Technology (Page 58)

ഡല്‍ഹി: മോസില്ല ഫയര്‍ഫോക്‌സ് ബ്രൗസര്‍ ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാരും കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും രംഗത്ത്.

മൊബൈല്‍, ലാപ്‌ടോപ്പ് ഉപയോക്താക്കളെ അപകടത്തിലാക്കുന്ന മോസില്ല ഫയര്‍ഫോക്‌സില്‍ നിരവധി പിഴവുകള്‍ സര്‍ക്കാര്‍ കണ്ടെത്തിയിട്ടുണ്ട്. ഇത് ഹാക്കിംഗിലേക്ക് നയിച്ചേക്കാമെന്നും സര്‍ക്കാര്‍ പറയുന്നു. ഫയര്‍ഫോക്‌സ് ഉപയോക്താക്കള്‍ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമിന്റെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് അവരുടെ ബ്രൗസര്‍ പതിപ്പ് 102.3-ലേക്ക് അപ്‌ഡേറ്റ് ചെയ്യണം. സൈബര്‍ ആക്രമണ ഭീഷണികള്‍ കൈകാര്യം ചെയ്യുന്ന നോഡല്‍ ഏജന്‍സിയായ കമ്ബ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമാണ് ഈ നിര്‍ദേശം നല്‍കിയത്.

ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലെ തെറ്റായ വിവരങ്ങള്‍ സംബന്ധിച്ച പഠനാവശ്യത്തിനായി കൂടുതല്‍ ഡാറ്റ നല്‍കാനൊരുങ്ങി ട്വിറ്റര്‍. സോഷ്യല്‍ പ്ലാറ്റ്ഫോമുകളിലെ തെറ്റായ ഉള്ളടക്കത്തെ കുറിച്ച് ഗവേഷകര്‍ വര്‍ഷങ്ങളായി പഠിക്കുന്നുണ്ട്. എന്നാല്‍ സോഷ്യല്‍ മീഡിയ കമ്ബനികളില്‍ നിന്ന് നേരിട്ട് പഠനങ്ങള്‍ നടത്താതെയാണ് അവര്‍ അത് ചെയ്തുകൊണ്ടിരുന്നത്. റിപ്പോര്‍ട്ടര്‍മാരുമായുള്ള ഒരു ബ്രീഫിംഗിലാണ് തെറ്റായ വിവരങ്ങള്‍ക്കെതിരെയുള്ള പ്രവര്‍ത്തനത്തെ കുറിച്ചറിയാന്‍ കൂടുതല്‍ ഡാറ്റകള്‍ സഹായിക്കുമെന്ന് ട്വിറ്റര്‍ പറഞ്ഞത്. ട്വിറ്ററിലെ വിവരങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി വിദേശ ഗവണ്‍മെന്റുകളുടെ പിന്തുണയുള്ള ഏകോപിത ശ്രമങ്ങളെ കുറിച്ച് ട്വിറ്റര്‍ ഇതിനകം തന്നെ ഗവേഷകരുമായി പങ്കുവെച്ചു.

തെറ്റിദ്ധരിപ്പിക്കാന്‍ സാധ്യതയുള്ളതായി ലേബല്‍ ചെയ്ത ട്വീറ്റുകള്‍ പോലുള്ളവയുടെ വിവരങ്ങള്‍ പങ്കിടാന്‍ ഇപ്പോള്‍ പദ്ധതിയിടുന്നതായും കമ്ബനി അറിയിച്ചു. ഉപയോക്താക്കള്‍ ഫോളോ ചെയ്യാത്ത അക്കൗണ്ടുകളില്‍ നിന്നുള്ള പോസ്റ്റുകള്‍ എങ്ങനെ റെക്കമന്‍ഡ് ചെയ്യപ്പെടുന്നുവെന്ന് ഈ ആഴ്ച ആദ്യം ട്വിറ്റര്‍ പ്രഖ്യാപിച്ചിരുന്നു.

