ഇനി ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും വാട്‌സ്ആപ്പ് വഴി പരിശോധിക്കാം

ട്രെയിന്‍ യാത്രക്കാര്‍ക്കായി IRCTC അടുത്തിടെ പുറത്തിറക്കിയ സേവനത്തിന്റെ സഹായത്തോടെ, വീട്ടിലിരുന്ന് നിങ്ങള്‍ക്ക് ലൈവ് ട്രെയിന്‍ സ്റ്റാറ്റസും പിഎന്‍ആര്‍ സ്റ്റാറ്റസും എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. ഇതിനായി റെയില്‍വേ വെബ്സൈറ്റ് പോലും തുറക്കേണ്ടി വരില്ല എന്നതാണ് വസ്തുത. IRCTC-യുടെ ഈ പുതിയ സേവനത്തിലൂടെ നിങ്ങള്‍ക്ക് വാട്ട്‌സ്ആപ്പ് വഴി PNR, ലൈവ് ട്രെയിന്‍ സ്റ്റാറ്റസ് എന്നിവ പരിശോധിക്കാന്‍ കഴിയും. ഐആര്‍സിടിസി വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് സേവനം ബുധനാഴ്ച ആരംഭിച്ചു. അതിന്റെ സഹായത്തോടെ, മിനിറ്റുകള്‍ക്കുള്ളില്‍ നിങ്ങള്‍ക്ക് എല്ലാം എളുപ്പത്തില്‍ പരിശോധിക്കാന്‍ കഴിയും. കൂടാതെ യാത്രയ്ക്കിടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യാനുള്ള സൗകര്യവും ഐആര്‍സിടിസി ആരംഭിച്ചിട്ടുണ്ട്. സൂപ്പ് എന്ന IRCTC ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിലൂടെ നിങ്ങള്‍ക്ക് ഇത് ചെയ്യാന്‍ കഴിയും. ഇതുവഴി നിങ്ങള്‍ക്ക് ഇഷ്ടമുള്ള ഭക്ഷണം നിങ്ങളുടെ ട്രെയിന്‍ സീറ്റില്‍ ലഭിക്കും.

പുതിയ സേവനം എങ്ങനെ ഉപയോഗിക്കാം?

IRCTC വാട്ട്‌സ്ആപ്പ് ചാറ്റ്ബോട്ട് പ്രയോജനപ്പെടുത്തുന്നതിന്, ചെയ്യേണ്ട കാര്യങ്ങള്‍ ഇനി പറയുന്നു…

ആദ്യം നിങ്ങളുടെ ഫോണില്‍ Railofy യുടെ WhatsApp ചാറ്റ്ബോട്ട് നമ്ബര്‍ +91-9881193322 സേവ് ചെയ്യുക

അതിനുശേഷം whatsapp അപ്ഡേറ്റ് ചെയ്ത് കോണ്‍ടാക്റ്റ് ലിസ്റ്റ് അപ്ഡേറ്റ് ചെയ്യുക

Railofay-യുടെ ചാറ്റ് വിന്‍ഡോയിലേക്ക് പോയി നിങ്ങളുടെ 10 അക്ക PNR നമ്ബര്‍ അയയ്ക്കുക

നിങ്ങള്‍ക്ക് തത്സമയ അലേര്‍ട്ടുകളും ട്രെയിന്‍ വിശദാംശങ്ങളും തത്സമയ അപ്‌ഡേറ്റുകളും ലഭിക്കും.