Latest News (Page 1,637)

ന്യൂഡൽഹി: കശ്മീർ പരാമർശവുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ കേസെടുക്കണമെന്ന ഹർജിയിൽ നടപടികളുമായി ഡൽഹി പോലീസ്. സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണ സംഘത്തെ നിയോഗിച്ചു. രാജ്യദ്രോഹം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന ഹർജിയിൽ റോസ് അവന്യൂ കോടതി ഇന്ന് വാദം കേൾക്കാനിരിക്കെയാണ് പോലീസ് അന്വേഷണ സംഘത്തെ രൂപീകരിച്ചത്. എസ്എച്ച്ഓ രാഹുൽ രവിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

വിഷയത്തിൽ ഡൽഹി പോലീസ് നേരത്തെ നിയമോപദേശം തേടിയിരുന്നു. സുപ്രിംകോടതി അഭിഭാഷകനായ മണി ഡൽഹി പൊലീസ് കമ്മീഷണർക്ക് നൽകിയ അപ്പീലിന്റെ അടിസ്ഥാനത്തിലാണ് നിയമോപദേശം തേടിയത്.

ഇതിനു തുടർച്ച ആയാണ് ഇപ്പോൾ അന്വേഷണ സംഘത്തെ നിയോഗിച്ചത്. കാശ്മീർ സന്ദർശനത്തിൽ പാകിസ്ഥാൻ അധീനതയിലുള്ള കശ്മീരിനെ ‘ആസാദ് കാശ്മീരെ’ന്നും ജമ്മുവും കശ്മീർ താഴ്‌വരയും ലഡാക്കും അടങ്ങിയ ഇന്ത്യയുടെ അവിഭാജ്യ ഭൂപ്രദേശത്തെ ‘ഇന്ത്യൻ അധീന കശ്മീരെന്നും’ കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചിരുന്നത് വലിയ വിവദങ്ങൾ സൃഷ്ടിച്ചിരുന്നു.

ഇന്ത്യൻ അധീന കശ്മീരെന്ന മറ്റൊരു പ്രയോഗവും കുറിപ്പിലുണ്ട്. കശ്മീർ ഇന്ത്യയുടെ ഭാഗമാണെന്ന നിലപാടിനെതിരാണിത്. വിവാദ ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് കെ ടി ജലീലിനെതിരെ പത്തനംതിട്ട കീഴ്‌വായ്പ്പൂർ പൊലീസും കേസെടുത്തിരുന്നു. 153 ബി പ്രകാരം ദേശീയ മഹിമയെ അവഹേളിക്കൽ, പ്രിവൻഷൻ ഓഫ് ഇൻസൾട്ട് ടു നാഷണൽ ഓണർ ആക്ട് എന്നീ രണ്ട് വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയോടൊപ്പം ഇടി മിന്നലിനും സാധ്യതയുണ്ട്. പത്തനംതിട്ടയില്‍ കനത്ത മഴയില്‍ വായ്പൂര്‍, മുതുപാല, വെണ്ണിക്കുളം പ്രദേശങ്ങളില്‍ വെള്ളം കയറി. നിരവധി വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും കൃഷി ഇടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഭക്ഷ്യ ഗോഡൗണുകളിലെ സാധനങ്ങളെല്ലാം നശിച്ചു.

അതേസമയം, പത്തനംതിട്ടയില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ നിന്നു വെള്ളം ഇറങ്ങി തുടങ്ങിയെന്ന് ജില്ലാ കളക്ടര്‍ ദിവ്യ എസ് അയ്യര്‍ അറിയിച്ചു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കൂടുതല്‍ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ജില്ലയിലെ നദികളില്‍ നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും കളക്ടര്‍ വ്യക്തമാക്കി. ശക്തമായ മഴ പെയ്തിട്ടും പത്തനംതിട്ടയില്‍ അലര്‍ട്ട് പ്രഖ്യാപിക്കാതിരുന്നത് മുന്‍കരുതല്‍ എടുക്കുന്നതിന് വെല്ലുവിളിയായി. കോട്ടയം ജില്ലയില്‍ മഴ കടുത്തതോടെ സെപ്തംബര്‍ ഒന്നു വരെ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി തൊടുപുഴയ്ക്ക് സമീപം ഉരുള്‍പൊട്ടി വീടു മണ്ണിനടിയിലായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയിതിട്ടുണ്ട്.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ ഇങ്ങനെ:

