Entertainment (Page 97)

ന്യൂഡല്‍ഹി: കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വിലക്ക് ഏര്‍പ്പെടുത്തിയ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തു. പകര്‍പ്പവകാശ ലംഘന കേസില്‍ ജാമ്യം അനുവദിക്കുമ്‌ബോള്‍ ഇത്തരം നിര്‍ദേശങ്ങള്‍ ആവശ്യമില്ലെന്ന് പറഞ്ഞാണ് സുപ്രീംകോടതിയുടെ നടപടി.

വരാഹരൂപം ഉള്‍പ്പെട്ട കാന്താര പ്രദര്‍ശിപ്പിക്കുന്നത് അടക്കം ജാമ്യ വ്യവസ്ഥകളില്‍ ഇളവ് തേടിയാണ് കേസിലെ പ്രതികളായ ചലച്ചിത്രത്തിന്റെ നിര്‍മ്മാതവും നടനായ ഋഷഭ് ഷെട്ടിയും അടക്കം സുപ്രീംകോടതിയെ സമീപിച്ചത്. എന്നാല്‍, ഫെബ്രുവരി 12,13 തീയതികളില്‍ രാവിലെ പത്തിനും ഒരു മണിക്കും ഇടയില്‍ പ്രതികളായ ചിത്രത്തിന്റെ നിര്‍മ്മാതാവും, സംവിധായകന്‍ ഋഷഭ് ഷെട്ടിയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജറാകണമെന്ന വ്യവസ്ഥയില്‍ ഇളവില്ല. അന്വേഷണം നടത്താം എന്നാണ് സുപ്രീംകോടതിയും പറയുന്നത്.

ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് അനിവാര്യമാണെങ്കില്‍ കോടതിയില്‍ ഹാജറാക്കി 50000 രൂപയുടെ പണം കെട്ടിവയ്ക്കുകയും, രണ്ട് ആള്‍ജാമ്യത്തിന്റെയും ബലത്തില്‍ ജാമ്യം നല്‍കാം.

ഋഷഭ് ഷെട്ടി ചിത്രം കാന്താരയിലെ വരാഹരൂപം എന്ന ഗാനത്തിന് വീണ്ടും ഹൈക്കോടതി വിലക്ക്. പ്രഥമദൃഷ്ട്യാ പകര്‍പ്പവകാശ ലംഘനം നടന്നിട്ടുണ്ടെന്ന വിലയിരുത്തലിലാണ് വാരാഹരൂപം എന്ന ഗാനം ഉള്‍പ്പെടുത്തി സിനിമ പ്രദര്‍ശിപ്പിക്കുന്നത് തടഞ്ഞുകൊണ്ട് ജസ്റ്റിസ് എ.ബദറുദ്ദീന്‍ ഉത്തരവിട്ടത്.

വിശദവും നീതിയുക്തവുമായ അന്വേഷണം ഇക്കാര്യത്തില്‍ തികച്ചും അനിവാര്യമായതിനാല്‍, അന്വേഷണത്തിന്റെ പ്രാരംഭ ഘട്ടത്തില്‍, പ്രതികള്‍ നിരപരാധികളെന്ന് പറയാനാവില്ലെന്നും കോടതി ചൂണ്ടികാട്ടി. അതിനാല്‍ ‘കാന്താര’ സിനിമയില്‍ ‘വരാഹ രൂപം’ എന്ന ഗാനം സിവില്‍ കോടതി ഉത്തരവ് പുറപ്പെടുവിക്കുന്നത് വരെ പ്രദര്‍ശിപ്പിക്കരുതെന്ന് കോടതി നിര്‍ദേശിച്ചു.

ദി കശ്മീര്‍ ഫയല്‍സിനെതിരെ നടന്‍ പ്രകാശ് രാജ് നടത്തിയ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സംവിധായകന്‍ വിവേക് അഗ്‌നിഹോത്രി രംഗത്ത്.

