Sports (Page 108)

ഖത്തര്‍ ലോകകപ്പിന് മുമ്ബ് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മല്‍സരം ഉണ്ടാകില്ല. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താനാകില്ലെന്ന് അര്‍ജന്റീന ടീം സംഘാടകരെ അറിയിച്ചു. ഇതോടെ മല്‍സരം റദ്ദാക്കി. അറുപതിനായിരം പേരാണ് മല്‍സരം കാണാന്‍ ടിക്കറ്റ് എടുത്തത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുടങ്ങിയ അര്‍ജന്റീന-ബ്രസീല്‍ മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുടീമും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

2021 സെപ്തംബര്‍ 6- ന് അര്‍ജന്റീനയ്‌ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരം ഏഴ് മിനിറ്റ് മാത്രം കളിച്ചതിന് ശേഷം നിര്‍ത്തിവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളെചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇതിന് പിന്നില്‍.

അതേസമയം, ഖത്തര്‍ ലോകകപ്പ് ജേതാക്കള്‍ക്ക് വമ്ബന്‍ സമ്മാന തുക പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകര്‍. ലോകകപ്പ് നേടുന്ന ടീമിന് 319 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 227 കോടി രൂപ സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 205 കോടി രൂപയും നാലാമതെത്തുന്ന ടീമിന് 189 കോടി രൂപയുമാണ് സമ്മാനം. തീര്‍ന്നില്ല, ലോകകപ്പിലെ സമ്മാനപ്പെരുമഴ. അഞ്ച് മുതല്‍ എട്ട് സ്ഥാനങ്ങളില്‍, അതായത് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതമാണ് സമ്മാനം.

പീ ക്വാര്‍ട്ടറില്‍ തോല്‍ക്കുന്ന ടീമുകള്‍ക്കും വന്‍ സമ്മാനമാണ് ലഭിക്കുക. 98 കോടി രൂപ വീതമാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്കുമുണ്ട് ഭേദപ്പെട്ട സമ്മാന തുക 68 കോടി രൂപയാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക. 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കും മികച്ച കളിക്കാര്‍ക്കുമായി ലഭിക്കുക.

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ്
ഗ്രൂപ്പ് എ

  1. ഖത്തര്‍
  2. ഇക്വഡോര്‍
  3. സെനഗല്‍
  4. നെതര്‍ലന്‍ഡ്‌സ്

ഗ്രൂപ്പ് ബി

  1. ഇംഗ്ലണ്ട്
  2. ഇറാന്‍
  3. അമേരിക്ക
  4. യുക്രൈന്‍/ സ്‌കോട്‌ലന്‍ഡ് / വെയ്ല്‍സ്

ഗ്രൂപ്പ് സി

  1. അര്‍ജന്റീന
  2. സൗദി അറേബ്യ
  3. മെക്‌സിക്കോ
  4. പോളണ്ട്

ഗ്രൂപ്പ് ഡി

  1. ഫ്രാന്‍സ്
  2. യു.എ.ഇ, അല്ലെങ്കില്‍ ഓസ്‌ട്രേലിയ അല്ലെങ്കില്‍ പെറു
  3. ഡെന്മാര്‍ക്ക്
  4. ടുണീഷ്യ

ഗ്രൂപ്പ് ഇ

  1. സ്‌പെയിന്‍
  2. കോസ്റ്റ റീക്ക അല്ലെങ്കില്‍ ന്യൂസീലന്‍ഡ്
  3. ജര്‍മനി
  4. ജപ്പാന്‍

