Entertainment (Page 203)

ഏഴ് വര്‍ഷത്തെ ഇടവേളയ്ക്കുശേഷം മലയാളികളുടെ ലേഡി ആക്ഷന്‍ സ്റ്റാര്‍ വാണി വിശ്വനാഥ് സിനിമയിലേക്ക് തിരിച്ചെത്തുന്നു. 2014ല്‍ പുറത്തിറങ്ങിയ ‘മാന്നാര്‍ മത്തായി സ്പീക്കിംഗ് 2’ എന്ന ചിത്രത്തില്‍ അതിഥിവേഷത്തില്‍ അഭിനിച്ച ശേഷം താരം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു. വാണി വിശ്വനാഥ് നായികയായി എത്തുന്ന സിനിമയില്‍ നായകന്‍ ഭര്‍ത്താവ് ബാബുരാജാണ്.

‘ദ് ക്രിമിനല്‍ ലോയര്‍’ എന്ന പേരിട്ടിരിക്കുന്ന സിനിമ ക്രൈം ത്രില്ലറാണ്.
നവാഗതനായ ജിതിന്‍ ജിത്തുവാണ് സിനിമയുടെ സംവിധായകന്‍. ചിത്രത്തിന്റെ ടൈറ്റില്‍ ലോഞ്ച് തിരുവനന്തപുരത്ത് നടന്നു.

പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വീണ്ടും ഒരു നല്ല കഥാപാത്രവുമായി എത്താന്‍ കഴിഞ്ഞതില്‍
സന്തോഷമുണ്ടെന്ന് വാണി വിശ്വനാഥ് പറഞ്ഞു. സ്വന്തം കാര്യങ്ങള്‍ക്ക് വേണ്ടി ഞാന്‍ സിനിമ മാറ്റിവച്ചതാണ്. ത്രില്ലര്‍, ക്രൈം പടങ്ങളുടെ വലിയൊരു ആരാധികയാണ് ഞാന്‍. ഈ സിനിമയുടെ ത്രെഡ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു- വാണി വിശ്വനാഥ് പറഞ്ഞു.

ചിത്രത്തിന്റെ ഒരുക്കിയത് ഉമേഷ് എസ് മോഹന്‍ ആണ്. തേര്‍ഡ് ഐ മീഡിയ മേക്കേഴ്‌സിന്റെ ബാനറിലാണ് സിനിമ നിര്‍മ്മിക്കപ്പെടുന്നത്.

മോഹന്‍ലാലിനെ കേന്ദ്രകഥാപാത്രമാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ചിത്രമാണ് മരക്കാര്‍ അറബിക്കടലിന്റെ സിംഹം. ഈ ചിത്രത്തിന് ഇന്ത്യയിലെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.അഞ്ചു ഭാഷകളില്‍ ആണ് ചിത്രം ഒരുക്കിയിരിക്കുന്നത്.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മ്മിച്ചത്.

ഇപ്പോള്‍ മരക്കാര്‍ തീയേറ്ററില്‍ തന്നെ റിലീസ് ചെയ്യുമെന്ന് ഉറപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് തീയേറ്റര്‍ അസോസിയേഷനിലെ പ്രമുഖനായ ലിബര്‍ട്ടി ബഷീര്‍. കാരണം അത്ര വലിയ തുകയാണ് നിര്‍മ്മാതാവിന് തീയേറ്ററുകള്‍ ചിത്രം ലഭിക്കാനായി നല്‍കിയത്. ഏകദേശം നാല്‍പ്പതു കോടിയോളം രൂപയാണ് കേരളത്തിലെ തീയേറ്ററുകള്‍ നിര്‍മ്മാതാവിന് നല്‍കിയിരിക്കുന്നതെന്ന് ബഷീര്‍ വ്യക്തമാക്കി.

