ശരീരഭാരം കുറയ്ക്കാൻ മധുരക്കിഴങ്ങ്

പേര് പോലെ തന്നെ കഴിക്കാനും വളരെ മധുരമുള്ള ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ആരോഗ്യത്തിലും മുൻനിരയിൽ തന്നെയാണ്. കലോറി വളരെ കുറവിൽ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ശരീരഭാരം കുറക്കാൻ സഹായിക്കും. വിറ്റാമിനുകള്‍, മിനറലുകള്‍, ആന്‍റി ഓക്സിഡന്‍സ് തുടങ്ങിയവയും മധുരക്കിഴങ്ങിലുണ്ട്.

മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യതയും കുറയ്ക്കും. ധാരാളം നാരുകൾ മധുരക്കിഴങ്ങിലുണ്ട്. ഇത് ദഹന പ്രശ്‌നങ്ങൾ പരിഹരിക്കും. ആരോഗ്യ സംരക്ഷണത്തിനും ഇത് അത്യുത്തമമാണ്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുളള ഒന്നാണ് മധുരക്കിഴങ്ങ്. അതിനാല്‍ ഇവ രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും. എല്ലുകളുടെയും പല്ലുകളുടെയും ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്.

അസിഡിറ്റി, മലബന്ധം തുടങ്ങിയ തടയാന്‍ മധുരക്കിഴങ്ങ് പതിവായി ഡയറ്റില്‍ ഉള്‍പ്പെടുത്താം. മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുള്ള ബീറ്റാകരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയും. പ്രമേഹരോഗികൾ പലപ്പോഴും മധുരക്കിഴങ്ങ് ഒഴിവാക്കാറുണ്ട്. എന്നാല്‍ ഗ്ലൈസെമിക് സൂചിക വളരെ കുറഞ്ഞ ഭക്ഷണമാണ് മധുരക്കിഴങ്ങ്. കൂടാതെ ഇവയില്‍ ഫൈബര്‍ ധാരാളം അടങ്ങിയിട്ടുമുണ്ട്. അതിനാല്‍ ഇവ പ്രമേഹ നിയന്ത്രണത്തിന് സഹായിക്കും.