Crime (Page 8)

നിയമനത്തട്ടിപ്പ് കേസിൽ സരിത എസ് നായരുടെ അറസ്റ്റ് രേഖപ്പെടുത്തി. നെയ്യാറ്റിൻകരയിൽ നിന്നുള്ള പൊലീസ് സംഘം കണ്ണൂർ ജില്ലാ ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി മൂന്നിന്റെ അനുമതിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റിന്റെ വിവരം നെയ്യാറ്റിൻകര കോടതിയിൽ അന്വേഷണ സംഘം അറിയിക്കും.

സോളാർ തട്ടിപ്പ് കേസിൽ റിമാൻഡിലായ സരിത കണ്ണൂർ ജില്ലാ ജയിലിലെ സിഎഫ്എൽടിസിയിലാണുള്ളത്. തിരുപുറം മുള്ളുവിളയിലെ എസ്എസ് ആദർശിനെ ബിവറേജസ് കോർപ്പറേഷനിൽ ജോലി വാഗ്ദാനം ചെയ്ത് 11.49 ലക്ഷം രൂപ സരിതയും സംഘവും തട്ടിയെന്നാണ് കേസ്. സരിത കേസിലെ രണ്ടാം പ്രതിയാണ്. കുന്നത്തുകാൽ പാലിയോട് സ്വദേശികളായ രതീഷ്, ഷാജു പാലിയോട് എന്നിവരാണ് കേസിലെ ഒന്നും മൂന്നും പ്രതികൾ. രതീഷിനെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു.

സോളാർ തട്ടിപ്പ് കേസിൽ സരിത എസ് നായരെ കഴിഞ്ഞ ദിവസം റിമാൻഡ് ചെയ്തിരുന്നു. 42.70 ലക്ഷം രൂപയുടെ തട്ടിപ്പ് കേസിലാണ് കോഴിക്കോട് സിജെഎം കോടതി സരിതാ എസ് നായരെ ഈ മാസം 27 വരെ റിമാൻഡ് ചെയ്തത്. കോഴിക്കോട് സ്വദേശിയായ അബ്ദുൽ മജീദിന്റെ വീട്ടിലും ഓഫീസിലും സോളാർ പാനൽ സ്ഥാപിക്കാനായി പണം വാങ്ങി വഞ്ചിച്ചു വഞ്ചിച്ചു എന്ന കേസിലാണ് കോടതി ഉത്തരവ്. നേരത്തെ സരിതയുടെയും ബിജു രാധാകൃഷ്ണൻറെയും ജാമ്യം റദ്ദാക്കി കോഴിക്കോട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പ് കേസില്‍ സരിത എസ് നായരെ കോഴിക്കോട് കസബ പൊലീസ് അറസ്റ്റ് ചെയ്തു. സോളര്‍ തട്ടിപ്പ് കേസില്‍ തുടര്‍ച്ചയായി ഹാജരാകാതിരുന്നതാണ് കാരണം. ഹാജരാകാത്തതിനെതിരെ കോഴിക്കോട് മജിസ്‌ട്രേറ്റ് കോടതി സരിതയ്‌ക്കെതിരെ നിരവധി തവണ വാറണ്ട് പുറപ്പെടുവിച്ചിരുന്നു.

സരിതയുടെ തിരുവനന്തപുരത്തെ വസതിയില്‍ വച്ചാണ് അറസ്റ്റ് നടന്നത്. സോളാര്‍ തട്ടിപ്പ് പരമ്പരയില്‍ പൊലീസ് ആദ്യം രജിസ്റ്റര്‍ ചെയ്ത കേസാണ് കോഴിക്കോട്ടത്തേത്. സരിതയ്ക്കും ബിജു രാധാകൃഷ്ണനും പുറമെ ഇവരുടെ ഡ്രൈവറായ മണിമോനും കേസില്‍ പ്രതിയാണ്

കൊച്ചി:വൈഗ കേസ് കൊലപാതകമാണെന്നും സാനു മോഹൻ തന്നെയാണ് മകളെ കൊലപ്പെടുത്തിയതെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ.കടബാദ്ധ്യതയാണ് സാനുവിനെ കൊലയ്‌ക്ക് പ്രേരിപ്പിച്ചതെന്നും താൻ മരിച്ചാൽ കുട്ടി ഒറ്റയ്‌ക്കാകുമോയെന്ന ആശങ്ക സാനുവിന് ഉണ്ടായിരുന്നുവെന്നും പൊലീസ് കമ്മിഷണർ വ്യക്തമാക്കി. സാനു മോഹന്റെ അറസ്റ്റ് രേപ്പെടുത്തിയിട്ടുണ്ട്.