ദശലക്ഷക്കണക്കിന് ആളുകള്‍ ദിവസവും ട്വിറ്ററില്‍ സൈന്‍ അപ്പ് ചെയ്യുന്നതിനാല്‍, എല്ലാവര്‍ക്കും താല്‍പ്പര്യമുള്ള അക്കൗണ്ടുകളുമായും വിഷയങ്ങളുമായും കണക്റ്റുചെയ്യുന്നത് എളുപ്പമായിരിക്കുമെന്നും’ ട്വിറ്റര്‍ ഒരു ബ്ലോഗ് പോസ്റ്റില്‍ പറഞ്ഞു.ഡവലപ്പ്‌മെന്റിന്റെ ഭാഗമായി ഉപയോക്താക്കള്‍ക്ക് അവരുടെ ടൈംലൈനുകളില്‍ കാണാന്‍ ആഗ്രഹമില്ലാത്ത, എന്നാല്‍ റെക്കമന്‍ഡ് ചെയ്യുന്ന ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ഉപയോഗിക്കാവുന്ന ‘X’ ടൂളും ട്വിറ്റര്‍ പരീക്ഷിക്കുന്നുണ്ട്.

യുകെ: കുട്ടികളുടെ സ്വകാര്യത സംരക്ഷിക്കുന്നതില്‍ പരാജയപ്പെട്ടതിനാല്‍ യുകെയുടെ ഡാറ്റാ പരിരക്ഷാ നിയമം ലംഘിച്ചുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ടിക് ടോക്കിന് യുകെ 27 ദശലക്ഷം പൗണ്ട് (28.91 ദശലക്ഷം ഡോളര്‍) പിഴ ചുമത്തും.

ടിക് ടോക്കിനും ടിക് ടോക്ക് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജീസ് യുകെ ലിമിറ്റഡിനും ഇന്‍ഫര്‍മേഷന്‍ കമ്മീഷണറുടെ ഓഫീസ് നോട്ടീസ് നല്‍കി.

ക്രിയേറ്റര്‍മാര്‍ക്ക് നീണ്ട വീഡിയോകളില്‍ ലൈസന്‍സുള്ള ഗാനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാവുന്ന ഫീച്ചറുമായി യൂട്യൂബ്.

മിതമായ നിരക്കില്‍ ഗുണനിലവാരമുള്ള സംഗീത ലൈസന്‍സുകള്‍ വാങ്ങുകയും അവ ഉള്‍പ്പെടുന്ന വീഡിയോകളില്‍ നിന്ന് ക്രിയേറ്റര്‍മാര്‍ക്ക് വരുമാനം നേടുകയും ചെയ്യാം. ഈ പാട്ടുകള്‍ ഉപയോഗിക്കുന്ന വീഡിയോകള്‍ക്ക് ഗാനം ഉപയോഗിക്കാത്ത വീഡിയോകളുടെ അതേ വരുമാനം നേടാന്‍ കഴിയും.

ഇതിനായി ക്രിയേറ്റര്‍ മ്യൂസിക് എന്ന പുതിയ സംവിധാനമാണ് കൊണ്ടുവരിക. ഇതില്‍ നിന്ന് ഇഷ്ടമുള്ള പാട്ടുകള്‍ തിരഞ്ഞെടുക്കാം.

