Latest News (Page 2,383)

വാട്‌സ്ആപ്പ് ചാറ്റുകള്‍ ഷോര്‍ട്ട് കട്ട് ആയി നിങ്ങളുടെ ഫോണിന്റെ ഹോം സ്‌ക്രീനില്‍ ഇടണോ? അതിന് വേണ്ടി ചെയ്യേണ്ടത് ഇത്രമാത്രം. ആരുടെ ചാറ്റ് ആണോ നിങ്ങള്‍ക്ക് ഷോര്‍ട്ട് കട്ട് ചെയ്യേണ്ടത് അവരുടെ ചാറ്റ് തുറക്കുക. അതിനു ശേഷം വലതുഭാഗത്തു മുകളില്‍ കാണുന്ന മൂന്നു ഡോട്ട് ക്ലിക്ക് ചെയ്യുക. ശേഷം താഴെയുള്ള മോര്‍ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക .അതില്‍ താഴെയുള്ള ആഡ് ഷോര്‍ട്ട് കട്ട് എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്താല്‍ ഈ ചാറ്റ് മാത്രം നിങ്ങളുടെ മൊബൈലിന്റെ ഹോം സ്‌ക്രീനില്‍ എടുത്തുന്നതായിരിക്കും.

ഒരു വാട്‌സ്ആപ്പ് 4 ഡിവൈസില്‍ ഇപ്പോള്‍ കണക്റ്റ് ചെയ്യാം…

വാട്‌സ്ആപ്പ് ഉപയോക്താക്കള്‍ക്ക് മള്‍ട്ടി ഡിവൈസ് അപ്പ്ഡേഷനുകളും കമ്പനി ഇപ്പോള്‍ ലഭ്യമാക്കുന്നുണ്ട്. ഇനി മുതല്‍ ഒരേസമയം തന്നെ നാലു ഡിവൈസില്‍ വരെ വാട്‌സ് ആപ്പ് ഉപയോഗിക്കുവാന്‍ സാധിക്കും. നമ്മുടെ വാട്‌സ്ആപ്പ് QR കോഡുകള്‍ ഉപയോഗിച്ചാണ് ഇത് മറ്റു ഡിവൈസുകളില്‍ കണക്റ്റ് ചെയ്യുവാന്‍ സാധിക്കുന്നത്. എന്നാല്‍, ഇന്റര്‍നെറ്റിന്റെ ആവിശ്യമില്ല. കണക്റ്റ് ചെയ്ത് കഴിഞ്ഞാല്‍ നമ്മള്‍ മെയിന്‍ ആയി ഉപയോഗിക്കുന്ന വാട്‌സ്ആപ്പിലെ ഇന്റര്‍നെറ്റ് ഓഫ് ചെയ്താലും മറ്റു ഡിവൈസുകളില്‍ ഉപയോഗിക്കുവാന്‍ സാധിക്കും.

ഇനി QR കോഡ് എങ്ങനെയാണു സ്‌കാന്‍ ചെയ്യുന്നതെന്ന് നോക്കാം…

വാട്‌സ്ആപ്പ് ഓപ്പണ്‍ ചെയ്ത് അതില്‍ സെറ്റിംഗ്‌സ് എന്ന ഓപ്ഷനില്‍ പോകുക.
വലതു ഭാഗത്തു നമ്മുടെ വാട്ട്‌സ് ആപ്പ് QR കോഡിന്റെ ഓപ്ഷനുകള്‍ കാണുവാന്‍ സാധിക്കും.
ശേഷം QR കോഡില്‍ ക്ലിക്ക് ചെയ്യുക.
ആദ്യത്തെ ഓപ്ഷന്‍ മൈ കോഡ് എന്നും, രണ്ടാമത്തെ ഓപ്ഷന്‍ സ്‌കാന്‍ കോഡ് എന്നുമായിരിക്കും.
ഇത്തരത്തില്‍ നിങ്ങള്‍ക്ക് മള്‍ട്ടി ഡിവൈസ് സംവിധാനം ഉപയോഗിക്കാന്‍ സാധിക്കുന്നതാണ്.