എങ്ങനെയാണ് വൈഗയെ കൊലപ്പെടുത്തിയത് എന്നതിൽ കൂടുതൽ വ്യക്തത വേണം.കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്‌തതാണ്. കൊലപാതകം സാനു ഒറ്റയ്‌ക്ക് നടത്തിയതാണ്, ഇതിൽ മറ്റാർക്കും പങ്കില്ല. തെളിവ് നശിപ്പിക്കാൻ സാനു മോഹൻ ശ്രമിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ മൊഴികളിൽ പൊരുത്തക്കേടുണ്ട്.

രണ്ട് സംസ്ഥാനങ്ങളിലാണ് സാനു ഒളിവിൽ കഴിഞ്ഞത്. സാമ്പത്തിക ഇടപാടുകളെ കുറിച്ച് കൂടുതൽ മനസിലാക്കാനുണ്ട്. ആരെങ്കിലും സാനുവിനെ ഭീഷണിപ്പെടുത്തിയിട്ടുണ്ടോയെന്ന് വിവരം ലഭിച്ചിട്ടില്ല. ഫ്ലാറ്റിൽ കണ്ടെത്തിയ രക്തക്കറ ആരുടേതാണ് എന്നതിൽ വ്യക്തത വന്നിട്ടില്ല. ഗോവയിലെ ചൂതാട്ടങ്ങളിൽ സാനു സജീവമായിരുന്നുവെന്നും കമ്മിഷണർ കൂട്ടിച്ചേർത്തു

കൊച്ചി: സ്വര്‍ണക്കടത്തിലും അനുബന്ധ കേസുകളിലും ്അന്വേഷണം ശക്തമാക്കാന്‍ ഇഡി. അന്വേഷണം വേഗത്തിലാക്കാനും കുറ്റകൃത്യവുമായി ബന്ധമുണ്ടെങ്കില്‍ ഏതു ഉന്നതനായാലും നടപടി സ്വീകരിക്കാനും കൊച്ചിയിലെ ഇ.ഡി ടീമിന് ഡല്‍ഹിയിലെ ആസ്ഥാനത്തു നിന്ന് നിര്‍ദ്ദേശം ലഭിച്ചു. ക്രൈംബ്രാഞ്ച് ഇഡിക്കെതിരെ കേസെടുത്തതോടെ മെല്ലപ്പോക്കിലായിരുന്നു ഇ.ഡി. ക്രൈംബ്രാഞ്ച് അന്വേഷണം റദ്ദാക്കാന്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ ഉത്തരവിനായി കാത്തിരിക്കുകയായിരുന്നു ഇ.ഡി.നയതന്ത്ര ചാനലില്‍ സ്വപ്നയും സംഘവും സ്വര്‍ണം കടത്തിയതിന് പുറമെ, ലൈഫ് മിഷന്‍ കോഴപ്പണം ഡോളറാക്കി വിദേശത്തേക്ക് കടത്തിയ കേസും ഇ.ഡി അന്വേഷിക്കുന്നുണ്ട്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടാണ് സ്പീക്കറെ ചോദ്യം ചെയ്തത്. ഇ.ഡിക്ക് പുറമെ കസ്റ്റംസും എന്‍.ഐ.എയും അന്വേഷണം വിപുലമാക്കുമെന്നാണ് സൂചന.

