Technology (Page 74)

പുതിയ ഭാഷ അവതരിപ്പിച്ച് ഗൂഗിള്‍ പേ. ഹിന്ദിയും ഇംഗ്ലീഷും ചേര്‍ന്ന ഹിംഗ്ലീഷാണ് പുതുതായി അവതരിപ്പിച്ച ഭാഷ. ഇതോടെ, ഗൂഗിള്‍ പേ ഇപ്പോള്‍ ഹിന്ദി, കന്നഡ, ഇംഗ്ലീഷ്, തമിഴ് എന്നിവയുള്‍പ്പെടെ 9 ഭാഷകളില്‍ സേവനം വാഗ്ദാനം ചെയ്യുന്നു.

ഡിജിറ്റല്‍ പേയ്‌മെന്റ് ആപ്പില്‍ ഹിംഗ്ലീഷ് ഉള്‍പ്പെടുത്തുമെന്ന് കഴിഞ്ഞ വര്‍ഷമാണ് ഗൂഗിള്‍ പ്രഖ്യാപിച്ചത്. ഈ പുതിയ ഫീച്ചര്‍ ഗൂഗിള്‍ പേ യുടെ ഐഒഎസ്, ആന്‍ഡ്രോയ്ഡ് പതിപ്പില്‍ ലഭ്യമാണ്. ഹിംഗ്ലീഷ് ഭാഷ പ്രവര്‍ത്തനക്ഷമമാക്കാന്‍, ഉപയോക്താക്കള്‍ ആപ്പിന്റെ സെറ്റിംഗില്‍ പോയി ‘വ്യക്തിഗത വിവരങ്ങള്‍’ ക്ലിക്ക് ചെയ്തതിനുശേഷം ഭാഷ വിഭാഗം കണ്ടെത്തുക. ഭാഷ വിഭാഗത്തില്‍ നിന്ന് ഹിംഗ്ലീഷ് ഭാഷ തിരഞ്ഞെടുക്കാം.

ആല്‍ഫബെറ്റിന് കീഴിലെ ഗൂഗിള്‍, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റര്‍, മറ്റ് ടെക് കമ്പനികള്‍ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശ്ശന നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യന്‍ യൂണിയന്‍ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.

വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ല്‍ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷന്‍ സ്‌കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ അക്കൗണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്ബനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം. കൂടാതെ ഡീപ്ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്ബനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്ബ്യൂട്ടര്‍ ടെക്‌നിക്കുകള്‍ സൃഷ്ടിച്ച ഹൈപ്പര്‍ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്‌ഫേക്കുകള്‍ എന്നറിയപ്പെടുന്നത്

ഈ വര്‍ഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ഡിജിറ്റല്‍ സേവന നിയമം എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്‌ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റല്‍ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട കമ്ബനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.

ഇന്‍സ്റ്റഗ്രാം റീലുകള്‍ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും നിങ്ങളുടെ പ്രിയപ്പെട്ടവരുമായും ചിലപ്പോള്‍ പങ്കിടാന്‍ തോന്നും. ചിലപ്പോള്‍ ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കാന്‍ ഒരു ആഗ്രഹവും നിങ്ങള്‍ക്ക് തോന്നിയേക്കാം. എന്നാല്‍ ഇന്‍സ്റ്റാഗ്രാമില്‍ അതിനൊരു ഓപ്ഷന്‍ ഇല്ല. എന്നാല്‍ നിങ്ങള്‍ ഒരു ആന്‍ഡ്രോയിഡ് ഉപയോക്താവ് ആണെങ്കില്‍, ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായിക്കുന്ന നിരവധി തേര്‍ഡ് പാര്‍ട്ടി ആപ്പുകള്‍ നിങ്ങള്‍ക്ക് പ്ലെസ്റ്റോറില്‍ കാണാന്‍ കഴിഞ്ഞേക്കും. ഇന്‍സ്റ്റാഗ്രാം യൂസര്‍ നെയിമും പാസ്വേഡും ഉപയോഗിച്ച് അതുവഴി ലോഗിന്‍ ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാന്‍ ഒക്കെ സാധിക്കും. എന്നാല്‍ ഇത് എത്ര സുരക്ഷിതമാണെന്ന ചിന്ത പലര്‍ക്കും ഉണ്ടാകും. അതുകൊണ്ട് തന്നെ പലരും അത്തരം ആപ്പുകള്‍ ഉപയോഗിക്കാറില്ല. അങ്ങനെയുള്ളവര്‍ക്ക് ഉപയോഗിക്കാവുന്ന ഒരു ഓണ്‍ലൈന്‍ ഡൗണ്‍ലോഡിങ്ങ് വെബ്സൈറ്റാണ് ഐഗ്രാം.

