Latest News (Page 1,211)

തിരുവനന്തപുരം: പഴയിടം മോഹനൻ നമ്പൂതിരിക്കും കലാകാരൻ കനകദാസിനും ജീവിക്കാൻ ഭയമുള്ളിടമായി കേരളം മാറിയെന്ന യാഥാർത്ഥ്യം പരിശോധിക്കപ്പെടേണ്ടതാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. ജാതിയുടെ പേരിൽ ആളുകളുടെ ജീവിതോപാധിയെ തടസപ്പെടുത്തുന്ന സമീപനം അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കേരളത്തിൽ ജീവിക്കാൻ ഭയമാകുന്നുവെന്ന തുറന്നുപറച്ചിലുകൾ ഗൗരവത്തോടെ കാണണം. യുവജനോത്സവത്തിൽ അവതരിപ്പിച്ച സ്വാഗതഗാനത്തിൽ തോക്കും തലക്കെട്ടുമായി നടക്കുന്നയാളെ കാണിച്ചാൽ അത് ഇന്ത്യൻ മുസ്ലീമെന്ന് ചിത്രീകരിക്കുന്നത് എന്തിന് വേണ്ടിയെന്ന് അദ്ദേഹം ചോദിക്കുന്നു. വിയോജിപ്പ് പറയുന്ന പിഎ മുഹമ്മദ് റിയാസോ യൂത്ത് ലീഗ് നേതാക്കളോ ഈ വേഷത്തിൽ നടക്കുന്നവരാണോയെന്നും അദ്ദേഹം ചോദിച്ചു.

ഈ നേതാക്കൾ ഇന്ത്യൻ മുസ്ലീങ്ങളുടെ വക്താക്കളാണോയെന്നും താലിബാന്റെയോ ഐഎസിന്റെയോ വക്താക്കളാണോയെന്നും വ്യക്തമാക്കണം. എല്ലാവരും അഭിനന്ദിച്ച പരിപാടിയെ മുഹമ്മദ് റിയാസ് പിന്നീട് വിവാദമാക്കിയത് ആരുടെ സ്വാധീനത്തിലെന്ന് അന്വേഷിക്കണം. സൈനിക ഗ്രൗണ്ടിൽ നടക്കുന്ന പരിപാടിയിൽ ഇന്ത്യൻ പട്ടാളത്തിന്റെ ധീരകൃത്യങ്ങൾ കാണിക്കാൻ പാടില്ല എന്നത് പറയുന്നത് ഉൾക്കൊള്ളാൻ പറ്റില്ല. ബേനസീർ ഭൂട്ടോയുടെ പടംവച്ച് ആഘോഷിക്കുന്നവർ സൈനികരോട് അസഹിഷ്ണുത കാണിക്കുമ്പോൾ ഇവരുടെ കൂറ് ആരോടെന്നത് തെളിയുകയാണ്. കമ്മ്യൂണിസ്റ്റ് കോൺഗ്രസ് അവസരവാദം കേരളസമൂഹത്തെ വലിയ അപകടത്തിലേക്കാണ് തള്ളിവിടുന്നതെന്നും അദ്ദേഹം വിമർശിച്ചു.

സിപിഎമ്മിനെതിരെ രൂക്ഷ വിമർശനവും വി മുരളീധരൻ ഉന്നയിച്ചു. പകൽ ലഹരിവിരുദ്ധ പ്രതിജ്ഞയും രാത്രി ലഹരിക്കടത്തുമാണ് സിപിഎമ്മിന്റെ ശീലം. ലഹരിക്കടത്തിന് പിടിയിലായിട്ടും മന്ത്രിമാരും നേതാക്കന്മാരും പാർട്ടിയുടെ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ. ഷാനവാസിനെ ന്യായീകരിക്കുകയാണ്. ജാഗ്രതക്കുറവ് മാത്രമെന്ന് മന്ത്രിമാരടക്കം പറയുമ്പോൾ പിന്നെ പൊലീസ് എന്ത് അന്വേഷിക്കാനാണെന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.

തിരുവനന്തപുരം: തിരുവനന്തപുരം കോർപറേഷനിൽ പബ്ലിക് ഹെൽത്ത് സ്പെഷ്യലിസ്റ്റ് (ഏപിഡെമിയോളജി) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒരു ഒഴിവുണ്ട്.