തന്റെ സിനിമ അര്‍ബന്‍ നക്സലുകള്‍ക്ക് ഉറക്കമില്ലാത്ത രാത്രികള്‍ സമ്മാനിച്ചുവെന്ന് വിവേക് അഗ്‌നിഹോത്രി ട്വിറ്ററില്‍ കുറിച്ചു. ഇത് ചെറിയ ആളുകളുടെ സിനിമയാണെന്ന് പറഞ്ഞ വിവേക് അഗ്‌നിഹോത്രി പ്രകാശ് രാജിനെ അന്ധകാര്‍ രാജെന്നാണ് വിശേഷിപ്പിച്ചത്. പ്രകാശ് രാജ് കാഴ്ച്ചക്കാരെ കുരയ്ക്കുന്ന നായ്ക്കള്‍ എന്ന് വിളിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

‘ഞാന്‍ കണ്ടതില്‍വെച്ച് ഏറ്റവും മോശം ചിത്രമാണ് കശ്മീര്‍ ഫയല്‍സ്, നമുക്കറിയാം ഇതാര് നിര്‍മിച്ചതാണെന്നത്, അന്താരാഷ്ട്ര ജൂറി അതിനെ മാറ്റി നിര്‍ത്തി, എന്തുകൊണ്ടാണ് തനിക്ക് ഓസ്‌കാര്‍ ലഭിക്കാത്തതെന്നാണ് സംവിധായകന്‍ ചോദിക്കുന്നത്. വളരെ സെന്‍സിറ്റിവായിട്ടുള്ള മാധ്യമമാണ് നമുക്ക് ചുറ്റുമുള്ളത്. ഒരു പ്രത്യേക അജണ്ടയിലുള്ള ചിത്രം ഇവിടെ ചെയ്യാനാകും. എനിക്കു ലഭിച്ച വിവരങ്ങള്‍ അനുസരിച്ച് 2000 കോടിയാണ് ഇത്തരം ചിത്രങ്ങള്‍ ഒരുക്കാന്‍ അവര്‍ മാറ്റിവച്ചിരിക്കുന്നത്. പക്ഷെ നിങ്ങള്‍ക്ക് എപ്പോഴും ഒരാളെ വിഡ്ഡിയാക്കാനാകില്ല’- മാതൃഭൂമി ഇന്റര്‍നാഷണല്‍ ഫെസ്റ്റിവല്‍ ഓഫ് ലെറ്റേഴ്‌സിലെ സെഷനിലായിരുന്നു പ്രകാശ് രാജ് കശ്മീര്‍ ഫയല്‍സിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ചത്.

തിയേറ്ററുകളില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുകയാണ് ബോളിവുഡ് ചിത്രം പത്താന്‍. തങ്ങളുടെ പ്രിയപ്പെട്ട സൂപ്പര്‍താരം ഷാരൂഖിനെ കാണാന്‍ തിയേറ്ററുകളിലേക്ക് ഒഴുകുകയാണ് ആരാധകര്‍. തിയേറ്ററുകള്‍ക്ക് പുറത്ത് ഹൗസ്ഫുള്‍ ബോര്‍ഡുകള്‍ തിരിച്ചെത്തിയതോടെ കശ്മീരിന്റെ 32 വര്‍ഷം പഴക്കമുള്ള റെക്കോര്‍ഡ് പഠാന്‍ തകര്‍ത്തുവെന്ന് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

അതേസമയം, ആരാധകരും താരങ്ങളും മാത്രമല്ല, പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇപ്പോള്‍ പഠാനെ പ്രശംസിച്ചു. തന്റെ സമീപകാല പാര്‍ലമെന്റ് പ്രസംഗത്തിനിടെ, ശ്രീനഗറിലെ പഠാന്റെ ഹൗസ്ഫുള്‍ ഷോകളെ കുറിച്ച് പ്രധാനമന്ത്രി പ്രശംസിച്ചു.