നിങ്ങളുടെ അക്കൗണ്ടിലേക്ക് ലോഗിന്‍ ചെയ്യാതെ തന്നെ റീലുകള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ഈ വെബ്‌സൈറ്റിലൂടെ സാധിക്കും. അത് എങ്ങനെയാണെന്ന് നോക്കാം.

ഘട്ടം 1: നിങ്ങള്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ ആഗ്രഹിക്കുന്ന റീലിന്റെ ലിങ്ക് എടുക്കുക

നിങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്യാന്‍ആഗ്രഹിക്കുന്ന റീല്‍ എടുത്ത്, അതിന്റെ ലിങ്ക്/യുആര്‍എല്‍ പകര്‍ത്തുക. റീല്‍ വീഡിയോയിലെ ത്രീ-ഡോട്ട് മെനു ടാപ്പ്‌ചെയ്താല്‍ ‘കോപ്പി ലിങ്ക്’ (copy link) ഓപ്ഷന്‍ കാണാന്‍ കഴിയും. താഴെ വലതുവശത്താണ് ത്രീ-ഡോട്ട് മെനു കാണാനാവുക.

ഘട്ടം 2: ഐഗ്രാം വെബ്സൈറ്റിലേക്ക് (iGram) പോയി ലിങ്ക് പേസ്റ്റ് ചെയ്യുക.

ഐഗ്രാം തുറക്കുമ്‌ബോള്‍ തന്നെ ലിങ്ക് പേസ്‌റ് ചെയ്യാനുള്ള ഒരു ഭാഗം കാണാന്‍ കഴിയും അവിടെ ലിങ്ക് നല്‍കാം.

ഘട്ടം 3: നിങ്ങളുടെ വീഡിയോ ഡൗണ്‍ലോഡ് ചെയ്യുക

നിങ്ങള്‍ പകര്‍ത്തിയ ലിങ്ക് പേസ്റ്റ് ചെയ്തു കഴിഞ്ഞാല്‍, വശത്തുള്ള ഡൗണ്‍ലോഡ് ബട്ടണില്‍ അമര്‍ത്തുക, റീലിന്റെ ഒരു പ്രിവ്യൂ അപ്പോള്‍ കാണാനാവും. അതിന് താഴെയുള്ള ‘ഡൗണ്‍ലോഡ് mp4’ എന്ന ബട്ടണില്‍ ടാപ്പ് ചെയ്ത് ഡൗണ്‍ലോഡ് ചെയ്യാം.

ഓണ്‍ലൈനില്‍ ഐഗ്രാം കൂടാതെ, ഇന്‍സ്റ്റാഫിന്‍സ്റ്റ (instafinsta), സ്‌നാപ്പ്ഇന്‍സ്റ്റ (Snapinsta) തുടങ്ങി അക്കൗണ്ട് ലോഗിന്‍ ചെയ്യേണ്ടത മറ്റു വെബ്സൈറ്റുകളും ഉണ്ട്. അവയും ഉപയോഗിക്കാവുന്നതാണ്.

പുത്തന്‍ ഫീച്ചറുകള്‍ മാപ്സില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് ഗൂഗിള്‍. ഏതൊക്കെയെന്ന്‌ നോക്കാം…

  1. ടോള്‍ നിരക്കുകള്‍ മനസ്സിലാക്കി ഇനി യാത്ര ചെയ്യാം

റോഡ് യാത്രകള്‍ നടത്തുമ്‌ബോള്‍ നിങ്ങള്‍ ഒന്നോ രണ്ടോ ടോള്‍ റോഡിലൂടെ യാത്ര ചെയ്യാനുള്ള സാധ്യതയുണ്ട്. പലപ്പോഴും ഈ റോഡുകളില്‍ എത്രയാണ് ടോള്‍ തുക എന്ന് ടോള്‍ ബൂത്തിനടുത്തെത്തുമ്‌ബോഴാണ് മനസ്സിലാക്കാന്‍ സാധിക്കുക. ചിലപ്പോള്‍ ടോള്‍ തുക വളരെ കൂടുതലായിരിക്കും. ഇതിനൊരു പരിഹാരമായി ടോള്‍ റോഡുകളിലൂടെ വേണോ അതോ സാധാരണ റോഡുകളില്‍ വേണോ യാത്ര എന്ന് തീരുമാനിക്കാന്‍ സഹായിക്കുന്ന ടോള്‍ നിരക്കുകള്‍ ഗൂഗിള്‍ ആദ്യമായി ഗൂഗിള്‍ മാപ്പില്‍ ഉടന്‍ അവതരിപ്പിക്കും. നാവിഗേഷന്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ ലക്ഷ്യസ്ഥാനത്തേക്കുള്ള ടോള്‍ നിരക്ക് എത്രയെന്ന് മനസിലാക്കാം. ടോള്‍ പ്ലാസയിലെ മറ്റ് പേയ്മെന്റ് രീതികള്‍ ഉപയോഗിക്കുന്നതിനുള്ള ചെലവ്, നിര്‍ദ്ദിഷ്ട സമയത്ത് ടോള്‍ എത്ര പ്രതീക്ഷിക്കുന്നു എന്ന വിവരങ്ങളും ഗൂഗിള്‍ പരിശോധിക്കും.