മലയാളത്തില്‍ നാല്‍പ്പതു കോടിക്ക് മുകളില്‍ ആഗോള ഗ്രോസ് നേടിയത് ചുരുക്കം ചില ചിത്രങ്ങളാണ്. അതില്‍ മിക്കതും മോഹന്‍ലാല്‍ നായകനായ ചിത്രങ്ങളാണ്.ഇത്രയും വലിയ തുക അഡ്വാന്‍സായി നല്‍കിയതിനാല്‍ ചിത്രം ഒടിടി റിലീസ് ആകില്ലെന്നാണ് ലിബര്‍ട്ടി ബഷീര്‍ പറയുന്നത്. മരക്കാര്‍ ലഭിക്കാനായി പത്തും ഇരുപതും മുപ്പതും ലക്ഷം രൂപ വീതമാണ് കേരളത്തിലെ 250 ഓളം സ്‌ക്രീനുകള്‍ ്അഡ്വാന്‍സ് നല്‍കി യിരിക്കുന്നത്.

ചെന്നൈ: കോവിഡ് വാക്സിന് തമിഴ് നടന്‍ വിവേകിന്റെ മരണവുമായി ബന്ധമില്ലെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ വകുപ്പ് വ്യക്തമാക്കി. വിവേകിന്റെ മരണത്തെ ചുറ്റിപ്പറ്റി നിരവധി ദുരൂഹതകളായിരുന്നു ഉയര്‍ന്ന് വന്നത്. ഇതോടെ ദുരൂഹതകള്‍ക്ക് വിരാമമായി. നടന്‍ വാക്‌സിന്‍ സ്വീകരിച്ച് രണ്ടു ദിവസം കഴിഞ്ഞപ്പോഴാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തൊട്ട് പിന്നാലെ മരണകാരണം വാക്സിനെടുത്തതാണെന്ന തരത്തില്‍ ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു.

കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിലെ ഇമ്യൂണൈസേഷന്‍ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ അദേഹത്തിന്റെ മരണ കാരണം ഹൃദയാഘാതമാണെന്ന് വ്യക്തമായി. വാക്സിനുമായി നടന്റെ മരണത്തിന് യാതൊരു ബന്ധവുമില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. വാക്സിനുകള്‍ സുരക്ഷിതമാണെന്നും, വാക്സിനെടുക്കുന്നതില്‍ ആശങ്ക വേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു.

ദേശീയ മനുഷ്യാവകാശ കമ്മീഷന് വിഴുപുരം സ്വദേശിയായ ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ നല്‍കിയ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്. പൊതുജനങ്ങളുടെ ആശങ്ക ഇല്ലാതാക്കണമെന്ന് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ 2021 ഏപ്രില്‍ 20നാണ് വിവേക് മരണപെടുന്നത്.

തിരുവനന്തപുരം: ഏറെ നാളത്തെ അടച്ചിടലിന് ശേഷം സംസ്ഥാനത്തെ തീയേറ്ററുകളെല്ലാം തിങ്കളാഴ്ച മുതല്‍ തുറക്കും. സംസ്ഥാന സര്‍ക്കാരുമായി തീയേറ്റര്‍ ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. സെക്കന്റ് ഷോകള്‍ക്ക് അടക്കം അനുമതി ലഭിച്ചിട്ടുണ്ട്.

അതേസമയം, വകുപ്പുകളുമായും മുഖ്യമന്ത്രിയുമായും നികുതി ഇളവ് ആവശ്യം ബന്ധപ്പെട്ട് ചര്‍ച്ച ചെയ്യാം എന്ന് മന്ത്രി സജി ചെറിയാന്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. അടച്ചിട്ടിരുന്ന സമയത്തെ വിനോദ നികുതിയില്‍ ഇളവ്, കെഎസ്ഇബിയിലെ ഫിക്സഡ് ഡെപ്പോസിറ്റിലെ ഇളവ് എന്നീ ആവശ്യങ്ങളാണ് തീയേറ്റര്‍ ഉമകള്‍ സര്‍ക്കാരിന് മുന്നില്‍ വച്ചത്.

