പതിപ്പ് തുറന്ന് നിങ്ങളുടെ ക്രെഡന്‍ഷ്യല്‍സ് ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
പ്രോസസ് പിന്തുടര്‍ന്ന് കഴിഞ്ഞാല്‍, സ്റ്റോറിയുടെ വ്യൂ ലിസ്റ്റില്‍ ദൃശ്യമാകാതെ തന്നെ നിങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാം സ്റ്റോറി കാണാന്‍ കഴിയും.