Technology (Page 57)

വാട്‌സ്ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന് അറിയാന്‍ സാധിക്കുന്ന ആപ്പുകളാണ് വാട്‌സ് ബോക്‌സ്. ഇത് ഗൂഗിള്‍ ക്രോം വഴി ഡൗണ്‍ലോഡ് ചെയ്യുവാന്‍ സാധിക്കുന്നതാണ്. ഈ ആപ്ലികേഷന്‍ ഡൗണ്‍ലോഡ് ചെയ്തു മെയില്‍ ഐഡി വഴി ലോഗിന്‍ ചെയ്തു കഴിഞ്ഞാല്‍ ഇതില്‍ നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് പ്രൊഫൈല്‍ ആരൊക്കെ നോക്കി എന്ന ഓപ്ഷനുകള്‍ ലഭിക്കുന്നതാണ് .

അതേസമയം, നിങ്ങളുടെ വാട്‌സ്ആപ്പ് നമ്ബറുകള്‍ ഹൈഡ് ചെയ്തുകൊണ്ട് തന്നെ നിങ്ങള്‍ക്ക് വാട്‌സ്ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ഇത് ഒരു തേര്‍ഡ് പാര്‍ട്ടി ആപ്ലിക്കേഷനുകളുടെ സഹായത്തോടെ മാത്രമാണ് ചെയ്യുവാന്‍ സാധിക്കുക. ടെസ്റ്റ്‌ന എന്ന ആപ്ലിക്കേഷനുകള്‍ .ഈ ആപ്ലികേഷനുകള്‍ വഴി നിങ്ങളുടെ ഫോണ്‍ നമ്ബറുകള്‍ ഹൈഡ് ചെയ്യുവാന്‍ സാധിക്കും. .എന്നാല്‍ ഇത്തരത്തില്‍ ആപ്ലിക്കേഷനുകള്‍ ഉപയോഗിക്കുന്നവര്‍ അത് സെക്യൂര്‍ ആണോ അല്ലയോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം ഉപയോഗിക്കേണ്ടതാണ്.

വിവരങ്ങള്‍ ടൈപ്പ് ചെയ്താല്‍ ഉടന്‍ തന്നെ വാക്കുകളുടെ വിവര്‍ത്തനങ്ങള്‍ ലഭിക്കുമെന്നതാണ് ഗൂഗിള്‍ ട്രാന്‍സിലേറ്റിന്റെ പ്രത്യേകത.

എന്നാല്‍, ചൈനയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് സേവനങ്ങള്‍ അവസാനിപ്പിക്കാനൊരുങ്ങുകയാണ് ടെക് ഭീമനായ ഗൂഗിള്‍. ചൈനക്കാര്‍ക്കിടയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്ററിന്റെ ഉപയോഗം കുറഞ്ഞതോടെയാണ് പുതിയ നീക്കങ്ങളുമായി ഗൂഗിള്‍ രംഗത്തെത്തിയത്.

നിലവില്‍, ചൈനയില്‍ ഗൂഗിള്‍ ട്രാന്‍സിലേറ്ററിന്റെ സേവനം ആവശ്യമില്ലെന്ന് ആരോപിച്ച് നിരവധി ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ അറിയിച്ചു . ഈ സാഹചര്യത്തിലാണ് സേവനം വേഗം തന്നെ അവസാനിപ്പിക്കുക എന്ന തീരുമാനത്തിലേക്ക് ഗൂഗിള്‍ എത്തിയത്.

അനാവശ്യ ഇമെയിലുകള്‍ കാരണം Gmail മന്ദഗതിയിലാവുന്ന സാഹചര്യങ്ങള്‍ ഉണ്ടാവാറുണ്ട്. എന്നാല്‍, മെയില്‍ ഒറ്റയടിക്ക് ഡിലീറ്റ് ചെയ്യാന്‍ ഒരു പരിധി നല്‍കിയിട്ടുണ്ട്. ഈ പരിധിക്ക് കീഴില്‍ നിങ്ങള്‍ക്ക് ഒരേസമയം 100 മെയിലുകള്‍ ഇല്ലാതാക്കാം. ഈ ട്രിക്ക് വെബ് അധിഷ്ഠിത Gmail-ന് മാത്രമുള്ളതാണ്. അതിനാല്‍ ഇമെയില്‍ എങ്ങനെ ഡിലീറ്റ് ചെയ്യാം എന്ന് നോക്കാം…

ഇമെയില്‍ ബള്‍ക്ക് ഡിലീറ്റ് ചെയ്യുന്നതെങ്ങനെ?