01.01.2022 ന് 45 വയസു കവിയാൻ പാടില്ല (നിയമാനുസൃത വയസിളവ് സഹിതം). ശമ്പള സ്‌കെയിൽ 46,000 രൂപ. കമ്മ്യൂണിറ്റി മെഡിസിനിൽ എം.ഡി വേണം. മെഡിക്കൽ കൗൺസിൽ രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം.

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി 16നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ചിൽ നേരിട്ട് ഹാജരാകണം.

ലോകത്തിലെ ഏറ്റവും ധനികരായ നടന്മാരുടെ പട്ടികയില്‍ ഇടം നേടി നടന്‍ ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സാണ് ഈ വിവരം പുറത്തുവിട്ടത്. നാലാം സ്ഥാനമാണ് ഷാരൂഖ് കരസ്ഥമാക്കിയത്. ഹോളിവുഡ് നടനായ ജെറി സീന്‍ഫെല്‍ഡാണ് ഒന്നാം സ്ഥാനം നേടിയത്.

ടൈലര്‍ പെറി, ഡ്വെയ്ന്‍ ജോണ്‍സണ്‍ എന്നിവരാണ് രണ്ടും മൂന്നും സ്ഥാനം നേടിയത്. ടോം ക്രൂസ്, ജാക്കി ചാന്‍, ജോര്‍ജ്ജ് ക്ലൂണി, റോബട്ട് ഡി നിറോ എന്നിവരും പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്. പട്ടികയില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ താരമാണ് ഷാരൂഖ് ഖാന്‍. വേള്‍ഡ് ഒഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തുവിട്ട കണക്ക് പ്രകാരം 770 മില്ല്യണ്‍ ഡോളറാണ് ഷാരൂഖ് ഖാന്റെ ആസ്തി.

ഒന്നാം സ്ഥാനക്കാരനായ ജെറി സീന്‍ഫെല്‍ഡിന് ഒരു ബില്ല്യണ്‍ ഡോളറോളമാണ് ആസ്തി. ഒരു ബില്ല്യണ്‍ ഡോളറോളം ആസ്തിയുള്ള ടൈലര്‍ പെറിയും 800 മില്ല്യണ്‍ ഡോളര്‍ ആസ്തിയുള്ള ഡ്വെയ്ന്‍ ജോണ്‍സണുമാണ് ഷാരൂഖിന് മുന്നിലുള്ള മറ്റു താരങ്ങള്‍. ജാക്കി ചാന്‍ ആറാം സ്ഥാനത്താണ്.

ഫിഫ 23 ടീം ഓഫ് ദി ഇയര്‍ ഷോര്‍ട്ട് ലിസ്റ്റില്‍ പാരിസ് സെയ്ന്റ് ജെര്‍മെയ്ന്‍ സൂപ്പര്‍ താരങ്ങളായ ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, നെയ്മര്‍ എന്നിവരൊക്കെ ലിസ്റ്റില്‍ ഇടംപിടിച്ചെങ്കിലും സൗദി അറേബ്യന്‍ ക്ലബായ അല്‍ നസ്ര് താരമായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയില്ല.

12 മാസത്തെ ഫുട്ബോള്‍ മത്സരങ്ങള്‍ വിലയിരുത്തി ലോകത്തിലെ മികച്ച നൂറു ഫുട്ബോളര്‍മാരെ തങ്ങള്‍ ഷോര്‍ട്ട് ലിസ്റ്റ് ചെയ്തിരിക്കുകയാണെന്നാണ് ഇ.എ.കോം വ്യക്തമാക്കുന്നത്. 30 അറ്റാക്കര്‍മാര്‍, 35 മിഡ്ഫീല്‍ഡര്‍മാര്‍, 25 ഡിഫന്‍ഡര്‍മാര്‍, 10 ഗോള്‍കീപ്പര്‍മാര്‍ എന്നിങ്ങനെയാണ് ഷോര്‍ട്ട് ലിസ്റ്റിലെ താരങ്ങള്‍. ലിസ്റ്റില്‍ നിന്ന് വോട്ടിംഗിലൂടെയാണ് അന്തിമ ഇലവനെ തെരഞ്ഞെടുക്കുക. വിവിധ ക്ലബുകളില്‍ നിന്നുള്ള നൂറു താരങ്ങളില്‍ നിന്ന് അന്തിമ ഇലവനെ തെരഞ്ഞെടുക്കുന്ന വോട്ടെടുപ്പ് ജനുവരി 17 വരെ നടക്കും. ജനുവരി 19 ഇ.എ സ്പോര്‍ട്സ് ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിക്കും.

