എത്താനാവില്ല; അര്‍ജന്റീന ബ്രസീലുമായുള്ള മത്സരം ഉപേക്ഷിച്ചു

ഖത്തര്‍ ലോകകപ്പിന് മുമ്ബ് ബ്രസീലും അര്‍ജന്റീനയും തമ്മിലുള്ള മല്‍സരം ഉണ്ടാകില്ല. മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന മത്സരത്തിന് എത്താനാകില്ലെന്ന് അര്‍ജന്റീന ടീം സംഘാടകരെ അറിയിച്ചു. ഇതോടെ മല്‍സരം റദ്ദാക്കി. അറുപതിനായിരം പേരാണ് മല്‍സരം കാണാന്‍ ടിക്കറ്റ് എടുത്തത്. ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ മുടങ്ങിയ അര്‍ജന്റീന-ബ്രസീല്‍ മത്സരം വീണ്ടും നടത്തണമെന്ന് ഫിഫ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇരുടീമും ഇതുവരെ അനുകൂല നിലപാട് സ്വീകരിച്ചിട്ടില്ല.

2021 സെപ്തംബര്‍ 6- ന് അര്‍ജന്റീനയ്‌ക്കെതിരായ ബ്രസീലിന്റെ ലോകകപ്പ് യോഗ്യതാ മത്സരം ഏഴ് മിനിറ്റ് മാത്രം കളിച്ചതിന് ശേഷം നിര്‍ത്തിവെച്ചിരുന്നു. കോവിഡ് നിയന്ത്രണങ്ങളെചൊല്ലിയുള്ള തര്‍ക്കമായിരുന്നു ഇതിന് പിന്നില്‍.

അതേസമയം, ഖത്തര്‍ ലോകകപ്പ് ജേതാക്കള്‍ക്ക് വമ്ബന്‍ സമ്മാന തുക പ്രഖ്യാപിച്ചിരിക്കുകയാണ് സംഘാടകര്‍. ലോകകപ്പ് നേടുന്ന ടീമിന് 319 കോടി രൂപയാണ് സമ്മാനമായി ലഭിക്കുക. റണ്ണേഴ്സ് അപ്പാകുന്ന ടീമിന് 227 കോടി രൂപ സമ്മാനമായി ലഭിക്കും. മൂന്നാം സ്ഥാനക്കാര്‍ക്ക് 205 കോടി രൂപയും നാലാമതെത്തുന്ന ടീമിന് 189 കോടി രൂപയുമാണ് സമ്മാനം. തീര്‍ന്നില്ല, ലോകകപ്പിലെ സമ്മാനപ്പെരുമഴ. അഞ്ച് മുതല്‍ എട്ട് സ്ഥാനങ്ങളില്‍, അതായത് ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍ക്കുന്ന ടീമുകള്‍ക്ക് 129 കോടി രൂപ വീതമാണ് സമ്മാനം.

പീ ക്വാര്‍ട്ടറില്‍ തോല്‍ക്കുന്ന ടീമുകള്‍ക്കും വന്‍ സമ്മാനമാണ് ലഭിക്കുക. 98 കോടി രൂപ വീതമാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക. ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്താകുന്ന ടീമുകള്‍ക്കുമുണ്ട് ഭേദപ്പെട്ട സമ്മാന തുക 68 കോടി രൂപയാണ് ഈ ടീമുകള്‍ക്ക് ലഭിക്കുക. 2500 കോടിയിലേറെ രൂപയാണ് ഖത്തര്‍ ലോകകപ്പില്‍ വിവിധ ടീമുകള്‍ക്കും മികച്ച കളിക്കാര്‍ക്കുമായി ലഭിക്കുക.

ഫിഫ വേള്‍ഡ് കപ്പ് ഗ്രൂപ്പ്
ഗ്രൂപ്പ് എ

  1. ഖത്തര്‍
  2. ഇക്വഡോര്‍
  3. സെനഗല്‍
  4. നെതര്‍ലന്‍ഡ്‌സ്

ഗ്രൂപ്പ് ബി

  1. ഇംഗ്ലണ്ട്
  2. ഇറാന്‍
  3. അമേരിക്ക
  4. യുക്രൈന്‍/ സ്‌കോട്‌ലന്‍ഡ് / വെയ്ല്‍സ്

ഗ്രൂപ്പ് സി

  1. അര്‍ജന്റീന
  2. സൗദി അറേബ്യ
  3. മെക്‌സിക്കോ
  4. പോളണ്ട്

ഗ്രൂപ്പ് ഡി

  1. ഫ്രാന്‍സ്
  2. യു.എ.ഇ, അല്ലെങ്കില്‍ ഓസ്‌ട്രേലിയ അല്ലെങ്കില്‍ പെറു
  3. ഡെന്മാര്‍ക്ക്
  4. ടുണീഷ്യ

ഗ്രൂപ്പ് ഇ

  1. സ്‌പെയിന്‍
  2. കോസ്റ്റ റീക്ക അല്ലെങ്കില്‍ ന്യൂസീലന്‍ഡ്
  3. ജര്‍മനി
  4. ജപ്പാന്‍

ഗ്രൂപ്പ് എഫ്

  1. ബെല്‍ജിയം
  2. കാനഡ
    3.മൊറോക്കോ
  3. ക്രൊയേഷ്യ

ഗ്രൂപ്പ് ജി

  1. ബ്രസീല്‍
  2. സെര്‍ബിയ
  3. സ്വിറ്റ്‌സര്‍ലന്‍ഡ്
  4. കാമറൂണ്‍

ഗ്രൂപ്പ് എച്ച്

  1. പോര്‍ച്ചുഗല്‍
  2. ഘാന
  3. യുറുഗ്വായ്
  4. ദക്ഷിണകൊറിയ