കോഴിക്കോട്: കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. മരണം ഇരന്ന് വാങ്ങിയവനെന്ന് പറയാൻ കോൺഗ്രസ് തയ്യാറാവുന്നു. ഇത്തരം കാര്യങ്ങളിൽ ഇങ്ങനെയാണോ പ്രതികരിക്കേണ്ടതെന്ന് അദ്ദേഹം ചോദിച്ചു. സമാധാന അന്തരീക്ഷം തകർക്കുന്നതിൽ കോൺഗ്രസും ഭാഗമായി എന്നതാണ് ധീരജിന്റെ മരണത്തിലൂടെ കാണേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. മരണം ഇരന്ന് വാങ്ങിയതാണെന്ന കെ.പി.സി.സി പ്രസിഡന്റ് സുധാകരന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

കുറ്റം ചെയ്തവരെ തള്ളിപ്പറയുന്ന സൂചന പോലും സുധാകരന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ല. സംഘർഷത്തിലുടെയും കലാപത്തിലൂടെയും എന്തെങ്കിലും നേടാമെന്ന് കരുതേണ്ടെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നൽകി. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകും. നാട് അതിന്റെ കൂടെ നിൽക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

അതേസമയം ധീരജിന്റെ കൊലപാതകം ആസൂത്രിതമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ധീരജിന്റെ കുടുംബത്തിന് ഉണ്ടായ നഷ്ടം പരിഹരിക്കാൻ കഴിയാത്തതാണ്. കോളേജിന് പുറത്ത് നിന്നുള്ളവർ എത്തിയാണ് കൊലപാതകം നടത്തിയത്. ഗൗരവതരമായ അന്വേഷണം സർക്കാരിന്റെ ഭാഗത്ത് നിന്ന് സ്വീകരിക്കണം. കൊലപാതകക്കേസിലെ പ്രതി നിഖിൽ പൈലിക്ക് ഒളിസങ്കേതം എറണാകുളത്ത് ഒരുക്കാൻ ശ്രമിച്ചത് ആരാണ് എന്നതും അന്വേഷിക്കണം. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പരാമർശം പ്രകോപനപരമാണ്. രക്തസാക്ഷി ധീരജിനെ ഇനിയും അപമാനിക്കരുത്. കൊലപാതകം നടത്തിയിട്ട് വീണ്ടും കൊല്ലുക എന്നതാണ് കോൺഗ്രസിന്റെ സമീപനം. പ്രകോപനം സൃഷ്ടിക്കാനുള്ള ഇത്തരം നീക്കങ്ങളിൽ നിന്ന് പിൻവാങ്ങാൻ കോൺഗ്രസ് തയ്യാറാകണം. ഒരാൾ കൊല്ലപ്പെട്ടാൽ സന്തോഷിക്കുന്നത് കോൺഗ്രസിന്റെ സംസ്‌കാരമാണ്. കോൺഗ്രസ് സെമി കേഡർ ആകുന്നത് കൊലപാതകം നടത്തിയാണോയെന്നും അദ്ദേഹം ചോദിച്ചു.

തിരുവനന്തപുരം: വളരെയധികെ വിവാദമായ സിനിമയായിരുന്ന ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തില്‍ പിറന്ന ‘ചുരുളി’. സിനിമയിലെ ഭാഷാ പ്രയോഗത്തെ കുറിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍, കലാകാരന്റെ സൃഷ്ടിപരമായ സ്വാതന്ത്ര്യം കൂടി മുന്‍നിര്‍ത്തിയാകും ചുരുളി സിനിമ കണ്ട് റിപ്പോര്‍ട്ട് തയ്യാറാക്കുകയെന്ന് എഡിജിപി കെ പത്മകുമാര്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു.

സംവിധായകന്റെ ആവിഷ്‌ക്കാര സ്വാതന്ത്രത്തിനപ്പുറം കുറ്റകരമായ പ്രയോഗങ്ങളോ ദൃശ്യങ്ങളോ ഉണ്ടോ എന്ന് സംഘം പരിശോധിച്ച് രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപി ഹൈക്കോടതിയെ നിലപാട് അറിയിക്കുക. സിനിമ പ്രേമിയെന്ന നിലയില്‍ വ്യക്തിപരമായ നിലപാടിന് പ്രസക്തിയില്ലെന്നും ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം രൂപീകരിച്ച സമിതിയുടെ അധ്യക്ഷന്‍ വ്യക്തമാക്കി.