അറ്റാക്കേഴ്സ്:

ലാഗോ അസ്പാസ്, വിസ്സാം ബെന്‍ യെഡ്ഡര്‍, കരീം ബെന്‍സേമ, റാഫേല്‍ ലിയോ, നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഒസ്മാന്‍ ഡെംബലെ, ജാവേ ഫെലിക്സ്, ഗബ്രിയേല്‍ ജിസൂസ്, ഫില്‍ ഫോഡെന്‍, കോഡി ഗാക്പോ, എര്‍ലിങ് ഹാളണ്ട്, ബോര്‍ജെ ഇഗ്ലേസിയാസ്, സിറോ ഇംപോലെ, ഹാരി കെയ്ന്‍, കോലോ മുവാനി, ലയണല്‍ മെസി, കിലിയന്‍ എംബാപ്പെ, ലൗത്താരോ മാര്‍ട്ടിനെസ്.

മിഡ് ഫീല്‍ഡേഴ്സ്:

കെവിന്‍ ഡിബ്രൂയന്‍, സെകോ ഫൊഫാന, പെഡ്രി, റോഡ്രി, സാദിയോ മനേ, ലൂക്കാ മോഡ്രിച്ച്, ബ്രൂണോ ഫെര്‍ണാണ്ടസ്. ഇതര ക്ലബുകളെ അപേക്ഷിച്ച് മാഞ്ചസ്റ്റര്‍ സിറ്റി, റയല്‍ മാഡ്രിഡ് താരങ്ങളാണ് ഷോര്‍ട്ട് ലിസ്റ്റില്‍ കൂടുതലുള്ളത്. ഇരു ക്ലബുകളുടെയും എട്ടു താരങ്ങള്‍ പട്ടികയിലുണ്ട്. യൂറോപ്യന്‍ ലീഗുകളില്‍ കളിക്കുന്നവരാണ് ഏറെയുമുള്ളത്. പ്രീമിയര്‍ ലീഗ്-30, ലാലിഗ -21, സീരി എ -20, ബുണ്ടസ് ലീഗ -16, ലീഗ 1-9, പോര്‍ച്ചുഗല്‍ പ്രീമിയറ ലീഗ -3, ഡച്ച് എറെഡിവിസി -1 എന്നിങ്ങനെയാണ് വിവിധ ലീഗുകളില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടവരുടെ എണ്ണം.

ട്രാന്‍സ്ഫര്‍ കമ്പനി ഒരുങ്ങുന്നുവെന്നും അതിന്റെ പണിപ്പുരയിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നേരത്തെ ചാറ്റ് ഹിസ്റ്ററി ആന്‍ഡ്രോയിഡില്‍ നിന്ന് ഐ.ഒ.എസിലേയ്ക്ക് മാറ്റാനുള്ള ഫീച്ചര്‍ വാട്സാപ്പ് അവതരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഒരു ആന്‍ഡ്രോയിഡില്‍ നിന്ന് മറ്റൊരു ആന്‍ഡ്രോയിഡ് ഫോണിലേയ്ക്ക് ചാറ്റ് ഹിസ്റ്ററി ട്രാന്‍ഫര്‍ ചെയ്യാനുള്ള ഫീച്ചര്‍ കൊണ്ടുവരാന്‍ വാട്സാപ്പ് ഒരുങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ഫോണ്‍ വാങ്ങുന്നവര്‍ക്കാകും ഈ ഫീച്ചര്‍ ഏറ്റവുമധികം പ്രയോജനപ്പെടുക. ഭാവി അപ്ഡേറ്റില്‍ പുതിയ ഫീച്ചര്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ ചാറ്റ് ഹിസ്റ്ററി ബാക്കപ്പ് ഗൂഗിള്‍ ഡ്രൈവില്‍ സൂക്ഷിക്കാന്‍ വാട്സാപ്പ് അനുവദിക്കുന്നുണ്ട്. പുതിയ ഫോണിലേയ്ക്ക് മാറുന്ന വേളയില്‍ ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്ത ശേഷം ചാറ്റ് ബാക്കപ്പ് ഡൗണ്‍ലോഡ് ചെയ്തെടുക്കാനാകും. പുതിയ ഫീച്ചര്‍ വന്നാല്‍ ഗൂഗിള്‍ ഡ്രൈവിന്റെ സഹായമില്ലാതെ ചാറ്റ് ഹിസ്റ്ററി ട്രാന്‍സ്ഫര്‍ ചെയ്യാനാകും.