ഇടിമിന്നല്‍ ലക്ഷണം കണ്ടാല്‍ തുറസായസ്ഥലങ്ങളില്‍ നില്‍ക്കുന്നത് ഒഴിവാക്കണം.

ജനലും വാതിലും അടച്ചിടണം.

ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിച്ഛേദിക്കണം.

വൈദ്യുതി ഉപകരണങ്ങളുമായുള്ള സാമിപ്യം ഒഴിവാക്കണം.

ഇടിമിന്നല്‍ സമയത്ത് ടെറസിലോ ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്ബിലോ ഇരിക്കുന്നത് അപകടകരമാണ്.

പട്ടം പറത്തുന്നത് ഒഴിവാക്കണം.

അന്തരീക്ഷം മേഘാവൃതമാണെങ്കില്‍, തുറസായ സ്ഥലത്തും, ടെറസ്സിലും കുട്ടികളെ കളിക്കാന്‍ അനുവദിക്കരുത്.

മിന്നലാഘാതമേറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഉണ്ടാകില്ല. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കണം.

ജലാശയത്തില്‍ മീന്‍ പിടിക്കാനും കുളിക്കാനും ഇറങ്ങരുത്.

ഇടിമിന്നല്‍ സമയങ്ങളില്‍ വാഹനത്തിനുള്ളില്‍ സുരക്ഷിതരായിരിക്കുമെന്നതിനാല്‍ വാഹനമോടിക്കുന്നവര്‍ അതിനുള്ളില്‍ തുടരണം.

സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം.

കാലിഫോർണിയ: സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്നതിനുള്ള നിയമനിർമ്മാണം പാസാക്കി കാലിഫോർണിയ. ഗവർണർ ഗാവിൻ ന്യൂസോം നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതോടെ സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറും.

വിവിധ മത നേതാക്കളും സംഘടനകളും സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ട് കാലിഫോർണിയയിലെ സെനറ്റ് മെജോറിറ്റി നേതാവായ ബോബ് ഹെർട്‌സ്ബർഗിന് കത്ത് നൽകിയിരുന്നു. സ്വസ്തിക ചിഹ്നം നിയമവിധേയമാക്കിയതോടെ കാലിഫോർണിയയിൽ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അറിയിച്ചു. സ്വസ്തിക ചിഹ്നം നിയമവിധേയമാക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയ അസംബ്ലി അംഗം ബോവർ-കഹാനോട് അമേരിക്കൻ ഫൗണ്ടേഷൻ നന്ദി അറിയിക്കുകയും ചെയ്തു.

ഹിന്ദുക്കൾ, ജൈനർ, ബുദ്ധമതക്കാർ, മറ്റ് മതക്കാർ എന്നിവരുടെ മതപരമായ ആചാരങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി ഈ ചരിത്രപരമായ നിയമനിർമ്മാണത്തിൽ ഒപ്പിടാൻ ഗവർണറോട് അഭ്യർത്ഥിക്കുന്നുവെന്നും ഹിന്ദു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽഡ സ്വസ്തിക പുരാതന ഹിന്ദു ചിഹ്നമായിരുന്നു. എന്നാൽ, 1930 കളിൽ അഡോൾഫ് ഹിറ്റ്‌ലറുടെ അധികാര വളർച്ചയ്ക്ക് ശേഷം നാസിസത്തിന്റെ പര്യായമായി സ്വസ്തിക ചിഹ്നം മാറി. അതേസമയം, ഭാരതത്തിൽ ഉപയോഗിച്ച സ്വസ്തിക ചിഹ്നത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹിറ്റ്‌ലർ ഉപയോഗിച്ച സ്വസ്തിക ചിഹ്നമെന്നും പറയപ്പെടുന്നു. ഹിറ്റ്‌ലർ ഉപയോഗിച്ചത് നേരെ വിപരിത ദിശയിൽ കറങ്ങുന്ന സ്വസ്തിക ചിഹ്നമാണെന്നാണ് പറയപ്പെടുന്നത്.

