എസ്ബിഐയുടെ വാട്‌സാപ് സേവനങ്ങള്‍ അറിയാം

എസ്ബിഐ യുടെ നിരവധി സേവനങ്ങള്‍ ഇപ്പോള്‍ വാട്‌സാപ് വഴി ലഭ്യമാണ്. നിലവില്‍ 9 സേവനങ്ങളാണ് ഇത്തരത്തില്‍ ലഭ്യമാകുന്നത്. എസ്ബിഐ യുടെ പേഴ്‌സണല്‍ ബാങ്കിങ് ഹോം പേജിലെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്താല്‍ നേരിട്ട് നിങ്ങളുടെ വാട്‌സാപ്പില്‍ എസ്ബിഐ ചാറ്റ് ലഭ്യമാകും.

എസ്ബിഐ വാട്‌സാപ്പ് ബാങ്കിങ് വഴി ലഭ്യമാകുന്ന സേവനങ്ങള്‍

മിനി സ്റ്റേറ്റ്‌മെന്റ്

അക്കൗണ്ട് ബാലന്‍സ്

പെന്‍ഷന്‍ സ്ലിപ്

അക്കൗണ്ടുകള്‍ ആരംഭിക്കല്‍ – ഫീച്ചറുകള്‍/യോഗ്യത, ആവശ്യങ്ങള്‍, ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍

നിക്ഷേപ വിവരങ്ങള്‍ – ഫീച്ചറുകള്‍, പലിശ നിരക്കുകള്‍

ലോണ്‍ വിവരങ്ങള്‍ – ആവര്‍ത്തിക്കുന്ന ചോദ്യങ്ങള്‍, പലിശ നിരക്കുകള്‍

എന്‍ആര്‍ഐ സേവനങ്ങള്‍ – ഫീച്ചറുകള്‍, പലിശ നിരക്കുകള്‍

മുന്‍കൂര്‍ അനുമതി ലഭിച്ച വായ്പാ അന്വേഷണങ്ങള്‍

കോണ്‍ടാക്ടുകള്‍ / പരാതി പരിഹാര ഹെല്‍പ് ലൈനുകള്‍

കൂടുതല്‍ സേവനങ്ങള്‍ എന്ന ഓപ്ഷനും ഇവിടെയുണ്ട്. ഇതിലൂടെ ഇന്‍സ്റ്റന്റ് അക്കൗണ്ട് ഓപ്പണിങ്, ഹെല്‍പ്ലൈന്‍, പ്രീ അപ്രൂവ്ഡ് ലോണ്‍ സേവനങ്ങള്‍ എന്നിവയും ലഭിക്കും.

വാട്‌സാപ് സേവനങ്ങള്‍ ലഭിക്കാന്‍:

വാട്‌സാപ് വഴി എസ്ബിഐയുടെ ബാങ്കിങ് സേവനം ഉപയോഗിക്കുന്നതിന് ആദ്യം രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. 7208933148 എന്ന നമ്പറിലേക്ക് WAREG എന്ന് ടൈപ്പ് ചെയ്ത്, ഒപ്പം അക്കൗണ്ട് നമ്പര്‍ കൂടി ടൈപ്പ് ചെയ്ത് ഒരു എസ്എംഎസ് അയയ്ക്കുക. നിങ്ങളുടെ എസ്ബിഐ ബാങ്ക് അക്കൗണ്ടില്‍ ലിങ്ക് ചെയ്തിരിക്കുന്ന അതേ ഫോണ്‍ നമ്പറില്‍ നിന്നായിരിക്കണം എസ്എംഎസ് അയയ്‌ക്കേണ്ടത്.

എസ്ബിഐ വാട്‌സാപ് ബാങ്കിങ്ങില്‍ വിജയകരമായി രജിസ്‌ട്രേഷന്‍ പൂര്‍ത്തിയായാല്‍, എസ്ബിഐയുടെ 90226 90226 എന്ന നമ്പറില്‍ നിന്ന് നിങ്ങളുടെ വാട്‌സാപ്പിലേക്ക് ഒരു എസ്എംഎസ് ലഭിക്കും. ഈ നമ്പര്‍ സേവ് ചെയ്തു സൂക്ഷിക്കാവുന്നതാണ്.

തുടര്‍ന്ന് ”Hi SBI” എന്ന് ടൈപ്പ് ചെയ്ത് 90226 90226 എന്ന നമ്പറിലേക്ക് വാട്‌സാപ്പിലൂടെ സന്ദേശമയയ്ക്കുക. അതല്ലെങ്കില്‍ നിങ്ങള്‍ക്ക് നേരത്തെ ഈ നമ്പറില്‍ നിന്നും വാട്‌സാപ്പില്‍ ലഭിച്ച മെസേജിന് മറുപടി നല്‍കുക. മെസേജ് അയച്ചതിന് ശേഷം നിങ്ങള്‍ക്ക് ലഭിക്കുന്ന നിര്‍ദേശങ്ങളിലൂടെ ആവശ്യമായ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കാം. ഈ വാട്‌സാപ് ചാറ്റിലൂടെ ആവശ്യമുള്ളപ്പോള്‍ ബാലന്‍സ് പരിശോധിക്കാനും, ഇടപാടുകളുടെ മിനിസ്റ്റേറ്റ്‌മെന്റ് എടുക്കാനും സാധിക്കും.