Entertainment (Page 208)

റെക്കാലമായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യുന്ന ആ വാര്‍ത്ത സത്യമെന്ന് ഔദ്യോഗിക പ്രഖ്യാപനം. വിവാഹ ബന്ധം വേര്‍പ്പെടുത്തുന്നുവെന്ന് തെന്നിന്ത്യന്‍ താരദമ്പതികളായ സാമന്തയും നാഗചൈതന്യയും ഔദ്യോഗികമായി പ്രഖ്യാപിച്ചു.

ദിവസങ്ങളായി ഇരുവരും വിവാഹ മോചിതരാകുന്നുവെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി നടക്കുന്നുണ്ടായിരുന്നു. എന്നാല്‍, ഈ അഭ്യൂഹങ്ങളോട് ഇരുവരും പ്രതികരിച്ചിരുന്നുമില്ല.

ഇപ്പോഴിതാ, സോഷ്യല്‍ മീഡിയ വഴി തന്നെയാണ് ഇരുവരും തങ്ങള്‍ വിവാഹ ബന്ധം വേര്‍പെടുത്തുന്നുവെന്ന് പ്രേക്ഷകരെ അറിയിച്ചത്.

‘ഒരുപാട് ആലോചിച്ചും ചിന്തിച്ചും ചായും ഞാനും ഭാര്യയും ഭര്‍ത്താവും എന്ന ബന്ധം അവസാനിപ്പിച്ച് ഞങ്ങളുടെ വഴി പിന്തുടരാന്‍ തീരുമാനിച്ചിരിക്കുകയാണ്. ഒരു പതിറ്റാണ്ടിലേറെ ഞങ്ങള്‍ സൗഹൃദത്തിലായിരുന്നു, ഞങ്ങളുടെ ബന്ധത്തിന്റെ അടിസ്ഥാനവും അതുതന്നെയായിരുന്നു, ആ സ്പെഷ്യല്‍ ബോണ്ട് തുടര്‍ന്നും ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു’, സാമന്ത കുറിച്ചു.

കഠിനമായ ഈ സമയത്ത് പിന്തുണ വേണമെന്നും സ്വകാര്യത മാനിക്കണമെന്നും താരങ്ങള്‍ അഭ്യര്‍ഥിക്കുന്നുണ്ട്.

കോട്ടയം: പാലാ സെന്റ് തോമസ് കോളേജില്‍ പ്രണയപ്പകയുടെ ഇരയായ നിതിന മോളുടെ മരണത്തില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90ശതമാനം പുരുഷന്മാരുടെയും ധാരണയെന്ന് ഹരീഷ് പറയുന്നു. പെണ്‍കുട്ടികളെ നിര്‍ബന്ധമായും ചെറുപ്പം മുതല്‍ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കണമെന്ന് ഹരീഷ് തന്റെ ഫേസ്ബുക്കില്‍ കുറിച്ചു.

പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണെന്നും, പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കണമെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം;

നിങ്ങള്‍ക്ക് പെണ്‍കുട്ടികളാണെങ്കില്‍ നിര്‍ബന്ധമായും അവളെ ചെറുപ്പത്തിലെ കായികാഭ്യാസങ്ങള്‍ പഠിപ്പിക്കുക…കരാട്ടെ,കളരി അങ്ങിനെയുള്ള സ്വയം പ്രതിരോധമാര്‍ഗ്ഗങ്ങള്‍..പെണ്ണ് എന്ന ജീവി ഒരു സ്വകാര്യ സ്വത്താണെന്നാണ് 90% മുരാച്ചി പുരുഷന്‍മാരുടെയും ധാരണ…അതുകൊണ്ടുതന്നെ ഇവറ്റകളുമായുള്ള പ്രണയവും കല്യാണവും ഒക്കെ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏത് നിമിഷവും ആക്രമിക്കപ്പെടാന്‍ സാധ്യതയുള്ള ഇടങ്ങളാണ് …ഇത്തരം വൈകാരിക ജന്‍മികളെ കീഴ്പ്പെടുത്താന്‍ പുതിയ കാലത്തിന്റെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുക…പുതിയ ജീവിതം കെട്ടിപടുക്കുക..

ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ മകന്‍ ഇബ്രാഹീമും ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നു. സെയ്ഫ് അലിഖാന്‍ തന്നെയാണ് മകന്റെ ബോളിവുഡ് പ്രവേശനം അറിയിച്ചത്. സംവിധായകന്‍ കരണ്‍ ജോഹറിന്റെ സഹായിയായാണ് ഇബ്രാഹീം ബോളിവുഡിലേക്കുള്ള തന്റെ ആദ്യ സാന്നിധ്യം അറിയിക്കുന്നത്.

സിനിമയുടെ പേരും മറ്റു വിവരങ്ങളും പുറത്തുവിട്ടിട്ടില്ല. പ്രമുഖ ടിവി അവതാരകായ സിദ്ധാര്‍ഥ് കണ്ണന്റെ യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് മകന്റെ ബോളിവുഡ് പ്രവേശനത്തെക്കുറിച്ചുള്ള സെയ്ഫ് അലി ഖാന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

അവരെല്ലാം വ്യത്യസ്തരാണ്. വ്യത്യസ്ത ആശയങ്ങളും സ്വപ്നങ്ങളും ഉള്ളവര്‍. ഇബ്രാഹീം, കരണ്‍ ജോഹര്‍ സിനിമയില്‍ സംവിധാന സഹായിയായി എത്തുന്നതാണ് പുതിയ വാര്‍ത്ത. സാറ മുതിര്‍ന്ന കുട്ടിയായെന്നും സെയ്ഫ് അലി ഖാന്‍ പറഞ്ഞു.

മക്കള്‍ക്ക് നല്‍കിയ ഉപദേശം എന്ത് എന്ന ചോദ്യത്തിന് സെയ്ഫ് അലിഖാന്റെ മറുപടി ഇങ്ങനെയായിരുന്നു;

നിങ്ങള്‍ക്ക് ചുറ്റും ധാരാളം ആളുകളുണ്ട്. വലിയ താരങ്ങളും മികച്ച അഭിനേതാക്കളും ഉണ്ട്. എല്ലാവരില്‍ നിന്നും കാര്യങ്ങള്‍ പഠിക്കുക. നല്ല കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കുക. തെറ്റുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ജീവിക്കുന്ന കാലഘട്ടത്തില്‍ ലോകത്തിന് എന്ത് സംഭാവന നല്‍കി എന്നതിലാണ് കാര്യം. നമ്മള്‍ വിനോദമേഖല തിരഞ്ഞെടുത്തു. ചെയ്യുന്ന കാര്യം എന്റര്‍ടൈനിങ് ആണെന്ന് ഉറപ്പാക്കുകയെന്ന് സെയ്ഫ് പറഞ്ഞു.

സെയ്ഫ് അലി ഖാന്റെ മകള്‍ സാറ അലി ഖാന്‍ നേരത്തെ തന്നെ സിനിമയിലുണ്ട്. 2018 ല്‍ സുഷാന്ത് രജ്പുത് നായകനായി അഭിനയിച്ച ‘കേദര്‍നാഥ്’ എന്ന ചിത്രത്തിലാണ് സാറയുടെ അരങ്ങേറ്റം. സാറയും ഇബ്രാഹീമും സെയിഫിന്റെ ആദ്യ ഭാര്യ അമൃത സിങ്ങിലെ മക്കളാണ്. കരീന കപൂറില്‍ തൈമൂര്‍, ജഹാംഗീര്‍ അലി ഖാന്‍ എന്നിങ്ങനെ രണ്ട് മക്കളുണ്ട്.

യലിന്‍ മാന്ത്രികന്‍ ബാലഭാസ്‌കര്‍ വിട പറഞ്ഞിട്ട് ഇന്ന് മൂന്ന് വര്‍ഷം തികയുന്നു. 2018 സെപ്റ്റംബര്‍ 25 ന് പുലര്‍ച്ചെ 4.30ഓടെയാണ് പള്ളിപ്പുറം ജംഗ്ഷന് സമീപം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. തൃശ്ശൂരില്‍ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാല സംഭവ സ്ഥലത്ത് വച്ച് തന്നെ മരണപ്പെട്ടിരുന്നു. ഒരാഴ്ചക്ക് ശേഷം ബാലഭാസ്‌കറും വിടപറഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി കഷ്ടിച്ചാണ് രക്ഷപ്പെട്ടത്. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനും സാരമായി പരിക്കേറ്റിരുന്നു.

