ഷൂസുകള്‍ വാങ്ങുന്നതിന് മുമ്പ് ഇട്ടുനോക്കാം; പുതിയ സാങ്കേതിക വിദ്യയുമായി ആമസോണ്‍

ആമസോണില്‍ നിന്ന് വാങ്ങുന്ന ഷൂസ് ഇനി കാലില്‍ ഇണങ്ങുന്നുണ്ടോയെന്ന് ഇട്ടുനോക്കാനാകും. ഇതിനായുള്ള പുതിയ ഫീച്ചറാണ് കമ്ബനി ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. ‘വെര്‍ച്വല്‍ ട്രൈ ഓണ്‍ ഷൂസ്’ എന്ന പുതിയ ഫീച്ചറിലൂടെയാണ് ഇത് സാധ്യമാവുക.

യുഎസിലും കാനഡയിലുമുള്ള ഉപഭോക്താക്കള്‍ക്കാണ് ഈ സൗകര്യം ആദ്യം ലഭിക്കുക. ആമസോണിന്റെ ഐഒഎസ് ആപ്പില്‍ പ്രൊഡക്റ്റിന് താഴെ കാണുന്ന ‘വെര്‍ച്വല്‍ ട്രൈ ഓണ്‍’ എന്ന ബട്ടന്‍ ക്ലിക്ക് ചെയ്യുമ്‌ബോള്‍ ഫോണിന്റെ ബാക്ക് ക്യാമറ ഓണ്‍ ആവും.

ക്യാമറ കാലിന് നേരെ തിരിച്ചാല്‍, ഷൂസ് കാലിലിട്ടാല്‍ എങ്ങനെയുണ്ടാകുമെന്ന് ഓഗ്മെന്റഡ് റിയാലിറ്റിയിലൂടെ കാണാനാകും. കാലുകള്‍ എത് ദിശയിലേക്ക് വേണമെങ്കിലും തിരിച്ച് നോക്കാം. ഇങ്ങനെ കാലില്‍ ഇട്ട് നോക്കി, അത് ചേരുന്നുണ്ടെങ്കില്‍ ചിത്രം പകര്‍ത്തിവെക്കാനും സാധിക്കും.