വിവരാവകാശ നിയമം ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്: അപേക്ഷ നൽകാം

തിരുവനന്തപുരം: വിവരാവകാശ നിയമം 2005 നിയമത്തെക്കുറിച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്മെന്റ് ഇൻ ഗവൺമെന്റ്(ഐ.എം.ജി.) 2024 മേയ് മാസം നടത്തുന്ന സൗജന്യ ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സിന് രജിസ്‌ട്രേഷൻ ആരംഭിച്ചു. കോഴ്‌സ് ഇംഗ്ലീഷിലും മലയാളത്തിലും ലഭ്യമാണ്.

16 വയസ് കഴിഞ്ഞ ഏതൊരു പൗരനും കോഴ്‌സിൽ ചേരാം. താൽപര്യമുള്ളവർക്ക് rti.img.kerala.gov.in എന്ന വെബ്‌സൈറ്റിൽ മേയ് 13 വരെ ഓൺലൈനായി രജിസ്റ്റർ ചെയ്യാം. കോഴ്‌സ് മേയ് 16ന് ആരംഭിക്കും. കൂടുതൽ വിവരങ്ങൾ പോർട്ടലിൽ ലഭിക്കും.

കെൽട്രോൺ ആരംഭിക്കുന്ന തൊഴിലധിഷ്ഠിത കോഴ്സുകളായ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്ക് മെയിന്റനൻസ്, വെബ് ഡിസൈൻ ആൻഡ് ഡെവലപ്മെന്റ്, ഡി.സി.എ, സോഫ്റ്റ്വെയർ ടെസ്റ്റിങ് എന്നീ കോഴ്സുകളിലേക്കുള്ള അപേക്ഷകൾക്ക് തിരുവനന്തപുരം സ്പെൻസർ ജംഗ്ഷനിലെ കെൽട്രോൺ നോളജ് സെന്ററിലോ 0471-2337450, 0471-2320332 എന്നീ നമ്പറുകളിലോ ബന്ധപ്പെടണം.