പേര് പോലെ തന്നെ കഴിക്കാനും വളരെ മധുരമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ആരോഗ്യത്തിലും മുൻനിരയിൽ തന്നെയാണ്. കലോറി വളരെ കുറവിൽ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ശരീരഭാരം കുറക്കാൻ സഹായിക്കും. വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് തുടങ്ങിയവയും മധുരക്കിഴങ്ങിലുണ്ട്.

മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യതയും കുറയ്ക്കും. ധാരാളം നാരുകൾ മധുരക്കിഴങ്ങിലുണ്ട്. ഇത് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കും. ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്.

അസിഡിറ്റി, മലബന്ധം തുടങ്ങിയ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയും. പ്രമേഹരോഗികൾ പലപ്പോഴും മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.

എസ്ബിഐ യുടെ നിരവധി സേവനങ്ങള്‍ ഇപ്പോള്‍ വാട്‌സാപ് വഴി ലഭ്യമാണ്. നിലവില്‍ 9 സേവനങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാകുന്നത്. എസ്ബിഐ യുടെ പേഴ്‌സണല്‍ ബാങ്കിങ് ഹോം പേജിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നേരിട്ട് നിങ്ങളുടെ വാട്‌സാപ്പില്‍ എസ്ബിഐ ചാറ്റ് ലഭ്യമാകും.

എസ്ബിഐ വാട്‌സാപ്പ് ബാങ്കിങ് വഴി ലഭ്യമാകുന്ന സേവനങ്ങള്‍

മിനി സ്റ്റേറ്റ്‌മെന്റ്

അക്കൗണ്ട് ബാലന്‍സ്

പെന്‍ഷന്‍ സ്ലിപ്

അക്കൗണ്ടുകള്‍ ആരംഭിക്കല്‍ – ഫീച്ചറുകള്‍/യോഗ്യത, ആവശ്യങ്ങള്‍, ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍

നിക്ഷേപ വിവരങ്ങള്‍ – ഫീച്ചറുകള്‍, പലിശ നിരക്കുകള്‍

ലോണ്‍ വിവരങ്ങള്‍ – ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍, പലിശ നിരക്കുകള്‍

എന്‍ആര്‍ഐ സേവനങ്ങള്‍ – ഫീച്ചറുകള്‍, പലിശ നിരക്കുകള്‍

മുന്‍കൂര്‍ അനുമതി ലഭിച്ച വായ്പാ അന്വേഷണങ്ങള്‍

കോണ്‍ടാക്ടുകള്‍ / പരാതി പരിഹാര ഹെല്‍പ് ലൈനുകള്‍

കൂടുതല്‍ സേവനങ്ങള്‍ എന്ന ഓപ്ഷനും ഇവിടെയുണ്ട്. ഇതിലൂടെ ഇന്‍സ്റ്റന്റ് അക്കൗണ്ട് ഓപ്പണിങ്, ഹെല്‍പ്ലൈന്‍, പ്രീ അപ്രൂവ്ഡ് ലോണ്‍ സേവനങ്ങള്‍ എന്നിവയും ലഭിക്കും.

വാട്‌സാപ് സേവനങ്ങള്‍ ലഭിക്കാന്‍:

വാട്‌സാപ് വഴി എസ്ബിഐയുടെ ബാങ്കിങ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത്, ഒപ്പം അക്കൗണ്ട് നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്ക്കുക. നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്തിരിക്കുന്ന അതേ ഫോണ്‍ നമ്പറില്‍ നിന്നായിരിക്കണം എസ്എംഎസ് അയയ്‌ക്കേണ്ടത്.

