മദ്യനയ അഴിമതിക്കേസ്; കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് ഇഡി

ന്യൂഡൽഹി: മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത് ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇടക്കാല ജാമ്യം നൽകുന്നത് പരിഗണിക്കുമെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജിവ് ഖന്നയും ദീപാങ്കർ ദത്തയുമടങ്ങുന്ന ബെഞ്ചാണ് ഇക്കാര്യം അറിയിച്ചത്. ചൊവ്വാഴ്ച്ച കേസ് സുപ്രീം കോടതി വീണ്ടും പരിഗണിക്കും. എന്തൊക്കെ ജാമ്യവ്യവസ്ഥകൾ ഉൾപ്പെടുത്തണം എന്നത് സംബന്ധിച്ച് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് കോടതി നിർദേശം ചോദിച്ചു.

കേസ് ചൊവ്വാഴ്ചത്തേക്ക് മാറ്റിയത് വാദം തീരാനുള്ള താമസം ചൂണ്ടിക്കാട്ടിയാണ്. അതേസമയം, ഇടക്കാല ജാമ്യം നൽകുന്നതിനെ ഇഡി എതിർത്തു. ജാമ്യം ലഭിച്ചിട്ടുള്ള ആം ആദ്മി പാർട്ടിയുടെ മറ്റുനേതാക്കൾ പുറത്ത് നടത്തുന്ന പ്രസ്താവനകൾ ശ്രദ്ധയിൽ എടുക്കണമെന്ന് കോടതിയോട് ഇഡി ആവശ്യപ്പെട്ടു.

ഇടക്കാല ജാമ്യം നൽകും എന്ന് പറയുന്നില്ല. എന്നാൽ ഇക്കാര്യം പരിഗണിക്കേണ്ടതുണ്ട്. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന പശ്ചാത്തലത്തിൽ ഇടക്കാല ജാമ്യം നൽകുന്ന പരിഗണിക്കേണ്ടി വരുമെന്ന് കോടതി കൂട്ടിച്ചേർത്തു.