തിരുവനന്തപുരം: ചാരക്കേസില്‍ ഉള്‍പ്പെടും മുമ്പേ മറിയം റഷീദ രഹസ്യാന്വേഷണ ഏജന്‍സിയായ റോയുടെ നിരീക്ഷണത്തിലായിരുന്നുവെന്ന് മുന്‍ റോ ഉദ്യോഗസ്ഥനായ രാജേഷ് പിള്ളയാണ് നിര്‍ണായക വെളിപ്പെടുത്തൽ. മറിയം റഷീദയെ ചാരക്കേസില്‍ പിടികൂടുന്നതിന് രണ്ടാഴ്ച മുമ്പേ ഡല്‍ഹിയിലെ റോ ഓഫീസില്‍നിന്ന് തിരുവനന്തപുരത്തെ ഓഫീസില്‍ വിവരം ലഭിച്ചിരുന്നു. മാലിയില്‍നിന്നുള്ള മറിയം റഷീദ തിരുവനന്തപുരത്ത് എത്താന്‍ സാധ്യതയുണ്ടെന്നും ഇവരെ പിടിച്ചുവെയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. പി.വി. നരസിംഹറാവു ഇടപെട്ടതോടെ ചാരക്കേസിലെ അന്വേഷണത്തില്‍നിന്ന് റോ പിന്മാറി. കെ. കരുണാകരന് ചാരക്കേസുമായി ബന്ധമില്ലെന്ന് റോ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ചാരക്കേസിലെ ഗൂഢാലോചനയില്‍ സി.ബി.ഐ. നടത്തുന്ന അന്വേഷണം മുന്‍വിധിയില്ലാതെ തുടക്കംമുതലുള്ള കാര്യങ്ങളെക്കുറിച്ചാണെങ്കില്‍ കേസില്‍ സത്യം പുറത്തുവരുമെന്നും രാജേഷ് പിള്ള പറഞ്ഞു. അതെസമയം ഐ.എസ്.ആര്‍.ഒ.യില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്താന്‍ ശ്രമിച്ചുവെന്ന് തന്നെയാണ് വിലയിരുത്തല്‍. എന്നാല്‍ മാലി സ്ത്രീകള്‍ ചോര്‍ത്താന്‍ ശ്രമിച്ചത് ക്രയോജനിക്ക് സാങ്കേതിക വിദ്യയല്ലെന്നും പാകിസ്താന് വേണ്ടിയായിരുന്നില്ല ചാരപ്രവര്‍ത്തനമെന്നും രാജേഷ് പിള്ള പറഞ്ഞു.

തിരുവനന്തപുരം∙മാധ്യമ പ്രവർത്തകൻ കെ.എം. ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ,സുഹൃത്ത് വഫ എന്നിവർക്ക് വിചാരണ കോടതിയുടെ സമൻസ്. ഓഗസ്റ്റ് 9ന് ഹാജരാകാനാണ് തിരുവനന്തപുരം അഡീഷനൽ സെഷൻസ് കോടതിയുടെ ഉത്തരവ്.കഴിഞ്ഞ മാസം എട്ടാം തീയതിയാണ് കീഴ്‌കോടതി കേസ് വിചാരണ നടപടിക്കൾക്കായി ജില്ലാ കോടതിക്ക് കൈമാറിയിരുന്നത്.

കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ – മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണം എന്ന് ആവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി കാരണം കോടതി നടപടികൾ വിചാരണ കോടതിക്ക് കൈമാറാൻ കഴിയാതെ ഒരു വർഷമായി നീണ്ടുപോയിരുന്നു.2019 ഓഗസ്‌റ്റ് മൂന്നിന് പുലർച്ചെ മ്യൂസിയത്തിനു സമീപത്ത് ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ബഷീറിന്റെ വാഹനത്തെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ayodya

രാമക്ഷേത്രത്തിനായി വിശ്വ ഹിന്ദു പരിഷത്ത് പിരിച്ച 22 കോടി രൂപയുടെ പതിനയ്യായിരത്തോളം ബാങ്ക് ചെക്കുകൾ മടങ്ങിയതായി റിപ്പോർട്ട്. സാങ്കേതിക തകരാറാണോ ഇതിന് പിന്നിലെന്ന കാര്യം വ്യക്തമല്ല. പ്രശ്ന പരിഹാരത്തിനായി ബാങ്കുകൾ ശ്രമിക്കുന്നുണ്ടെന്ന് പറഞ്ഞ ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര ട്രസ്റ്റ് അം​ഗം ഡോ അനിൽ മിശ്ര, ഒരിക്കൽ കൂടി സംഭാവനകൾ‌ നൽകാനും ആവശ്യപ്പെട്ടു. ക്ഷേത്ര നിർമാണത്തിനായി കേന്ദ്രം സ്ഥാപിച്ചതാണ് ശ്രീ റാം ജന്മഭൂമി തീർഥ് ക്ഷേത്ര.