സഭ്യേതര ഭാഷയാണ് സിനിമയില്‍ മുഴുവന്‍ എന്നായിരുന്നു വിവാദമായത്. ഒടിടി പ്ലാറ്റ് ഫോമില്‍ നിന്നും സിനിമ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് തൃശ്ശൂര്‍ സ്വദേശി നല്‍കിയ ഹര്‍ജിയിലാണ് സിനിമ പരിശോധിക്കാന്‍ ഹൈക്കോടതി ഡിജിപിക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇതേ തുടര്‍ന്നാണ് ഡിജിപി മൂന്ന് അംഗ സംഘത്തെ നിയോഗിക്കുക ആയിരുന്നു.

കണ്ണൂർ: എസ്എഫ്‌ഐ പ്രവർത്തകൻ ധീരജിനെ കൊലപ്പെടുത്തിയത് എസ്.ഡി.പി.ഐയുടെ പരിശീലനം നേടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണെന്ന് എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി.പി സാനു. എസ്.ഡി.പി.ഐയും ആർ.എസ്.എസും തമ്മിൽ ഏറ്റവും കൂടുതൽ അടുപ്പം പുലർത്തുന്നയാളാണ് ഇപ്പോഴത്തെ കെപിസിസി പ്രസിഡന്റ് കെ.സുധാകരനെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മഹാരാജാസിലെ അഭിമന്യുവിന് സമാനമായി നെഞ്ചിലേറ്റ ഒരൊറ്റ കുത്തിൽ ഹൃദയത്തിന്റെ അറകൾ തകർന്നാണ് തൊട്ടടുത്ത ആശുപത്രിയിലെത്തിക്കും മുൻപേ നീരജ് മരണമടഞ്ഞത്. നെഞ്ചിൽ ഒരൊറ്റ കുത്തിന് ഒരാളെ കൊല്ലുകയന്നെത് എസ്.ഡി.പി.ഐയുടെ ശൈലിയാണെന്നും ആർഎസ്എസ് ക്രിമിനലുകളും ഇതേ രീതി സ്വീകരിക്കാറുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

കൊലപാതകം നടത്തിയ നിഖിൽ പൈലി കെപിസിസി അധ്യക്ഷൻ കെ.സുധാകരനുമായും ഡി.സി.സി. പ്രസിഡന്റ് സ്ഥലം എംപി എന്നിവരുമായും അടുത്ത ബന്ധം പുലർത്തുന്ന വ്യക്തിയാണ്. ഇയാളെ സംരക്ഷിക്കുകയും സംഭവത്തെ ന്യായീകരിക്കുകയുമാണ് കെ.എസ്.യുവും യുത്ത് കോൺഗ്രസും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മൂന്ന് സെന്റിമീറ്റർ ആഴത്തിൽ കുത്തിയാൽ ഇത്തരം മരണങ്ങൾ സംഭവിക്കുമോയെന്നാണ് യുത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ചോദിക്കുന്നത്. ഇത്തരം കുത്തുകളുടെ കണക്കെടുക്കുന്നതും കുത്താനുള്ള പരിശീലനം നടത്തുന്നതും യൂത്ത് കോൺഗ്രസിന്റെ പണിയാണെന്നും അദ്ദേഹം പറഞ്ഞു.

ധീരജിന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. ക്യാംപസിൽ വിദ്യാർത്ഥികളുടെ മനസിൽ നിന്നും എന്നോ ഇറങ്ങിപ്പോയ കെ.എസ്.യുവിനെ കൊലക്കത്തി രാഷ്ട്രീയത്തിലുടെ തിരിച്ചു കൊണ്ടുവരാനാണ് കെ.സുധാകരൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. സംസ്ഥാനത്താകമാനം കോൺഗ്രസ് -കെ.എസ്.യു കൊലപാതക രാഷ്ട്രീയത്തിനെതിരെ എസ്.എഫ്.ഐയുടെ നേതൃത്വത്തിൽ ജനുവരി 14 ന് സംസ്ഥാനത്തെ മുഴുവൻ ഏരിയ കേന്ദ്രങ്ങളിലും പ്രതിരോധ സദസ് സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്തുകൊണ്ട് അന്വേഷണ വിധേയമായി കൊലപാതകികളെ പുറത്താക്കാൻ കോൺഗ്രസ് തയ്യാറാവുന്നില്ലെന്ന് ജനങ്ങളോട് തുറന്നു പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സാധാരണയായി ഇത്തരം ദൗർഭാഗ്യകരമായ കൊലപാതകങ്ങളുണ്ടായാൽ അതിനെ തള്ളിപ്പറയുകയാണ് എല്ലാ പാർട്ടികളും ചെയ്യാറുള്ളത് എന്നാൽ കൊലപാതകത്തെ ന്യായീകരിക്കുന്ന നികൃഷ്ടമായ ശൈലിയാണ് കോൺഗ്രസ് സ്വീകരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

