Latest News (Page 3,161)

കണ്ണൂർ: ഇത്തവണ യുഡിഎഫ് സെഞ്ചുറി അടിക്കുമെന്ന കാര്യത്തിൽ തനിക്ക് യാതൊരു ആശങ്കയുമില്ലെന്ന് കെപിസിസി സംസ്ഥാന അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ.ക്യാപ്റ്റൻ എന്ന് തന്നെ വിളിക്കുന്നത് ന്യായീകരിക്കുന്ന തിരിക്കലാണിപ്പോൾ പിണറായി. ക്യാപ്റ്റൻ വിളി അണികളിൽ നിന്ന് ആവേശത്തിൽ ഉയർന്നുവന്നതായി ആരും തെറ്റിദ്ധരിക്കേണ്ട.

അത് പി.ആർ. ഏജൻസികളെ വച്ച് സൃഷ്ടിച്ചെടുത്തതാണ്. പിണറായി പങ്കെടുക്കുന്ന പരിപാടികളിൽ ഇത്തരത്തിൽ പി.ആർ. ഏജൻസികൾ അദ്ദേഹത്തിന്റെ ചിത്രം ആലേഖനം ചെയ്ത വസ്ത്രങ്ങൾ ധരിപ്പിച്ച് ആളുകളെ കൊണ്ട് ക്യാപ്റ്റൻ എന്ന് നിരന്തരം വിളിപ്പിക്കും. ഇത് പ്രവർത്തകരെ കൊണ്ട് ഏറ്റ് വിളിപ്പിക്കും.

അത് പിണറായി നന്നായി ആസ്വദിച്ചുവെന്നും മുല്ലപ്പള്ളി പറഞ്ഞു.കണ്ണൂർ പ്രസ് ക്ലബ്ബിൽ മുഖ്യമന്ത്രി ഇന്ന് നടത്തിയത് എല്ലാ അർത്ഥത്തിലും അദ്ദേഹത്തിന്റെ വിടവാങ്ങൽ പ്രസംഗമാണ്. അധികാരത്തിൽ നിന്നും രാഷ്ട്രീയത്തിൽ നിന്നും വിടവാങ്ങുന്ന ഒരു പ്രസംഗമായിട്ടാണ് താൻ അതിനെ കാണുന്നതെന്നും മുല്ലപ്പള്ളി പറഞ്ഞു.

തിരുവനന്തപുരം: 140 നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്‌സഭാ മണ്ഡലത്തിലേക്കുമുള്ള വിധിയെഴുത്ത് നാളെ. ഇന്ന് നിശബ്ദപ്രചാരണം. 131 മണ്ഡലങ്ങളില്‍ വൈകീട്ട് ഏഴുവരെയും ഒന്‍പത് നിയമസഭാ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുവരെയുമാണ് വോട്ടെടുപ്പ് നടക്കുക. 957 സ്ഥാനാര്‍ഥികളാണ് സംസ്ഥാന നിയമസഭയിലേക്ക് മത്സരരംഗത്തുള്ളത്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പില്‍ ആറ് സ്ഥാനാര്‍ഥികളും മത്സരരംഗത്തുണ്ട്. 13283727 പുരുഷന്മാരും 14162025 സ്ത്രീകളും 290 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉള്‍പ്പെടെ 27446039 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 518520 പേര്‍ കന്നി വോട്ടര്‍മാരുമാണ്.
40771 പോളിങ് ബൂത്തുകളാണ് സംസ്ഥാനത്ത് സജ്ജീകരിച്ചിട്ടുള്ളത്. മാനന്തവാടി, സുല്‍ത്താന്‍ബത്തേരി, കല്‍പ്പറ്റ, ഏറനാട്, നിലമ്പൂര്‍, വണ്ടൂര്‍, കൊങ്ങാട്, മണ്ണാര്‍ക്കാട്, മലമ്പുഴ മണ്ഡലങ്ങളില്‍ വൈകീട്ട് ആറുമണിവരെ മാത്രമാകും വോട്ടെടുപ്പ്. കാഴ്ച വൈകല്യമുള്ളവര്‍ക്ക് എല്ലാ ബൂത്തുകളിലും ബ്രെയിലി ലിപിയില്‍ തയ്യാറാക്കിയ ഡമ്മി ബാലറ്റ് പേപ്പറും സജ്ജീകരിക്കും.ഇരട്ടവോട്ടുകള്‍ വിവാദമായ സാഹചര്യത്തില്‍ ഒന്നിലേറെ പ്രാവശ്യം വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ടവര്‍ ഒറ്റ വോട്ടുമാത്രം ചെയ്യുന്നത് ഉറപ്പാക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ വേണ്ട നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