എവിടെയെങ്കിലും ഫ്രീ വൈ-ഫൈ നെറ്റ്വര്‍ക്ക് ഉണ്ടെന്ന് കേട്ടാല്‍ മൊബൈല്‍ ഡാറ്റ ലാഭിക്കാനായി ചാടി വീഴാത്തവര്‍ ചുരുക്കമായിരിക്കും. ചിലര്‍ പ്രൈവറ്റ് വൈ-ഫൈ നെറ്റ്വര്‍ക്കുകളില്‍ കയറിക്കൂടാനായി വെറുതേ പാസ്വേഡുകള്‍ അടിച്ച് ഭാഗ്യം പരീക്ഷിക്കാറുമുണ്ട്. അത്തരത്തില്‍ ഫ്രീ വൈ-ഫൈ നെറ്റ്വര്‍ക്ക് മറ്റുള്ളവര്‍ക്കായി ഒരുക്കി നല്‍കിയ ഒരാള്‍ പറ്റിച്ച പണിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ടിക്ക് ടോക്കിലും പിന്നീട് ട്വിറ്ററിലും ‘ലോകത്ത് ഇപ്പോഴും നല്ലവരായ മനുഷ്യരുള്ളതിന് ദൈവത്തിന് നന്ദി’ എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ ഫ്രീ വൈ-ഫൈ നെറ്റ്വര്‍ക്ക് എന്ന് ഒരിടത്ത് പോസ്റ്റര്‍ പതിച്ചിരിക്കുന്നതായി കാണാം. പോസ്റ്ററിന് താഴെയായി തന്നെ നെറ്റ്വര്‍ക്കില്‍ ജോയിന്‍ ചെയ്യാനുള്ള പാസ്വേഡും കുറച്ച് പേപ്പര്‍ ചുരുളുകളായി ഒട്ടിച്ച് ചേര്‍ത്തിട്ടുണ്ട്. എന്നാല്‍, ഈ പാസ്വേഡ്, പോസ്റ്ററില്‍ നിന്ന് ഇളക്കിയെടുക്കുമ്‌ബോഴാണ് ശരിക്കുമുള്ള അമളി വെളിവാകുന്നത്. മീറ്ററുകള്‍ നീളം വരുന്ന പാസ്വേഡാണ് പോസ്റ്റര്‍ പതിച്ച വിരുതന്‍ തയ്യാറാക്കിയത്. എടുക്കാന്‍ ശ്രമിക്കുന്തോറും ചുരുള്‍ നിവര്‍ന്ന് നീളം കൂടി വരുന്ന തരത്തില്‍ അത് സമര്‍ഥമായി തന്നെ പോസ്റ്ററിന് താഴെ ഉള്‍പ്പെടുത്തുകയായിരുന്നു.

ക്രിയേറ്റീവ് ടൂളുകള്‍ ഉപയോഗിച്ച് ഫോട്ടോ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറുമായി ഗൂഗിള്‍ ഫോട്ടോസ്. 2019 ല്‍ പുറത്തിറക്കിയ ഗൂഗിള്‍ ഫോട്ടോസ് അപ്ലിക്കേഷനില്‍ ഇതിനോടകം തന്നെ നിരവധി അപ്‌ഡേറ്റുകള്‍ ഗൂഗിള്‍ അവതരിപ്പിച്ചിട്ടുണ്ട്. അതേസമയം, ഗൂഗിള്‍ വണ്‍ വരിക്കാര്‍, പിക്‌സല്‍ ഫോണ്‍ ഉപയോക്താക്കള്‍ എന്നിവര്‍ക്ക് കൊളാഷുകള്‍ നിര്‍മ്മിക്കുമ്‌ബോള്‍ തന്നെ അതിന്റെയുള്ളില്‍ പോര്‍ട്രെറ്റ് ലൈറ്റ് അല്ലെങ്കില്‍ എച്ച്ഡിആര്‍ പോലെയുള്ള അധിക എഡിറ്റിംഗ് ഫീച്ചര്‍ ഉപയോഗിക്കാന്‍ സാധിക്കും.

എഡിറ്റിംഗ് ഫീച്ചറുകള്‍ക്ക് പുറമേ, ബ്രാന്‍ഡ്- ന്യൂ സിനിമാറ്റിക് വിഷ്വല്‍ ഇഫക്ട്‌സ്, മ്യൂസിക്കല്‍ സപ്പോര്‍ട്ട് ഉള്ള മെമ്മറി ഫീച്ചര്‍ എന്നിവര്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിലവില്‍, മെമ്മറി ഫീച്ചറിന് 3.5 ദശലക്ഷത്തിലധികം വ്യൂവേഴ്‌സാണ് ഉള്ളത്. കൂടാതെ, മെമ്മറി ഫീച്ചറിന്റെ അപ്‌ഡേറ്റ് ചെയ്ത പതിപ്പില്‍ ഇന്‍സ്ട്രുമെന്റല്‍ മ്യൂസിക് അവതരിപ്പിക്കാന്‍ പദ്ധതിയുണ്ടെന്നും ഗൂഗിള്‍ അറിയിച്ചിട്ടുണ്ട്. ഗൂഗിള്‍ ഫോട്ടോസ് മെമ്മറികള്‍ക്ക് മെഷീന്‍ ലേണിംഗിന്റെ സഹായത്തോടെ സ്‌നിപ്പെറ്റുകള്‍ തിരഞ്ഞെടുക്കാനും, ട്രിം ചെയ്യാനും സാധിക്കും.