വിവാഹിതരായി 16 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ബാലഭാസ്‌കറിനും ലക്ഷ്മിക്കും മകള്‍ പിറന്നത്. മകള്‍ തേജസ്വിനിയുടെ പേരിലുളള വഴിപാടിനായി തൃശ്ശൂരിലെ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങുമ്പോഴായിരുന്നു അപകടം.

എന്നാല്‍, അപകടസമയത്ത് വാഹനമോടിച്ചത് ആരെന്ന സംശയമാണ് അപകടത്തിലെ ദുരൂഹത ഉയര്‍ത്തിയത്. വാഹനമോടിച്ചത് ബാലഭാസ്‌കറായിരുന്നുവെന്ന് അര്‍ജുനും, അല്ല അര്‍ജുനാണെന്ന് ലക്ഷ്മിയും മൊഴി നല്‍കിയതോടെ ബന്ധുക്കള്‍ അന്വേഷണം ആവശ്യപ്പെട്ടു.

ക്രൈംബ്രാഞ്ച് അന്വേഷണത്തിനിടെ ബാലഭാസ്‌കറിന്റെ അടുത്ത സുഹൃത്തുക്കള്‍ സ്വര്‍ണ കടത്തുകേസില്‍ പ്രതികളായി. ഇതോടെ പണം തട്ടിയടുക്കാന്‍ ബാലഭാസ്‌കറിനെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്ന ബന്ധുക്കളുടെ ആരോപണത്തിന് മൂര്‍ച്ചയേറി. ശാസ്ത്രീയ പരിശോധനക്കൊടുവില്‍ അര്‍ജുന്റെ മൊഴി കളവാണെന്ന് കണ്ടെത്തി.

അര്‍ജുനാണ് വാഹനമോടിച്ചതെങ്കിലും ആസൂത്രിതമായ അപകടമല്ലെന്നാണ് ക്രൈം ബ്രാഞ്ചിന്റെ നിഗമനം. ക്രൈംബ്രാഞ്ചിന് പിന്നാലെ സിബിഐയും കേസ് അന്വേഷിച്ചെങ്കിലും അപകടമരണം തന്നെയാണെന്ന കണ്ടെത്തലിലാണ് അവരും എത്തിയിരിക്കുന്നത്. കഴിഞ്ഞ ദിവസം ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് സിബിഐ കോടതിയില്‍ നല്‍കുകയും ചെയ്തു.

കാല്‍നൂറ്റാണ്ടോളം സംഗീത രംഗത്ത് സജീവമായിരുന്ന കലാകാരനാണ് ബാലഭാസ്‌കര്‍. മംഗല്യ പല്ലക്ക്, പാഞ്ചജന്യം, പാട്ടിന്റെ പാലാഴി, മോക്ഷം, കണ്ണാടിക്കടവത്ത് എന്നീ സിനിമകള്‍ക്ക് സംഗീതം നല്‍കിയിട്ടുണ്ട്. നിരവധി സംഗീത ആല്‍ബങ്ങള്‍ക്കും സംഗീതം നല്‍കിയിട്ടുണ്ട്. നിനക്കായ്, ആദ്യമായ് എന്നിവ പ്രശസ്ത സംഗീത ആല്‍ബങ്ങളാണ്.

ഫ്യൂഷന്‍ മ്യൂസിക് മലയാളികള്‍ക്ക് പരിചയപ്പെടുത്തുന്നത് ബാലഭാസ്‌കറാണ്. നിരവധി പ്രശസ്തര്‍ക്കൊപ്പം ഫ്യൂഷന്‍ മ്യൂസിക് അവതരിപ്പിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ബാലഭാസ്‌കറിന് ലഭിച്ചിട്ടുണ്ട്. സ്റ്റേജ് ഷോകള്‍ ആയിരുന്നു ബാലഭാസ്‌കറിനെ കൂടുതല്‍ ജനപ്രിയനാക്കിയത്.