ധീരജിന് കുത്തേറ്റതിനു ശേഷം പെട്ടന്ന് ആശുപത്രിയിലെത്തിക്കാൻ പൊലിസ് തയ്യാറായില്ലെന്ന പരാതി കോളേജിലെ ചില വിദ്യാർത്ഥികൾ ഉയർത്തിയിട്ടുണ്ട്. ഇക്കാര്യം ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍, പൊതുമേഖല സ്ഥാപനങ്ങളിലെ ജീവനക്കാരും അധ്യാപകരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് ഉത്തരവിട്ട് ചീഫ് സെക്രട്ടറി. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് കൈത്തറി-ഖാദി മേഖല പ്രതിസന്ധിയിലായതിനെ തുടര്‍ന്നാണ് ഈ നടപടി. സിപിഎം നേതാവ് പി. ജയരാജന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാനായി നിയമിതനായതിനു പിന്നാലെയാണ് പുതിയ ഉത്തരവ്.

സര്‍ക്കാര്‍ ജീവനക്കാരെ ഖാദി/കൈത്തറി വസ്ത്രങ്ങള്‍ ധരിക്കാന്‍ പ്രേരിപ്പിക്കുമെന്നു വ്യവസായ മന്ത്രി പി.രാജീവ് നേരത്തെ നിയമസഭയില്‍ പറഞ്ഞിരുന്നു. മേഖലയിലെ പ്രതിസന്ധികള്‍ മാറാന്‍ എംഎല്‍എമാരും ബുധനാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് മന്ത്രി ആശ്യപ്പെട്ടു. സര്‍ക്കാര്‍ വകുപ്പുകള്‍ ഒരു നിശ്ചിത ശതമാനം ഖാദി/കൈത്തറി വസ്ത്രങ്ങള്‍ വാങ്ങുന്നതായി ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.

നേരത്തെ ശനിയാഴ്ചകളില്‍ ഖാദി/കൈത്തറി വസ്ത്രം ധരിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. എന്നാല്‍, ഫലമുണ്ടായിരുന്നില്ല. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്ക് ആവശ്യമുള്ള കൈത്തറി ഖാദി ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നതിന് നടപടി സ്വീകരിക്കണമെന്നും പുതിയ ഉത്തരവില്‍ നിര്‍ദ്ദേശിക്കുന്നുണ്ട്.

covid

സംസ്ഥാനത്ത് ഇന്ന് 12,742 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3498, എറണാകുളം 2214, കോഴിക്കോട് 1164, തൃശൂര്‍ 989, കോട്ടയം 941, പത്തനംതിട്ട 601, കൊല്ലം 559, കണ്ണൂര്‍ 540, പാലക്കാട് 495, ആലപ്പുഴ 463, മലപ്പുറം 449, ഇടുക്കി 367, കാസര്‍ഗോഡ് 262, വയനാട് 200 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 72,808 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും.

സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,41,293 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,38,264 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3029 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 420പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 54,430 കോവിഡ് കേസുകളില്‍, 5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രീംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 176 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 50,254 ആയി.

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 597 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 11,327 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 693 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 125 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 2552 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 273, കൊല്ലം 20, പത്തനംതിട്ട 235, ആലപ്പുഴ 139, കോട്ടയം 332, ഇടുക്കി 53, എറണാകുളം 458, തൃശൂര്‍ 108, പാലക്കാട് 117, മലപ്പുറം 112, കോഴിക്കോട് 330, വയനാട് 63, കണ്ണൂര്‍ 184, കാസര്‍ഗോഡ് 128 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 54,430 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 52,07,762 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.

ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സീരീസായ ‘സ്‌ക്വിഡ് ഗെയി’ന്
ഇത് അഭിമാനനേട്ടം. ഒ യ്യോങ്-സുവിന്റെ പ്രകടനത്തിലൂടെ ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘സ്‌ക്വിഡ് ഗെയിം’. ടെലിവിഷന്‍ കാറ്റഗറിയില്‍ സഹനടനുള്ള അവാര്‍ഡാണ് ഒ യ്യോങ്-സു നേടിയത്. ചരിത്രത്തിലാദ്യമായാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഒരു കൊറിയന്‍ താരം മികച്ച സഹനടനാകുന്നത്.

അന്‍പത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടക്ക് എഴുപത്തിയേഴാം വയസ്സിലാണ് ഒ യ്യോങ്-സുവിനെ തേടി ഒരു അന്താരാഷ്ട്ര അവാര്‍ഡ് എത്തുന്നത്. ലോകത്തിലെ എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നു എന്നാണ് ഒ യ്യോങ്-സു പ്രതികരിച്ചത്.

നാടകത്തിലൂടെയായിരുന്നു തുടക്കം ഒ യ്യോങ്-സുവിന്റെ തുടക്കം. 22 വയസുള്ളപ്പോഴാണ് അഭിനയരംഗത്ത് എത്തുന്നത്. നാഷണല്‍ തിയേറ്റര്‍ കമ്പനി ഓഫ് കൊറിയോയില്‍ 1987 മുതല്‍ 2010വരെ പ്രവര്‍ത്തിച്ചു. 1998ല്‍ ‘ദ സോള്‍ ഗാര്‍ഡിയന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. ഇത്തവണ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനര്‍ഹമായ മികച്ച ചിത്രം ‘ദ പവര്‍ ഓഫ് ദ ഡോഗാ’യിരുന്നു (ഡ്രാമ). മികച്ച ചിത്രം (മ്യൂസിക്കല്‍/കോമഡി) ‘വെസ്റ്റ് സൈഡ് സ്റ്റോറി’യായിരുന്നു. മികച്ച നടി നിക്കോള്‍ കിഡ്മാന്‍ (‘ബീയീംഗ് ദ റിക്കാഡോസ്’) ആയിരുന്നു. മികച്ച നടന്‍ വില്‍ സ്മിത്ത് (‘കിംഗ് റിച്ചാര്‍ഡ്’) ആയിരുന്നു.

ലണ്ടന്‍: കൊവിഡ് മഹാമാരിയുടെ തീവ്രത കുറയുന്നതിന്റെ സൂചനയാണ് ഒമിക്രോണിന്റെ കടന്നുവരവെന്ന് യൂറോപ്യന്‍ ആരോഗ്യ വിദഗ്ദര്‍. ഒമിക്രോണ്‍ വകഭേദം വന്നതോടെ കൊവിഡ്, പാന്‍ഡമിക്ക് എന്നത് എന്‍ഡമിക്ക് ഘട്ടത്തിലേക്ക് കടക്കുന്നതാണ് കാണുന്നതെന്നും ഇനി ഈ വൈറസിനോടൊപ്പം ജീവിക്കാന്‍ ലോകം പഠിക്കുകയാണ് വേണ്ടതെന്നും ആംസ്റ്റര്‍ഡാമിലെ വാക്‌സിന്‍ സ്ട്രാറ്റജി തലവന്‍ മാര്‍ക്കോ കാവലറി പറഞ്ഞു.

ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കുന്നത് വെറുതെയാണെന്നും പ്രകൃതിദത്തമായി തന്നെ രോഗപ്രതിരോധശേഷി കൈവരിക്കാന്‍ പലര്‍ക്കും ഇതിനോടകം സാധിച്ചിട്ടുണ്ടെന്നും കാവലറി വ്യക്തമാക്കി. ഇതിന്റെ അവസാനം എന്നാണെന്ന് ഇപ്പോള്‍ പറയാനാവില്ലെന്നും അധികം താമസിയാതെ ലോകം അവിടെ എത്തിച്ചേരുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

അതേസമയം, യൂറോപ്പില്‍ ഒമിക്രോണിന് നിരന്തരമായി ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കിയാല്‍ രോഗപ്രതിരോധ ശേഷിയെ തന്നെ പ്രതികൂലമായി ബാധിച്ചേക്കാമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

കോഴിക്കോട്: പൂര്‍വ്വിക നേതാക്കള്‍ സ്വീകരിച്ചിരുന്ന രാഷ്ട്രീയ നിലപാടില്‍ മാറ്റമില്ലെന്ന് വ്യക്തമാക്കി സമസ്ത. ഇക്കാര്യത്തില്‍ സംഘടനക്കകത്ത് യാതൊരുവിധ അഭിപ്രായ വ്യത്യാസവുമില്ലെന്നും കോഴിക്കോട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ യോഗം അറിയിച്ചു.