ആദ്യം, നിങ്ങള്‍ക്ക് ആവശ്യമുള്ള ഇമെയിലുകള്‍ ശ്രദ്ധിക്കുക. ഈ ഇമെയിലുകള്‍ വായിക്കാത്തതായി അടയാളപ്പെടുത്തുകയോ അബദ്ധത്തില്‍ ഡിലീറ്റ് ചെയ്യപ്പെടാതിരിക്കാന്‍ മറ്റൊരു ഫോള്‍ഡറില്‍ സേവ് ചെയ്യുകയോ വേണം.

അടുത്ത ഘട്ടത്തില്‍ നിങ്ങളുടെ ഇന്‍ബോക്‌സ് തുറന്ന് സെര്‍ച്ച് ബാറില്‍: റീഡ് കമാന്‍ഡ് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക. നിങ്ങള്‍ വായിച്ച എല്ലാ ഇമെയിലുകളും Gmail കാണിക്കും. തുടര്‍ന്ന് ചെക്ക് ബോക്‌സില്‍ ക്ലിക്ക് ചെയ്ത് എല്ലാ ഇമെയിലുകളും ഒരേസമയം തിരഞ്ഞെടുക്കുക.

ഇത് 50-100 സന്ദേശങ്ങള്‍ തിരഞ്ഞെടുക്കും. തുടര്‍ന്ന് ഈ തിരയലുമായി പൊരുത്തപ്പെടുന്ന എല്ലാ സംഭാഷണങ്ങളും തിരഞ്ഞെടുക്കുക എന്ന ഓപ്ഷന്‍ ഗ്രേ നിറത്തില്‍ തിരഞ്ഞെടുത്ത സന്ദേശത്തോടൊപ്പം ദൃശ്യമാകും. നിങ്ങള്‍ ഇല്ലാതാക്കാന്‍ ആഗ്രഹിക്കാത്ത മെയിലുകള്‍ തിരഞ്ഞെടുത്തിട്ടില്ലെന്ന് പരിശോധിക്കുക.

സന്ദേശങ്ങള്‍ ഇല്ലാതാക്കാന്‍, ടാസ്‌ക്ബാറിലെ ട്രാഷ് ക്യാന്‍ ഐക്കണില്‍ ക്ലിക്ക് ചെയ്യുക. ടാസ്‌ക് ബാറില്‍ ക്ലിക്ക് ചെയ്താല്‍ ഉടന്‍ സ്ഥിരീകരിക്കാനുള്ള ഓപ്ഷന്‍ Gmail നല്‍കും. Ok ബട്ടണില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ, എല്ലാ ഇമെയിലുകളും ട്രാഷിലേക്ക് പോകും.

കഴിക്കുന്ന മരുന്ന് വ്യാജമാണോ എന്ന് തിരിച്ചറിയാന്‍ പുതിയ സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്ന മരുന്നുകളില്‍ ഇനി മുതല്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കും. ഈ കോഡ് സ്‌കാന്‍ ചെയ്താല്‍ മരുന്നുകളുടെ വിവരങ്ങള്‍ അറിയാന്‍ കഴിയും.

ആദ്യ ഘട്ടത്തില്‍ 300 ഇനം മരുന്നുകളില്‍ ക്യു.ആര്‍ കോഡ് പതിപ്പിക്കാനാണ് സര്‍ക്കാര്‍ നീക്കം. നൂറ് രൂപയ്ക്ക് മുകളില്‍ വില വരുന്ന ആന്റിബയോട്ടിക്കുകള്‍, വേദന സംഹാരികള്‍, ആന്റി-അലര്‍ജിക് മരുന്നുകള്‍ എന്നിവ ആദ്യ ഘട്ടത്തില്‍ ഉള്‍പ്പെടുമെന്നാണ് റിപ്പോര്‍ട്ട്. വ്യാജ മരുന്നുകള്‍ വിപണിയില്‍ കൂടി വരുന്നതായുള്ള റിപ്പോര്‍ട്ടുകള്‍ വരുന്നതിനിടെയാണ് പുതിയ നടപടി. നേരത്തെ അബോട്ട് കമ്പനി പുറത്തിറക്കുന്ന തൈറോനോം എന്ന മരുന്നിന്റെ വ്യാജന്‍ വിപണിയിലെത്തിയിരുന്നു. ഗ്ലെന്‍മാര്‍ക്കിന്റെ രക്സമ്മര്‍ദ ഗുളികയായ ടെല്‍മ എച്ചിന്റേയും വ്യാജന്‍ പുറത്തിറങ്ങിയിരുന്നു.