ഗ്രൂപ്പ് എഫ്

  1. ബെല്‍ജിയം
  2. കാനഡ
    3.മൊറോക്കോ
  3. ക്രൊയേഷ്യ

ഗ്രൂപ്പ് ജി

  1. ബ്രസീല്‍
  2. സെര്‍ബിയ
  3. സ്വിറ്റ്‌സര്‍ലന്‍ഡ്
  4. കാമറൂണ്‍

ഗ്രൂപ്പ് എച്ച്

  1. പോര്‍ച്ചുഗല്‍
  2. ഘാന
  3. യുറുഗ്വായ്
  4. ദക്ഷിണകൊറിയ

കൊളംബോ: ടി20 പരമ്ബരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ ആവേശം അവസാന പന്തുവരെ നീണ്ട പോരാട്ടത്തില്‍ ഓസ്‌ട്രേലിയയെ നാലു വിക്കറ്റിന് തകര്‍ത്ത് ശ്രീലങ്ക.ആദ്യം ബാറ്റ് ചെയ്ത് ഓസ്‌ട്രേലിയ ഉയര്‍ത്തിയ 176 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റു വീശിയ ലങ്കക്കായി അവസാന ഓവറുകളില്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും ചാമിക കരുണരത്‌നെയും പുറത്തെടുത്ത അത്ഭുത പ്രകടനമാണ് അവിശ്വസനീയ ജയം സമ്മാനിച്ചത്. സ്‌കോര്‍ ഓസ്‌ട്രേലിയ 20 ഓവറില്‍ 176-7, ശ്രീലങ്ക 19.5 ഓവറില്‍ 177-6. ലങ്ക ജയിച്ചെങ്കിലും ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ഓസ്‌ട്രേലിയ ടി20 പരമ്ബര 2-1ന് സ്വന്തമാക്കി.

നാല് വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്നോവറില്‍ 59 റണ്‍സായിരുന്നു ശ്രീലങ്കക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ക്യാപ്റ്റന്‍ ദാസുന്‍ ഷനകയും കരുണരത്‌നെയും ക്രീസില്‍. കടുത്ത ലങ്കന്‍ ആരാധകര്‍ പോലും തോല്‍വി ഉറപ്പിച്ചിടത്തുനിന്ന് ഷനക പോരാട്ടം ഏറ്റെടുത്തു. ജോഷ് ഹേസല്‍വുഡ് എറിഞ്ഞ പതിനെട്ടാം ഓവറില്‍ രണ്ട് സിക്‌സും രണ്ട് ഫോറും പറത്തി 22 റണ്‍സടിച്ച ഷനക ജെയ് റിച്ചാര്‍ഡ്‌സന്‍ എറിഞ്ഞ പത്തൊമ്ബതാം ഓവറില്‍ രണ്ട് ഫോറും ഒരു സിക്‌സും പറത്തി 18 റണ്‍സടിച്ചു. ഇതോടെ അവസാന ഓവറില്‍ ജയത്തിലേക്ക് 19 റണ്‍സെന്ന ലക്ഷ്യത്തിലെത്തി ലങ്ക.

കെയ്ന്‍ റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തുകളും വൈഡായി. അടുത്ത പന്തില്‍ ഷനക സിംഗിളെടുത്തു. രണ്ടാം പന്ത് ബാറ്റില്‍ കൊണ്ടില്ലെങ്കിലും കരുണരത്‌നെ ബൈ റണ്ണോടി ഷനകക്ക് സ്‌ട്രൈക്ക് കൈമാറി. മൂന്നാം പന്തിലും നാലാം പന്തിലും ഷനകയുടെ ബൗണ്ടറി. ലക്ഷ്യം രണ്ട് പന്തില്‍ ഏഴ് റണ്‍സ്. റിച്ചാര്‍ഡ്‌സണ്‍ എറിഞ്ഞ അഞ്ചാം പന്തില്‍ ഷനകയുടെ നിര്‍ണായക സിക്‌സ്. ഇതോടെ ലക്ഷ്യം ഒരു പന്തില്‍ ഒരു റണ്ണായി. അവസാന പന്തില്‍ റിച്ചാര്‍ഡ്‌സണ്‍ വൈഡെറിഞ്ഞതോടെ ലങ്ക അവിശ്വസനീയ ജയത്തിലെത്തി. ഷനക 25 പന്തില്‍ 54 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ കരുണരത്‌നെ 10 പന്തില്‍ 14 റണ്‍സെടുത്തു.