  1. ടോളില്ലാത്ത റോഡുകള്‍ തിരഞ്ഞെടുക്കാം

നിങ്ങള്‍ക്ക് ടോള്‍ തുക നല്‍കേണ്ട റോഡ് ഉപയോഗിക്കേണ്ട എങ്കില്‍ ടോള്‍ ഫ്രീ റൂട്ട് എപ്പോള്‍ ലഭ്യമാകുമെന്ന് ഗൂഗിള്‍ മാപ്സ് നിങ്ങളോട് പറയുകയും ആ വഴി ഒരു ഓപ്ഷനായി പ്രദര്‍ശിപ്പിക്കുകയും ചെയ്യും. ടോള്‍ റോഡുകളുള്ള റൂട്ടുകള്‍ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള ഓപ്ഷനാണ് ഉപയോക്താക്കള്‍ക്ക് ഈ ഫീച്ചറില്‍ ലഭിക്കുക. റൂട്ട് ഓപ്ഷനുകള്‍ കാണുന്നതിന് ഗൂഗിള്‍ മാപ്സില്‍ നിങ്ങളുടെ ദിശകളുടെ മുകളില്‍ വലത് കോണിലുള്ള മൂന്ന് ഡോട്ടുകളില്‍ ടാപ്പുചെയ്ത് ‘അവോയ്ഡ് ടോള്‍സ്’ തിരഞ്ഞെടുക്കുക.

  1. ഗൂഗിള്‍ മാപ്പില്‍ ട്രാഫിക് ലൈറ്റുകള്‍, സ്റ്റോപ്പ് സിഗ്‌നലുകള്‍

മാപ്‌സിലേക്ക് കൂടുതല്‍ വിശദാംശങ്ങളാണ് ഗൂഗിള്‍ ചേര്‍ക്കുന്നത്. ഉപഭോക്താക്കള്‍ക്ക് തത്സമയം ട്രാഫിക് ലൈറ്റുകളും അവരുടെ വഴിയിലെ സ്റ്റോപ്പ് സിഗ്‌നലുകളും കാണാം. ഒപ്പം ബില്‍ഡിംഗ് ഔട്ട്ലൈനുകളും, മീഡിയനുകളും, ട്രാഫിക് ഐലന്റുകളും വിശദമായി പ്രദര്‍ശിപ്പിക്കും. ഗൂഗിള്‍ പറയുന്നതനുസരിച്ച്, ഈ സംവിധാനം ഉപയോക്താക്കള്‍ക്ക് അവര്‍ എവിടെയാണെന്ന് നന്നായി മനസ്സിലാക്കാന്‍ സഹായിക്കുകയും അവസാന നിമിഷം ലെയ്ന്‍ മാറ്റുകയോ ഒരു ടേണ്‍ നഷ്ടപ്പെടുകയോ ചെയ്യുന്നതിനുള്ള സാധ്യത കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ന്യൂഡല്‍ഹി: നെറ്റ്ഫ്‌ളിക്സ് തങ്ങളുടെ ഗെയിമിങ് പ്ലാറ്റ്‌ഫോമിലേക്കായുള്ള പുതിയ ഗെയിമുകള്‍ പ്രഖ്യാപിച്ചു. ദി ക്വീന്‍സ് ഗാംബിറ്റ്, ഷാഡോ ആന്‍ഡ് ബോണ്‍, ടൂ ഹോട്ട് ടു ഹാന്‍ഡില്‍, മണി ഹീസ്റ്റ് എന്നീ ജനപ്രിയ പരമ്പരകളായവയുമായി ബന്ധപ്പെട്ടാണ് ഗെയിമുകള്‍ പുറത്തിറക്കിയിരിക്കുന്നത്. നിലവില്‍ 22 ഗെയിമുകളാണ് നെറ്റ്ഫ്‌ളിക്സ് വാഗ്ദാനം ചെയ്യുന്നത്. എന്നാല്‍, ഈ വര്‍ഷം അവസാനത്തോടെ 50 ഗെയിമുകള്‍ ഉള്‍പ്പെടുത്താനാണ് നെറ്റ്ഫ്‌ളിക്സ് ലക്ഷ്യമിടുന്നത്.