ബാലു വയലിനില്‍ തീര്‍ക്കുന്ന മാന്ത്രികത ആസ്വാദകര്‍ വിസ്മയത്തോടെയാണ് എന്നും നോക്കിയിരുന്നത്. ഉയര്‍ച്ചയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ വിധി തട്ടിയെടുത്ത ബാലുവിന്റെ ജീവിതം ഇന്നും ചലച്ചിത്രലോകത്തിന് നികത്താനാകാത്ത നഷ്ടമായി ബാക്കി നില്‍ക്കുകയാണ്.

ലഖ്നൗ: ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ സന്ദര്‍ശിച്ച് ബോളിവുഡ് നടി കങ്കണാ റണാവത്ത്. ലഖ്നൗവിലെ മുഖ്യമന്ത്രിയുടെ വസതിയില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച. ഉത്തര്‍പ്രദേശില്‍ നടക്കുന്ന വികസന പ്രവര്‍ത്തനങ്ങളില്‍ നന്ദിയറിയിക്കാനാണ് കങ്കണ യോഗി ആദിത്യനാഥിനെ കണ്ടതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

മാത്രമല്ല, സംസ്ഥാനത്തെ വണ്‍ ഡിസ്ട്രിക്റ്റ് വണ്‍ പ്രൊഡക്റ്റ് (ഒഡിഒപി) പദ്ധതിയുടെ ബ്രാന്‍ഡ് അംബാസഡറായും താരത്തെ പ്രഖ്യാപിച്ചു. സന്ദര്‍ശനത്തിന്റെ വീഡിയോയും പുറത്തുവിട്ടു.

കങ്കണയെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അയോധ്യയിലേക്ക് ക്ഷണിച്ചിട്ടുണ്ട്. ശ്രീരാമന്റെ അനുഗ്രഹം തേടാനും നിര്‍ദേശിച്ചു. എല്ലാ ആശംസകളും നേരുന്നുവെന്ന് കങ്കണ മറുപടി നല്‍കി.

അതേസമയം, തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം അടിസ്ഥാനമാക്കിയുള്ള കങ്കണയുടെ തലൈവി എന്ന ചിത്രം ഒടിടി പ്ലാറ്റ്‌ഫോമുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്.

പൃഥ്വിരാജ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ബ്രോ ഡാഡി ഒടിടി റിലീസിന് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധപിടിച്ചു പറ്റിയ ചിത്രമാണ് ബ്രോഡാഡി.

വമ്പന്‍ താരനിരയുള്ള ചിത്രത്തില്‍ മീന ആണ് നായിക. ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ചിത്രം ഡയറക്റ്റ് ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ചിത്രം ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറില്‍ റിലീസ് ചെയ്യുമെന്നും റിപ്പോര്‍ട്ട് ഉണ്ട്.

മോഹന്‍ലാലിന് പുറമെ പൃഥ്വിരാജ്, മീന, കല്യാണി പ്രിയദര്‍ശന്‍, ലാലു അലക്‌സ്, മുരളി ഗോപി, കനിഹ, സൗബിന്‍ ഷാഹിര്‍ തുടങ്ങിയ വമ്പന്‍ താരനിരയുമായാണ് ചിത്രത്തില്‍ ഉള്ളത്. ചിത്രം നിര്‍മിക്കുന്നത് ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ്.

തിരുവനന്തപുരം: ടി കെ രാജീവ് കുമാറിന്റെ സംവിധാനത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായെത്തുന്ന ഹോളിവുഡ് സിനിമയുടെ ചര്‍ച്ചകള്‍ പുരോഗമിക്കുന്നു. താന്‍ അയച്ചു കൊടുത്ത സ്റ്റോറിലൈന്‍ രസകരമാണെന്ന് മമ്മൂട്ടി പറഞ്ഞതായി ടി കെ രാജീവ് കുമാര്‍ ഒരു പ്രമുഖ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ഇന്ന് ലോകത്ത് ഇന്ത്യയൊഴികെ എല്ലായിടത്തുമുള്ള കാതലായ ഒരു വിഷയത്തെക്കുറിച്ചുള്ള സിനിമയാണിതെന്നും ഒരു ഇംഗ്ലീഷ് പശ്ചാത്തലത്തില്‍ മാത്രമേ ആ ചിത്രം ചെയ്യാന്‍ സാധിക്കുകയുള്ളൂവെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി.