തുടര്‍ന്ന് ഈ വര്‍ഷം ജൂണില്‍ കമ്പനികളോട് മരുന്ന് വിവരങ്ങള്‍ അടങ്ങുന്ന ക്യൂ.ആര്‍ കോഡ് പ്രൈമറി, സെക്കന്‍ഡറി പായ്ക്കറ്റുകളില്‍ പതിപ്പിക്കാന്‍ നിര്‍ദേശിച്ചിരുന്നു.

വാട്‌സ്ആപ്പില്‍ നാം സ്ഥിരമായി പ്രയോഗിക്കാറുള്ള ഒന്നാണ് ഡിലീറ്റ് മെസേജ് എന്ന ഓപ്ഷന്‍. അയച്ച സന്ദേശം തെറ്റായെന്ന് തോന്നുമ്‌ബോഴോ അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുമ്‌ബോഴോ സ്വീകര്‍ത്താവ് മെസേജ് കാണരുതെന്ന് ചിന്തിക്കുമ്‌ബോഴോ ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷനാണിത്.

സന്ദേശം അയച്ച് രണ്ട് ദിവസം വരെ സ്വീകര്‍ത്താവിന് കാണാന്‍ കഴിയാത്ത വിധത്തില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് നിലവിലുള്ളത്. എന്നാല്‍ വാട്സാപ്പ് തുറക്കുന്ന സമയത്ത് മെസേജ് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണുമ്‌ബോള്‍ പലപ്പോഴും സ്വീകര്‍ത്താവിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടും. എന്തായിരിക്കും ഡിലീറ്റ് ചെയ്ത മെസേജ് എന്നറിയാനുള്ള ആകാംക്ഷയാണ് ഉണ്ടാകുക. ഡിലീറ്റ് ചെയ്ത മെസേജ് അറിയാന്‍ ഇതാ ഒരു മാര്‍ഗം..

ഇതിനായി മറ്റൊരു ആപ്ലിക്കേഷന്‍ ( തേര്‍ഡ് പാര്‍ട്ടി ആപ്പ് ) പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Get Deleted Messages എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഉപയോഗിച്ച് തുടങ്ങാന്‍ ഫോണിലെ പല ഫീച്ചറുകളുടെയും പെര്‍മിഷന്‍ നല്‍കേണ്ടതായി വരും. പെര്‍മിഷന്‍ നല്‍കി കഴിഞ്ഞാല്‍ മറ്റൊരു വാട്സാപ്പ് പോലെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ യഥാര്‍ത്ഥ വാട്സാപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജ് അറിയണമെങ്കില്‍ ഈ ആപ്പില്‍ വന്ന് നോക്കിയാല്‍ മതിയാകും. ഫോണിന്റെ Notification , Storage തുടങ്ങിയവ ഉപയോഗിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ പെര്‍മിഷന്‍ ചോദിക്കുക. ഇത് enable ചെയ്താലുടന്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാകും.

ട്രെയിന്‍ യാത്രക്കാര്‍ക്കായി IRCTC അടുത്തിടെ പുറത്തിറക്കിയ സേവനത്തിന്റെ സഹായത്തോടെ, വീട്ടിലിരുന്ന് നിങ്ങള്‍ക്ക് ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. ഇതിനായി റെയില്‍വേ വെബ്സൈറ്റ് പോലും തുറക്കേണ്ടി വരില്ല എന്നതാണ് വസ്തുത. IRCTC-യുടെ ഈ പുതിയ സേവനത്തിലൂടെ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് വഴി PNR, ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കാന്‍ കഴിയും. ഐആര്‍സിടിസി വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സേവനം ബുധനാഴ്ച ആരംഭിച്ചു. അതിന്റെ സഹായത്തോടെ, മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് എല്ലാം എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. കൂടാതെ യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ആരംഭിച്ചിട്ടുണ്ട്. സൂപ്പ് എന്ന IRCTC ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം നിങ്ങളുടെ ട്രെയിന്‍ സീറ്റില്‍ ലഭിക്കും.