കഴിഞ്ഞ ദിവസം നടന്ന ഗീക്ക്ഡ് വീക്ക് ഇവന്റിലാണ് പുതിയ ഗെയിമുകളുടെ ഫസ്റ്റ് ലുക്ക് കമ്ബനി അനാച്ഛാദനം ചെയ്തത്. ‘2022 അവസാനത്തോടെ ഞങ്ങളുടെ നിലവിലെ ഗെയിമുകളുടെ എണ്ണം 50 ആയി ഉയരും. നിങ്ങളുടെ പ്രിയപ്പെട്ട നെറ്റ്ഫ്‌ളിക്സ് സീരീസുകളായ മണി ഹീസ്റ്റ്, ദി ക്വീന്‍സ് ഗാംബിറ്റ് തുടങ്ങിയവയുടെ ഗെയിമുകളുടെ ലോകത്തേക്ക് ചുവടുവെയ്ക്കാന്‍ തയ്യാറാകൂ, കമ്ബനി പറഞ്ഞു.

പുതുതായി അവതരിപ്പിച്ച ഗെയിമുകള്‍

ഡ്രാഗണ്‍ എയ്ജ്; അബ്സൊല്യൂഷന്‍: നെറ്റ്ഫ്‌ലിക്സില്‍ പുറത്തിറങ്ങുന്ന ആനിമേറ്റഡ് സീരീസിന്റെ വീഡിയോ ഗെയിമാണിത്.

ഷാഡോ ആന്‍ഡ് ബോണ്‍; ഡെസ്റ്റിനീസ്: ആരാധകരുടെ പ്രിയപ്പെട്ട സീരീസിനെ അടിസ്ഥാനമാക്കിയുള്ള ഒരു പുതിയ സിംഗിള്‍-പ്ലെയര്‍ മൊബൈല്‍ ഗെയിമാണിത്.

മണി ഹീസ്റ്റ് പരമ്ബരയെ അടിസ്ഥാനമാക്കിയുള്ള ഒരു സിംഗിള്‍ പ്ലെയര്‍ ആക്ഷന്‍ അഡ്വഞ്ചര്‍ ഗെയിമാണിത്. സേഫുകള്‍ തകര്‍ത്ത് പൂട്ടുകള്‍ എടുത്തശേഷം മൊണാക്കോയിലെ ഒരു കാസിനോ കൊള്ളയടിക്കാന്‍ പോകുന്നതാണ് ഗെയിം.

ക്വീന്‍സ് ഗാംബിറ്റ് ചെസ്സ് : ഇതില്‍ നിങ്ങള്‍ക്ക് ചെസ്സും, പസിലുകളും കളിക്കാനും സുഹൃത്തുക്കളുമായോ ഓണ്‍ലൈന്‍ എതിരാളികളുമായോ മത്സരിക്കാനും സാധിക്കുന്നു.

ഗെയിമിങ്ങ് മേഖലയിലേക്കും കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനാല്‍ ലോകപ്രശസ്ത സീരീസുകളായ സ്ട്രേഞ്ചര്‍ തിംഗ്സ്, വാക്കിംഗ് ഡെഡ് എന്നിവയുടെ ഗെയിമുകളുടെ ഡെവലപ്പര്‍ ആയ ഫിന്‍ലാന്‍ഡ് ആസ്ഥാനമായുള്ള നെക്സ്റ്റ് ഗെയിമുകളെ 72 മില്യണ്‍ ഡോളറിന് നെറ്റ്ഫ്‌ലിക്സ് അടുത്തിടെ ഏറ്റെടുത്തിരുന്നു.

വാട്സ്ആപ്പില്‍ ഒടിപി സംവിധാനം ഉള്‍പ്പെടുത്താന്‍ തീരുമാനം. ഉപയോക്താക്കളുടെ വാട്ട്‌സ്ആപ്പ് അക്കൗണ്ടുകള്‍ മോഷ്ടിക്കപ്പെടുകയോ ഹാക്ക് ചെയ്യപ്പെടുകയോ ചെയ്യുന്നത് തടയുന്നതിനാണ് ഈ ഫീച്ചര്‍ പ്രഖ്യാപിക്കുന്നത്. മറ്റൊരു ഡിവൈസില്‍ നിന്നും ലോഗിന്‍ ചെയ്യുന്ന സാഹചര്യത്തിലാകും ഒടിപി വെരിഫിക്കേഷന്‍ വേണ്ടി വരിക. വാബീറ്റാ ഇന്‍ഫോയുടെ റിപ്പോര്‍ട്ട് പ്രകാരം വാട്സ്ആപ്പിന്റെ ആന്‍ഡ്രോയിഡ് ഐഒഎസ് ബീറ്റ വേര്‍ഷനുകളില്‍ വൈകാതെ തന്നെ ഫീച്ചര്‍ അവതരിപ്പിക്കും. അറിയാതെ ആറക്ക ഒടിപി പങ്കിടുന്ന ആളുകളെ സംരക്ഷിക്കാനാണ് ഈ പുതിയ സുരക്ഷാ ഫീച്ചര്‍ ലക്ഷ്യമിടുന്നത്.