ഒരു ജര്‍മന്‍ യാത്രക്കിടയില്‍ വച്ചാണ് സിനിമയ്ക്കുള്ള സബ്ജക്ട് കിട്ടിയതെന്നും അന്ന് അവിടെ താമസിക്കുമ്പോള്‍ നടന്ന ഒരു യഥാര്‍ത്ഥ സംഭവമായിരുന്നു ആ കഥയുടെ പ്രചോദനമെന്നും രാജീവ് കുമാര്‍ വ്യക്തമാക്കി. മാഹി പോലൊരു സ്ഥലത്ത് നിന്ന് വിദേശത്തേക്കു പോയി അവിടെ സ്ഥിരം താമസമാക്കിയ ഒരു കഥാപാത്രമാണ് മമ്മൂട്ടിക്ക് ഈ ചിത്രത്തില്‍.

‘മമ്മൂട്ടി സാറിനോടോ എന്റെ അടുത്ത സുഹൃത്തായ മോഹന്‍ലാല്‍ സാറിനോടോ ഒരു കഥ പറയുമ്പോള്‍ അവര്‍ ഇതുവരെ ചെയ്യാത്ത കഥയോ കഥാപാത്രമോ ആയിരിക്കണം. അവരെപോലെയുള്ള നടന്മാരെ വച്ച് എന്തെങ്കിലുമൊരു സിനിമ ചെയ്യാന്‍ പറ്റില്ലല്ലോ, എന്ന് രാജീവ് കുമാര്‍ പറഞ്ഞു.

ചിത്രത്തിലെ നായിക ഒരു ഹോളിവുഡ് അഭിനേത്രിയായിരിക്കുമെന്നും, തന്നെ സംബന്ധിച്ച് വളരെ കൊതിപ്പിക്കുന്ന ഒരു പ്രൊജക്ടാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണം വാഹനാപകടം തന്നെയെന്ന് വീണ്ടും ആവര്‍ത്തിച്ച് സിബിഐ. മാതാപിതാക്കള്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും പരിശോധിച്ച ശേഷമാണ് മരണത്തില്‍ ദുരൂഹതയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് സിബിഐ കോടതിയെ അറിയിച്ചു.

സിബിഐ അന്വേഷണ റിപ്പോര്‍ട്ട് തള്ളമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം സിജെഎം കോടതിയില്‍ ബാലഭാസ്‌കറിന്റെ മാതാപിതാക്കള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സിബിഐയുടെ മറുപടി. മരണത്തില്‍ അട്ടിമറിയൊന്നും ഇല്ലെന്ന് സിബിഐ റിപ്പോര്‍ട്ട് നല്‍കി. സാക്ഷിയായി എത്തിയ കലാഭവന്‍ സോബിക്ക് കേസില്‍ ഇടപെടാന്‍ നിയമപരമായ അധികാരം ഇല്ലെന്നും സിബിഐ കോടതിയില്‍ നിലപാെടെടുത്തു.

മരണത്തില്‍ അട്ടിമറിയില്ലെന്നും അപകട മരണമാണെന്നുമായിരുന്നു സിബിഐ റിപ്പോര്‍ട്ട്. ഡ്രൈവര്‍ അര്‍ജ്ജുന്‍ അശ്രദ്ധമായി അമിത വേഗത്തില്‍ വാഹനമോടിച്ചതാണ് അപകടകാരണമെന്നായിരുന്നു കണ്ടെത്തല്‍. കേസില്‍ കള്ള തെളിവുകള്‍ നല്‍കിയതിന് സാക്ഷിയായ കലാഭവന്‍ സോബിക്കെതിരെയും സിബിഐ കേസെടുത്തിരുന്നു.

2018 സെപ്റ്റംബര്‍ 25ന് തൃശ്ശൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെയാണ് കഴക്കൂട്ടത്തിനു സമീപം പള്ളിപ്പുറത്ത് വച്ച് വാഹനാപകടം ഉണ്ടായത്. ബാലഭാസ്‌കറും മകള്‍ തേജസ്വിനിയും അപകടത്തില്‍ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന ബാലുവിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജുനും പരുക്കുകളോടെ രക്ഷപ്പെടുകയായിരുന്നു.

