Crime (Page 7)

ബെംഗളൂരു: ബെംഗളൂരു കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ പോലീസ് കസ്റ്റഡിയിൽ കഴിയുന്ന ബിനീഷ് കോടിയേരി നല്‍കിയ ജാമ്യാപേക്ഷയില്‍ തുടര്‍വാദം കേട്ട് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആദ്യം അറസ്റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി, രേഖകള്‍ സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെട്ടു.എന്നാല്‍, അനൂപിന് അഞ്ച് കോടി കൈമാറിയില്ലെന്നായിരുന്നു ബിനീഷിന്റെ അഭിഭാഷകന്റെ വാ​ദം.

രേഖകള്‍ നേരത്തെ സമര്‍പ്പിച്ചിട്ടുണ്ടെന്നും അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. ബിനീഷിന്റെ അക്കൗണ്ടില്‍ എത്തിയ അഞ്ച് കോടിക്ക് വ്യക്തമായ വിശദീകരണം നല്‍കാന്‍ അഭിഭാഷകന് സാധിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. രേഖകള്‍ സമര്‍പ്പിക്കാന്‍ കൂടുതല്‍ സമയം തരാം, അല്ലെങ്കില്‍ ഹര്‍ജി തള്ളാമെന്ന് കോടതി പറഞ്ഞു.

അഭിഭാഷകന് രേഖകള്‍ സമര്‍പ്പിക്കാന്‍ കേസ് 24 ലേക്ക് പരിഗണിക്കാന്‍ മാറ്റി.കര്‍ണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ബിനീഷിന്റെ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവേ ബിനീഷിന്‍റെ അഭിഭാഷകന്‍ കോടതിയില്‍ വാദങ്ങള്‍ എഴുതി സമര്‍പ്പിച്ചിരുന്നു.

എന്നാല്‍ ഇഡിയുടെ വിശദമായ വാദം കേള്‍ക്കാതെ വിധി പറയാനാകില്ലെന്ന് കോടതി നിലപാടെടുക്കുകയായിരുന്നു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്. കാന്‍സര്‍ ബാധിതനായ അച്ഛന്‍ കോടിയേരി ബാലകൃഷ്ണനെ ശുശ്രൂഷിക്കാന്‍ നാട്ടില്‍ പോകാന്‍ ജാമ്യം അനുവദിക്കണമെന്നാണ് ബിനീഷിന്‍റെ പ്രധാന വാദം. കേസില്‍ ബിനീഷ് കോടിയേരി ഇഡിയുടെ അറസ്റ്റിലായിട്ട് ഇന്നേക്ക് 211 ദിവസം പിന്നിട്ടു.

ജറുസലേം: ഹമാസ് ഭീകരരുടെ ആക്രമണവും ഇസ്രയേല്‍ നടത്തുന്ന പ്രത്യാക്രമണവും കൊണ്ട് കലുഷിതമാണ് ഇസ്രയേൽ. ഗാസയില്‍ തിങ്കളാഴ്ച ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ ഇസ്ലാമിക ജിഹാദ് ഭീകര സംഘടനയുടെ മുതിര്‍ന്ന കമാന്‍ഡര്‍ ഹുസം അബു ഹര്‍ബീദിനെ വധിച്ചു. കഴിഞ്ഞയാഴ്ച ഇസ്രയേലിലെ ജനങ്ങളെ ലക്ഷ്യമിട്ട് നടത്തിയ ആന്റി ടാങ്ക് മിസൈല്‍ ആക്രമണത്തിനു നേതൃത്വം നൽകിയ തലവനാണ് അബു ഹര്‍ബീദ്.