തിയേറ്റര്‍ തുറക്കുന്ന സാഹചര്യത്തില്‍ ആദ്യ എത്തുന്ന ചിത്രം ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ കുറുപ്പാണ്. നവംബര്‍ 12നാകും സിനിമ റിലീസ് ചെയ്യുക.ചിത്രം ഒടിടി റിലീസ് ചെയ്യാനിരുന്നതാണ്. എന്നാല്‍ തീയേറ്ററുകള്‍ തുറക്കുന്ന സാഹചര്യത്തില്‍ ഒടിടി റിലീസ് വേണ്ടന്ന വെയ്ക്കുകയായിരുന്നു.

ഹൈദരാബാദ്: വ്യക്തിത്വം കളങ്കപ്പെടുത്തുന്ന തരത്തില്‍ വ്യാജപ്രചാരണം നടത്തുന്നവര്‍ക്കെതിരേ നിയമനടപടിയുമായി നടി സാമന്ത. സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലിനും അഭിഭാഷകനായ വെങ്കട് റാവുവിനുമെതിരെയാണ് നടി നടപടി സ്വീകരിക്കാന്‍ ഒരുങ്ങുന്നത്. വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ നടിക്കെതിരെ വിവിധ രീതിയില്‍ വ്യാജപ്രചരണം നടന്നിരുന്നു.

അകിനേനി കുടുംബവുമായി അഭിഭാഷകനായ വെങ്കട് റാവിന് ബന്ധമുണ്ടെന്നാണ് അവകാശപ്പെടുന്നത്. ഇയാള്‍ സാമന്തയ്ക്കെതിരേ വീഡിയോയുമായി രംഗത്ത് വന്നിരുന്നു. നാഗചൈതന്യ നല്ല വ്യക്തിയാണ്. എന്നാല്‍ സാമന്ത അകിനേനി കുടുംബത്തിന് ചേരുന്ന പെണ്‍കുട്ടി അല്ലെന്ന് വെങ്കട് വീഡിയോയില്‍ റാവുപറഞ്ഞിരുന്നു. ഇതിന് പുറമെ താരത്തിനെതിരെ സുമന്‍ ടിവി എന്ന യൂട്യൂബ് ചാനലും സമാനമായ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്. ഇതേസമയം, സമാന്ത ഇരുവര്‍ക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചുവെന്നാണ് അറിയാന്‍ കഴിയുന്നത്.

സാമന്തയും നാഗചൈതന്യയും 2018 ലാണ് വിവാഹിതരായത്. മൂന്ന് വര്‍ഷത്തിന് ശേഷമാണ് ഇരുവരും വേര്‍പിരിയുന്നുവെന്ന് സമൂഹമാധ്യമത്തിലൂടെ പ്രഖ്യാപിച്ചത്.

ദിലീഷ് പോത്തന്റെ ‘ജോജി’ ക്ക് വീണ്ടും അംഗീകാരം. ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കിയ ചിത്രം വലിയ പ്രേക്ഷക പ്രശംസ നേടിയിരുന്നു. വേഗാസ് രാജ്യാന്തര മേളയില്‍ മികച്ച നരേറ്റീവ് ഫീച്ചര്‍ ചിത്രത്തിനുള്ള പുരസ്‌കാരമാണ് ചിത്രത്തിന് ലഭിച്ചത്. നടന്‍ ഫഹദ് ഫാസില്‍ സമൂഹമാധ്യമത്തിലൂടെ ഈ വാര്‍ത്ത പങ്ക് വെയ്ക്കുകയായിരുന്നു.

നേരത്തെ സ്വീഡിഷ് അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച ഫീച്ചര്‍ ഫിലിമിനുള്ള അവാര്‍ഡും ചിത്രത്തിന് ലഭിച്ചിരുന്നു.

