Technology (Page 56)

വാട്‌സ്ആപ്പ് മെസേജ് റിയാക്ഷനുകള്‍ക്ക് പിന്നാലെ സ്റ്റാറ്റസുകള്‍ക്ക് റിയാക്ഷന്‍ ഇമോജികള്‍ അയക്കാനുള്ള ഓപ്ഷനാണ് ആന്‍ഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്കായി കമ്പനി കൊണ്ടുവന്നിരിക്കുന്നത്.

അതേസമയം, നിലവില്‍ തിരഞ്ഞെടുക്കാന്‍ എട്ട് ഇമോജി ഓപ്ഷനുകള്‍ മാത്രമാണുള്ളത്. എന്നാല്‍, മെസ്സേജ് റിയാക്ഷനില്‍ നിലവിലുള്ളത് പോലെ, ഭാവിയില്‍ ഇഷ്ടമുള്ള ഇമോജികള്‍ അയക്കാനുള്ള ഫീച്ചര്‍ കൂടി സ്റ്റാറ്റസ് റിയാക്ഷനിലേക്ക് എത്തിയേക്കാം. ഫീച്ചര്‍ ഇപ്പോള്‍ യൂസര്‍മാര്‍ക്ക് ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

ഇതിനു പുറമെ ‘കോള്‍ ലിങ്ക്‌സ്’ എന്ന ഫീച്ചറും വാട്ട്സ്ആപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഗൂഗിള്‍ മീറ്റിലും സൂമിലും ചെയ്യുന്നത് പോലെ ഗ്രൂപ്പ് കോളുകളിലേക്കുള്ള ലിങ്കുകള്‍ സൃഷ്ടിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കുന്നതാണ് ഈ സവിശേഷത. അതുവഴി ആളുകള്‍ക്ക് എളുപ്പത്തില്‍ ഗ്രൂപ്പ് കോളുകളില്‍ ചേരാനാകും.

പുത്തന്‍ അപ്‌ഡേഷനുമായാണ് ഗൂഗിള്‍ എത്തിയിരിക്കുന്നത്. അവ എന്താണെന്ന് നോക്കാം.

ഏറ്റവും പുതിയ അപ്‌ഡേറ്റ് പ്രകാരം, വിശ്വസനീയമായ ഉറവിടങ്ങളില്‍ നിന്നുള്ള വിവരങ്ങളും, പരസ്യങ്ങളും വേര്‍തിരിച്ചറിയാന്‍ സഹായിക്കുന്ന ഫീച്ചറാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഗൂഗിള്‍ സെര്‍ച്ച് റിസള്‍ട്ടുകളില്‍ ‘ad’ എന്ന ലേബലിനു പകരം ‘sponsored’ എന്ന ടാഗാണ് നല്‍കുക. ഇതില്‍ നിന്നും റിസള്‍ട്ടുകളെ എളുപ്പം തിരിച്ചറിയാന്‍ കഴിയും.

നിലവില്‍, ഈ അപ്‌ഡേഷന്‍ മൊബൈലിലെ ഗൂഗിള്‍ സെര്‍ച്ച് പേജിലാണ് ഉള്‍ക്കൊള്ളിച്ചിട്ടുള്ളത്. ഉടന്‍ തന്നെ ഡെസ്‌ക്ടോപ്പ് പതിപ്പുകളില്‍ ഈ അപ്‌ഡേറ്റ് പരീക്ഷിക്കും.