15 വര്‍ഷമായി ഇസ്രയേലി സൈനികര്‍ക്കും പൗരന്മാര്‍ക്കുമെതിരായ ആക്രമണത്തിന് നേതൃത്വം നല്‍കി വരികയായിരുന്നു ഇയാളെന്ന് ഇസ്രയേല്‍ പ്രതിരോധ സേന അറിയിച്ചു.എന്നാൽ അബുവിനെ ലക്ഷ്യമിട്ട് ഇസ്രയേല്‍ നടത്തിയ ആക്രമണത്തെക്കുറിച്ച്‌ ഇസ്ലാമിക് ജിഹാദ് സംഘടന ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇന്ന് കാറിനുനേരെ നടത്തിയ വ്യോമാക്രമണത്തില്‍ മൂന്ന് പലസ്തീന്‍കാര്‍ മരിച്ചതായി ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിനെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. എയര്‍ ഇന്ത്യാ ജീവനക്കാരനായ സിബു എൽ.എസ്സിനെതിരെ വ്യാജ പരാതികള്‍ ചമച്ചുവെന്നാണ് കേസ്. എയർ ഇന്ത്യാ സാറ്റ്സിൽ എച്ച്.ആർ മാനേജർ ആയിരിക്കെയാണ് സ്വപ്ന, സിബുവിനെതിരെ വ്യാജപരാതികൾ ചമച്ചത്.

സ്വപ്നയെ ക്രൈംബ്രാഞ്ച് പത്ത് ദിവസം കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ ജെ.എഫ്.എം.സി കോടതിയില്‍ അപേക്ഷ നല്‍കിയതു പ്രകാരം കസ്റ്റഡിയിൽ വിട്ടു. ഇന്ന് ഓൺലൈൻ വഴിയാണ് സ്വപ്നയെ കോടതിയിൽ ഹാജരാക്കിയത്. കസ്റ്റംസ് കസ്റ്റഡിയിൽ കഴിയുന്ന സ്വപ്നയെ കഴിഞ്ഞ ദിവസമാണ് ക്രൈം ബ്രാഞ്ച് ഈ കേസിൽ ജയിലിലെത്തി അറസ്റ്റ് ചെയ്തത്. കേസിൽ എയർ ഇന്ത്യാ സാറ്റ്സ് മുൻ വൈസ് പ്രസിഡന്റ് ബിനോയ് ജേക്കബും പ്രതിയാണ്.

പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയില്‍ നിന്ന് തട്ടിയത് 8.13 കോടി രൂപ. കനറാ ബാങ്ക് ശാഖയിലെ കാഷ്യര്‍ കം ക്ലാര്‍ക്കും വിമുക്തഭടനുമായ കൊല്ലം ആവണിശ്വരം സ്വദേശി വിജീഷ് വര്‍ഗീസാണ് പണം തട്ടിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് തട്ടിപ്പിനെക്കുറിച്ച് ആദ്യം ബാങ്ക് അധികൃതര്‍ അറിയുന്നത്. ഇതിനെ തുടര്‍ന്ന് പത്തനംതിട്ട പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ബാങ്കിന്റെ തുമ്പണ്‍ ശാഖയിലെ ജീവനക്കാരന്റെ ഭാര്യയുടെ അക്കൗണ്ടിലുള്ള പത്ത് ലക്ഷം രൂപ ആരോ പിന്‍വലിച്ചതായി അന്ന് പരാതി ലഭിച്ചു. തുടര്‍ന്ന് ഇടപാടുകള്‍ കൈകാര്യം ചെയ്തിരുന്ന വിജീഷ് തനിക്ക് പിഴവ് സംഭവിച്ചതാണെന്ന് അധികൃതരോട് പറഞ്ഞു. പണം ഉടമയ്ക്ക് നല്‍കി അന്ന് പരാതി പരിഹരിക്കുകയായിരുന്നു. ബാങ്ക് നടത്തിയ ഒരുമാസം നീണ്ട ഓഡിറ്റിലാണ് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പുകള്‍ കണ്ടെത്തിയത്. വിജീഷ് കുടുംബസമേതം കൊച്ചിയിലെ ഫ്‌ലാറ്റില്‍ താമസിക്കുന്നതറിഞ്ഞ പൊലീസ് ഏപ്രില്‍ ആദ്യം അവിടെ ചെന്നപ്പോഴെക്കും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. ഇയാള്‍ കുടുംബത്തോടൊപ്പം ഒളിവിലാണ്. ക്രമക്കേടുമായി ബന്ധപ്പെട്ട് മാനേജര്‍ ഉള്‍പ്പെടെ 5 പേരെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ചത് വിജീഷ് തട്ടിപ്പിന് അവസരമാക്കുകയായിരുന്നു. ഡ്യൂട്ടിയില്‍ ഇല്ലാതിരുന്ന ജീവനക്കാരുടെ കമ്പ്യൂട്ടറിലെ പാസ്വേഡ് ശേഖരിച്ചും ഡ്യൂട്ടി സമയങ്ങളില്‍ ചിലര്‍ പുറത്തുപോകുമ്പോള്‍ അവരുടെ കമ്പ്യൂട്ടര്‍ വഴിയുമായാണ് തട്ടിപ്പ് നടന്നതെന്നാണ് പ്രാഥമിക വിവരം.