ധനുഷ് ഗുണതിലക(15), പാതും നിസങ്ക(27), ചരിത് അസലങ്ക(26), ഭാനുക രാജപക്‌സെ(17) എന്നിവരും ലങ്കക്കായി പൊരുതി. ഓസീസിനായി ഹേസല്‍വുഡ് രണ്ടും ആഷ്ടണ്‍ ആഗര്‍ ഒരു വിക്കറ്റുമെടുത്തു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഓസീസിനായിഡേവിഡ് വാര്‍ണര്‍(39), ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച്(29), സ്റ്റീവ് സ്മിത്ത്(37), സ്റ്റോയ്‌നിസ്(38) എന്നിവരാണ് ബാറ്റിംഗില്‍ തിളങ്ങിയത്. ലങ്കക്കായി തീക്ഷണക്ക് രണ്ട് വിക്കറ്റും ഹസരങ്ക, ജയവിക്രമ എന്നിവര്‍ ഓരോ വിക്കറ്റുമെടുത്തു.

കൊല്‍ക്കത്ത: ഏഷ്യാകപ്പ് യോഗ്യതാ റൗണ്ട് ഫുട്‌ബോളില്‍ അഫ്ഗാനിസ്ഥാനെ ഒന്നിനെതിരെ രണ്ടുഗോളുകള്‍ക്ക് കീഴടക്കി ഇന്ത്യ. കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ 85 മിനിട്ടുവരെ ഗോള്‍രഹിതമായിരുന്ന മത്സരത്തിന്റെ അവസാന അഞ്ചുമിനിട്ടുകളിലാണ് മൂന്ന് ഗോളുകളും പിറന്നത്. ഇന്ത്യയ്ക്ക് വേണ്ടി സുനില്‍ ഛെത്രിയും മലയാളി താരം സഹല്‍ അബ്ദുസമദുമാണ് സ്‌കോര്‍ ചെയ്തത്.

86-ാം മിനിട്ടില്‍ ഒരു ഫ്രീകിക്കില്‍ നിന്ന് നേരിട്ട് സുനില്‍ ഛെത്രിയാണ് വലകുലുക്കിയത്. എന്നാല്‍ രണ്ട് മിനിട്ടിനകം സുബെയ്ര് അമീരിയിലൂടെ അഫ്ഗാന്‍ ഗോള്‍ മടക്കിയെങ്കിലും ഇന്ത്യ പോരാട്ടം നിറുത്തിയില്ല. ഇന്‍ജുറി ടൈമിന്റെ ആദ്യമിനിട്ടില്‍ ബോക്‌സിനുള്ളില്‍ ആഷിഖ് കരുണിയനും സഹലും ഒത്തുചേര്‍ന്ന് നടത്തിയ ഒരു മുന്നേറ്റത്തിനൊടുവിലാണ് സഹല്‍ വലകുലുക്കി ഇന്ത്യയെ വിജയത്തിലെത്തിച്ചത്.

കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. നായകന്‍ സുനില്‍ ഛെത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്. ഛെത്രിയിലായിരുന്നു ഇന്നലെയും ഇന്ത്യയുടെ പ്രതീക്ഷകള്‍.എന്നാല്‍ 85-ാം മിനിട്ടുവരെ ഇന്ത്യയുടെ മുന്നേറ്റങ്ങളെ അഫ്ഗാന്‍ പ്രതിരോധം തടുക്കുകയായിരുന്നു.

ഐപിഎല്‍ സംപ്രേക്ഷണാവകാശം സ്വന്തമാക്കാനൊരുങ്ങി മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പും ജെഫ് ബെസോസിന്റെ ആമസോണ്‍ പ്രൈമും. ജൂണ്‍ 12നാണ് ഐപിഎല്‍ മീഡിയ റൈറ്റ്‌സിനുള്ള ലേലം നടക്കുക. സംപ്രേക്ഷണത്തുക 59,000 കോടി രൂപയോളമായി ലേലത്തില്‍ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ആമസോണിന് പുറമെ ഹോട്ട്സ്റ്റാറാണ് ലേലത്തില്‍ മുന്‍പിലുള്ള മറ്റൊരു ഗ്രൂപ്പ്.