പുതിയ സേവനം എങ്ങനെ ഉപയോഗിക്കാം?

IRCTC വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്തുന്നതിന്, ചെയ്യേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു…

ആദ്യം നിങ്ങളുടെ ഫോണില്‍ Railofy യുടെ WhatsApp ചാറ്റ്ബോട്ട് നമ്ബര്‍ +91-9881193322 സേവ് ചെയ്യുക

അതിനുശേഷം whatsapp അപ്ഡേറ്റ് ചെയ്ത് കോണ്‍ടാക്റ്റ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുക

Railofay-യുടെ ചാറ്റ് വിന്‍ഡോയിലേക്ക് പോയി നിങ്ങളുടെ 10 അക്ക PNR നമ്ബര്‍ അയയ്ക്കുക

നിങ്ങള്‍ക്ക് തത്സമയ അലേര്‍ട്ടുകളും ട്രെയിന്‍ വിശദാംശങ്ങളും തത്സമയ അപ്‌ഡേറ്റുകളും ലഭിക്കും.

പുതിയ അപ്‌ഡേറ്റുമായി ഗൂഗിള്‍. വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ കാണുന്നവര്‍ക്ക് നോട്ടിഫിക്കേഷന്‍ നല്‍കാനാണ് ഗൂഗിളിന്റെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള സംവിധാനം ഉടന്‍ പ്രാബല്യത്തിലാകുമെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

വ്യക്തിഗത വിവരങ്ങള്‍ നീക്കം ചെയ്യുന്നതിനായി റിസള്‍ട്ട്‌സ് എബൗട്ട് യു ടൂള്‍ ആണ് അവതരിപ്പിക്കുക. ഇതോടെ, ഫോണ്‍ നമ്ബര്‍, ഇമെയില്‍, വിലാസം തുടങ്ങിയ വിവരങ്ങള്‍ നീക്കം ചെയ്യുന്നതിന് ഉപയോക്താക്കള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. നിലവില്‍, ഗൂഗിള്‍ സപ്പോര്‍ട്ട് ടീമിന്റെ സഹായത്തോടു കൂടി മാത്രമാണ് ഇത്തരം വിവരങ്ങള്‍ നീക്കം ചെയ്യാന്‍ കഴിയുക.

സെര്‍ച്ചില്‍ വ്യക്തിഗത വിവരങ്ങള്‍ കാണുന്നുണ്ടെങ്കില്‍ അടുത്ത വര്‍ഷം മുതല്‍ തന്നെ ഗൂഗിള്‍ നോട്ടിഫിക്കേഷന്‍ മുഖാന്തരം ഉപയോക്താക്കളെ അറിയിക്കും. ഇതോടെ, റിസള്‍ട്ട്‌സ് എബൗട്ട് യു ടൂളില്‍ വലത്തേ അറ്റത്തുള്ള മൂന്നു ഡോട്ടുകളില്‍ ക്ലിക്ക് ചെയ്തതിനുശേഷം റിമൂവ് ഓപ്ഷന്‍ നല്‍കാന്‍ സാധിക്കും. അതേസമയം, വ്യക്തിഗത വിവരങ്ങള്‍ സെര്‍ച്ചില്‍ പ്രത്യക്ഷപ്പെടുന്നത് തടയാന്‍ സാധിക്കുമെങ്കിലും, ടൂള്‍ ഉപയോഗിച്ച് റിമൂവ് ചെയ്ത വിവരങ്ങള്‍ വെബില്‍ നിന്ന് പോകില്ലെന്ന് ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്.

വാട്‌സ്ആപ്പ് വീഡിയോ കോളുകളിലൂടെ ഉപയോക്താക്കളുടെ ഫോണുകളില്‍ മാല്‍വെയര്‍ കയറാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി വാട്‌സ്ആപ്പ്. സിവിഇ-2022-36934 എന്നാണ് ഈ സുരക്ഷ പ്രശ്‌നത്തെ വാട്ട്‌സ്ആപ്പ് വിശദീകരിക്കുന്നു. 10-ല്‍ 9.8 തീവ്രതയുള്ള റേറ്റിംഗാണ് ഈ പ്രശ്‌നത്തിന് ഉള്ളത്. ഒരു ഇന്റിഗര്‍ ഓവര്‍ഫ്‌ലോ ബഗ് എന്നാണ് ഇതിനെ വാട്ട്‌സ്ആപ്പ് വിശദീകരിക്കുന്നത്.

