ഗോള്‍ഡന്‍ ഗ്ലോബ്‌സ് അവാര്‍ഡ് തേടിയെത്തിയത് എഴുപത്തിയേഴാം വയസില്‍!

ലോകമെമ്പാടും ആരാധകരെ സ്വന്തമാക്കിയ സീരീസായ ‘സ്‌ക്വിഡ് ഗെയി’ന്
ഇത് അഭിമാനനേട്ടം. ഒ യ്യോങ്-സുവിന്റെ പ്രകടനത്തിലൂടെ ഇത്തവണത്തെ ഗോള്‍ഡന്‍ ഗ്ലോബ്‌സ് അവാര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് ‘സ്‌ക്വിഡ് ഗെയിം’. ടെലിവിഷന്‍ കാറ്റഗറിയില്‍ സഹനടനുള്ള അവാര്‍ഡാണ് ഒ യ്യോങ്-സു നേടിയത്. ചരിത്രത്തിലാദ്യമായാണ് ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡില്‍ ഒരു കൊറിയന്‍ താരം മികച്ച സഹനടനാകുന്നത്.

അന്‍പത്തിയഞ്ച് വര്‍ഷത്തെ അഭിനയ ജീവിതത്തിനിടക്ക് എഴുപത്തിയേഴാം വയസ്സിലാണ് ഒ യ്യോങ്-സുവിനെ തേടി ഒരു അന്താരാഷ്ട്ര അവാര്‍ഡ് എത്തുന്നത്. ലോകത്തിലെ എല്ലാവര്‍ക്കും താന്‍ നന്ദി പറയുന്നു എന്നാണ് ഒ യ്യോങ്-സു പ്രതികരിച്ചത്.

നാടകത്തിലൂടെയായിരുന്നു തുടക്കം ഒ യ്യോങ്-സുവിന്റെ തുടക്കം. 22 വയസുള്ളപ്പോഴാണ് അഭിനയരംഗത്ത് എത്തുന്നത്. നാഷണല്‍ തിയേറ്റര്‍ കമ്പനി ഓഫ് കൊറിയോയില്‍ 1987 മുതല്‍ 2010വരെ പ്രവര്‍ത്തിച്ചു. 1998ല്‍ ‘ദ സോള്‍ ഗാര്‍ഡിയന്‍സ്’ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരിയിലെത്തുന്നത്. ഇത്തവണ ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡിനര്‍ഹമായ മികച്ച ചിത്രം ‘ദ പവര്‍ ഓഫ് ദ ഡോഗാ’യിരുന്നു (ഡ്രാമ). മികച്ച ചിത്രം (മ്യൂസിക്കല്‍/കോമഡി) ‘വെസ്റ്റ് സൈഡ് സ്റ്റോറി’യായിരുന്നു. മികച്ച നടി നിക്കോള്‍ കിഡ്മാന്‍ (‘ബീയീംഗ് ദ റിക്കാഡോസ്’) ആയിരുന്നു. മികച്ച നടന്‍ വില്‍ സ്മിത്ത് (‘കിംഗ് റിച്ചാര്‍ഡ്’) ആയിരുന്നു.