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനമൊഴിഞ്ഞ് ചികിത്സയ്ക്കായി വിശ്രമത്തില്‍ പ്രവേശിക്കുന്ന കോടിയേരി ബാലകൃഷ്ണന് പല മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളും ഇടതുപക്ഷ വിരുദ്ധ രാഷ്ട്രീയം പറയുന്ന സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തി. കൊച്ചുമക്കള്‍ക്കൊപ്പം സന്തോഷം പങ്കിടുന്ന കോടിയേരി ബാലകൃഷ്ണന്റെ പഴയ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായി. 15 ദിവസത്തെ വിദഗ്ധ ചികിത്സയ്ക്കായി കോടിയേരി ചെന്നൈ അപ്പോളോ ആശുപത്രിയിലേയ്ക്ക് പോകുന്ന സാഹചര്യത്തിലാണ് കോടിയേരിയ്ക്ക് സ്‌നേഹാശംസകളുമായി രാഷ്ട്രീയ കേരളം രംഗത്തെത്തിയത്.

മുസ്ലീം ലീഗ് നേതാവും മുന്‍ വിദ്യാഭ്യാസമന്ത്രിയുമായ പി കെ അബ്ദുറബ്ബ്, കോണ്‍ഗ്രസ് നേതാവ് ടി സിദ്ദിഖ് തുടങ്ങിയവര്‍ കോടിയേരി ബാലകൃഷ്ണന് ആശംസകള്‍ നേര്‍ന്നു. ആശയപരമായ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും പക്വതയോടെ വ്യക്തിബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുന്ന ആളാണ് കോടിയേരിയെന്നും അദ്ദേഹം എത്രയും വേഗം അസുഖം മാറി തിരിച്ചെത്തട്ടെയെന്നും പി കെ അബ്ദുറബ്ബ് ഫേസ്ബുക്കില്‍ കുറിച്ചു. കുടുംബാംഗങ്ങള്‍ക്കൊപ്പമുള്ള കോടിയേരിയുടെ ചിത്രം സഹിതം പങ്കുവെച്ചുകൊണ്ടായിരുന്നു സിദ്ദിഖിന്റെ ആശംസ. എത്രയും വേഗം അസുഖം മാറി കര്‍മപഥത്തില്‍ തിരിച്ചെത്താന്‍ കോടിയേരിയ്ക്ക് കഴിയട്ടെ എന്ന് ടി സിദ്ദിഖ് ആശംസിച്ചു. രാഷ്ട്രീയവൈര്യം മറന്ന് ആര്‍എംപി പേജുകളില്‍ പോലും കോടിയേരിയ്ക്കായി ആശംസകള്‍ പ്രത്യക്ഷപ്പെട്ടു.

അതേസമയം, ചികിത്സയ്ക്കായി അവധി നല്‍കാമെന്നും താല്‍ക്കാലിക ചുമതല നല്‍കി ആരെയെങ്കിലും നിയോഗിച്ചാല്‍ പോരേയെന്നും നേതൃത്വം നിര്‍ദേശിച്ചെങ്കിലും സ്ഥിരം അധ്യക്ഷന്‍ വേണമെന്നായിരുന്നു കോടിയേരിയുടെ മറുപടി. ഈ സാഹചര്യത്തിലാണ് മന്ത്രി എം.വി ഗോവിന്ദനെ അടുത്ത സംസ്ഥാന സെക്രട്ടറിയായി ഇന്നലെ ചേര്‍ന്ന അവൈലബിള്‍ പിബി യോഗം തീരുമാനിച്ചത്.

