വാട്‌സ്ആപ്പിലെ ‘ഡിലീറ്റഡ് മെസേജ്’ അറിയണോ?

വാട്‌സ്ആപ്പില്‍ നാം സ്ഥിരമായി പ്രയോഗിക്കാറുള്ള ഒന്നാണ് ഡിലീറ്റ് മെസേജ് എന്ന ഓപ്ഷന്‍. അയച്ച സന്ദേശം തെറ്റായെന്ന് തോന്നുമ്‌ബോഴോ അയക്കേണ്ടിയിരുന്നില്ല എന്ന് തോന്നുമ്‌ബോഴോ സ്വീകര്‍ത്താവ് മെസേജ് കാണരുതെന്ന് ചിന്തിക്കുമ്‌ബോഴോ ഒക്കെ ഉപയോഗിക്കാന്‍ കഴിയുന്ന ഓപ്ഷനാണിത്.

സന്ദേശം അയച്ച് രണ്ട് ദിവസം വരെ സ്വീകര്‍ത്താവിന് കാണാന്‍ കഴിയാത്ത വിധത്തില്‍ ഡിലീറ്റ് ചെയ്യാനുള്ള ഓപ്ഷനാണ് നിലവിലുള്ളത്. എന്നാല്‍ വാട്സാപ്പ് തുറക്കുന്ന സമയത്ത് മെസേജ് ഡിലീറ്റ് ചെയ്യപ്പെട്ടതായി കാണുമ്‌ബോള്‍ പലപ്പോഴും സ്വീകര്‍ത്താവിന് വല്ലാത്ത അസ്വസ്ഥത അനുഭവപ്പെടും. എന്തായിരിക്കും ഡിലീറ്റ് ചെയ്ത മെസേജ് എന്നറിയാനുള്ള ആകാംക്ഷയാണ് ഉണ്ടാകുക. ഡിലീറ്റ് ചെയ്ത മെസേജ് അറിയാന്‍ ഇതാ ഒരു മാര്‍ഗം..

ഇതിനായി മറ്റൊരു ആപ്ലിക്കേഷന്‍ ( തേര്‍ഡ് പാര്‍ട്ടി ആപ്പ് ) പ്ലേ സ്റ്റോറില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യേണ്ടതുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് Get Deleted Messages എന്ന ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക. ആപ്പ് ഉപയോഗിച്ച് തുടങ്ങാന്‍ ഫോണിലെ പല ഫീച്ചറുകളുടെയും പെര്‍മിഷന്‍ നല്‍കേണ്ടതായി വരും. പെര്‍മിഷന്‍ നല്‍കി കഴിഞ്ഞാല്‍ മറ്റൊരു വാട്സാപ്പ് പോലെ ഈ ആപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കും. നിങ്ങളുടെ യഥാര്‍ത്ഥ വാട്സാപ്പില്‍ ഡിലീറ്റ് ചെയ്ത മെസേജ് അറിയണമെങ്കില്‍ ഈ ആപ്പില്‍ വന്ന് നോക്കിയാല്‍ മതിയാകും. ഫോണിന്റെ Notification , Storage തുടങ്ങിയവ ഉപയോഗിക്കുന്നതിനാണ് ആപ്ലിക്കേഷന്‍ പെര്‍മിഷന്‍ ചോദിക്കുക. ഇത് enable ചെയ്താലുടന്‍ ആപ്പ് പ്രവര്‍ത്തനക്ഷമമാകും.