modi

കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം കൈക്കൊണ്ടു. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്.

പരിശോധന നിരക്ക് ഉയർത്താനും, ആശുപത്രികളിൽ കൂടുതൽ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തിൽ കണ്ടെയിന്മെന്റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

kadakampally surendran

തിരുവനന്തപുരം: കഴക്കൂട്ടത്ത് ത്രികോണപോരാട്ടമാണ് നടക്കാന്‍ പോകുന്നതെന്ന് കടകംപള്ളി സുരേന്ദ്രന്‍. ജനം പോളിംഗ് ബൂത്തിലേക്കെത്താന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെയാണ് കടംപള്ളിയുടെ പ്രസ്താവന. കഴക്കൂട്ടത്ത് വികസനമാണ് ചര്‍ച്ച ചെയ്യുകയെന്നും അത് നോക്കായാകും ജനം വിധിയെഴുതുകയെന്നും പിണറായി വിജയന്‍ ക്യാപ്റ്റന്‍ തന്നെയാണെന്നും കടകംപള്ളി പ്രതികരിച്ചു.രാഹുല്‍ ഗാന്ധിക്ക് കേരള രാഷ്ട്രീയത്തെ കുറിച്ചോ ഇടതുപക്ഷത്തെ കുറിച്ചോ ഒന്നും അറിയില്ലെന്നും രാഹുല്‍ ഉന്നയിച്ച വിമര്‍ശനങ്ങള്‍ക്ക് അതുകൊണ്ട് തന്നെ പ്രസക്തിയില്ലെന്നും കടകംപള്ളി പറഞ്ഞു.

കോഴിക്കോട്: വോട്ടര്‍പട്ടികയില്‍ നിന്ന് തന്നേയും സഹോദരിയേയും ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിയെന്നാരോപിച്ച് നടി സുരഭിലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് നടി പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് സുരഭി ലക്ഷ്മി പരാതിയുമായി എത്തിയിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരിക്കുനി ഗ്രാമപഞ്ചായത്തില്‍ പതിനൊന്നാം വാര്‍ഡില്‍, ബൂത്ത് 134 ല്‍ വോട്ടറായ ഞാന്‍, അമ്മയുടെ ചികിത്സാവശ്യാര്‍ത്ഥം താല്ക്കാലികമായി താമസം മാറിയപ്പോള്‍, ഞാന്‍ സ്ഥലത്തില്ലാ എന്ന പരാതി കൊടുപ്പിച്ച്, എന്നെയും ചേച്ചിയെയും വോട്ടര്‍ പട്ടികയില്‍ നിന്നും, ഹിയറിങ്ങ് പോലും നടത്താതെ ഒഴിവാക്കിച്ച നടപടി അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. ഒരു പൗരന്റെ ജനാധിപത്യാവകാശം ഹനിക്കാന്‍ കൂട്ടുനിന്ന ‘ചില തത്പരകക്ഷികള്‍ ജനാധിപത്യത്തെയാണ് ചോദ്യം ചെയ്യുന്നത്.