നയങ്ങള്‍ പാലിക്കാതെ പ്ലേ സ്റ്റോറില്‍ കമ്ബനിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് ക്രമീകരണങ്ങള്‍ നടത്തിയതിന് ഗൂഗിളിന് വീണ്ടും വന്‍ തുക പിഴയിട്ട് കോമ്ബറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ. 936.44 കോടി രൂപയാണ് പിഴയിട്ടത്. വിപണിയിലെ ആധിപത്യം ദുരുപയോഗം ചെയ്തതുമായി ബന്ധപ്പെട്ടാണ് നടപടി. ഇക്കാര്യങ്ങളില്‍ മാറ്റങ്ങള്‍ വരുത്താനും സിസിഐ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഒരാഴ്ചയ്ക്കിടെയിലെ രണ്ടാമത്തെ നടപടിയാണിത്. കഴിഞ്ഞ ആഴ്ച ആന്‍ഡ്രോയ്ഡ് അധിഷ്ടിതമായ ഫോണുകളെ വാണിജ്യ താല്‍പര്യമനുസരിച്ച് ദുരുപയോഗം ചെയ്തത് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പിഴ ചുമത്തിയത്. 1,337.76 കോടി രൂപയായിരുന്നു പിഴയായി ചുമത്തിയത്.

അന്ന് ഗൂഗിള്‍ സെര്‍ച്ച് ഉപയോഗിക്കാന്‍ കഴിയുന്ന തരത്തില്‍ മൊബൈല്‍ ഫോണ്‍ നിര്‍മിക്കുന്ന കമ്ബനികള്‍ക്ക് ഇളവുകള്‍ നല്‍കരുതെന്നും സിസിഐ നിര്‍ദേശം നല്‍കിയിരുന്നു.ഗൂഗിളിന്റെ ക്രമകേടുകള്‍ സംബന്ധിച്ച് 2019-ലാണ് സിസിഐയ്ക്ക് പരാതി ലഭിക്കുന്നത്. ആന്‍ഡ്രോയ്ഡ് ഫോണുകളുടെ നിര്‍മാണ വേളയില്‍ തന്നെ തങ്ങളുടെ സെര്‍ച്ച് എന്‍ജിന്‍ ഡീഫോള്‍ട്ട് ആക്കാന്‍ ഗൂഗിള്‍ പ്രേരിപ്പിക്കുന്നു എന്നായിരുന്നു പരാതി. ലൈസന്‍സിംഗ് വ്യവസ്ഥയിലെ ഏകാധിപത്യവും സ്വന്തം ആപ്പുകള്‍ക്കും സേവനങ്ങള്‍ക്കും കൂടുതല്‍ പ്രാമുഖ്യം നല്‍കിയതുമാണ് പിഴ ചുമത്താന്‍ കാരണമായത്.

സാന്‍ഫ്രാന്‍സിസ്‌കോ: എഡിറ്റിംഗ് ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഇതു സംബന്ധിച്ച ചില സ്‌ക്രീന്‍ ഷോട്ടുകള്‍ വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ പുറത്തുവിട്ടിട്ടുണ്ട്.

നിങ്ങള്‍ ഒരാള്‍ക്ക് ഒരു സന്ദേശം അയച്ചു കഴിഞ്ഞാല്‍ അതില്‍ വസ്തുതാപരമായ പിഴവോ, അല്ലെങ്കില്‍ അക്ഷരതെറ്റോ കടന്നുകൂടിയാല്‍ എന്ത് ചെയ്യും? ഇപ്പോഴത്തെ അവസ്ഥയില്‍ അത് ഡിലീറ്റ് ചെയ്യും. എന്നാല്‍, അത് അയച്ച സന്ദേശത്തില്‍ തന്നെ എഡിറ്റ് ചെയ്യാന്‍ സാധിക്കും. എന്നാല്‍ നിശ്ചിത സമയത്തേക്ക് മാത്രമേ ഇത്തരത്തില്‍ സന്ദേശം എഡിറ്റ് ചെയ്യാന്‍ സാധിക്കൂ. ഏറ്റവും പുതിയ വിവരം അനുസരിച്ച് ഇത് 15 മിനുട്ട് ആയിരിക്കും. മുന്‍പ് ഡിലീറ്റ് സന്ദേശത്തിന്റെ സമയം വര്‍ദ്ധിപ്പിച്ച പോലെ ഭാവിയില്‍ വാട്ട്‌സ്ആപ്പ് ഈ സമയം വര്‍ദ്ധിപ്പിച്ചേക്കാം.