ഏറ്റവും കൂടുതല്‍ പ്രചാരത്തിലുള്ള മെസെഞ്ചര്‍ ആപ്പാണ് വാട്സ്ആപ്പ്. നിലവില്‍ വാട്സാപ്പിലൂടെയും ബാങ്കിങ് പ്രവര്‍ത്തനങ്ങള്‍ ചെയ്യാം. എസ്ബിഐ, എച്ച്ഡിഎഫ്‌സി, ഐസിഐസിഐ, ബാങ്ക് ഓഫ് ബറോഡ ആക്‌സിസ് ബാങ്ക് പോലുള്ള രാജ്യത്തെ മുന്‍നിര ബാങ്കുകള്‍ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവങ്ങള്‍ നല്‍കുന്നു. വാട്ട്‌സ്ആപ്പ് സേവങ്ങള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമം നോക്കാം…

എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) അടുത്തിടെ ഉപഭോക്താക്കള്‍ക്കായി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ആരംഭിച്ചു. ഈ സംരംഭത്തിലൂടെ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് ബാലന്‍സ് പരിശോധിക്കാനും മിനി സ്റ്റേറ്റ്‌മെന്റുകള്‍ പോലുള്ള ബാങ്കിംഗ് സേവനങ്ങള്‍ നടത്താനും സാധിക്കുന്നു.അതിനായി ഉപഭോക്താക്കള്‍ക്ക് അവരുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് ‘90226 90226’ എന്നതിലേക്ക് ‘ഹായ്’ എന്ന് സന്ദേശമയച്ച് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിനായി സൈന്‍ അപ്പ് ചെയ്യാം.

ഇത് ചെയ്തതിന് ശേഷം, എസ്ബിഐ ഉപഭോക്താക്കള്‍ക്ക് അവരുടെ വാട്ട്‌സ്ആപ്പില്‍ എസ്ബിഐയില്‍ നിന്ന് ഈ മറുപടി ലഭിക്കും; ‘നിങ്ങള്‍ എസ്ബിഐ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനങ്ങളില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല എന്നുണ്ടെങ്കില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനും ഈ സേവനങ്ങള്‍ ഉപയോഗിക്കുന്നതിനുള്ള നിങ്ങളുടെ സമ്മതം നല്‍കുന്നതിനും, ബാങ്കില്‍ നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ നിന്ന് +917208933148 എന്ന നമ്ബറിലേക്ക്അക്കൗണ്ട് നമ്ബര്‍ എസ്എംഎസ് അയയ്ക്കുക. ഇതിലൂടെ ബാങ്കിംഗ് സേവനത്തിനായി രജിസ്റ്റര്‍ ചെയ്യാന്‍ കഴിയും.

എച്ച്ഡിഎഫ്‌സി ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 24 മണിക്കൂര്‍ സേവനം ഉപയോക്താവിന് ലഭ്യമാകും. ഈ ഓഫര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ മാത്രമേ ലഭ്യമാകൂ. അതിനായി 70700 22222 എന്ന നമ്ബറിലേക്ക് ‘ഹായ്’ എന്ന സന്ദേശം അയക്കുക. എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് രജിസ്ട്രേഷന്‍ ലളിതമായ രണ്ട് ഘട്ടങ്ങളിലൂടെ കടന്നുപോകുന്നു. നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്ബറില്‍ എസ്എംഎസ് വഴി ലഭിച്ച നിങ്ങളുടെ ഉപഭോക്തൃ ഐഡിയും ഒറ്റത്തവണ പാസ്വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യാം.

എച്ച്ഡിഎഫ്‌സി വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിലൂടെ 90-ലധികം ഇടപാടുകളും സേവനങ്ങളും നടത്താം. ക്രെഡിറ്റ് കാര്‍ഡുകള്‍, ലോണുകള്‍ എന്നിവയ്ക്കായി അപേക്ഷിക്കാം. എച്ച്ഡിഎഫ്‌സി ബാങ്കിന്റെ സേവനങ്ങളുമായി ബന്ധപ്പെട്ട എന്തെങ്കിലും സംശയങ്ങള്‍ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് വഴി ചോദിക്കാനും ഉപഭോക്താക്കള്‍ക്ക് കഴിയും.

ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ്

അവധി ദിവസങ്ങളില്‍ പോലും, ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് ഉപയോക്താക്കള്‍ക്ക് ലഭിക്കുന്നു. ഉപഭോക്താക്കള്‍ക്ക് ഐസിഐസിഐ ബാങ്കിന്റെ വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനം ഉപയോഗിച്ച് തല്‍ക്ഷണ വായ്പകള്‍ക്ക് അപേക്ഷിക്കാം, ഫിക്സഡ് ഡെപ്പോസിറ്റ് നടത്താം. ബില്ലുകള്‍ അടയ്ക്കാം, വ്യാപാര സേവനങ്ങള്‍, ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ്, ചെക്ക്ബുക്ക്, പാസ്ബുക്ക് എന്നിവയ്ക്ക് അപേക്ഷിക്കാം.

ഉപഭോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സ്, അവസാനത്തെ മൂന്ന് ഇടപാടുകള്‍, ക്രെഡിറ്റ് കാര്‍ഡ് പരിധി എന്നിവ പരിശോധിക്കാം. കൂടാതെ, അവരുടെ കാര്‍ഡുകള്‍ ബ്ലോക്ക് ചെയ്യുക അല്ലെങ്കില്‍ അണ്‍ബ്ലോക്ക് ചെയ്യുക, എന്നിവ ചെയ്യാം. കൂടാതെ അവരുടെ ക്രെഡിറ്റ് കാര്‍ഡിന്റെ കാലഹരണ തീയതിയും ഓഫറുകളും പരിശോധിക്കാനും കഴിയും.

ഐസിഐസിഐ ബാങ്ക് വാട്ട്‌സ്ആപ്പ് ബാങ്കിംഗ് സേവനത്തിനായി 8640086400 എന്ന നമ്ബറിലേക്ക് ‘ഹായ്’ എന്ന സന്ദേശം അയക്കുക.
നിങ്ങള്‍ക്ക് 9542000030 നമ്ബറിലൂടെയും ബാങ്കിംഗ് സേവങ്ങള്‍ ലഭിക്കും.

കോഴിക്കോട്: ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ ‘യെസ് അയാം’ പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു. അതത് ഗ്രാമ പഞ്ചായത്തുകളിൽ ഉളളവർക്ക് മുൻഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന. വയസ് 25-40. അപേക്ഷകൾ സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്. ഫോൺ- 0495 2260272.

ജില്ലാ ആശുപത്രിയുടെ മാനസികാരോഗ്യ പദ്ധതിയിൽ മെഡിക്കൽ ഓഫീസർ, സൈക്യാട്രിസ്റ്റ് തസ്തികകളിലേക്ക് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. എം ബി ബി എസ് ആണ് മെഡിക്കൽ ഓഫീസറുടെ യോഗ്യത. സൈക്യാട്രിയിൽ മുൻപരിചയം ഉള്ളവർക്ക് മുൻഗണന. സൈക്യാട്രിസ്റ്റിന് എം ഡി/ഡി എൻ ബി/ഡി പി എം യോഗ്യത. ഒരു വർഷത്തേക്കാണ് നിയമനം. താൽപര്യമുള്ളവർ ആഗസ്റ്റ് 30ന് രാവിലെ 10.30ന് ഡെപ്യൂട്ടി സൂപ്രണ്ടിന്റെ ചേംബറിൽ നടക്കുന്ന വാക് ഇൻ ഇന്റർവ്യൂവിന് പങ്കെടുക്കണം. ഫോൺ: 0497 2734343. ഇ മെയിൽ: dmhpkannur@gmail.com.