ബാങ്ക് അക്കൗണ്ടുകളിൽ ഫണ്ടില്ലാത്തതോ, സാങ്കേതിക തകരാറോ ആവാം ചെക്ക് മടങ്ങാൻ കാരണമെന്ന് ട്രസ്റ്റ് അറിയിച്ചു. മടങ്ങിയ 15,000 ചെക്കുകളിൽ, രണ്ടായിരത്തോളം ലഭിച്ചത് അയോധ്യയിൽ നിന്നാണ്. രാമക്ഷേത്ര നിർമാണത്തിനായി ജനുവരി പതിനഞ്ച് മുതൽ ഫെബ്രുവരി പതിനേഴ് വരെ വി.എച്ച്.പി രാജ്യവ്യാപക കളക്ഷൻ ക്യാമ്പയിനാണ് നടത്തിയിരുന്നത്. അയ്യായിരത്തോളം കോടി രൂപ ഇക്കാലയളവിൽ പിരിച്ചുവെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാൽ ക്ഷേത്ര ട്രസ്റ്റ് ഇത് സ്ഥിരീകരിച്ചിട്ടില്ല.

കൊച്ചി: ഐ എസ് ആര്‍ ഒ ചാരക്കേസില്‍ രമണ്‍ ശ്രീവാസ്തവ ഉള്‍പ്പടെയുളളവരാണ് നമ്പി നാരായണനെതിരെ വ്യാജമൊഴി നല്‍കാന്‍ തന്നെ നിര്‍ബന്ധിച്ചതെന്ന് പുതിയ വെളിപ്പെടുത്തല്‍. കേസില്‍ പ്രതിയായിരുന്ന ഫൗസിയ ഹസനാണ് നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. വിസമ്മതിച്ചപ്പോള്‍ ക്രൂരമായി മര്‍ദ്ദിച്ചെന്നും മകളെ തന്റെ മുന്നിലിട്ട് ബലാത്സംഗം ചെയ്യുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഫൗസിയ പറഞ്ഞു. നിവര്‍ത്തിയില്ലാതെയാണ് മൊഴി നല്‍കിയതെന്നും മര്‍ദ്ദനമേറ്റതിന്റെ ആരോഗ്യപ്രശ്‌നങ്ങള്‍ ഇപ്പോഴുമുണ്ടെന്നും തനിക്കും നഷ്ടപരിഹാരം വേണമെന്നും ഫൗസിയ പറഞ്ഞു. തനിക്ക് നമ്പി നാരായണന്റെ പേര് പോലും അറിയില്ലായിരുന്നു. മൊഴി നല്‍കുന്ന സമയത്ത് ക്യാമറയ്ക്ക് പിന്നില്‍ നിന്ന് നമ്പി നാരായണന്റെ പേര് എഴുതി കാണിക്കുകയായിരുന്നു. അത് നോക്കിയാണ് താന്‍ ആ പേര് വായിച്ചത്. അപ്പോഴൊക്കെ അത് നിരീക്ഷിച്ചുകൊണ്ട് രമണ്‍ ശ്രീവാസ്തവ അവിടെ ഉണ്ടായിരുന്നു. നമ്പി നാരായണനെ ആദ്യം കാണുന്നത് ചോദ്യം ചെയ്യുന്ന മുറിയില്‍ വച്ചാണെന്നും ഫൗസിയ വെളിപ്പെടുത്തി.

എറണാകുളം; മുട്ടാർ പുഴയിൽ വൈഗയെന്ന 13 കാരിമുങ്ങി മരിച്ചിട്ട് ഇന്നേക്ക് 26 ദിവസങ്ങൾ പിന്നിടുമ്പോൾ കേസിൽ വഴിത്തിരിവ്. കാണാതായ അച്ഛൻ സനുമോഹൻ മൂകാംബികിയിലെത്തിയെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. മൂന്ന് ദിവസമായി മൂകാംബികയിലെ ലോഡ്ജിലായിരുന്നു സനുമോഹൻ ഉണ്ടായിരുന്നത്. ലോഡ്ജിലെ ജീവനക്കാർ സനുമോഹനാണെന്ന് തിരിച്ചറിഞ്ഞതോടെ ബിൽ തുക പോലും നൽകാതെ ഇയാൾ ഓടി രക്ഷപ്പെട്ടു.