വഖഫ് വിവാദത്തിന് ശേഷം ലീഗും സമസ്തയും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നു. സമസ്ത ഇടതിനോട് അടുക്കുന്നുവെന്ന പ്രചാരണവും നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് തുടര്‍ന്നാണ് മുശാവറ ഇന്ന് അടിയന്തര യോഗം ചേര്‍ന്നത്.

സോഷ്യല്‍മീഡിയകളില്‍ നടന്നുകൊണ്ടിരിക്കുന്ന അനാവശ്യ ചര്‍ച്ചകള്‍ പ്രവര്‍ത്തകരില്‍ നിന്ന് ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും, ആവര്‍ത്തിച്ചാല്‍ അച്ചടക്ക നടപടികള്‍ക്കു വിധേയമാകേണ്ടി വരുമെന്നും യോഗം മുന്നറിയിപ്പു നല്‍കി. പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അദ്ധ്യക്ഷനായ യോഗത്തില്‍ 26 പേര്‍ പങ്കെടുത്തിരുന്നു.

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിൽ പ്രതികൾ എത്ര ഉന്നതരാണെങ്കിലും കുറ്റക്കാരാണെന്ന് തെളിഞ്ഞാൽ ശിക്ഷിക്കപ്പെടുമെന്ന് മന്ത്രി സജി ചെറിയാൻ. മുൻവിധിയോടുകൂടി സംസാരിക്കാൻ ഒരു മന്ത്രിയെന്ന നിലയിൽ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. കേസിന്റെ പുരോഗതിയുമായി ബന്ധപ്പെട്ട് എവിടെയെങ്കിലും വീഴ്ച്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അന്വേഷിച്ച് നടപടി സ്വീകരിക്കുമെന്നും ഒരു കുറ്റവാളിയും രക്ഷപ്പെടില്ലെന്നും അദ്ദേഹം അറിയിച്ചു.

ഹേമ കമ്മീഷൻ റിപ്പോർട്ട് ഒരു ദിവസം കൊണ്ടോ രണ്ട് ദിവസം കൊണ്ടോ എടുത്തു ചാടി നടപ്പിലാക്കേണ്ട ഒന്നല്ല. അത് ക്യാബിനെറ്റിൽ ചർച്ചയ്ക്കെടുത്ത് നടപ്പിലാക്കേണ്ടതുണ്ട്. റിപ്പോർട്ടിന് തുടർച്ച ഉണ്ടാകുന്നില്ലെന്നോ അതിനെ അവഗണിച്ചെന്നോ പറയാൻ സാധിക്കില്ല. റിപ്പോർട്ട് വന്നതിന് ശേഷം നടപടിക്രമങ്ങൾ പൂർത്തിയാക്കി വകുപ്പിലേക്കെത്തി. ഉടൻ തന്നെ തന്റെ നേതൃത്വത്തിൽ രണ്ട് മീറ്റിംഗുകൾ സംഘടിപ്പിച്ചു. ബന്ധപ്പെട്ടവരെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷൻ റിപ്പോർട്ടുമായി ബന്ധപ്പെട്ടുള്ള നടപടി ക്രമങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അതിൽ അന്തിമ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അത് ക്യാബിനെറ്റിൽ പോകണമോ, നിയമസഭയിൽ വെയ്ക്കേണ്ടതുണ്ടോ എന്ന് തീരുമാനിക്കും. സിനിമ മേഖലയിൽ പ്രവർത്തിക്കുന്ന വനിതകൾക്ക് സുരക്ഷ ഉറപ്പാക്കുന്നതിൽ സർക്കാർ പ്രതിജ്ഞാബന്ധരാണെന്ന് അദ്ദേഹം ഉറപ്പു നൽകുകയും ചെയ്തു.

