സ്വസ്തിക ചിഹ്നം നിയമവിധേയമാക്കാൻ കലിഫോർണിയ; നിയമനിർമ്മാണം പാസാക്കി

കാലിഫോർണിയ: സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്നതിനുള്ള നിയമനിർമ്മാണം പാസാക്കി കാലിഫോർണിയ. ഗവർണർ ഗാവിൻ ന്യൂസോം നിയമനിർമ്മാണത്തിന് അംഗീകാരം നൽകുന്നതോടെ സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്ന അമേരിക്കയിലെ ആദ്യ സംസ്ഥാനമായി കാലിഫോർണിയ മാറും.

വിവിധ മത നേതാക്കളും സംഘടനകളും സ്വസ്തിക ചിഹ്നം നിയമവിധേയമാക്കുന്നതിനുള്ള പിന്തുണ ആവശ്യപ്പെട്ട് കാലിഫോർണിയയിലെ സെനറ്റ് മെജോറിറ്റി നേതാവായ ബോബ് ഹെർട്‌സ്ബർഗിന് കത്ത് നൽകിയിരുന്നു. സ്വസ്തിക ചിഹ്നം നിയമവിധേയമാക്കിയതോടെ കാലിഫോർണിയയിൽ ചരിത്രം സൃഷ്ടിക്കാൻ കഴിഞ്ഞെന്ന് ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ അറിയിച്ചു. സ്വസ്തിക ചിഹ്നം നിയമവിധേയമാക്കാനുള്ള നീക്കത്തിന് നേതൃത്വം നൽകിയ അസംബ്ലി അംഗം ബോവർ-കഹാനോട് അമേരിക്കൻ ഫൗണ്ടേഷൻ നന്ദി അറിയിക്കുകയും ചെയ്തു.

ഹിന്ദുക്കൾ, ജൈനർ, ബുദ്ധമതക്കാർ, മറ്റ് മതക്കാർ എന്നിവരുടെ മതപരമായ ആചാരങ്ങളെ മികച്ച രീതിയിൽ സംരക്ഷിക്കുന്നതിനായി ഈ ചരിത്രപരമായ നിയമനിർമ്മാണത്തിൽ ഒപ്പിടാൻ ഗവർണറോട് അഭ്യർത്ഥിക്കുന്നുവെന്നും ഹിന്ദു ഫൗണ്ടേഷൻ ആവശ്യപ്പെട്ടു. യഥാർത്ഥത്തിൽഡ സ്വസ്തിക പുരാതന ഹിന്ദു ചിഹ്നമായിരുന്നു. എന്നാൽ, 1930 കളിൽ അഡോൾഫ് ഹിറ്റ്‌ലറുടെ അധികാര വളർച്ചയ്ക്ക് ശേഷം നാസിസത്തിന്റെ പര്യായമായി സ്വസ്തിക ചിഹ്നം മാറി. അതേസമയം, ഭാരതത്തിൽ ഉപയോഗിച്ച സ്വസ്തിക ചിഹ്നത്തിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഹിറ്റ്‌ലർ ഉപയോഗിച്ച സ്വസ്തിക ചിഹ്നമെന്നും പറയപ്പെടുന്നു. ഹിറ്റ്‌ലർ ഉപയോഗിച്ചത് നേരെ വിപരിത ദിശയിൽ കറങ്ങുന്ന സ്വസ്തിക ചിഹ്നമാണെന്നാണ് പറയപ്പെടുന്നത്.