മൂണ്‍ലൈറ്റിംഗ് അഥവാ ഒരേ സമയം ഇരുകമ്ബനികളില്‍ ജോലി ചെയ്യുന്ന ഇരട്ടത്തൊഴില്‍ സമ്ബ്രദായം അനുവദിക്കില്ലെന്ന് ജീവനക്കാര്‍ക്ക് വിപ്രോ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍, മുന്നറിയിപ്പ് അവഗണിച്ച ജീവനക്കാര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഇരട്ടത്തൊഴില്‍ ചെയ്തതിന് മുന്നൂറോളം ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ടെന്ന് വിപ്രോ ചെയര്‍മാന്‍ റിഷാദ് പ്രേംജി അറിയിച്ചിട്ടുണ്ട്.

ഇരട്ടത്തൊഴില്‍ കമ്ബനിയുടെ ചട്ടങ്ങള്‍ക്ക് വിപരീതമാണെന്ന് ഇതിനോടകം വിപ്രോ ജീവനക്കാരെ അറിയിച്ചിരുന്നു. ഒരുമാസത്തോളം ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചതിനുശേഷമാണ് ഇരട്ടത്തൊഴില്‍ ചെയ്യുന്നവരെ കണ്ടെത്തുകയും ജോലിയില്‍ നിന്ന് പിരിച്ചുവിടുകയും ചെയ്തിട്ടുള്ളത്. ഒരേ സമയം ഇരുകമ്ബനികളില്‍ ജോലി ചെയ്യുമ്‌ബോള്‍ ഡാറ്റ ചോര്‍ച്ച, സുരക്ഷാ വീഴ്ച തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. ഈ സാഹചര്യം മുന്‍നിര്‍ത്തിയാണ് വിപ്രോയുടെ നീക്കം.

വിപ്രോയ്ക്ക് പുറമേ, ഇന്‍ഫോസിസും ജീവനക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. മൂണ്‍ലൈറ്റിംഗ് അനുവദനീയമല്ല എന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ആഴ്ചയാണ് ജീവനക്കാര്‍ക്ക് ഇന്‍ഫോസിസ് ഇമെയില്‍ മുഖാന്തരം മുന്നറിയിപ്പ് നല്‍കിയത്.

ന്യൂയോര്‍ക്ക്: ടെലഗ്രാമിലെ പല ഫീച്ചേര്‍സും കുഴപ്പം പിടിച്ചതാണെന്നാണ് പുതിയ റിപ്പോര്‍ട്ട്. പുതിയ സിനിമകള്‍ നിയമവിരുദ്ധമായി ഷെയര്‍ ചെയ്യുന്ന പൈറസി ഗ്രൂപ്പുകളും, അഡള്‍ട്ട് ഗ്രൂപ്പുകളും, പോണോഗ്രഫി ഗ്രൂപ്പുകളും ടെലഗ്രാമില്‍ ഉണ്ട്. ഇത് കണ്ട് പിടിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ആമസോണ്‍ പ്രൈമിലും, ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും നെറ്റ്ഫ്‌ളിക്‌സിലുമെല്ലാം റിലീസ് ചെയ്യുന്ന സിനിമകളും സീരീസുകളുമെല്ലാം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എച്ച്ഡി പ്രിന്റുകളായി ഗ്രൂപ്പുകളിലെത്തും. പൈറസി ഗ്രൂപ്പുകള്‍ റീമൂവ് ചെയ്താലും ബാക്ക് അപ്പ് ഗ്രൂപ്പുകള്‍ ആക്ടീവ് ആയിരിക്കും. ഇതൊക്കെ ഡൗണ്‍ലോഡ് ചെയ്യാനും ഗ്രൂപ്പുകളില്‍ മെമ്ബര്‍ ആകണമെന്ന നിര്‍ബന്ധവും ഇല്ല.