കോഴിക്കോട്: രാജ്യത്ത് ഇസ്ലാം വിരോധം വളരുന്നതിന് കാരണം ഇതര മതസ്ഥരല്ലെന്നും ചില മതപണ്ഡിതരാണെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

‘രാജ്യത്ത് ഇസ്ലാം വിരുദ്ധചിന്ത വര്‍ധിക്കുന്നതായി തോന്നുന്നില്ല. ബുദ്ധിശാലിയും വിദ്യാഭ്യാസയോഗ്യതയുമായ ഒരു പെണ്‍കുട്ടിയെ നിങ്ങള്‍ പൊതുവേദിയില്‍ അപമാനിക്കുകയാണെങ്കില്‍ അത് ഏതുതരം പ്രതികരണം ഉയര്‍ത്തും? നിങ്ങള്‍ക്കെന്നും മനസ്സില്‍ ഭീതിയുണ്ടാകും. ഇവര്‍ക്ക് മേല്‍ക്കൈകൊടുത്താല്‍ എന്റെ കുടുംബത്തിലെ സ്ത്രീകള്‍ക്കും പൊതുവേദിയില്‍ അനുമതി നല്‍കില്ലെന്ന് ജനങ്ങള്‍ ചിന്തിക്കും. ഇത് സംഭവിച്ചേതീരൂ. ഇസ്ലാമിക വിരോധം ഉണ്ടാകാന്‍ കാരണം ഇസ്ലാമിതരരല്ല, ഈ മതപണ്ഡിതരാണ്. എനിക്ക് മുഖ്യമന്ത്രിയോട് വ്യക്തിപരമായി ഒരു പരാതിയുമില്ല. അദ്ദേഹത്തിന് സ്വന്തം പ്രശ്‌നങ്ങളുണ്ടായിരിക്കാം. എനിക്ക് അദ്ദേഹത്തോട് സഹതാപമുണ്ട്. ഞാന്‍ മനസിലാക്കുന്നത്, മുഖ്യമന്ത്രിയെന്ന നിലയില്‍ എനിക്ക് പലപ്പോഴും മനസ്സിലായിട്ടുള്ളത്, അദ്ദേഹം കടുത്ത സമ്മര്‍ദ്ദത്തിലാണെന്നാണ്. അദ്ദേഹത്തിന്റെ ആഗ്രഹങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കാന്‍ നിര്‍ബന്ധിതനാകുന്നുവെന്നാണ്. ഗവര്‍ണര്‍ പദവി ആവശ്യമാണോ, സംസ്ഥാനത്തിന് കൂടുതല്‍ അധികാരം വേണോ എന്നതൊക്കെ ഭരണഘടനാ നിര്‍മാണ സഭയുടെ നടപടിക്രമങ്ങള്‍ വായിച്ചാല്‍ അറിയാം.’- ഇന്ത്യന്‍ എക്‌സ്പ്രസ് പത്രത്തിനു നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചൂണ്ടിക്കാട്ടി.

ശരീരത്തിന്റെ ആരോഗ്യത്തിന് വേണ്ട ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിലൊന്നാണ് നല്ല ഉറക്കം. എല്ലാ ദിവസവും ഒരേ സമയം ഉറങ്ങുകയും ഉണരുകയും ചെയ്യുന്നത് ശരീരം ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. വേണ്ടത്ര ഉറക്കം ലഭിച്ചില്ലെങ്കിൽ അത് നിങ്ങളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിച്ചേക്കാനിടയുണ്ട്. നല്ല ഉറക്കം ലഭിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

ബദാം

ഉറക്കത്തിന് ആവശ്യമായ ഹോർമോണുകൾ ഉണ്ടാകാനായി സഹായിക്കുന്ന ഭക്ഷണമാണ് ബദാം. അതിനാൽ ബദാം കഴിക്കുന്നത് സുഖനിദ്രയ്ക്ക് സഹായിക്കും.

തേൻ

ഉറങ്ങുന്നതിന് മുമ്പ് ഒരു സ്പൂൺ തേൻ കുടിക്കുന്നത് വളരെ നല്ലതാണ്. തേനിൽ അടങ്ങിയിരിക്കുന്ന അമിനോ ആസിഡ് ട്രൈംപ്‌റ്റോഫാൻ നല്ല ഉറക്കം ലഭിക്കാൻ സഹായിക്കും.