മുഖ്യമന്ത്രിക്ക് മുമ്പാകെയാണ് ഹേമ കമ്മീഷൻ റിപ്പോർട്ട് സമർപ്പിച്ചത്. അദ്ദേഹം അത് സംബന്ധിച്ച് ആവശ്യമായ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ തങ്ങളെ ചുമതലപ്പെടുത്തിയെന്ന് മന്ത്രി പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് രണ്ട് യോഗങ്ങൾ തന്റെ നേതൃത്വത്തിൽ വിളിച്ചു ചേർത്തു.

വെന്നും സജി ചെറിയാൻ അറിയിച്ചു. മൂന്ന് പേരടങ്ങുന്നൊരു സമിതി റിപ്പോർട്ടിന്റെ പ്രസക്ത ഭാഗങ്ങൾ പരിശോധിച്ച് നടപ്പാക്കേണ്ട നിർദ്ദേശങ്ങൾ സർക്കാരിന് നൽകുന്നതിനായി ചുമതലപ്പെടുത്തി. മൂന്നംഗ സമിതിയുടെ റിപ്പോർട്ട് അന്തിമം ആയതായും അതിലെ പ്രസക്ത ഭാഗങ്ങൾ നിയമപരമായി വിലയിരുത്തിക്കൊണ്ട് നടപ്പിലാക്കാനാണ് ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടുന്നതിനെ കുറിച്ച് ഇപ്പോൾ ആലോചിക്കുന്നില്ല. കമ്മീഷൻ റിപ്പോർട്ട് വിശാലമായതുകൊണ്ടു തന്നെ അതിലെ പ്രസക്ത ഭാഗങ്ങൾ എടുത്ത് ചർച്ച ചെയ്യു എന്നതാണ് പ്രായോഗികം. അതിൽ നടപ്പിലാക്കേണ്ടതിന്റെ നിയമ സാധുതയും സാമ്പത്തിക സാധ്യതയും നോക്കി സർക്കാരിന്റെ മുമ്പാകെ വന്നതിന് ശേഷം നിയമസഭയിൽ കൊണ്ടുവരണമോ അല്ലാതെ മുന്നോട്ടുകൊണ്ടുപോകുവാൻ കഴിയുമോ എന്ന് പരിശോധിക്കും. ചലച്ചിത്ര അക്കാദമി സെക്രട്ടറി, സാംസ്‌കാരിക വകുപ്പ് അണ്ടർ സെക്രട്ടറി, നിയമ വകുപ്പിലെ അണ്ടർ സെക്രട്ടറിയും അടങ്ങുന്ന മൂന്നംഗ സമിതിയാണ് റിപ്പോർട്ട് പരിശോധിക്കുന്നത്. റിപ്പോർട്ട് പരിശോധിച്ച് എത്രയും വേഗം ചർച്ച ചെയ്ത് അന്തിമ രൂപം ഉണ്ടാക്കാനാകുമെന്നാണ് സമിതി അറിയിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം ഒരു ഡ്രാഫ്റ്റ് ആയിട്ടുണ്ടെന്നാണ് അറിയാൻ കഴിഞ്ഞത്.റിപ്പോർട്ട് പുറത്തു വിടാത്തത് ഇരകളുടെ പേര് പരാമർശിക്കുന്നതിനാലോ, ഉന്നതരുടെ പങ്ക് വെളിപ്പെടും എന്നതിനാലോ അല്ല. റിപ്പോർട്ടിൽ ചില സ്വാധീനങ്ങളെ കുറിച്ച് പറയുന്നുണ്ട്. അതിനെ കുറിച്ച് വ്യക്തത ലഭിക്കാതെ പുറത്തുവിടാൻ കഴിയില്ലെന്നും സജി ചെറിയാൻ പറഞ്ഞു. ചലച്ചിത്ര ലോകത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ റിപ്പോർട്ടിൽ പരാമർശിക്കപ്പെടുന്ന കാര്യങ്ങളെ കുറിച്ച് പഠിച്ച് അതിന്റെ നിയമം വശം പരിശോധിച്ച് നടപ്പാക്കാനാണ് ഇപ്പോൾ ശ്രദ്ധിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.