വീഡിയോകളും ചിത്രങ്ങളും നീക്കം ചെയ്യുന്ന ഇത്തരം പ്ലാറ്റ്ഫോമുകളില്‍ അശ്ലീല സംഭാഷണങ്ങള്‍ക്കും ചൈല്‍ഡ് പോണോഗ്രഫിയും ലൈംഗിക പീഡന വിഷയങ്ങളും തടയാനുള്ള സംവിധാനങ്ങള്‍ ഇല്ല. അശ്ലീല വീഡിയോകള്‍ ടെലഗ്രാമിലൂടെ പ്രചരിക്കപ്പെടുന്നുമുണ്ട്. ചൈല്‍ഡ് പോണോഗ്രഫി വീഡിയോകള്‍ നേരിട്ട് വരുന്നതിന് നിയന്ത്രണമുണ്ട്. പക്ഷേ അതിനുള്ള മാര്‍ഗവും ഇതിന് പിന്നിലുള്ളവര്‍ക്ക് അറിയാം. ടെലഗ്രാമിലെ സ്വകാര്യത ഫീച്ചറുകള്‍ ദുരുപയോഗം ചെയ്ത് അതിവേഗം ഈ ഗ്രൂപ്പുകളില്‍ നിന്ന് പിന്‍വലിയാനും രണ്ട് വ്യക്തികള്‍ തമ്മിലുള്ള ചാറ്റുകള്‍ ഇരുകക്ഷികള്‍ക്കും കാണാനാവാത്ത വിധം നീക്കം ചെയ്യാനും സാധിക്കുന്ന സൗകര്യങ്ങള്‍ ടെലഗ്രാമിലുള്ളത് ടെലഗ്രാമിലെ ഇടപെടല്‍ ഒറ്റനോട്ടത്തില്‍ മറ്റാരും അറിയാതിരിക്കാനുള്ള എളുപ്പവഴിയാവുകയാണ്.

ഫോണ്‍ നമ്ബര്‍ മറ്റുള്ളവരില്‍ നിന്ന് മറച്ചുവെക്കാനും യൂസര്‍ ഐഡി മാറ്റാനുമുള്ള സൗകര്യം ഉപഭോക്താവിന് മറ്റ് ഉപഭോക്താക്കളില്‍ നിന്ന് സ്വകാര്യത നല്‍കുകയും ചെയ്യുന്നത് ടെലഗ്രാം വഴിയുള്ള ഇടപെടലുകള്‍ക്ക് പ്രോത്സാഹനമാകുന്നുണ്ട്. ക്ലൗഡ് സ്റ്റോറേജ് സേവനങ്ങളാണ് ഇവരുടെ ആയുധം. ഇത്തരം ഉള്ളടക്കങ്ങള്‍ അപ് ലോഡ് ചെയ്ത് ആ ഫോള്‍ഡറിന്റേയോ ഫയലിന്റേയോ ലിങ്കുകള്‍ ടെലഗ്രാം വഴിയും വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴിയും ഷെയര്‍ ചെയ്യപ്പെടും. ഇത് വിറ്റ് കാശാക്കുന്നവരും കുറവല്ല എന്നാണ് സൂചന. മാല്‍വെയര്‍ ഉള്‍പ്പെടെയുള്ള ഈ ലിങ്കുകള്‍ മറിച്ചുവില്‍ക്കുന്നവരുമുണ്ട്.

2.5 ദശലക്ഷം യുഎസ് ഡോളര്‍ ഒരു ഹാക്കറുടെ അക്കൗണ്ടിലേക്ക് അബദ്ധത്തില്‍ നിക്ഷേപിച്ച് ഗൂഗിള്‍. സാം കറി എന്ന ഹാക്കര്‍ക്കാണ് ഏകദേശം 2 കോടി ലഭിച്ചത്. ഹാക്കര്‍ തന്നെയാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.