രണ്ടാമത്തെ ഓടിപിയില്‍ മറ്റൊരാള്‍ ലോഗിന്‍ ചെയ്യാന്‍ ശ്രമിക്കുന്നുണ്ടെന്ന അറിയിപ്പ് ഉപയോക്താക്കള്‍ക്ക് നല്‍കും. സന്ദേശങ്ങള്‍ അണ്‍ഡു’ ചെയ്യാന്‍ കഴിയുന്ന ഫീച്ചറിന് പിന്നാലെയാണ് ഇതും വരിക. വാട്സ്ആപ്പ് ഉടന്‍ തന്നെ ലോഗിന്‍ ചെയ്യുമ്ബോള്‍ ഡബിള്‍ വെരിഫിക്കേഷന്‍ കോഡ് ആവശ്യപ്പെടാന്‍ തുടങ്ങും. അതായത്, നിങ്ങള്‍ ഒരു പുതിയ ഫോണില്‍ നിന്ന് ലോഗിന്‍ ചെയ്യാന്‍ ശ്രമിച്ചാല്‍, എസ്എംഎസ് വഴി അയച്ച ആദ്യ കോഡ് കൂടാതെ ഒരു അധിക വെരിഫിക്കേഷന്‍ കോഡ് ആവശ്യമായിരിക്കും. ‘മറ്റൊരു ഫോണില്‍ വാട്ട്‌സ്ആപ്പിനായി +** എന്ന നമ്ബര്‍ ഇതിനകം ഉപയോഗിക്കുന്നുണ്ട്. നിങ്ങളുടെ അക്കൗണ്ട് നിങ്ങളുടെ നിയന്ത്രണത്തിലാണെന്ന് ഉറപ്പാക്കാന്‍ സഹായിക്കുന്നതിന്, നിങ്ങള്‍ മറ്റൊരു കോഡ് സ്ഥിരീകരിക്കണം.

ഇന്ന് കറന്റ് ബില്ലുകളും മറ്റും അടയ്ക്കുന്നതിനായി ഓഫീസുകള്‍ കയറിയിറങ്ങുന്നതിന് പകരം കുറച്ച് സമയം കൊണ്ട് ഫോണിലൂടെ പണമടയ്ക്കാന്‍ സാധിക്കും. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റുകള്‍ ഉപയോഗിക്കാന്‍ വളരെ എളുപ്പമാണെങ്കിലും നിരവധിപ്പേര്‍ ഇക്കാര്യത്തില്‍ അജ്ഞരാണ്. ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ തുടങ്ങി നിരവധി യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് ആപ്പുകള്‍ ഇന്ന് നിലവിലുണ്ട്. ഏകദേശം 150 ദശലക്ഷത്തിലധികം ആള്‍ക്കാരാണ് ഇന്ത്യയില്‍ യു.പി.ഐ ഉപയോഗിക്കുന്നത്.

യു.പി.ഐ ആപ്പുകള്‍ ഉപയോഗിച്ച് പണം വിനിമയം നടത്താന്‍ ഭൂരിഭാഗം ആളുകള്‍ക്ക് അറിയാം. എന്നാല്‍ ഇതിലൂടെ ബില്ലുകളടയ്ക്കാന്‍ പലര്‍ക്കും അറിയില്ല. വൈദ്യുതി ബില്‍ പേയ്മെന്റുകള്‍, ഗ്യാസ് ബില്‍ പേയ്മെന്റുകള്‍, വാട്ടര്‍ ബില്ലുകള്‍ എന്നിവ എങ്ങനെ അടയ്ക്കാമെന്ന് വെറും നാല് സ്റ്റെപ്പിലൂടെ മനസിലാക്കാം.