തുടർന്ന് കർണാടക പൊലീസിനെ ജീവനക്കാർ വിവരമറിയിക്കുകയായിരുന്നു. സിസിടിവി പരിശോധിച്ചതിൽ നിന്ന് സനുമോഹനാണെന്ന് സ്ഥിരീകരിക്കാനായി. സനുമോഹനെ പിടികൂടാൻ കൊച്ചിയിൽ നിന്നുള്ള അന്വേഷണ സംഘം മൂകാംബികയിലെത്തി. കേസ് ക്രൈംബ്രാഞ്ചിന് കൈമാറാനിരിക്കെയാണ് മൂകാംബികയിൽ നിന്ന് കൊച്ചി സിറ്റി പോലീസിന് നിർണായക വിവരം ലഭിക്കുന്നത്.

കർണാടക പോലീസിന്‍റെ സഹായത്തോടെ മൂകാംബികയിൽ അന്വേഷണ സംഘം വ്യാപക തിരച്ചിൽ നടത്തുന്നുണ്ട്. സനുമോഹൻ മൂകാംബികയിൽ നിന്ന് രക്ഷപ്പെടാതിരിക്കാൻ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിൽ ജാഗ്രത നിർദേശവും നൽകി. സനുമോഹനെ കണ്ടെത്താൻ നാല് ഭാഷകളിൽ നേരത്തെ ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിരുന്നു. സനുമോഹനെ ഇന്ന് തന്നെ പിടികൂടാനാകുമെന്നാണ് പ്രതീക്ഷയെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷ്ണർ സി എച്ച് നാഗരാജു അറിയിച്ചു.

വൈഗയുടെ മൃതദേഹം കിട്ടിയ ദിവസം പിതാവ് സനുമോഹൻ വാളയാർ അതിർത്തി കടന്നതിന്‍റെ തെളിവുകൾ നേരത്തെ പൊലീസിന് കിട്ടിയിരുന്നു. തുടർന്ന് കൊച്ചി ഡിസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൊയമ്പത്തൂരിലും ചെന്നെയിലും പത്ത് ദിവസത്തോളം ക്യാമ്പ് ചെയ്ത് വ്യാപക തിരച്ചിൽ നടത്തിയെങ്കിലും സനുമോഹൻ സഞ്ചരിച്ചിരുന്ന വാഹനം പോലും കണ്ടെത്താനാവത്തതിനെ തുടർന്ന് അന്വേഷണ സംഘം കേരളത്തിലേക്ക് മടങ്ങുകയായിരുന്നു.

കണ്ണൂര്‍: ബാങ്ക് ജീവനക്കാരിയുടെ ആത്മഹത്യയില്‍ കേസെടുത്ത് മനുഷ്യാവകാശ കമ്മിഷന്‍. ബാങ്കുകളുടെ സമ്മര്‍ദ്ദങ്ങളുടെ ഫലമായി ജീവനക്കാര്‍ ആത്മഹത്യ ചെയ്യുന്ന സാഹചര്യത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ് ഇട്ടിരിക്കുന്നത്. കാനറാ ബാങ്കിന്റെ കൂത്തുപറമ്പ് തൊക്കിലങ്ങാടി ശാഖാ മാനേജറും തൃശൂര്‍ മണ്ണുത്തി സ്വദേശിനിയുമായ കെ എസ് സ്വപ്നയുടെ ആത്മഹത്യക്ക് കാരണം ബാങ്കിലെ ജോലി സംബന്ധമായ മാനസിക സമ്മര്‍ദ്ദമാണെന്ന പത്ര വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ ജീവനക്കാര്‍ അനുഭവിക്കേണ്ടി വരുന്ന സമ്മര്‍ദ്ദത്തെ കുറിച്ച് പരിശോധന നടത്തി സ്റ്റേറ്റ് ലെവല്‍ ബാങ്കേഴ്‌സ് കമ്മിറ്റി (എസ് എല്‍ ബി സി) കണ്‍വീനര്‍ നാലാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ ആവശ്യപ്പെട്ടു. നിക്ഷേപം, വായപാ, ഇന്‍ഷ്വറന്‍സ്, മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, മ്യൂച്വല്‍ ഫണ്ട്, ഫാസ്റ്റ് ടാഗ് തുടങ്ങി വിവിധ ടാര്‍ഗറ്റുകള്‍ കൈവരിക്കാനാണ് ബാങ്കുകള്‍ ജീവനക്കാരെ സമ്മര്‍ദ്ദത്തിലാക്കുന്നത് എന്ന് മനുഷ്യാവകാശ കമ്മീഷന്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.