കഴിഞ്ഞ മാസമാണ് ഇങ്ങനൊരു അബദ്ധം ഗൂഗിളിന് സംഭവിച്ചത്. തനിക്ക് ഇത്രയധികം പ്രതിഫലം നല്‍കിയത് എന്തുകൊണ്ടാണെന്ന് ഹാക്കര്‍ക്ക് അറിയില്ല എന്നതാണ് കൗതുകകരമായ വസ്തുത.

സാം കറി ഗൂഗിളുമായി ബന്ധപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്ന് പോലും അന്വേഷിച്ചു. എന്നാല്‍ പണം വീണ്ടെടുക്കാന്‍ ഗൂഗിള്‍ ശ്രമിച്ചില്ല എന്നതാണ് മറ്റൊരു കാര്യം. ഇയാള്‍ പോസ്റ്റ് ചെയ്ത സ്‌ക്രീന്‍ഷോട്ട് പരിശോധിച്ചാല്‍ ഓഗസ്റ്റില്‍ ഗൂഗിള്‍ 250,000 ഡോളര്‍ ഏകദേശം 2 കോടി രൂപ) നല്‍കിയതായി കാണാം. കൂടാതെ Google-നെ ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ? എന്നും ഇത് തിരികെ വേണ്ടെങ്കില്‍ കുഴപ്പമില്ലെന്നും സാം കറി ട്വീറ്റ് ചെയ്തു. മാനുഷിക പിഴവാണ് കാരണമെന്ന് ഗൂഗിള്‍ സമ്മതിച്ചതായി എന്‍പിആര്‍ സ്റ്റോറി പറയുന്നു.

വാട്‌സ്ആപ്പിലെ പുതിയ അപ്‌ഡേറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കണമെങ്കില്‍ പുതിയ ആന്‍ഡ്രോയിഡ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോര്‍ട്ട് ആവശ്യമാണ് .അല്ലെങ്കില്‍ പുതിയ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തിന്റെ സപ്പോര്‍ട്ട് ആവശ്യമാണ്.

എന്നാല്‍, ഇത്തരത്തില്‍ അപ്‌ഡേറ്റ് ആകാത്ത പഴയ ആന്‍ഡ്രോയിഡ് കൂടാതെ ഐ ഓ എസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ വാട്‌സ്ആപ്പ് സേവനങ്ങള്‍ പതുക്കെ നിര്‍ത്തലാക്കി കൊണ്ടിരിക്കുകയാണ്. ഇപ്പോള്‍ ഇതാ ഇവിടെ കൊടുത്തിരിക്കുന്ന വാട്‌സ്ആപ്പ് ഐ ഓ എസ് കൂടാതെ ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ നിന്നും വാട്‌സ്ആപ്പ് പിന്‍വലിക്കുന്നു. ഒക്ടോബര്‍ അവസാനത്തോടെ ആപ്പിളിന്റെ ഐ ഓ എസ് 10 കൂടാതെ ഐ ഓ എസ് 11 എന്നി ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണുകളില്‍ നിന്നും വാട്‌സ്ആപ്പ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നു.

പഴയ ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട് ഫോണുകള്‍ പുതിയ ഐ ഓ എസ് 12 അല്ലെങ്കില്‍ പുതിയ ഓപ്പറേറ്റിങ് സിസ്റ്റത്തിലേക്ക് അപ്‌ഡേറ്റ് ചെയ്യണം. എന്നാല്‍, മാത്രമേ വാട്‌സ്ആപ്പ് സേവനങ്ങള്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കുകയുള്ളു. ആപ്പിളിന്റെ ഐഫോണ്‍ 5 കൂടാതെ ആപ്പിളിന്റെ ഐഫോണ്‍ 5 എസ് എന്നി ഫോണുകളില്‍ ആണ് ഇത് ബാധിക്കുന്നത്.