ദി വെര്‍ജ് പറയുന്നതനുസരിച്ച്, ഈ ബഗ് ഒരു കോഡ് പിഴവാണെന്നും. ഇത് വഴി ഹാക്കര്‍മാര്‍ക്ക് മാല്‍വെയറുകള്‍ ഒരു ആന്‍ഡ്രോയ്ഡ് ഉപയോക്താവിന്റെ ഫോണില്‍ എത്തിക്കാന്‍ സാധിക്കുമെന്നും പറയുന്നു. ഇതിനായി പ്രത്യേക വീഡിയോ കോള്‍ ഇരയുടെ സ്മാര്‍ട്ട്ഫോണിലേ്ക് വാട്ട്‌സ്ആപ്പ് വഴി ചെയ്താന്‍ മതി. ഈ കോള്‍ ഇര എടുക്കുന്നതോടെ മാല്‍വെയര്‍ ഫോണില്‍ എത്തും. ഒരു പ്രത്യേക ഫോണില്‍ അല്ലെങ്കില്‍ ഉപകരണത്തില്‍ സ്‌പൈ വെയര്‍, മാല്‍വെയര്‍ എന്നിവ ഇന്‍സ്റ്റാള്‍ ചെയ്യുന്നതിന് പ്രധാനമായും ഹാക്കര്‍മാര്‍ ഉപയോഗിക്കുന്ന തകരാറാണ് ഇത്തരം റിമോര്‍ട്ട് കണ്‍ട്രോളിംഗ് ബഗ്ഗുകള്‍.

ഈ അപകടസാധ്യത 2019 ല്‍ വാട്ട്‌സ്ആപ്പില്‍ കണ്ടെത്തിയ ബഗിന് സമാനം എന്നാണ് വിവരം. അന്ന് പുറത്തുവന്ന വിവരങ്ങള്‍ അനുസരിച്ച് ലോകത്തിലെ വിവിധ ഭാഗങ്ങളില്‍ മാധ്യമപ്രവര്‍ത്തകര്‍, മനുഷ്യാവകാശ സംരക്ഷകര്‍, മറ്റ് സാധാരണക്കാര്‍ എന്നിവരുള്‍പ്പെടെ 1,400 ഇരകളുടെ ഫോണുകളില്‍ ഇസ്രായേലി സ്‌പൈവെയര്‍ നിര്‍മ്മാതാക്കളായ എന്‍എസ്ഒ ഗ്രൂപ്പിന്റെ പെഗാസസ് എന്ന സ്‌പൈ വെയര്‍ കണ്ടെത്തി എന്നതാണ്. അന്നും അതിന് വഴിയൊരുക്കിയത് ഇത്തരത്തില്‍ ഒരു ബഗ്ഗാണ്. അന്ന് സ്‌പൈ വെയര്‍ ആക്രമണം നടന്നത് വാട്ട്സ്ആപ്പിന്റെ ഓഡിയോ കോളിംഗ് സവിശേഷതയിലെ പ്രശ്‌നം ഉപയോഗിച്ചാണ്. അന്ന് കോള്‍ എടുക്കാതെ തന്നെ ഇരയുടെ ഉപകരണത്തില്‍ സ്‌പൈവെയര്‍ സ്ഥാപിക്കാന്‍ ഹാക്കര്‍ക്ക് സാധിച്ചിരുന്നുവെന്നാണ റിപ്പോര്‍ട്ട് പറയുന്നത്.