2023-2027 വരെ പല രാജ്യങ്ങളിലേക്കുമുള്ള സംപ്രേക്ഷണാവകാശവും ഓണ്‍ലൈന്‍ സ്ട്രീമിങ് അവകാശവും സ്വന്തമാക്കുവാനാണ് ലേലം. 163 ബില്യണ്‍ രൂപയ്ക്ക് 2017ല്‍ ഹോട്ട്സ്റ്റാറാണ് ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം നേടിയിരുന്നത്. സോണി പിക്‌ചേഴ്‌സ്, സീ ഗ്രൂപ്പ് എന്നിവരും ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിനുള്ള ലേലത്തിന്റെ മുന്‍നിരയിലുണ്ട്.

കൊല്‍ക്കത്ത: എ.എഫ്.സി കപ്പ് യോഗ്യതാ റൗണ്ട് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ അഫ്ഗാനിസ്ഥാനെ നേരിടും. കഴിഞ്ഞ ദിവസം ഇതേ വേദിയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ കംബോഡിയയെ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് കീഴടക്കിയിരുന്നു. നായകന്‍ സുനില്‍ ഛെത്രിയാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയിരുന്നത്. ഛെത്രിയിലാണ് ഇന്നും ഇന്ത്യയുടെ പ്രതീക്ഷ.

യോഗ്യതാ റൗണ്ട് ഗ്രൂപ്പ് ഡിയില്‍ ആദ്യ മത്സരത്തിലെ വിജയത്തോടെമൂന്ന് പോയിന്റുമായി ഒന്നാമതാണ് ഇന്ത്യ. ഫിഫ റാങ്കിംഗില്‍ 106-ാം സ്ഥാനത്താണ് ഇന്ത്യ. അഫ്ഗാന്‍ 150-ാം റാങ്കിലും. അടുത്ത മത്സരത്തില്‍ ചൊവ്വാഴ്ച ഇന്ത്യ ഹോംഗ്‌കോംഗിനെ നേരിടും.

ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന FIFA U-17 വനിതാ ലോകകപ്പ് 2022 ല്‍ പങ്കെടുക്കാന്‍ 16 ടീമുകള്‍ യോഗ്യത നേടി. ആതിഥേയ രാഷ്ട്രമായി ഇതിനകം യോഗ്യത നേടിയ ഇന്ത്യയ്ക്കൊപ്പം ചൈന, ജപ്പാന്‍, മൊറോക്കോ, നൈജീരിയ, ടാന്‍സാനിയ, കാനഡ, മെക്ക്‌സികോ ,യുഎസ്എ, ബ്രസീല്‍, ചിലി, കൊളംബിയ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി സ്‌പെയിന്‍ എന്നീ രാജ്യങ്ങളും യോഗ്യത നേടി.

എന്നാല്‍, ഫുട്‌ബോളിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജെന്റിനക്ക് ലോകകപ്പിന് യോഗ്യത നേടാനായില്ല ജൂണ്‍ 24 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വെച്ചാണ് ഗ്രൂപ്പ് തിരിക്കാനുള്ള നറുക്കെടുപ്പ് നടക്കുക. ഒക്ടോബറില്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറുക എന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2017ലെ പുരുഷന്‍മാരുടെ ഫിഫ അണ്ടര്‍ 17 ലോകകപ്പിലും നവി മുംബൈയിലെയും ഗോവയിലെയും വേദികളില്‍ മത്സരങ്ങള്‍ നടന്നിരുന്നു.

ദോഹ: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോളിന്റെ അവസാന പ്ലേ ഓഫ് മത്സരങ്ങള്‍ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ അരങ്ങേറും. 32 ടീമുകളില്‍ മുപ്പതും യോഗ്യത നേടി. ശേഷിക്കുന്ന രണ്ട് സ്ഥാനങ്ങള്‍ക്കായാണ് പോരാട്ടം.

