കള്ളപ്പണം വെളുപ്പിക്കല്‍ : ചൈനീസ് കമ്പനികളുടെ അക്കൗണ്ടിലെ തുക ഇഡി കണ്ടുകെട്ടി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കല്‍ നിരോധനനിയമപ്രകാരം രജിസ്റ്റര് ചെയ്ത കേസുകള്‍ അനുസരിച്ച് ചൈനീസ് കമ്പനികളുടേയും അവരുടെ ഇന്ത്യന്‍ ഘടകങ്ങളുടേയും വിവിധ അക്കൗണ്ടുകളിലെ തുക ഇഡി കണ്ടുകെട്ടി. വിവിധ അക്കൗണ്ടുകളിലായി 76.67 കോടി രൂപയാണ് ബംഗളൂരു ഇഡി കണ്ടുകെട്ടിയത്. തിരിച്ചടവ് മുടങ്ങിയവരെ ചൂഷണം ചെയ്യുകയും ഉപഭോക്താക്കള്‍ ആത്മഹത്യ ചെയ്യുകയും ചെയ്തതിനെ തുടര്‍ന്നാണ് നടപടി. മൂന്ന് ചൈനീസ് ഫിന്‌ടെക് കമ്പനികളും ഇവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍് കമ്പനികളുമാണ് നടപടിക്ക് വിധേയമായത്.