വാട്ട്സ്ആപ്പ് ബീറ്റ 2.22.22.14 ഇത് ബീറ്റയില്‍ എത്തുമെന്നാണ് വാട്ട്‌സ്ആപ്പ് ബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നത്. എഡിറ്റ് ചെയ്തുകഴിഞ്ഞാല്‍, സന്ദേശം എപ്പോള്‍ അയച്ചുവെന്ന് കാണിക്കുന്ന ടൈംസ്റ്റാമ്ബിന് അരികില്‍ അത് മാറ്റിയതായി വ്യക്തമാക്കുന്ന ഒരു ലേബലോടെ ദൃശ്യമാകും. സന്ദേശം എഡിറ്റ് ചെയ്യുമ്‌ബോള്‍ അത് ലഭിച്ചയാള്‍ ഓഫ്ലൈനാണെങ്കില്‍ എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് അടക്കം ഈ ഫീച്ചറില്‍ ചില സംശയങ്ങള്‍ ഇപ്പോഴും നിലവിലുണ്ട്. ഇത്തരം എഡിറ്റ് ചെയ്ത സന്ദേശത്തിന് എഡിറ്റിംഗ് ഹിസ്റ്ററി ലഭിക്കുമോ എന്നതിലും വലിയ വ്യക്തത ഇതുവരെ ഉണ്ടായിട്ടില്ല.

നെറ്റ്വര്‍ക്ക് കണക്ഷന്‍ ഇല്ലെങ്കിലും യൂട്യൂബില്‍ വീഡിയോകള്‍ കാണാന്‍ സാധിക്കും. ഇതിനായി ഇഷ്ട വീഡിയോകള്‍ സേവ് ചെയ്ത് വച്ചാല്‍ മാത്രം മതിയാകും. ഫോണ്‍ എയിറോപ്ലെയിന്‍ മോഡിലാണെങ്കില്‍ പോലും വീഡിയോകള്‍ കാണാം എന്നതാണ് പ്രത്യേകത. എന്നാല്‍, പ്രീമിയം അംഗങ്ങള്‍ക്ക് മാത്രമായിരിക്കും ഈ സേവനം ലഭ്യമാവുക.

വീഡിയോകള്‍ സേവ് ചെയ്യാം

യൂട്യൂബ് ആപ്ലിക്കേഷന്‍ എടുത്തതിന് ശേഷം നിങ്ങള്‍ക്ക് സേവ് ചെയ്യേണ്ട വീഡിയോ തുറക്കുക. വീഡിയോയുടെ താഴെയായുള്ള മെനുവില്‍ നിന്ന് ഡൗണ്‍ലോഡ് വീഡിയോ എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ഇത് സെലക്ട് ചെയ്തതിന് ശേഷം ഏത് ക്വാളിറ്റിയിലുള്ള വീഡിയോയാണ് ഡൗണ്‍ലോഡ് ചെയ്യേണ്ടതെന്ന് നിങ്ങള്‍ക്ക് തീരുമാനിക്കാം. 144 പി മുതല്‍ 1080 പി വരെയുള്ള ക്വാളിറ്റിയില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ക്വാളിറ്റി തിരഞ്ഞെടുത്തതിന് ശേഷം ഡൗണ്‍ലോഡ് ബട്ടണില്‍ ക്ലിക്ക് ചെയ്യുക.

വീഡിയോകള്‍ ഓഫ്‌ലൈനിലും കാണാം

നെറ്റ്വര്‍ക്ക് കണക്ഷനില്ലാതെ യൂട്യൂബ് തുറക്കുമ്‌ബോള്‍ ആപ്ലിക്കേഷന്‍ ഓഫ്‌ലൈന്‍ മോഡിലായിരിക്കും. നിങ്ങള്‍ വീഡിയോകള്‍ സെര്‍ച്ച് ചെയ്യാന്‍ കഴിയാതെ വരുമ്‌ബോള്‍ സ്വാഭാവികമായി തന്നെ ഓഫ്‌ലൈന്‍ വീഡിയോകളിലേക്ക് എത്താന്‍ കഴിയും. ഓഫ്‌ലൈനില്‍ വീഡിയോകളില്‍ നിന്ന് നിങ്ങള്‍ക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുത്ത് കാണാന്‍ കഴിയും. ഓഫ്‌ലൈനായി സേവ് ചെയ്യാന്‍ കഴിയാത്ത വീഡിയോകളും യൂട്യൂബിലുണ്ട്. അത്തരം വീഡിയോകളുടെ താഴെ ഡൗണ്‍ലോഡ് ബട്ടണ്‍ ഉണ്ടായിരിക്കില്ല.