തിങ്കളാഴ്ച ഓസ്‌ട്രേലിയ പെറുവിനെയും ചൊവ്വാഴ്ച കോസ്റ്ററിക്ക ന്യൂസിലന്‍ഡിനെയും നേരിടും. ജയിക്കുന്നവര്‍ ലോകകപ്പിലേക്ക് മുന്നേറും. ഏഷ്യന്‍ പ്ലേ ഓഫില്‍ യുഎഇയെ 2–1ന് തോല്‍പ്പിച്ചാണ് ഓസ്‌ട്രേലിയ നിര്‍ണായക മത്സരത്തിന് എത്തുന്നത്. ഖത്തറിലെ ലോകകപ്പ് വേദിയായ അല്‍ റയാന്‍ സ്റ്റേഡിയത്തിലാണ് പ്ലേ ഓഫ് പോരാട്ടങ്ങള്‍.

ന്യൂഡല്‍ഹി: ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയെ കീഴടക്കി ദക്ഷിണാഫ്രിക്ക.

ഇന്ത്യ ഉയര്‍ത്തിയ 212 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം ഡേവിഡ് മില്ലറുടെ മിന്നല്‍ ബാറ്റിംഗിലൂടെ ദക്ഷിണാഫ്രിക്ക അനായാസം മറികടന്നു. 45 പന്തില്‍ 75 റണ്‍സെടുത്ത റാസി വാന്‍ഡര്‍ ഡസ്സന്‍ ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. 31 പന്തില്‍ 64 റണ്‍സെടുത്ത മില്ലറാണ് ദക്ഷിണാഫ്രിക്കയെ അസാധ്യമെന്ന് കരുതിയ ജയത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയത്. സ്‌കോര്‍ ഇന്ത്യ 20 ഓവറില്‍ 211-4, ദക്ഷിണാഫ്രിക്ക ഓവറില്‍ 19.1 ഓവറില്‍ 212-3.

ടി20യില്‍ തുടര്‍ച്ചയായി 12 ജയങ്ങള്‍ നേടിയ ഇന്ത്യയുടെ വിജയ പരമ്ബരക്കു കൂടിയാണ് ദക്ഷിണാഫ്രിക്കക്കെതിരായ ഇന്നത്തെ തോല്‍വി ഫുള്‍ സ്റ്റോപ്പിട്ടത്. ടി20 ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ചേസാണിത്. ജയത്തോടെ അഞ്ച് മത്സര പരമ്ബരയില്‍ ദക്ഷിണാഫ്രിക്ക 1-0ന് മുന്നിലെത്തി

സുൽത്താൻ ബത്തേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പി സി ജോർജിനും സ്വപ്നയ്ക്കും എതിരെ കേസ് എടുക്കാനുള്ള തീരുമാനം പിണറായി വിജയന്റെ ഭീരുത്വത്തിന് തെളിവെന്ന് അദ്ദേഹം പറഞ്ഞു.

ഇത് ഉത്തര കൊറിയ അല്ലെന്നും മുഖ്യമന്ത്രി കിം ജോങ് ഉന്നാകാൻ ശ്രമിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുഖ്യമന്ത്രിക്കെതിരെ കോടതിയിൽ രഹസ്യ മൊഴി കൊടുത്തതിന്റെ പേരിൽ പോലീസ് കേസെടുക്കുന്നത് രാജ്യത്ത് കേട്ടുകേൾവിയില്ലാത്തതാണ്. ജനാധിപത്യമില്ലായ്മയും നിയമവിരുദ്ധതയുമാണ് സർക്കാർ പ്രകടിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ആരോപണങ്ങൾക്ക് മറുപടി പറയാതെ പൊലീസിനെ ഉപയോഗിച്ച് കള്ളക്കേസ് ഉണ്ടാക്കുകയല്ല വേണ്ടത്. കെടി ജലീലിന്റെ പരാതിയുടെ അടിസ്ഥാനത്തിലുള്ള പൊലീസ് നടപടി നിന്ദ്യമാണെന്നും അടിയന്തരാവസ്ഥ കാലത്ത് പോലും ഇല്ലാത്ത സാഹചര്യമാണ് കേരളത്തിലുള്ളതെന്നും അദ്ദേഹം വിമർശിച്ചു. ആളുകളെ ഭീഷണിപ്പെടുത്തി വായടപ്പിക്കാമെന്ന പിണറായി വിജയന്റെ വ്യാമോഹം കേരളത്തിൽ നടക്കില്ലെന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേർത്തു.

