സോഷ്യല്‍ മീഡിയ വ്യാജന്മാര്‍ക്കെതിരെ കര്‍ശന നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍

ആല്‍ഫബെറ്റിന് കീഴിലെ ഗൂഗിള്‍, മെറ്റയ്ക്ക് കീഴിലെ ഫേസ്ബുക്ക്, ട്വിറ്റര്‍, മറ്റ് ടെക് കമ്പനികള്‍ തുടങ്ങിയവര്‍ അവരവരുടെ പ്ലാറ്റ്‌ഫോമുകളിലെ വ്യാജ അക്കൗണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍ എന്നിവയ്‌ക്കെതിരെ കര്‍ശ്ശന നടപടിക്കൊരുങ്ങി യൂറോപ്യന്‍ യൂണിയന്‍. ഇവ പാലിക്കാത്ത പക്ഷം പുതിയ യൂറോപ്യന്‍ യൂണിയന്‍ കോഡ് ഓഫ് പ്രാക്ടീസ് പ്രകാരം കനത്ത പിഴ ഈ കന്പനികള്‍ നേരിടേണ്ടിവരും.

വ്യാജ വാര്‍ത്തകള്‍ക്കെതിരായ നടപടികളുടെ ഭാഗമായി യൂറോപ്യന്‍ കമ്മീഷന്‍ അപ്ഡേറ്റ് ചെയ്ത പ്രാക്ടീസ് കോഡ് ഉടന്‍ പുറത്തുവിടും എന്നാണ് റിപ്പോര്‍ട്ട്. 2018-ല്‍ അവതരിപ്പിച്ച വോളണ്ടറി കോഡ് നിലവില്‍ കോ-റെഗുലേഷന്‍ സ്‌കീമായി മാറിയേക്കാം. കോഡനുസരിച്ച് വ്യാജ അക്കൗണ്ടുകളും, ഡീപ്പ് ഫേക്ക് വ്യാജ വീഡിയോകള്‍, വ്യാജ വാര്‍ത്തകളും തടയാന്‍ കമ്ബനികളും റെഗുലേറ്റര്‍മാരും ഒരു പോലെ ശ്രമിക്കണം. കൂടാതെ ഡീപ്ഫേക്കുകളും വ്യാജ അക്കൗണ്ടുകളും സംബന്ധിച്ച കാര്യങ്ങള്‍ ഒക്കെ കോഡനുസരിച്ച് കമ്ബനികള്‍ കര്‍ശ്ശനമായി നിയന്ത്രിക്കേണ്ടി വരും. രാഷ്ട്രിയ പശ്ചാത്തലങ്ങളില്‍ ഉപയോഗിക്കാന്‍ വേണ്ടി കമ്ബ്യൂട്ടര്‍ ടെക്‌നിക്കുകള്‍ സൃഷ്ടിച്ച ഹൈപ്പര്‍ റിയലിസ്റ്റികായ ഉണ്ടാക്കുന്ന വ്യാജ വീഡിയോകളാണ് ഡീപ്‌ഫേക്കുകള്‍ എന്നറിയപ്പെടുന്നത്

ഈ വര്‍ഷമാദ്യം 27 രാജ്യങ്ങളിലെ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ച ഡിജിറ്റല്‍ സേവന നിയമം എന്നറിയപ്പെടുന്ന പുതിയ ഇയു നിയമങ്ങളില്‍ പുതിയ ചട്ടങ്ങള്‍ ഉള്‍പ്പെടുത്തും. ഇതോടെ ഡീപ്‌ഫേക്കുകളില്‍ നല്ലൊരു നിയന്ത്രണം കൊണ്ടുവരാന്‍ കഴിഞ്ഞേക്കും.ഡിജിറ്റല്‍ സേവന നിയമപ്രകാരം കോഡിന് കീഴിലുള്ള തങ്ങളുടെ ബാധ്യതകള്‍ നിറവേറ്റുന്നതില്‍ പരാജയപ്പെട്ട കമ്ബനികള്‍ക്ക് പിഴ ചുമത്താനും സാധ്യതയുണ്ട്.