കൊല്ലം: റെയിൽവേ ട്രാക്കില്‍ തെങ്ങിന്‍തടി ​വെച്ച്‌ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ച രണ്ടു പേർ അറസ്റ്റിലായി. അട്ടിമറി ശ്രമം നടത്തി മണിക്കൂറുകള്‍ക്കകമാണ് റെയില്‍വേ പൊലീസ് പ്രതികളെ പിടികൂടിയത്. ഇടവ തൊടിയില്‍ ഹൗസില്‍ സാജിദ് (27), കാപ്പില്‍ ഷൈലജ മന്‍സിലില്‍ ബിജു (30) എന്നിവരെ പിടികൂടി.ഞാ‍യറാഴ്ച പുലര്‍ച്ച 12.50ഓടെ ഇടവക്കും കാപ്പിലിനുമിടയിലുള്ള നൂലത്ത് റെയില്‍വേ ട്രാക്കിലാണ് സംഭവം.

ട്രാക്കിൽ തെങ്ങിൻ തടി വെച്ചതിനു പിന്നാലെ അതുവഴി കടന്നുവന്ന ചെന്നൈ എഗ്മൂർ – ഗുരുവായൂർ എക്സ്പ്രസ് ട്രെയിൻ തടിയിൽ തട്ടിയ ഉടൻ നിർത്തുകയായിരുന്നു. ട്രെയിൻ നിർത്തിയ ശേഷം ലോക്കോ പൈലറ്റ് ട്രാക്കിലുണ്ടായിരുന്ന വലിയ തടി കഷ്ണം എടുത്തു മാറ്റുകയായിരുന്നു. ട്രെയിൻ വേഗം കുറച്ചു വന്നതിനാലാണ് വൻ അപകടം ഒഴിവായതെന്ന് റെയിൽവേ വൃത്തങ്ങൾ പറയുന്നു.

ട്രാക്കിൽ നിന്ന് ലഭിച്ച തടിക്കഷണം ഉടൻ തന്നെ കൊല്ലം ആര്‍. പി. എഫ് പോസ്​റ്റില്‍ എത്തിക്കുകയായിരുന്നു. റെയില്‍വേ പൊലീസ് ചീഫ് രാജേന്ദ്ര​ന്‍റെ നിര്‍ദേശ പ്രകാരം സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക സ്ക്വാഡിനെ രൂപീകരിച്ചു. ഡി വൈ. എസ്. പി കെ. എസ്. പ്രശാന്തിന്‍റെ നേതൃത്വത്തില്‍ തിരുവനന്തപുരം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ സബ് ഇന്‍സ്പക്ടര്‍ ഇതിഹാസ് താഹ, കൊല്ലം റെയില്‍വേ പൊലീസ് സ്​റ്റേഷന്‍ ​ഗ്രേഡ് സബ് ഇന്‍സ്പെക്ടര്‍ മനോജ് കുമാര്‍, ഇന്‍റലിജന്‍സ് സ്ക്വാഡ് അംഗങ്ങളായ രാജു, വിവേക്, ആദിത്യന്‍, വിമല്‍ എന്നിവരടങ്ങുന്ന പ്രത്യക സംഘം ആണ് സ്ക്വാഡിൽ ഉണ്ടായിരുന്നത്.

അധികം വൈകാതെ തന്നെ അന്വേഷണ സംഘം സംഭവ സ്ഥലത്തെത്തി. പുലർച്ചെ മുതൽ കാപ്പില്‍ പാറയില്‍ നിവാസികളായ നൂറോളം പേരെ പൊലീസ് സംഘം ചോദ്യം ചെയ്തു. ഡ്യൂട്ടിയിലുണ്ടായിരുന്ന റെയിൽവേ ജീവനക്കാരോടും വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് തെങ്ങിൻ തടി കൊണ്ടുവന്നതെന്ന് സംശയം തോന്നിയ രണ്ടു പേരെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. ഇവരെ ചോദ്യം ചെയ്തതോടെ പരസ്പര വിരുദ്ധമായ മൊഴിയാണ് നൽകിയത്. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതികൾ കുറ്റം സമ്മതിച്ചത്. തുടർന്ന് ഇവരെ തുടർ നടപടികൾക്കായി കൊല്ലം ആർ പി എഫ് സ്റ്റേഷനിലേക്കു മാറ്റുകയായിരുന്നു.