ഏഷ്യന്‍ കപ്പ് യോഗ്യത റൗണ്ടില്‍ ഇന്ന് കംബോഡിയയെ നേരിട്ട ഇന്ത്യ വിജയത്തോടെ തുടങ്ങി. ഇന്നലെ കൊല്‍ക്കത്തയില്‍ നടന്ന മത്സരത്തില്‍ ഇന്ത്യ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്കാണ് വിജയിച്ചത്. ക്യാപ്റ്റന്‍ സുനില്‍ ചേത്രി ആണ് രണ്ട് ഗോളുകളും നേടിയത്.

മികച്ച രീതിയില്‍ കളി തുടങ്ങിയ ഇന്ത്യ 13ആം മിനുട്ടില്‍ തന്നെ ലീഡ് എടുത്തു. ഒരു പെനാള്‍ട്ടിയില്‍ നിന്നാണ് ഗോള്‍ വന്നത്. ഇടതു വിങ്ങിലൂടെ വന്ന ലിസ്റ്റണ്‍ കൊളാസോ കംബോഡിയ ഡിഫന്‍സിനെ വിറപ്പിച്ചു മുന്നേറി. അവസാനം രക്ഷയില്ലാതെ ലിസ്റ്റണെ കംബോഡിയ താരങ്ങള്‍ക്ക് വീഴ്‌ത്തേണ്ടി വന്നു. തുടര്‍ന്ന് ലഭിച്ച പെനാള്‍ട്ടി സുനില്‍ ഛേത്രി ലക്ഷ്യത്തില്‍ എത്തിച്ചു. ഇതിനു ശേഷം ഇന്ത്യ പന്ത് കൈവശം വെച്ചു എങ്കിലും തുറന്ന അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ഇന്ത്യക്ക് ആവാത്തത് പ്രശ്‌നമായി. 42ആം മിനുട്ടില്‍ ആകാശ് മിശ്രയുടെ ഒരു ഷോട്ട് മികച്ച സേവിലൂടെ കംബോഡിയ ഗോള്‍ കീപ്പര്‍ തടഞ്ഞത് ഒരൊറ്റ ഗോളില്‍ തന്നെ കളി നിര്‍ത്തി.

രണ്ടാം പകുതിയില്‍ കൂടുതല്‍ ഗോളുകള്‍ നേടാന്‍ ഉറച്ചായിരുന്നു ഇന്ത്യ ഇറങ്ങിയത്. 59ആം മിനുട്ടില്‍ സുനില്‍ ഛേത്രി തന്നെ ഇന്ത്യക്ക് രണ്ടാം ഗോളും നല്‍കി. ഒരു ഷോര്‍ട്ട് കോര്‍ണറിനു ശേഷം ബ്രാണ്ടണ്‍ നല്‍കിയ ക്രോസ് ഒരു ക്ലാസിക് ഹെഡറിലൂടെ സുനില്‍ ഛേത്രി വലയില്‍ എത്തിച്ചു. ഛേത്രിയുടെ ഇന്ത്യന്‍ ജേഴ്‌സിയിലെ 82ആം ഗോളായിരുന്നു ഇത്. ഛേത്രിയെ ഹാട്രിക്ക് അടിക്കും മുമ്ബായി സ്റ്റിമാച് പിന്‍വലിച്ചു. ആശിഖും സഹലും രണ്ടാം പകുതിയില്‍ കളത്തില്‍ ഇറങ്ങി. ഇന്ത്യ ആധിപത്യം തുടര്‍ന്നു എങ്കിലും പിന്നീട് കൂടുതല്‍ ഗോളുകള്‍ പിറന്നില്ല. ആശിഖിന് കളിയില്‍ അവസാനം നല്ല അവസരം ലഭിച്ചു എങ്കിലും ഗോള്‍ കീപ്പര്‍ തടസ്സമായി നിന്നു.