പഴം

നല്ല ഉറക്കം ലഭിക്കാൻ പഴം കഴിക്കുന്നത് വളരെ പ്രയോജനപ്രദമാണ്. പഴം കഴിക്കുന്നതിലൂടെ ആരോഗ്യവും ലഭിക്കും. നല്ല ഉറക്കത്തിനായി ചെറിപ്പഴം കഴിക്കുന്നതും നല്ലതാണ്.

ലക്നൗ: അനധികൃത മദ്യവും മയക്കുമരുന്ന് വ്യാപാരവും തടയാൻ പുതിയ നടപടികളുമായി ഉത്തർപ്രദേശ് സർക്കാർ. ഇതിനായി പോർട്ടൽ വികസിപ്പിക്കുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. ബുലങ്ഷഹറിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രഖ്യാപനം. ഇത്തരം സംഭവങ്ങളുമായി ബന്ധപ്പെട്ട പരാതികൾ രജിസ്റ്റർ ചെയ്യാൻ സാധിക്കുന്ന പോർട്ടലാകും വികസിപ്പിക്കുന്നതെന്ന് യോഗി ആദിത്യനാഥ് അറിയിച്ചു.

മയക്കുമരുന്ന് വ്യാപാരവും അനധികൃത മദ്യവും തടഞ്ഞ് യുവാക്കളുടെ ഭാവി സംരക്ഷിക്കുന്നതിന് സർക്കാർ മികച്ച രീതിയിലുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. ഇത്തരം പ്രവർത്തനത്തിൽ ഏർപ്പെടുന്നവരെ പെട്ടെന്ന് വരുതിയിൽ കൊണ്ട് വരാൻ സാധിക്കുന്ന ഒരു പോർട്ടൽ വികസിപ്പിക്കാനാണ് സർക്കാർ പദ്ധതിയിടുന്നത്. ബുലന്ദ്ഷഹറിലെ ജനപ്രതിനിധികൾ മേഖലയുടെ വികസനത്തിനായി അർപ്പണബോധത്തോടെയാണ് പ്രവർത്തിക്കുന്നത്. ബാബുജിയുടെ പേരിൽ ഇവിടെ നിർമ്മിക്കുന്ന മെഡിക്കൽ കോളേജ് ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും അദ്ദേഹം വിശദീകരിച്ചു.

ഫിലിം സിറ്റി, സമീപ പ്രദേശങ്ങളിലെ ടോയ് പാർക്ക്, മീററ്റിൽ വരാനിരിക്കുന്ന സ്പോർട്സ് യൂണിവേഴ്സിറ്റി തുടങ്ങിയ പദ്ധതികൾ യുവാക്കൾക്ക് നിരവധി തൊഴിലവസരങ്ങൾ സൃഷ്ടിക്കും. സ്വാമിത്വ പദ്ധതിയിൽ നിന്ന് ഇതുവരെ പ്രയോജനം ലഭിച്ചത് 36 ലക്ഷം കുടുംബങ്ങൾക്കാണ്. യുവാക്കൾക്കായി 15 ലക്ഷത്തിൽ അധികം ടാബ്ലെറ്റുകളും സ്മാർട്ട് ഫോണുകളും വിതരണം ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ബറോസ്. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ ഓരോ അപ്‌ഡേറ്റ്‌സും ആരാധകര്‍ ഏറ്റെടുത്തിരുന്നു. ചിത്രം ചൈനീസ്, പോര്‍ച്ചുഗീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ റിലീസ് ചെയ്യും എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം, കഴിഞ്ഞ മാസം ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച വിവരം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചിരുന്നു. ത്രീഡിയില്‍ എത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായ ബറോസ് എന്ന ഭൂതമായി എത്തുന്നതും മോഹന്‍ലാല്‍ ആണ്. നാനൂറ് വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ഭൂതമാണ് ബറോസ്. ഒടുവില്‍ നിധി തേടി ഒരു കുട്ടി എത്തുന്നതാണ് ചിത്രത്തിന്റെ ഇതിവൃത്തം.