2255 വിട്ടൊരു കളിയില്ല! പുത്തന്‍ കാരവാനുമായി ലാലേട്ടന്‍

പുതിയ കാരവാന്‍ സ്വന്തമാക്കി നടന്‍ മോഹന്‍ലാല്‍. തന്റെ ഇഷ്ട നമ്ബറായ 2255 തന്നെയാണ് ഈ വാഹനത്തിനും സ്വന്തമാക്കിയിട്ടുള്ളത്.

ബ്രൗണ്‍ നിറത്തിലുള്ള കാരവാന്‍ വാഹന പ്രേമികളുടെ മനംകവരുകയാണ്. ഓജസ് ഓട്ടോമൊബൈല്‍സാണ് ഭാരത് ബെന്‍സിന്റെ 1017 ബസിനെ ആഡംബര കാരവാനായി രൂപപ്പെടുത്തിയിരിക്കുന്നത്. പലവിധ സൗകര്യങ്ങളോടെയാണ് കാരവാന്‍ തയ്യാറാക്കിയിരിക്കുന്നത്. താരത്തിന്റെ വാഹനമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധകവരുന്നത്.