ജനുവരി 25 ന് റിലീസ് ചെയ്ത പത്താന്‍ ടിക്കറ്റ് വിന്‍ഡോകളില്‍ കലാപം സൃഷ്ടിക്കുകയാണ്. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവരും അഭിനയിച്ച ചിത്രം ബോക്സ് ഓഫീസില്‍ ബമ്ബര്‍ ഓപ്പണിംഗ് നേടി. പാര്‍ലമെന്റില്‍ നടത്തിയ ഏറ്റവും പുതിയ പ്രസംഗത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പഠാനെ പ്രശംസിച്ചു. സിനിമയുടെ ലോകമെമ്ബാടുമുള്ള വിജയത്തെ അഭിസംബോധന ചെയ്ത അദ്ദേഹം പതിറ്റാണ്ടുകള്‍ക്ക് ശേഷം ശ്രീനഗറില്‍ തിയേറ്ററുകള്‍ ഹൗസ്ഫുള്‍ ആയി ഓടുന്നത് എങ്ങനെയെന്ന് പരാമര്‍ശിച്ചു.

കൊച്ചി: ഉണ്ണി മുകുന്ദനെ നായകനാക്കി വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ അടുത്തിടെ 100 കോടി ക്ലബ്ബില്‍ ഇടം നേടിയിരുന്നു. ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോള്‍ ഒടിടി റിലീസിന് തയ്യാറെടുക്കുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ചിത്രം സ്ട്രീം ചെയ്യുക. ഫെബ്രുവരി 15 മുതല്‍ മലയാളം, ഹിന്ദി, തമിഴ്, തെലുങ്ക് എന്നീ ഭാഷകളില്‍ ചിത്രത്തിന്റെ സ്ട്രീമിംഗ് ആരംഭിക്കും.

എട്ടു വയസ്സുകാരി കല്യാണിയുടെയും അവളുടെ സൂപ്പര്‍ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ‘മാളികപ്പുറം’ എന്ന ചിത്രം പറയുന്നത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേശ് പിഷാരടി, സമ്ബത്ത് റാം, ദേവനന്ദ, ശ്രീപദ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ലോസ്ആഞ്ജലസ്: ഇംഗ്ലീഷ് ഗായകനായ ഹാരി സ്‌റ്റൈല്‍സിന്റെ ‘ഹാരിസ് ഹൗസ്’ ന്‌ ആല്‍ബം ഓഫ് ദ ഇയര്‍ ഗ്രാമി പുരസ്‌കാരം. 32ാമത്തെ അവാര്‍ഡിലൂടെ ബിയോണ്‍സ് ഗ്രാമിയുടെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ബഹുമതികള്‍ നേടുന്ന വ്യക്തിയെന്ന റെക്കോഡ് കരസ്ഥമാക്കി. 26 വര്‍ഷം പഴക്കമുള്ള റെക്കോഡാണ് ബിയോണ്‍സ് പഴങ്കഥയാക്കിയത്.

റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗത്തില്‍ കഫ് ഇറ്റ്, ഡാന്‍സ് ഇലക്ട്രിക് റെക്കോഡിങ് വിഭാഗത്തില്‍ ‘ബ്രേക്ക് മൈ സോള്‍’, പരമ്ബരാഗത റിഥം ആന്‍ഡ് ബ്ലൂസ് വിഭാഗത്തില്‍ ‘പ്ലാസ്റ്റിക് ഓഫ് ദ സോഫ’, ഡാന്‍സ് ഇലക്ട്രിക് ആല്‍ബത്തില്‍ ‘റിനൈസന്‍സ്’ എന്നിവയാണ് ബിയോണ്‍സിന് അവാര്‍ഡിന് അര്‍ഹയാക്കിയത്. റിനൈസന്‍സ് ആല്‍ബം ഓഫ് ദ ഇയര്‍ പുരസ്‌കാരത്തിനും മത്സരിക്കുകയും ചെയ്തിരുന്നു.

പുതിയ സിനിമകള്‍ മുതല്‍ തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകള്‍ അടക്കം പ്രേക്ഷകരുടെ അഭിപ്രായം തേടുന്നത് സിനിമാസംഘടന വിലക്കിയെന്ന വാര്‍ത്തകള്‍ വ്യാജമെന്ന് ഫെഫ്ക ജനറല്‍ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചു. രണ്ട് ദിവസത്തിനുള്ളില്‍ റിലീസിനൊരുങ്ങുന്ന തന്റെ പുതിയ ചിത്രത്തെ ലക്ഷ്യം വെച്ചുള്ളതാണ് വ്യാജപ്രചരണമെന്ന് സംവിധായകന്‍ വ്യക്തമാക്കി.

മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫറിന്റെ റിലീസ് മുതല്‍ ഓണ്‍ലൈന്‍ ചാനലുകള്‍ക്ക് തിയേറ്ററില്‍ വിലക്ക് വരുമെന്ന വ്യാജ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്.

‘സുഹൃത്തുക്കള്‍ വിളിച്ചു പറയുമ്‌ബോഴാണ് ഇത്തരമൊരു വ്യാജ പ്രചരണം നടക്കുന്നതായി അറിയുന്നത്. തിയേറ്ററുകളില്‍ ഓണ്‍ലൈന്‍ ചാനലുകളെ പ്രേക്ഷകരുടെ അഭിപ്രായം ചോദിക്കുന്നതില്‍ നിന്നും വിലക്കണമെന്ന പരാതി ഞാന്‍ ഒരിടത്തും കൊടുത്തിട്ടില്ല. ഇങ്ങനെയൊരു തീരുമാനം ഏതെങ്കിലും സംഘടന ഔദ്യോഗികമായി കൈക്കൊണ്ടതായും എനിക്ക് അറിവില്ലെന്നും’ അദ്ദേഹം പറഞ്ഞു.

ബോളിവുഡ് താരങ്ങളായ സിദ്ധാര്‍ഥ് മല്‍ഹോത്രയും കിയാര അദ്വാനിയും രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെ സൂര്യഗഡ് പാലസില്‍ വെച്ച് വിവാഹിതരായി. ചടങ്ങില്‍ താരങ്ങളുടെ അടുത്ത സുഹൃത്തുക്കളും കുടുംബവും പങ്കെടുത്തു.

ഫെബ്രുവരി നാല് മുതല്‍ ആരംഭിച്ച ചടങ്ങുകളുടെ തുടര്‍ച്ചയായിട്ടായിരുന്നു വിവാഹം. ഷാഹിദ് കപൂര്‍, കരണ്‍ ജോഹര്‍, ഇഷ അംബാനി തുടങ്ങിയവര്‍ വിവാഹത്തില്‍ പങ്കെടുത്തു. ഫെബ്രുവരി 12-ന് ഇരുവരും മുംബൈയില്‍ വിവാഹ സല്‍ക്കാരം ഒരുക്കുമെന്നാണ് വിവരങ്ങള്‍. ഇതിന് പിന്നാലെ ഡല്‍ഹിയിലും ഇവര്‍ വിരുന്നൊരുക്കും.

വരുണ്‍ ധവാന്‍ നായകനായി എത്തിയ ജഗ്ജഗ് ജീയോ ആണ് കിയാരയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. ജനുവരി 20-ന് നെറ്റ്ഫ്‌ലിക്‌സിലൂടെ റിലീസായ മിഷന്‍ മജ്‌നുവാണ് സിദ്ധാര്‍ഥിന്റെ പുതിയ ചിത്രം.

ബോളിവുഡ് നടന്‍ അക്ഷയ്കുമാര്‍ ഇന്ത്യയുടെ ഭൂപടത്തില്‍ ചവിട്ടി എന്ന് സോഷ്യല്‍ മീഡിയയില്‍ വിമര്‍ശനം.

ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യത്തില്‍ ഗ്ലോബിന് മുകളിലൂടെ അക്ഷയ് കുമാര്‍ നടക്കുന്ന ഒരു സീനില്‍ ഇന്ത്യയുടെ ഭാഗത്ത് ചവിട്ടുന്നതായി കാണാം ഇതാണ് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചത്. കഴിഞ്ഞ ദിവസം ആയിരുന്നു ഖത്തര്‍ എയര്‍ലൈനിന്റെ പരസ്യം പുറത്തിറങ്ങിയത്.