p srikumar

കുവൈറ്റിലെ പ്രമുഖ സാമൂഹിക സാംസ്‌കാരിക സംഘടനയായ സേവാദര്‍ശന്റെ ”കര്‍മ്മയോഗി പുരസ്‌കാരം” എഴുത്തുകാരനും ജന്മഭൂമി ന്യൂസ് എഡിറ്ററുമായ പി.ശ്രീകുമാറിന് ലഭിച്ചു. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് അവാര്‍ഡ്. ജനുവരി 21 ന് നടക്കുന്ന സേവാമൃതം പരിപാടിയില്‍ പുരസ്‌കാരം സമര്‍പ്പിക്കുമെന്ന് സേവാദര്‍ശന്‍ പ്രസിഡന്റ് പ്രവീണ്‍ വാസുദേവ് അറിയിച്ചു. കവി എസ് രമേശന്‍ നായര്‍ക്കായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌ക്കാരം

കോട്ടയം പുതുപ്പള്ളി സ്വദേശിയായ പി ശ്രീകുമാര്‍ മൂന്നു പതിറ്റാണ്ടിലേറെയായി മാധ്യമ പ്രവര്‍ത്തന രംഗത്ത് സജീവമാണ്.യുനിസെഫ്, കേരള മീഡിയ അക്കാദമി എന്നിവയുടെ ഫെലോഷിപ്പുകള്‍ ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട്.

‘അമേരിക്ക കാഴ്ചയ്ക്കപുറം’ ‘അമേരിക്കയിലും തരംഗമായി മോദി’, ‘മോദിയുടെ മനസ്സിലുള്ളത്’ ‘പി ടി ഉഷ മുതല്‍ പി പരമേശ്വരന്‍ വരെ’, ‘പ്രസ് ഗാലറി കണ്ട സഭ’, ‘മോഹന്‍ലാലും കൂട്ടുകാരും’, ‘അയോധ്യ മുതല്‍ രാമേശ്വരം വരെ’ എന്നീ പുസ്തകങ്ങളുടെ രചയിതാവാണ്.

പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും പ്രധാന വേഷത്തിലെത്തി മലയാളത്തില്‍ സുപ്പര്‍ഹിറ്റായ ഡ്രൈവിങ് ലൈസന്‍സ് ബോളിവുഡിലേക്ക്. ചിത്രത്തിന്റെ റീമേക്കിങ് പ്രഖ്യാപിച്ചു.

ബോളിവുഡിലെ സൂപ്പര്‍താരം അക്ഷയ്കുമാറും ഇമ്രാന്‍ ഹാഷ്മിയുമാണ് ഡ്രൈവിങ് ലൈസന്‍സിന്റെ ഹിന്ദി റീമേക്കില്‍ പ്രധാന വേഷത്തിലെത്തുന്നത്.

പൃഥ്വിരാജിന്റെ വേഷമാണ് അക്ഷയ് കുമാര്‍ കൈകാര്യം ചെയ്യുക. സുരാജ് വെഞ്ഞാറമൂടിന്റെ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ കഥാപാത്രത്തിലാകും ഇമ്രാന്‍ ഹാഷ്മി എത്തുക.

ആദ്യമായാണ് ഇരു താരങ്ങളും സിനിമയില്‍ ഒന്നിക്കുന്നത്. രാജ് മേഹ്ത സംവിധാനം ചെയ്യുന്ന ചിത്രം ധര്‍മ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കരണ്‍ ജോഹര്‍ നിര്‍മിക്കുന്നു.

സച്ചി തിരക്കഥ എഴുതിയ ചിത്രം മലയാളത്തില്‍ സംവിധാനം ചെയ്തത് ജീന്‍ പോള്‍ ലാല്‍ ആയിരുന്നു. മിയ, ദീപ്തി സതി, സൈജു കുറുപ്പ്, മേജര്‍ രവി എന്നിവരും ചിത്രത്തില്‍ പ്രധാനവേഷങ്ങള്‍ ചെയ്തിരുന്നു.

പൃഥ്വിരാജിനേയും ബിജു മേനോനേയും പ്രധാന കഥാപാത്രങ്ങളാക്കി സച്ചി ഒരുക്കിയ അയ്യപ്പനും കോശിയും, അന്ന ബെന്നിന്റെ ഹെലന്‍ എന്നിവയും ബോളിവുഡ് റീമേക്ക് പ്രഖ്യാപിച്ചിട്ടുണ്ട്.