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം രജിസ്റ്റര് ചെയ്ത കേസുകള്‍ അനുസരിച്ച് ചൈനീസ് കമ്പനികളുടേയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടേയും വിവിധ അക്കൗണ്ടുകളിലെ തുക ഇഡി കണ്ടുകെട്ടി. വിവിധ അക്കൗണ്ടുകളിലായി 76.67 കോടി രൂപയാണ് ബംഗളൂരു ഇഡി കണ്ടുകെട്ടിയത്. തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ഉപഭോക്താക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ചൈനീസ് ഫിന്‌ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍് കമ്പനികളുമാണ് നടപടിക്ക് വിധേയമായത്.

പാലക്കാട്: സര്‍ക്കാര്‍ ചെയ്തത് വന്‍ ചതിയാണെന്നും നീതി കിട്ടും വരെ സമരം തുടരുമെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. മക്കളുടേത് കൊലപാതകം ത്‌ന്നെയെന്ന് സിബിഐക്ക് മനസിലായി നീതിക്കായി ഇപ്പോഴും തല മുണ്ഡനം ചെയ്ത് തെരുവില്‍ അലയുകയാണ്. പിണറായി വിജയനെതിരെ മത്സരിച്ച് നേടിയ വോട്ടുകള്‍ വലിപ്പമുള്ളതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.ധര്‍മ്മടത്ത്് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മത്സരിച്ച വാളയാര്‍ പെണ്‍്കുട്ടികളുടെ അമ്മയ്ക്ക് ആയിരത്തിലേറെ വോട്ടുകളാണ് ലഭിച്ചത്. ആകെ ലഭിച്ച വോട്ടുകളുടെ എണ്ണത്തില് അഞ്ചാം സ്ഥാനമാണ് ഇവര്‍ക്ക് ലഭിച്ചത്. തന്റെ മക്കളുടെ മരണത്തിന്റെ പ്രതീകാത്മകമായി കുഞ്ഞുടുപ്പുകള്‍ ഉയര്‍ത്തിയാണ് വാളയാര്‍ അമ്മ ധര്‍മ്മടത്ത് വോട്ട് ചോദിച്ചത്. ഉടുപ്പ് ആയിരുന്നു ചിഹ്നം.

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാക്കേസുമായി ബന്ധപ്പെട്ട് പോലീസിന്റെ നിർണായക വെളിപ്പെടുത്തൽ. കേസിലെ പരാതിക്കാരനായ കോഴിക്കോട്ടെ അബ്‌കാരി ധർമരാജന് ആർഎസ്എസ് ബന്ധമുണ്ടെന്ന് തൃശൂർ എസ്‌പി ജി പൂങ്കുഴലി മാദ്ധ്യമങ്ങളോട് പറഞ്ഞു. ധർമരാജൻ ആർഎസ്എസ്‌ അനുഭാവിയാണെന്നും ഇയാൾക്ക് പണം നൽകിയവരെക്കുറിച്ച് വ്യക്‌തമായി അറിയില്ലെന്നും അത് അന്വേഷിച്ചു വരികയാണെന്നും എസ്‌പി പറഞ്ഞു.

പ്രതികളിൽനിന്ന് കണ്ടെടുത്ത പണം പരാതിയിൽ പറഞ്ഞതിലേറെയുണ്ട്. അതിനാൽ എത്രരൂപയാണ് തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വരാനുണ്ട്. ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്‌തത വരണം.കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ്‌പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തതെന്ന കാര്യത്തിൽ ഇനിയും വ്യക്‌തത വരാനുണ്ട്.