യു.പി.ഐ അടിസ്ഥാനമാക്കിയുള്ള പേയ്മെന്റ് ആപ്പുകള്‍ ഉപയോഗിച്ച് ബില്ലുകള്‍ അടയ്ക്കുന്നതിന് ഈ മാര്‍ഗങ്ങള്‍ പിന്തുടരുക

  1. യു.പി.ഐ അടിസ്ഥാനമാക്കിയുള്ള ഏതെങ്കിലും പേയ്മെന്റ് ആപ്പ് തുറക്കുക ( ഗൂഗിള്‍ പേ, പേയ്ടിഎം, ഫോണ്‍ പേ, ആമസോണ്‍ പേ മുതലായവ)
  2. യു.പി.ഐ സജ്ജീകരിച്ചിട്ടുണ്ടെന്നും ഏതെങ്കിലും ബാങ്ക് അക്കൗണ്ടുമായി ലിങ്ക് ചെയ്തിട്ടുണ്ടെന്നും ഉറപ്പാക്കുക.
  3. ഇനി യൂട്ടിലിറ്റി ബില്ലുകള്‍ എന്ന വിഭാഗത്തിലേക്ക് പോകുക അല്ലെങ്കില്‍ നിങ്ങള്‍ അടയ്ക്കാന്‍ ആഗ്രഹിക്കുന്ന ബില്ല് തിരയുക.

ഉദാഹരണത്തിന്, നിങ്ങള്‍ വൈദ്യുതി ബില്ലുകള്‍ അടയ്ക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ വൈദ്യുതി ബില്ലുകള്‍ എന്ന് സെര്‍ച്ച് ചെയ്യുക.

  1. ആവശ്യമായ വിവരങ്ങള്‍ നല്‍കുക.വൈദ്യുതി ബില്ല് അടയ്ക്കാന്‍ സേവന നമ്ബര്‍ നല്‍കുക. വാട്ടര്‍ ബില്ലിനോ ഗ്യാസ് ബില്ലിനോ

ഉപഭോക്തൃ നമ്ബര്‍ നല്‍കുക. തുക നല്‍കി പേയ്മെന്റ് പ്രക്രിയ പൂര്‍ത്തിയാക്കുക.

ഇനി അക്കൗണ്ടില്‍ പണമില്ലെങ്കിലും യുപിഐ ഉപയോഗിച്ച് പണമിടപാട് നടത്താമെന്ന തീരുമാനം വന്നത് ഈയടുത്താണ്. ഡെബിറ്റ് കാര്‍ഡുകള്‍ക്കൊപ്പം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യുപിഐ സേവനങ്ങള്‍ ഇനി നടത്താന്‍ സാധിക്കും. എളുപ്പത്തില്‍ ഉപയോഗിക്കാമെന്നതാണ് യുപിഐ സേവനങ്ങളിലേക്ക് കൂടുതല്‍ ആളുകളെ എത്തിക്കുന്നത്. ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള ഇടപാട് കുറച്ച് സങ്കീര്‍ണാമാണ്. ഇടപാട് സമയം മുഴുവന്‍ കാര്‍ഡ് കയ്യില്‍ കരുതുകയും ഇടപാട് സമയത്ത് സൈ്വപ്പ് ചെയ്ത് ഉപയോഗിക്കുകയും വേണം. എന്നാല്‍ യുപിഐ സേവനങ്ങള്‍ക്ക് കയ്യിലെ മൊബൈല്‍ ഫോണ്‍ മാത്രം മതി.

ക്രെഡിറ്റ് കാര്‍ഡും യുപിഐയും

നിലവില്‍ സേവിംഗ്സ്, കറന്റ് അക്കൗണ്ടുകളുമായി ബന്ധിപ്പിച്ച ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചാണ് യുപിഐ സേവനങ്ങള്‍ നടത്തുന്നത്. എന്നാല്‍ പുതിയ നിര്‍ദ്ദേശ പ്രകാരം ഇനി മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചും യുപിഐ ഇടപാടുകള്‍ നടത്താനാകും. റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാവുക. യുപിഐ സേവനം രാജ്യത്ത് വര്‍ധിപ്പിക്കുകയെന്ന ഉദ്യേശത്തോടെയാണ് ആദ്യ ഘട്ടത്തില്‍ റുപേ ക്രെഡിറ്റ് കാര്‍ഡുകള്‍ യുപിഐയുമായി ബന്ധിപ്പിക്കുന്നത്. രാജ്യത്ത് 26 കോടി ഉപഭോക്താക്കളാണ് യുപിഐഉപയോഗിക്കുന്നതെന്നാണ് കണക്ക്. 5 കോടി വ്യാപാരികള്‍ യുപിഐ സേവനം ഉപയോഗപ്പെടുത്തുന്നു. 2022 മേയ് മാസത്തില്‍ മാത്രം 594.63 കോടി ഇടപാട് യുപിഐ വഴി നടത്തി. 10.40 ലക്ഷം കോടി രൂപയുടെ ഇടപാടാണ് ഇത്തരത്തില്‍ ഒരു മാസം നടത്തിയത്. നിലവില്‍ യുപിഐ ഇടപാടുകള്‍ക്ക് ഡെബിറ്റ് കാര്‍ഡ് ചാര്‍ജ് ഒന്നുമില്ല. ഇതാണ് കൂടുതല്‍ പേരെ ഇതിലേക്ക് ആകര്‍ഷിക്കുന്നത്. ഇത്തരത്തില്‍ ഇടപാടുകള്‍ വര്‍ധിപ്പിക്കുകയാണ് യുപിഐയും ക്രെഡിറ്റ് കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കുന്നതിന്റെ മുഖ്യ കാരണം.