ബംഗളൂരു: ഒരു കമ്ബനിയില്‍ ജോലി ചെയ്യവേ മറ്റു കമ്ബനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനെതിരെ ഇന്‍ഫോസിസ് പ്രതികരിച്ചിരുന്നു. എന്നാല്‍, ഇപ്പോള്‍ ജീവനക്കാര്‍ക്ക് മറ്റ് കമ്ബനികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാമെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ഇന്‍ഫോസിസ്. പക്ഷേ ചില നിബന്ധനകളോടെ ആണെന്ന് മാത്രം. എച്ച് ആര്‍ മാനേജരുടെയോ ജനറല്‍ മാനേജരുടെയോ അനുമതിയോടു കൂടി മാത്രമേ ജീവനക്കാര്‍ക്ക് മറ്റു കമ്ബനികള്‍ക്ക് വേണ്ടി ജോലി ചെയ്യാന്‍ അനുവാദം ഉണ്ടാകുകയുള്ളൂ.

അതേസമയം, കമ്ബനിയുമായോ കമ്ബനിയുടെ ക്ലയന്റുകളുമായോ മത്സരിക്കാത്ത അല്ലെങ്കില്‍ താല്‍പ്പര്യ വൈരുദ്ധ്യം ഇല്ലാത്ത കമ്ബനികള്‍ക്ക് വേണ്ടി മാത്രമേ ജീവനക്കാര്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതി ഉണ്ടാവുകയുള്ളു. അതേസമയം ഇന്‍ഫോസിസ് ഇപ്പോഴും മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്നു എന്നും വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്തെ ആദ്യത്തെ പ്രധാന സോഫ്റ്റ്വെയര്‍ കമ്ബനിയായ ഇന്‍ഫോസിസ് എങ്ങനെ ബാഹ്യ ജോലികള്‍ ചെയ്യാമെന്നതിനെ കുറിച്ച് ജീവനക്കാര്‍ക്ക് മെയില്‍ അയച്ചിട്ടുണ്ട്.

മൂണ്‍ലൈറ്റിംഗിനെ എതിര്‍ക്കുന്ന ഇന്‍ഫോസിസ്, കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ മൂണ്‍ലൈറ്റിംഗ് ചെയ്തതിനെ തുടര്‍ന്ന് ജീവനക്കാരെ പിരിച്ചു വിട്ടിരുന്നു. മൂണ്‍ലൈറ്റിംഗിനെ പിന്തുണയ്ക്കുന്നില്ലെന്ന് ഇന്‍ഫോസിസ് സി ഇ ഒ സലീല്‍ പരേഖ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം, കമ്ബനിക്ക് പുറത്ത് അവസരങ്ങള്‍ വരുമ്‌ബോള്‍ നിബന്ധനകള്‍ പാലിച്ച് ജീവനക്കാര്‍ക്ക് അവരുടെ താല്പര്യത്തിന് അനുസരിച്ച് ജോലി ചെയ്യാം എന്ന് അദ്ദേഹം വ്യക്തമാക്കി.

ഇന്‍സ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് വ്യൂസും ലൈക്കുമെല്ലാം മറ്റുള്ളവരില്‍ നിന്ന് മറച്ചുവയ്ക്കാവുന്ന സവിശേഷത അടുത്തിടെ കമ്ബനി അവതരിപ്പിച്ചിരുന്നു. എങ്ങനെയെന്ന് പരിശോധിക്കാം.

മറ്റുള്ളവരുടെ പോസ്റ്റുകളിലെ ലൈക്കുകളും വ്യൂസും എങ്ങനെ മറച്ചുവെക്കാം?