എസ്ബിഐ വാട്‌സാപ് ബാങ്കിങ്ങില്‍ വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍, എസ്ബിഐയുടെ 90226 90226 എന്ന നമ്പറില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു എസ്എംഎസ് ലഭിക്കും. ഈ നമ്പര്‍ സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

തുടര്‍ന്ന് ”Hi SBI” എന്ന് ടൈപ്പ് ചെയ്ത് 90226 90226 എന്ന നമ്പറിലേക്ക് വാട്‌സാപ്പിലൂടെ സന്ദേശമയയ്ക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് നേരത്തെ ഈ നമ്പറില്‍ നിന്നും വാട്‌സാപ്പില്‍ ലഭിച്ച മെസേജിന് മറുപടി നല്‍കുക. മെസേജ് അയച്ചതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദേശങ്ങളിലൂടെ ആവശ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ഈ വാട്‌സാപ് ചാറ്റിലൂടെ ആവശ്യമുള്ളപ്പോള്‍ ബാലന്‍സ് പരിശോധിക്കാനും, ഇടപാടുകളുടെ മിനിസ്റ്റേറ്റ്‌മെന്റ് എടുക്കാനും സാധിക്കും.

ഡല്‍ഹി: ഇന്ത്യന്‍ സിനിമകളുടെ ഉള്ളടക്കം പരിശോധിക്കാന്‍ സെന്‍സര്‍ ബോര്‍ഡുമായി ഉത്തരാഖണ്ഡിലെ ജോഷിമഠ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജ്യോതിഷ് പീഠത്തിലെ പുരോഹിതനായ സ്വാമി അവിമുക്തേശ്വരനാനന്ദ് സരസ്വതി. ‘ധര്‍മ സെന്‍സര്‍ ബോര്‍ഡ്’ എന്ന പേരിലാണ് പ്രത്യേക സമിതിക്കു രൂപംനല്‍കിയിരിക്കുന്നത്. സിനിമകളിലും സീരിയലുകളിലും വെബ് സീരീസുകളിലുമുള്ള ഹിന്ദുമത-പുരാണ വിരുദ്ധ ഉള്ളടക്കങ്ങള്‍ പരിശോധിക്കുകയാണ് ബോര്‍ഡിന്റെ ലക്ഷ്യം.

ഷാരൂഖ് ഖാന്‍-ദീപിക പദുക്കോണ്‍ ചിത്രം ‘പത്താനു’മായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കു പിന്നാലെയാണ് പുതിയ നീക്കം. അവിമുക്തേശ്വരാനന്ദ് നേതൃത്വം നല്‍കുന്ന സമിതിയില്‍ വിവിധ രംഗങ്ങളില്‍നിന്നുള്ള 11 അംഗങ്ങളാണുണ്ടാകുക. സുപ്രിംകോടതി അഭിഭാഷകര്‍, ഹിന്ദു പുരോഹിതര്‍, മാധ്യമപ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, ചരിത്രകാരന്മാര്‍, ചലച്ചിത്ര അഭിനേതാക്കള്‍, സാമൂഹിക പ്രവര്‍ത്തകന്‍, യു.പി ഫിലിം സെന്‍സര്‍ ബോര്‍ഡ് വൈസ് ചെയര്‍മാന്‍ അടങ്ങിയവരായിരിക്കും സമിതി അംഗങ്ങള്‍. സമിതി അംഗങ്ങള്‍ക്കു വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും.

സിനിമകള്‍, ടെലിവിഷന്‍ പരിപാടികള്‍, ഒ.ടി.ടി പ്ലാറ്റ്ഫോമുകള്‍ എന്നിവയില്‍ വരുന്ന മതപരമായ കഥാപാത്രങ്ങള്‍, സംഭാഷണങ്ങള്‍, നിറം, പൊട്ട്, തിരക്കഥ അടക്കമുള്ള മുഴുവന്‍ കാര്യങ്ങളും പരിശോധിക്കും. ഇതില്‍ ഹിന്ദു മതത്തിനും പുരാണങ്ങള്‍ക്കും വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാല്‍ ബോര്‍ഡ് നിയമനടപടി സ്വീകരിക്കുമെന്ന് അവിമുക്തേശ്വരാനന്ദ് അറിയിച്ചു. സ്‌കൂള്‍ പാഠപുസ്തകങ്ങളും നാടകങ്ങളും സമിതി പരിശോധിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

കൽപ്പറ്റ: വയനാട്ടിലെ തൊണ്ടർനാട്, തവിഞ്ഞാൽ പഞ്ചായത്തിലെ മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച അവധി പ്രഖ്യാപിച്ചു. ജില്ലാ കളക്ടറാണ് അവധി പ്രഖ്യാപിച്ചത്. കടുവ സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് പഞ്ചായത്തുകളിൽ ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചത്.