നിരക്ക്

യുപിഐ ക്രെഡിറ്റ് കാര്‍ഡുമായി ബന്ധിപ്പിച്ച യുപിഐ ഇടപാടുകള്‍ക്ക് ചാര്‍ജ് ഉണ്ടാവുമോയെന്നതാണ് ചോദ്യം. ഇതിന് വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ബിഐ വ്യക്തത വരുത്തിയിട്ടില്ല. കച്ചവടക്കാരന്‍ ഓരോ യുപിഐ ഇടപാടിനും നിശ്ചിത ശതമാനം തുക നല്‍കേണ്ടതുണ്ട്. ഇത് ബാങ്കും സര്‍വീസ് പ്രൊവൈഡറും വീതിച്ചെടുക്കുന്നതാണ് രീതി. 2020 ജനുവരി ഒന്നിന് ഇറങ്ങിയ ഉത്തരവ് പ്രകാരം റൂപേ ഡെബിറ്റ് കാര്‍ഡുകള്‍ ഈ നിരക്ക് ഈടാക്കുന്നില്ല. ഇത്തരം ഇടപാടുകള്‍ക്ക് ചാര്‍ജ് ഈടാക്കില്ലെന്ന്താണ് രാജ്യത്ത് യുപിഐ സേവനങ്ങള്‍ വര്‍ധിക്കാന്‍ കാരണം. ക്രെഡിറ്റ് കാര്‍ഡ് നിരക്ക് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

യുപിഐയും റൂപേ ക്രെഡിറ്റ് കാര്‍ഡും

യുപിഐയും റൂപേ ക്രെഡിറ്റ് കാര്‍ഡും ബന്ധിപ്പിക്കുന്നതിന് ആവശ്യമായ സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാകേണ്ടതുണ്ട്. ഇതിന് ശേഷം മാത്രമെ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചുള്ള യുപിഐ പണമിടപാട് നടത്താന്‍ സാധിക്കുകയുളളൂ. സാങ്കേിതിക പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ റിസര്‍വ് ബാങ്ക് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയെ ബന്ധപ്പെട്ടിട്ടുഇണ്ട്. നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയാണ് റൂപേ കാര്‍ഡ് പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നത്. ഇന്ത്യന്‍ ഡെബിറ്റ് കാര്‍ഡ് വിപണിയുടെ 60 ശതമാനവും നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിയന്ത്രണത്തിലാണ്. ക്രെഡിറ്റ് കാര്‍ഡില്‍ വിസാ, മാസ്റ്റര്‍ കാര്‍ഡ് എന്നിവരാണ് മുന്നില്‍. പഞ്ചാബ് നാഷണല്‍ ബാങ്ക്, ഐഡിബിഐ ബാങ്ക്, യൂണിയന്‍ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്ക് ഓഫ് ബറോഡ, ഫെഡറല്‍ ബാങ്ക് എന്നിവയാണ് റൂപേ ക്രെഡിറ്റ് കാര്‍ഡുകള്‍ നല്‍കുന്ന ബാങ്കുകള്‍.

ആമസോണില്‍ നിന്ന് വാങ്ങുന്ന ഷൂസ് ഇനി കാലില്‍ ഇണങ്ങുന്നുണ്ടോയെന്ന് ഇട്ടുനോക്കാനാകും. ഇതിനായുള്ള പുതിയ ഫീച്ചറാണ് കമ്ബനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ‘വെര്‍ച്വല്‍ ട്രൈ ഓണ്‍ ഷൂസ്’ എന്ന പുതിയ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാവുക.

യുഎസിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ആദ്യം ലഭിക്കുക. ആമസോണിന്റെ ഐഒഎസ് ആപ്പില്‍ പ്രൊഡക്റ്റിന് താഴെ കാണുന്ന ‘വെര്‍ച്വല്‍ ട്രൈ ഓണ്‍’ എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ ഫോണിന്റെ ബാക്ക് ക്യാമറ ഓണ്‍ ആവും.

ക്യാമറ കാലിന് നേരെ തിരിച്ചാല്‍, ഷൂസ് കാലിലിട്ടാല്‍ എങ്ങനെയുണ്ടാകുമെന്ന് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കാണാനാകും. കാലുകള്‍ എത് ദിശയിലേക്ക് വേണമെങ്കിലും തിരിച്ച് നോക്കാം. ഇങ്ങനെ കാലില്‍ ഇട്ട് നോക്കി, അത് ചേരുന്നുണ്ടെങ്കില്‍ ചിത്രം പകര്‍ത്തിവെക്കാനും സാധിക്കും.

ഡിലീറ്റ് ചെയ്ത സന്ദേശങ്ങള്‍ വീണ്ടെടുക്കാനുള്ള പുതിയ ടൂള്‍ വാട്സ്ആപ്പ് അവതരിപ്പിക്കാന്‍ പോകുന്നതായി റിപ്പോര്‍ട്ടുകള്‍. നിലവില്‍ അയച്ച സന്ദേശങ്ങള്‍ ഡിലീറ്റ് ചെയ്യാന്‍ ഉപയോക്താക്കള്‍ക്ക് വാട്ട്‌സ്ആപ്പില്‍ സാധിക്കും. അവരുടെ ചാറ്റ് ബോക്‌സില്‍ നിന്ന് സന്ദേശങ്ങള്‍ മാത്രമല്ല, അയച്ച സന്ദേശവും ഇല്ലാതാക്കുക. എന്നിരുന്നാലും, ചിലപ്പോള്‍ തിരക്കിനിടയില്‍, ‘എല്ലാവര്‍ക്കും ഡിലീറ്റാക്കുക’ എന്ന ഓപ്ഷനുപകരം ‘എനിക്കുവേണ്ടി ഡിലീറ്റാക്കുക’ ( ‘delete for me’) അമര്‍ത്തി പണി കിട്ടാറുണ്ട്. ‘ഡിലീറ്റ് ഫോര്‍ മി’ എന്ന ഓപ്ഷന്‍ അമര്‍ത്തി നിങ്ങള്‍ ഇല്ലാതാക്കിയ ചാറ്റ് വീണ്ടെടുക്കാന്‍ പുതിയ ഫീച്ചര്‍ വഴി സാധിക്കും അതിന് അണ്‍ഡു (Undo) ബട്ടണ്‍ സഹായിക്കും.

വാട്ട്സ്ആപ്പുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ പ്രത്യേകതകള്‍ നേരത്തെ പുറത്ത് എത്തിക്കുന്ന വാട്ട്‌സ്ആപ്പ് ബീറ്റഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം, ഉടന്‍ തന്നെ അണ്‍ഡോ ബട്ടണ്‍ അവതരിപ്പിക്കാന്‍ വാട്ട്സ്ആപ്പ് പദ്ധതിയിടുന്നുണ്ട്. അതിനാല്‍, ഇവര്‍ പുറത്തുവിട്ട സ്‌ക്രീന്‍ഷോട്ട് അനുസരിച്ച്, ഒരു ഉപയോക്താവ് ‘എനിക്കുവേണ്ടി ഡിലീറ്റാക്കുക’ ( ‘delete for me’) എന്ന ഓപ്ഷന്‍ അമര്‍ത്തിയാല്‍, ഉപയോക്താവ് അവരുടെ പ്രവര്‍ത്തനം പഴയപടിയാക്കണോ വേണ്ടയോ എന്ന് ചോദിക്കുന്ന ഒരു പോപ്പ്-അപ്പ് വാട്ട്‌സ്ആപ്പ് ഉടന്‍ പ്രദര്‍ശിപ്പിക്കും.

ടെലിഗ്രാം പോലുള്ള ആപ്പുകളില്‍ അണ്‍ഡു ബട്ടണ്‍ ഇതിനകം ലഭ്യമാണ്. ടെലിഗ്രാമിന് സമാനമായ ഫോര്‍മാറ്റ് വാട്ട്സ്ആപ്പ് ഇപ്പോള്‍ വികസിപ്പിക്കുന്നത്. അതനുസരിച്ച്, നിങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ശരിയാക്കാന്‍ ഒരു ഉപയോക്താവിന് കുറച്ച് മിനിറ്റോ സെക്കന്‍ഡോ മാത്രമേ അവശ്യമുള്ളൂ.