ഇതിനായി നിങ്ങളുടെ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ തുറക്കുക. വലതുമൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്ത് സെറ്റിങ്‌സ് ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം പ്രൈവസിയില്‍ ക്ലിക്ക് ചെയ്യുക. പിന്നീട് പോസ്റ്റ്‌സ് തിരഞ്ഞെടുക്കുക. പിന്നീട് ഹൈഡ് ലൈക്ക് ആന്‍ഡ് വീഡിയോ കൗണ്ട്‌സ് എന്നൊരു ഓപ്ഷന്‍ കാണാന്‍ സാധിക്കും. അത് ഓണ്‍ ചെയ്താല്‍ മതി.

സ്വന്തം പോസ്റ്റുകളുടെ ലൈക്കുകളും വ്യൂസും എങ്ങനെ മറച്ചുവെക്കാം?

ഇതിനായി പോസ്റ്റ് ചെയ്യുന്നതിന് തൊട്ടു മുന്‍പ് അഡ്വാന്‍സ്ഡ് സെറ്റിങ്‌സ് എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക. ശേഷം ഹൈഡ് ലൈക്ക് ആന്‍ഡ് വ്യു കൗണ്ട്‌സ് ഓണ്‍ ദിസ് പോസ്റ്റ് എന്നതില്‍ ക്ലിക്ക് ചെയ്യുക. ഷെയര്‍ ചെയ്തുകഴിഞ്ഞ പോസ്റ്റിലെ ലൈക്കും വ്യൂസും മറച്ചുവയ്ക്കാന്‍ കഴിയും. പോസ്റ്റ് സെലക്ട് ചെയ്തതിന് ശേഷം വലതു മൂലയിലുള്ള മൂന്ന് ഡോട്ടുകളില്‍ ക്ലിക്ക് ചെയ്യുക. ഹൈഡ് ലൈക്ക് കൗണ്ട് എന്ന ഓപ്ഷനില്‍ ടിക്ക് ചെയ്യുക.

ആയിരത്തിലധികം വ്യക്തികളെ ഇനി ഒറ്റ ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താനാവുന്ന ഫീച്ചര്‍ വാട്സ്ആപ്പ് ഈയിടെ അവതരിപ്പിച്ചിരുന്നു. പുതിയ ഫീച്ചര്‍ ഈയാഴ്ചയില്‍ വരുന്ന അപ്ഡേഷനില്‍ തന്നെ ലഭിച്ചേക്കും. അപ്ഡേഷന്‍ വന്നു കഴിഞ്ഞാല്‍ 1,024 പേരെ വരെ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഉള്‍പ്പെടുത്താം.

അതേസമയം, ആകര്‍ഷകമായ മറ്റൊരു ഫീച്ചര്‍ സ്‌ക്രീന്‍ഷോട്ട് ബ്ലോക്കിംഗ് ആണ്. ഇതുപ്രകാരം ഒറ്റ തവണ മാത്രം കാണുന്ന രീതിയില്‍ അയക്കുന്ന view-once മെസേജുകള്‍ ഇനി സ്‌ക്രീന്‍ഷോട്ട് ചെയ്ത് സൂക്ഷിക്കാന്‍ കഴിയില്ല. ഇത്തരം മെസേജുകള്‍ സ്‌ക്രീന്‍ഷോട്ട് എടുക്കുന്നത് പൂര്‍ണമായും ബ്ലോക്ക് ചെയ്യുമെന്ന് വാട്സ്ആപ്പ് അറിയിക്കുന്നു. പ്രീമിയം സബ്സ്‌ക്രിപ്ഷന്‍ വരുമെന്നും സൂചനയുണ്ട്. എന്നാല്‍ വാട്സ്ആപ്പ് പ്രീമിയം എടുക്കാന്‍ എത്ര രൂപ ഈടാക്കുമെന്ന് വ്യക്തമല്ല. നിങ്ങളുടെ ലൊക്കേഷന്‍ എവിടെയാണെന്നതിനെ കേന്ദ്രീകരിച്ചായിരിക്കും സബ്സ്‌ക്രിപ്ഷന്‍ ചിലവെന്നാണ് പറയപ്പെടുന്നത്.