മേഖലയിൽ ജനങ്ങൾ രാത്രി സമയങ്ങളിൽ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്നും നിർദ്ദേശമുണ്ട്. കടുവയുടെ ആക്രമണത്തിൽ പരിക്കേറ്റ് ഒരാൾ മേഖലയിൽ മരണപ്പെട്ടിരുന്നു. തുടർന്ന് മേഖലയിൽ ജാഗ്രത കർശനമാക്കിയിരിക്കുകയാണ്. അതേസമയം, മാനന്തവാടി താലൂക്കിൽ യുഡിഎഫ് നാളെ ഹർത്താൽ പ്രഖ്യാപിച്ചിരിക്കുകയാണ്. കുടുവയുടെ ആക്രമണത്തിൽ മരിച്ച തോമസിന്റെ കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലി നൽകണമെന്ന ആവശ്യമാണ് യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നത്.

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ഫ്രഞ്ച് ഫുട്‌ബോള്‍ ടീം നായകന്‍ ഹ്യൂഗോ ലോറിസ്. ഖത്തര്‍ ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനലിലെത്തിക്കുന്നതില്‍ മുഖ്യ പങ്കുവഹിച്ച താരമാണ് 36കാരനായ ലോറിസ്. 2018ലെ ലോകകപ്പ് ഫ്രാന്‍സിന് നേടിക്കൊടുത്ത നായകനാണ് ഇദ്ദേഹം.

ദേശീയ ടീമിനായി ഏറ്റവും കൂടുതല്‍ മത്സരം കളിച്ച താരം കൂടിയാണ് ലോറിസ്. 145 മത്സരങ്ങളില്‍ ലോറിസ് ഫ്രാന്‍സിന്റെ ജേഴ്‌സിയണിഞ്ഞു. 2008ല്‍ 21-ാം വയസിലായിരുന്നു ഫ്രഞ്ച് കുപ്പായത്തിലെ അരങ്ങേറ്റം. അരങ്ങേറ്റം കഴിഞ്ഞ് രണ്ട് വര്‍ഷത്തിനകം ദേശീയ ടീമിന്റെ നായകനായ ലോറിസ് പിന്നീട് വിരമിക്കുവോളം 121 മത്സരങ്ങളില്‍ കൂടി ക്യാപ്റ്റന്റെ ആംബാന്‍ഡ് കൈയിലണിഞ്ഞു. യൂറോ കപ്പ് യോഗ്യതാ മത്സരങ്ങള്‍ തുടങ്ങാന്‍ ഇനി രണ്ട് മാസമെ അവേശഷിക്കുന്നുള്ളൂ എന്നതിനാല്‍ വിരമിക്കല്‍ പ്രഖ്യാപിക്കാന്‍ ഇതാണ് ഉചിതമായ സമയമെന്ന് ലോറിസ് പറഞ്ഞു. കഴിഞ്ഞ ആറു മാസമായി വിരമിക്കലിനെക്കുറിച്ച് ചിന്തിക്കുകയാണെന്നും ലോകകപ്പ് സമയത്ത് ഈ ചിന്ത ശക്തമായെന്നും ലോറിസ് വ്യക്തമാക്കി.

രാജ്യാന്തര ഫുട്‌ബോളില്‍ നിന്ന് വിരമിക്കാനുള്ള ലോറിസിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും ഫ്രഞ്ച് ഫുട്‌ബോളിന്റെ മഹനായ കാവല്‍ക്കാരനായിരുന്നു അദ്ദഹേമെന്നും ഫ്രാന്‍സ് പരിശീലകന്‍ ദിദിയെര്‍ ദെഷാം പറഞ്ഞു. ലോറിസിനെ പരിശീലിപ്പിക്കാന്‍ അവസരം ലഭിച്ചുവെന്നത് ബഹുമതിയായി കാണുന്നുവെന്നും ദേശീയ ടീമിനായി അദ്ദേഹം നല്‍കിയ സംഭാവനകള്‍ക്ക് നന്ദി പറയുന്നുവെന്നും ദെഷാം വ്യക്തമാക്കി.