ധർമരാജന് എവിടെനിന്നാണ് പണം ലഭിച്ചതെന്ന കാര്യത്തിലും വ്യക്‌തത വരണം. കൂടുതൽ പേരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു കൊണ്ടിരിക്കുകയാണെന്നും എസ്‌പി വിശദീകരിച്ചു. കോഴിക്കോട്ടെ അബ്‌കാരിയായ ധർമരാജൻ കൊടുത്തുവിട്ട 25 ലക്ഷം രൂപ കൊടകരയിൽ വ്യാജ വാഹനാപകടമുണ്ടാക്കി തട്ടിയെടുത്തെന്നായിരുന്നു പരാതി. ധർമരാജനും ഡ്രൈവർ ഷംജീറുമാണ് സംഭവത്തിൽ പരാതി നൽകിയത്. എന്നാൽ പോലീസ് നടത്തിയ അന്വേഷണത്തിൽ കാറിൽ മൂന്നരക്കോടി രൂപ ഉണ്ടായിരുന്നതായി കണ്ടെത്തിയിരുന്നു. സംഭവത്തിൽ ഏഴുപേരെ കഴിഞ്ഞ ദിവസം അറസ്‌റ്റ് ചെയ്‌തു. അഞ്ച് പ്രതികൾക്കായി ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്.

കൊച്ചി: ഓടിക്കൊണ്ടിരിക്കുന്ന ട്രെയിനില്‍ യുവതിക്ക് നേരെ ആക്രമണം. ഗുരുവായൂര്‍-പുനലൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ കാഞ്ഞിരമറ്റം ഭാഗത്തുവെച്ചായിരുന്നു സംഭവം. ട്രെയിനിലെ കംപാര്‍ട്ട്‌മെന്റില്‍ യുവതിയും അക്രമിയും മാത്രമാണ് ഉണ്ടായിരുന്നത്. സ്‌ക്രൂഡ്രൈവര്‍ കാണിച്ച് ഭീഷണിപ്പെടുത്തിയ അക്രമി മാല പൊട്ടിച്ചെടുക്കുകയും വള ഊരിവാങ്ങുകയും ചെയ്തു. പേടിച്ച് പുറത്തേക്ക് ചാടിയ യുവതിയുടെ തലയ്ക്ക് പൊട്ടലുണ്ട്. വീഴ്ചയില്‍ തലയ്ക്കു പരിക്കേറ്റ യുവതിയുടെ എറണാകുളത്തെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തലയ്ക്കു നേരിയ പരിക്കാണുള്ളതെന്നും,നിരീക്ഷണത്തിനായി ഐ സി യുവിലേക്ക് മാറ്റിയിരിക്കുകയാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.ട്രെയിന്‍ പുറപ്പെടാനായി തുടങ്ങുമ്പോഴാണ് അജ്ഞാതനായ ഒരാള്‍ അവിടേക്ക് വന്നത്. മാസ്‌ക്ക് ധരിച്ചതിനാല്‍ മുഖം വ്യക്തമായിരുന്നില്ല. മുളന്തുരുത്തി സ്റ്റേഷന്‍ പിന്നിട്ടതോടെ അക്രമി യുവതിയുടെ സമീപത്തേക്കു വന്നു. ഇതു കണ്ടു യുവതി പിന്നോട്ടു മാറി. എന്നാല്‍ ഉടന്‍ കൈയില്‍ കരുതിയിരുന്ന സ്‌ക്രൂഡ്രൈവര്‍ യുവതിക്കുനേരെ ചൂണ്ടുകയായിരുന്നു.

