കൗമാര ലോകകപ്പിനൊരുങ്ങി ഇന്ത്യ

ഈ വര്‍ഷം ഒക്ടോബറില്‍ ഇന്ത്യയില്‍ നടക്കുന്ന FIFA U-17 വനിതാ ലോകകപ്പ് 2022 ല്‍ പങ്കെടുക്കാന്‍ 16 ടീമുകള്‍ യോഗ്യത നേടി. ആതിഥേയ രാഷ്ട്രമായി ഇതിനകം യോഗ്യത നേടിയ ഇന്ത്യയ്ക്കൊപ്പം ചൈന, ജപ്പാന്‍, മൊറോക്കോ, നൈജീരിയ, ടാന്‍സാനിയ, കാനഡ, മെക്ക്‌സികോ ,യുഎസ്എ, ബ്രസീല്‍, ചിലി, കൊളംബിയ, ന്യൂസിലന്‍ഡ്, ഫ്രാന്‍സ്, ജര്‍മനി സ്‌പെയിന്‍ എന്നീ രാജ്യങ്ങളും യോഗ്യത നേടി.

എന്നാല്‍, ഫുട്‌ബോളിന് ഏറ്റവും കൂടുതല്‍ ആരാധകരുള്ള അര്‍ജെന്റിനക്ക് ലോകകപ്പിന് യോഗ്യത നേടാനായില്ല ജൂണ്‍ 24 ന് സ്വിറ്റ്‌സര്‍ലന്‍ഡിലെ സൂറിച്ചില്‍ വെച്ചാണ് ഗ്രൂപ്പ് തിരിക്കാനുള്ള നറുക്കെടുപ്പ് നടക്കുക. ഒക്ടോബറില്‍ ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം, ഗോവയിലെ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം, നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയം എന്നിങ്ങനെ മൂന്ന് വേദികളിലായാണ് ടൂര്‍ണമെന്റ് അരങ്ങേറുക എന്ന് ഫിഫ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

2017ലെ പുരുഷന്‍മാരുടെ ഫിഫ അണ്ടര്‍ 17 ലോകകപ്പിലും നവി മുംബൈയിലെയും ഗോവയിലെയും വേദികളില്‍ മത്സരങ്ങള്‍ നടന്നിരുന്നു.