തിരുവനന്തപുരം : കേരളത്തിലെ രാഷ്ട്രീയക്കാറ്റ് യുഡിഎഫിന് അനുകൂലമാണെന്ന് ശശി തരൂര്‍ എം.പി. അഭിപ്രായ സര്‍വേകള്‍ നല്‍കുന്ന ഫലസൂചനകള്‍ക്ക് നേര്‍വിപരീതമാണ് കളത്തില്‍ പ്രകടമാകുന്നതെന്നും സര്‍വേകളില്‍ പങ്കെടുത്തവരുടെ എണ്ണവും ചോദ്യങ്ങള്‍ ചോദിച്ച സമയവും നിര്‍ണായകമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.പ്രകടനപത്രിക തയാറാക്കുന്നതിനുള്ള ചര്‍ച്ചയ്ക്കു നേതൃത്വം കൊടുക്കാനായതില്‍ സന്തോഷമുണ്ട്. പാര്‍ട്ടിയും ജനവും എല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഏറ്റവും നന്നായി ചെയ്യാനാണ് ശ്രമിക്കുന്നത്.മാര്‍ക്‌സിസം കാലഹരണപ്പെട്ട സിദ്ധാന്തമാണെന്നും ലോകം മുഴുവന്‍ അത് തിരസ്‌കരിച്ചതാണെന്നും തരൂര്‍ പറഞ്ഞു.
ജനാധിപത്യത്തിലും ബഹുസ്വരതയിലും ഉള്‍ക്കൊളളലിലുമാണ് ഞങ്ങള്‍ക്കു വിശ്വാസമെന്നും ആളുകള്‍ക്ക് പണമുണ്ടാക്കാനും അഭിവൃദ്ധി പ്രാപിക്കാനും സ്വാതന്ത്ര്യമനുവദിക്കുന്നത് പോലെ തന്നെ രാഷ്ട്രത്തിന്റെ വരുമാനം പാവപ്പെട്ടവര്‍ക്കും പുറന്തള്ളപ്പെട്ടവര്‍ക്കും വിതരണം ചെയ്യണമെന്നുമാണ് ഞങ്ങള്‍ വിശ്വസിക്കുന്നതെന്നും അദ്ദേഹം വിവരിച്ചു.

nirmala

തിരുവനന്തപുരം:കോണ്‍ഗ്രസ് എല്‍ഡിഎഫിന്റെ ബി ടീം ആയിരിക്കുകയാണ്. പക്ഷേ കേരളജനത ഈ രണ്ടു മുന്നണികളില്‍ നിന്ന് രക്ഷ ആഗ്രഹിച്ച് ബദല്‍ തേടുകയാണെന്നും എന്‍ഡിഎയില്‍ ആ ബദല്‍ അവര്‍ കാണുന്നുണ്ടെന്നും കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ.പാര്‍ലമെന്റില്‍ കൊണ്ടുവരുന്ന പദ്ധതി ആ പേരില്‍ തന്നെ സംസ്ഥാനങ്ങളില്‍ നടപ്പാക്കണം.

അതിന്റെ പേരുമാറ്റിയാല്‍ പിന്നെ എങ്ങനെ അതിനുള്ള പണം ലഭിക്കും? കേന്ദ്രപദ്ധതി ആ പേരില്‍ തന്നെ നടപ്പാക്കിയാല്‍ മാത്രമേ കേന്ദ്രത്തില്‍ നിന്ന് ലഭിക്കേണ്ട പണം ലഭിക്കുകയുള്ളൂ എന്നും അവര്‍ വ്യക്തമാക്കി.മാച്ച് ഫിക്‌സിംഗ് കഴിഞ്ഞ് എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനനിയമസഭയിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പില്‍ സൗഹൃദ മത്സരത്തിലാണ്.