ആമസോണ്‍ പ്രൈമിലൂടെയാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തിയത്. ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും സമൂഹമാധ്യമത്തില്‍ ശ്രദ്ധ നേടിയിരുന്നു. വില്യം ഷേക്‌സ്പിയറിന്റെ നാടകമായ ‘മാക്ബത്തി’ന്റെ കഥയാണ് ജോജിയുടെ ഇതിവൃത്തം.ശ്യാം പുഷ്‌കരനാണ് രചന നിര്‍വ്വഹിച്ചത്.

മുംബൈ: ആഡംബര കപ്പലിലെ മയക്കുമരുന്ന് കേസിനെ തുടര്‍ന്ന് നടന്‍ ഷാരൂഖ് ഖാന്റെ വീട്ടില്‍ റെയ്ഡ്. പരിശോധന നടത്തുന്നത് നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരാണ്. ഷാരൂഖാന്റെ വീടിന് പുറമെ നടി അനന്യ പാണ്ഡയെയുടെ വീട്ടിലും റെയ്ഡ് നടത്തുന്നുണ്ട്. അനന്യയെ പിന്നീട് ചോദ്യംചെയ്യലിന് വിളിപ്പിച്ചു.

ഏതാനും നിമിഷങ്ങള്‍ക്ക് മുമ്പാണ് ഷാരൂഖ് ഖാന്‍ മകന്‍ ആര്യന്‍ ഖാനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന് തൊട്ട്പിന്നാലെയാണ് ഷാരൂഖ് ഖാന്റെ വസതിയില്‍
ഉദ്യോഗസ്ഥര്‍ റെയ്ഡിന് എത്തിയത്.

അതേസമയം, മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വരാന്‍ ഉണ്ട്. ആര്യന്‍ നടി അനന്യ പാണ്ഡെക്ക് അയച്ച് മെസേജുകളുടെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടില്‍ റെയ്ഡ് നടത്തുന്നത് എന്നാണ് വിവരം.കേസില്‍ നടി നിര്‍ണ്ണായക കണ്ണിയാണെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കുന്നു.

വീണ്ടും തെലുങ്കിലേക്ക് യാത്ര തിരിച്ച് മലയാളത്തിലെ മെഗാസ്റ്റാര്‍ മമ്മൂട്ടി. ഇത്തവണ നായകനായല്ല മറിച്ച് വില്ലാനായിട്ടാണ് താരം അഭിനയിക്കുന്നത്. സുരേന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന ഏജന്റ് എന്ന ചിത്രത്തിലാണ് മമ്മൂട്ടി അഭിനയിക്കാന്‍ പോകുന്നത്. അഖില്‍ അക്കിനെനിയാണ് നായക വേഷത്തില്‍ എത്തുന്നത്.

സിനിമയില്‍ മമ്മൂട്ടി ഒരു മിലിട്ടറി ഓഫീസര്‍ ആയാണ് അഭിനയിക്കുക. ചിത്രത്തിന്റെ ഷൂട്ടിങിനായി മമ്മൂട്ടി ഹംഗറിയിലേക്ക് പുറപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കാശ്മീര്‍, ഡല്‍ഹി, ഹൈദരാബാദ് എന്നിവിടങ്ങളിലും ചിത്രത്തിന്റെ ഷൂട്ടിംങ് ഉണ്ട്.എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ആദ്യം സമീപിച്ചത് മോഹല്‍ലാലിനെയാണ്.എന്നാല്‍ മറ്റ് സിനിമകളുടെ തിരക്ക് കാരണം മോഹന്‍ലാല്‍ പിന്മാറുകയായിരുന്നു. നവാഗതയായ രതീനയുടെ പുഴു, അമല്‍ നീരദ് ഒരുക്കിയ ഭീഷ്മ പര്‍വം എന്നിവയാണ് മമ്മൂട്ടിയുടെ മലയാളത്തില്‍ പൂര്‍ത്തിയാക്കിയ ചിത്രങ്ങള്‍.