കോഴിക്കോട്: സോളാർ കേസില്‍ സരിത കുറ്റക്കാരിയെന്ന് കോടതി. കോഴിക്കോട് ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ശിക്ഷാ വിധി .ആറ് വർഷം തടവും, 40000 രൂപ പിഴയുമാണ് ശിക്ഷ. വ്യാജരേഖ ചമക്കൽ, വഞ്ചന,ആൾമാറാട്ടം എന്നീ കുറ്റങ്ങളാണ് സരിതയ്ക്ക് മേൽ ചുമത്തിയിരിക്കുന്നത്. മൂന്നാം പ്രതി മണിമോനെ കോടതി വെറുതെ വിട്ടു.താന്‍ നിരപരാധിയെന്നും വിധിയില്‍ സന്തോഷമെന്നും മണിമോന്‍ പറഞ്ഞു. കോഴിക്കോടുള്ള വ്യവസായി അബ്‌ദുൾ മജീദിൽ നിന്ന് 4270000 രൂപ സരിതയും ബിജു രാധാകൃഷ്‌ണനും ചേർന്ന് തട്ടിയെടുത്തെന്നതാണ് കേസ്. സോളാർ തട്ടിപ്പ് പരമ്പരയിൽ ആദ്യം രജിസ്‌റ്റർ ചെയ്‌ത കേസുകളിൽ ഒന്നായിരുന്നു ഇത്.

മാർച്ച് 23ന് വിധി പറയേണ്ടിയിരുന്ന കേസ് സരിത ഹാജരാകാതിരുന്ന സാഹചര്യത്തിൽ മാറ്റിവെക്കുകയായിരുന്നു. അതിനിടെ അബ്‌ദുൾ മജീദിന് കുറച്ച് പണം തിരികെ നൽകുകയും ബിജു രമേശ് ഉപയോഗിച്ചിരുന്ന വാഹനം ഇദ്ദേഹത്തിന് നൽകാമെന്നതടക്കം ചില ധാരണക്ക് ശ്രമം നടന്നിരുന്നു. കേസിൽ പോലീസ് സരിതയെ രക്ഷിക്കാൻ ശ്രമം നടന്നെന്ന ആരോപണം ശക്‌തമായിരുന്നു. പല കേസുകളിലും സരിതക്ക് എതിരെ വാറണ്ട് നിലവിലുണ്ടെങ്കിലും അറസ്‌റ്റ് ചെയ്‌തിരുന്നില്ല.

തിരുവനന്തപുരം: സാളഗ്രാമം റസ്റ്റ്ഹൗസിലെ വാഹനങ്ങള്‍ കത്തിയ കേസിലെ അന്വേഷണം പാതിവഴിയില്‍. രണ്ടരവര്‍ഷം കഴിഞ്ഞിട്ടും കേസിന് തുമ്പൊന്നുമില്ലെന്ന് പൊലീസ് സംഘം പറയുമ്പോള്‍ കേസ് ഇനി അന്വേഷിക്കേണ്ടെന്ന് സന്ദീപാനന്ദഗിരിയും പറഞ്ഞു.
2018 ഒക്ടോബര്‍ 27ന് പുലര്‍ച്ചെയാണ് ആശ്രമത്തിനു മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ കത്തി നശിച്ചത്. സംഭവം നടന്ന് ഫയര്‍ഫോഴ്‌സ് തീ അണച്ച് തീരുംമുമ്പ് മുഖ്യമന്ത്രി സംഭവസ്ഥലത്തെത്തി. തുടര്‍ന്ന് സന്ദീപാനനന്ദഗിരിയെ കണ്ടതിന് ശേഷം സംഘപരിവാര്‍ ശക്തികളാണ് സംഭവത്തിന് പിന്നിലെന്ന് പ്രസ്താവിച്ചു. പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ സിറ്റി പോലീസ് കമ്മീഷണറുടെ നേതൃത്വത്തില്‍ പ്രത്യേക ഉന്നതതല സംഘം അന്വേഷണത്തിന് രംഗത്തിറങ്ങി.അന്വേഷണത്തിന്റെ ഭാഗമായി കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് ജോലിയില്‍ നിന്ന് പറഞ്ഞ് വിട്ട സെക്യൂരിറ്റി ജീവനക്കാരനേയും ചോദ്യം ചെയ്തു. പക്ഷെ, കത്തിച്ചവനെ മാത്രം കിട്ടിയില്ല. മുഖ്യമന്ത്രി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. തെളിവുകള്‍ കണ്ടെത്താന്‍ സാധിക്കാത്തതിനാല്‍ ഫയല്‍ ക്ലോസ് ചെയ്യുന്നു എന്നായിരുന്നു അന്വേഷണവുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന വിവരം.