പുത്തന്‍ ഫീച്ചറുമായി എത്തിയിരിക്കുകയാണ് വാട്സ്ആപ്പ്. ഉപയോക്താക്കള്‍ക്ക് വീഡിയോ, വോയിസ് കോളുകളില്‍ പങ്കുചേരുന്നതിന് വേണ്ടി ലിങ്കുകള്‍ ഉപയോഗപ്പെടുത്താവുന്ന സംവിധാനമാണ് കമ്ബനി വാഗ്ദാനം ചെയ്യുന്നത്. മാതൃസ്ഥാപനമായ മെറ്റയുടെ സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗാണ് ഇക്കാര്യം വ്യക്തമാക്കിയത്. വീഡിയോ കോണ്‍ഫറന്‍സിംഗ് ആപ്പുകള്‍ വാഗ്ദാനം ചെയ്യുന്ന ഫീച്ചറിന് സമാനമാണ് ഇത്.

ഒരു ലിങ്കില്‍ ടാപ്പ് ചെയ്ത് കോളുകളില്‍ ചേരാന്‍ ഉപയോക്താക്കളെ അനുവദിക്കുന്ന സംവിധാനമാണ് ഇത് . കോള്‍ ലിങ്കുകള്‍ എന്ന ഓപ്ഷനില്‍ ടാപ്പുചെയ്യുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് ഓഡിയോ ,വീഡിയോ കോളിനായി ഒരു ലിങ്ക് സൃഷ്ടിക്കാനാകും. ആപ്പിന്റെ ഏറ്റവും പുതിയ പതിപ്പിനൊപ്പമാണ് ഈ സംവിധാനം ലഭ്യമാവുക. ഈ ആഴ്ച മുതല്‍ ഫീച്ചര്‍ ഉപയോക്താക്കള്‍ക്ക് ലഭിച്ച് തുടങ്ങും.

ഉപയോക്താക്കള്‍ക്ക് സ്വയം ലിങ്ക് സൃഷ്ടിക്കാവുന്നതാണ്. അത് മറ്റുള്ളവര്‍ക്ക് പങ്കിടാനും സാധിക്കും. വാട്സ്ആപ്പിന്റെ പുതിയ പതിപ്പ് ഉള്ളവര്‍ക്ക് മാത്രമെ ഈ സംവിധാനം ഉപയോഗപ്പെടുത്താന്‍ സാധിക്കുകയുള്ളു എന്നും കമ്ബനി വ്യക്തമാക്കുന്നു. ഇതിന് പുറമെ 32 പേര്‍ക്ക് വരെ ഗ്രൂപ്പ് വീഡിയോ കോളുകളില്‍ പങ്കുചേരാന്‍ അവസരം ഒരുക്കുന്നതിനുള്ള പരീക്ഷണം കമ്ബനി നടത്തുകയാണ്. 487.5 ദശലക്ഷം ഉപയോക്താക്കളാണ് 2022 ജൂണ്‍ വരെ വാട്സ്ആപ്പില്‍ അംഗങ്ങളായിട്ടുള്ളത്.

ലോകത്തെവിടെയിരുന്നും സൈബര്‍ ഡോമിന്റെ ഓഫീസ് വെര്‍ച്വലായി സന്ദര്‍ശിക്കാനും ആശയ വിനിമയം നടത്താനും കേരള പോലീസിന് ഇനി സാധിക്കും. അവിറാം സ്റ്റുഡിയോയുമായി കൈകോര്‍ത്താണ് മെറ്റാവേഴ്‌സ് രംഗത്തേക്ക് കേരള പോലീസ് എത്തിയത്. ഇതോടെ, മെറ്റാവേഴ്‌സില്‍ സാന്നിധ്യം ഉറപ്പിച്ച രാജ്യത്തെ ആദ്യ പോലീസ് ഏജന്‍സിയെന്ന നേട്ടം ഇനി കേരള പോലീസിന് സ്വന്തം.

വെര്‍ച്വല്‍ റിയാലിറ്റിയില്‍ അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഇന്റര്‍നെറ്റ് സംവിധാനമാണ് മെറ്റാവേഴ്‌സ്. വെര്‍ച്വലായി സൃഷ്ടിക്കുന്ന ചുറ്റുപാടുകളിലൂടെ ആശയ വിനിമയം നടത്താന്‍ മെറ്റാവേഴ്‌സിലൂടെ സാധിക്കും. ഓണ്‍ലൈന്‍ രംഗത്ത് നമ്മുടെ ദിവസേനയുള്ള കാര്യങ്ങള്‍ ഭാവിയില്‍ മെറ്റാവേഴ്‌സ് വഴി നടപ്പാക്കുമെന്നാണ് പ്രതീക്ഷ.