വാട്സ്ആപ്പില്‍ ഫോട്ടോകളും വീഡിയോകളും മറ്റ് രേഖകളുമെല്ലാം നാം ഡോക്യുമെന്റ് രൂപത്തിലാക്കി അയക്കാറുണ്ട്. പുതിയ ഫീച്ചര്‍ പ്രകാരം ഡോക്യുമെന്റ് അയക്കുമ്‌ബോള്‍ ക്യാപ്ഷന്‍ നല്‍കാനുള്ള ഓപ്ഷന്‍ വരുമെന്നാണ് വാട്സ്ആപ്പ് സൂചന നല്‍കുന്നത്.

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സംവിധാനം അവസാനിപ്പിക്കാനൊരുങ്ങി മെറ്റ. ഏപ്രില്‍ 2023 ഫേസ്ബുക്ക് ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ സപ്പോര്‍ട്ട് അവസാനിപ്പിക്കുമെന്ന് മെറ്റ അവരുടെ മീഡിയ പാര്‍ട്ണര്‍മാരെ അറിയിച്ചു കഴിഞ്ഞു. ഇന്‍സ്റ്റന്റ് ആര്‍ട്ടിക്കിള്‍ അവസാനിപ്പിക്കുന്നതോടെ ഒരു ആര്‍ട്ടിക്കിള്‍ ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫേസ്ബുക്കില്‍ ലോഡ് ആകുന്നതിന് പകരം അവ ഏത് സൈറ്റിന്റെ ലിങ്കാണോ ക്ലിക്ക് ചെയ്യുന്നത് അവരുടെ സൈറ്റിലേക്ക് റീഡയറക്ട് ചെയ്യും.

ഈയിടെയായി ന്യൂസ് സംബന്ധിയായ നിക്ഷേപങ്ങളില്‍ നിന്നും ഫേസ്ബുക്ക് മാതൃ കമ്ബനിയായ മെറ്റ പിന്നോട്ട് പോകുന്നുവെന്നാണ് റിപ്പോര്‍ട്ട്. കമ്ബനി ഈ വര്‍ഷം ആദ്യം ഫേസ്ബുക്കിന്റെ ന്യൂസ് ടാബും ബുള്ളറ്റിന്‍ ന്യൂസ് ലെറ്റര്‍ ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്തിരുന്നു. 2023 ന്റെ തുടക്കത്തില്‍ ബുള്ളറ്റിന്‍ പൂര്‍ണ്ണമായും അവസാനിപ്പിക്കാനാണ് ഫേസ്ബുക്ക് തീരുമാനം. നിലവില്‍ ലോകത്താകമാനമുള്ള ഫേസ്ബുക്ക് ഉപയോക്താക്കളില്‍ 3 ശതമാനം മാത്രമാണ് ഫേസ്ബുക്കിലെ ന്യൂസ് ലിങ്കുകളില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുന്നുള്ളൂവെന്നാണ് ഫേസ്ബുക്കിന്റെ കണക്ക്. അതിനാല്‍ തന്നെ ഒരു ബിസിനസ്സ് എന്ന നിലയില്‍ ഉപയോക്തൃ മുന്‍ഗണനയില്‍ പെടാത്ത കാര്യത്തിന് വേണ്ടി കൂടുതല്‍ നിക്ഷേപം നടത്തുന്നതില്‍ അര്‍ത്ഥമില്ലെന്നാണ് മെറ്റാ വക്താവ് എറിന്‍ മില്ലര്‍ പറയുന്നത്. ടിക്ടോക്ക് പോലുള്ള ചെറുവീഡിയോ ആപ്പുകള്‍ നടത്തുന്ന മുന്നേറ്റം മുന്നില്‍കണ്ട് അത്തരത്തിലുള്ള മാറ്റത്തിനാണ് ഫേസ്ബുക്ക് ഉദ്ദേശിക്കുന്നത് എന്ന് ഇതിലൂടെ വ്യക്തമാണ്.