അഴിമതിയിലും ന്യൂനപക്ഷ പ്രീണനത്തിലും വിജയിക്കാനായി സംഘര്‍ഷം സൃഷ്ടിക്കാനും എന്തു നിയമവിരുദ്ധ പ്രവൃത്തികള്‍ ചെയ്യാനും അവര്‍ തയ്യാറാണ്. യാതൊരു വ്യത്യാസവും ഇല്ലാത്ത ഇവരുടെ ശൈലി ജനം മടുത്തിരിക്കുന്നു.

പാര്‍ലമെന്റില്‍ ബിജെപിക്ക് കേരളത്തില്‍ നിന്ന് ഒരു പ്രതിനിധി പോലുമില്ല. പക്ഷേ അതിന്റെ യാതൊരു കുറവും കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടില്ല. അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും കേരളത്തിന് ലഭ്യമാക്കിയിട്ടുണ്ടെന്നും നിർമല സീതാരാമൻ പറഞ്ഞു.

മുംബൈ: മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. രോഗികളുടെ എണ്ണം കുതിച്ചുയരുമ്പോള്‍ സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ഡൗണ്‍ പ്രഖ്യാപിക്കുമെന്നും സൂചനയുണ്ട്യ
ശനിയാഴ്ച മാത്രം സംസ്ഥാനത്ത് 49,447 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. 277 പേര്‍ കോവിഡ് ബാധിച്ച് മരണപ്പെടുകയും ചെയ്തു. മുംബൈ നഗരത്തില്‍ മാത്രം 9,090 പേര്ക്കാണ് ശനിയാഴ്ച കോവിഡ് ബാധിച്ചത്.

സംസ്ഥാനത്ത് ഇതുവരെ 2,953,523 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. 55,656 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത പതിനഞ്ച് ദിവസത്തിനുള്ളില്‍ സംസ്ഥാനത്ത് രോഗികളെ ചികിത്സിക്കാന്‍ ആശുപത്രി കിടക്കകള്‍ തികയാതെ വരുമെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കിയിരുന്നു.എല്ലാവരും കര്‍ശനമായി കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാല്‍ ലോക്ഡൗണ്‍ ഒഴിവാക്കാമെന്നും മറ്റ് വഴികളില്ലെങ്കില്‍ ലോക്ഡൗണ്ട അനിവാര്യമാകുമെന്നും താക്കറെ പറഞ്ഞു.

ന്യൂഡല്‍ഹി : അസമില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ കാറില്‍ വോട്ടിങ് യന്ത്രങ്ങള്‍ കൊണ്ടുപോയത് വിവാദത്തിലായ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പ് കമ്മിഷനെതിരെ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. ഇലക്ഷന്‍ കമ്മീഷന്‍ എന്നീ രണ്ട് വാക്കുകളിലാണ് രാഹുല്‍ വിമര്‍ശനമുന്നയിച്ചത്.

ബിജെപി നേതാവിന്റെ കാറില്‍ യന്ത്രങ്ങള്‍ കൊണ്ടുപോകുന്ന ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചിരുന്നു.ബോഡോലാന്റ് പീപ്പിള്‌സ് ഫ്രണ്ട് നേതാവ് ഹഗ്രാമ മൊഹിലരിയെ ജയിലിലേക്ക് അയക്കുമെന്ന് ഭീഷണിപ്പെടുത്തിയതിന് അസം മന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശര്മ്മയുടെ 48 മണിക്കൂര്‍ പ്രചാരണ നിരോധനം തെരഞ്ഞെടുപ്പ് കമ്മീഷന് പകുതിയായി കുറച്ചിരുന്നു.