നടിമാരായ ദിഷ പടാനി, നോറ ഫത്തേഹി എന്നിവരും പരസ്യത്തില്‍ ഉണ്ട്. എന്നാല്‍ ഒരുഭാഗത്ത് ഗ്ലോബിലെ ഇന്ത്യന്‍ ഭൂപടത്തിലൂടെ അക്ഷയ് നടക്കുന്നുണ്ട്. ഇതാണ് സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇടയാക്കിയത്. ‘ഭാരതത്തിനോട് കുറച്ചെങ്കിലും ബഹുമാനം കാണിക്കൂ’ എന്ന തരത്തിലാണ് ട്വിറ്റര്‍ ഉള്‍പ്പെടയുള്ള മറ്റ് സോഷ്യല്‍ മീഡിയകളിലും വീഡിയോ പ്രചരിക്കുന്നത്. അതോടൊപ്പം ‘കാനഡക്കാരന്‍ ആയതിനാലാണ് മാപ്പില്‍ ചവിട്ടിയത്’ എന്നും വിമര്‍ശനമുണ്ട്.

വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കശ്മീര്‍ ഫയല്‍സിനെ വിമര്‍ശിച്ച് നടന്‍ പ്രകാശ് രാജ് രംഗത്ത്. മാതൃഭൂമി അന്താരാഷ്ട്ര അക്ഷരോത്സവത്തില്‍ സംസാരിക്കുമ്‌ബോഴായിരുന്നു പ്രകാശ് രാജിന്റെ വാക്കുകള്‍.

കശ്മീര്‍ ഫയല്‍സ് എന്ന ചിത്രം അസംബന്ധ സിനിമയാണെന്നും, ഓസ്‌കാര്‍ പോയിട്ട് ഭാസ്‌കര്‍ പോലും അതിനു കിട്ടില്ലെന്ന് അദ്ദേഹം പരിഹസിച്ചു. സിനിമ ഓസ്‌കാറിന് വേണ്ടി അയച്ചതുമായി ബന്ധപ്പെട്ടായിരുന്നു താരത്തിന്റെ പരാമര്‍ശം. ബാന്‍ ചെയ്യണമെന്ന് പറഞ്ഞ പത്താന്‍ ആകട്ടെ 700 കോടി രൂപയിലേറെയാണ് കളക്ഷന്‍ നേടിയതെന്നും പ്രകാശ് രാജ് പറഞ്ഞു.

‘കശ്മീര്‍ ഫയല്‍സ് ഒരു പ്രൊപ്പഗാണ്ട ചിത്രമാണ്. അസംബന്ധവും നാണക്കേടുമാണ് ആ ചിത്രം. ഓസ്‌കാര്‍ അല്ല ഭാസ്‌കര്‍ പോലും ആ സിനിമക്ക് കിട്ടില്ല. അന്താരാഷ്ട്ര ജൂറി അംഗങ്ങള്‍ പോലും ചിത്രത്തെ വിമര്‍ശിച്ചിരുന്നു. സ്വന്തം രാജ്യത്തെ സ്‌നേഹിക്കുന്നു എന്ന് ഓരോരുത്തരും തെളിയിക്കേണ്ടി വരുന്നതിന്റെ ആവശ്യമെന്താണ്. നിങ്ങളുടെ അമ്മ ആരാണെന്ന് എല്ലാ ദിവസവും തെളിയിക്കേണ്ടി വരുന്നുണ്ടോ?. ബാന്‍ ചെയ്യണമെന്നാവശ്യപ്പെട്ട് പ്രതിഷേധിച്ച ബോളിവുഡ് ചിത്രം ‘പത്താന്‍’ 700 കോടിയിലേറെ രൂപയാണ് കളക്ഷന്‍ നേടിയത്. മലയാളത്തിലെ പല ചിത്രങ്ങളും ഇപ്പോള്‍ ഡബ്ബിംഗ് പോലുമില്ലാതെ ഒ.ടി.ടി. പ്ലാറ്റ് ഫോമുകളില്‍ പ്രചരിപ്പിക്കുന്നുണ്ട്. ഒ.ടി.ടി. പ്ലാറ്റ് ഫോമില്‍ കാണേണ്ടവര്‍ അത്തരത്തില്‍ സിനിമ കാണട്ടെ’-പ്രകാശ് രാജ് പറഞ്ഞു.