തിരുവനന്തപുരം: മോഹന്‍ലാല്‍ ചിത്രങ്ങളായ മരയ്ക്കാറും ആറാട്ടും തീയറ്ററില്‍ റിലീസ് ചെയ്യും. തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ തീരുമാനമായത്. മരയ്ക്കാര്‍ മുന്‍പ് തീയറ്റര്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും മാറ്റുകയായിരുന്നു.

അതേസമയം, സംസ്ഥാനത്തെ സിനിമ തീയറ്ററുകള്‍ തിങ്കളാഴ്ച മുതല്‍ തുറക്കുമെന്ന് തീയറ്റര്‍ ഉടമകള്‍ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ അടച്ച് പൂട്ടിയ മള്‍ട്ടിപ്ലെക്സുകള്‍ അടക്കമുള്ള മുഴുവന്‍ തീയറ്ററുകളും ഈ മാസം 25 ന് തന്നെ തുറക്കും. ഇന്ന് ചേര്‍ന്ന തീയറ്റര്‍ ഉടമകളുടെ യോഗമാണ് തീരുമാനം കൈക്കൊണ്ടത്. ഇതിന് മുന്നോടിയായി ഈ മാസം 22 ന് തീയറ്റര്‍ ഉടമകളും സര്‍ക്കാരുമായി ചര്‍ച്ച നടത്തും.

തീയറ്റര്‍ ജീവനക്കാര്‍ക്കും സിനിമ കാണാന്‍ എത്തുന്ന പ്രേക്ഷകര്‍ക്കും രണ്ട് ഡോസ് വാക്സിന്‍ പൂര്‍ത്തിയായിരിക്കണമെന്ന നിബന്ധന സര്‍ക്കാര്‍ മുന്നോട്ട് വെച്ചിട്ടുണ്ട്. പകുതിപ്പേരെ പ്രവേശിപ്പിച്ചേ ഷോ നടത്താന്‍ പാടുള്ളൂ എന്നും നിബന്ധനയുണ്ട്.

25 മുതല്‍ തീയറ്ററുകള്‍ തുറക്കാന്‍ നേരത്തെ സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. എന്നാല്‍ തിയേറ്റര്‍ തുറക്കണമെങ്കില്‍ നികുതി കുറയ്ക്കുന്നതടക്കമുള്ള ചില ആവശ്യങ്ങള്‍ ഉടമകള്‍ മുന്നോട്ട് വെച്ചിരുന്നു.

വിനോദ നികുതിയില്‍ ഇളവ് നല്‍കണം, തീയറ്റര്‍ പ്രവര്‍ത്തിക്കാത്ത മാസങ്ങളിലെ കെ എസ് ഇ ബി ഫിക്സ്ഡ് ഡെപ്പോസിറ്റ് ഒഴിവാക്കണം, കെട്ടിട നികുതിയില്‍ ഇളവ് വേണം തുടങ്ങിയ ആവശ്യങ്ങളാണ് തീയറ്റര്‍ ഉടമകളുടെ സംഘടനകള്‍ സര്‍ക്കാരിന് മുന്നില്‍ ഉന്നയിച്ചത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് 2020 ലെ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.
അന്ന ബെന്നിനാണ് കപ്പേള എന്ന ചിത്രത്തിലെ പ്രകടനത്തിന് മികച്ച നടിക്കുള്ള അവാര്‍ഡ് ലഭിച്ചത്.അന്നാ ബെന്നിന്റെ അഭിനിയത്തെ കുറിച്ച് ജൂറി പറഞ്ഞതാണ് ഇപ്പോള്‍ വൈറലാകുന്നത്.
നടി സുഹാസിനിയും സംവിധായകന്‍ ഭദ്രനും ഉള്‍പ്പെട്ട ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.
ജീവിതത്തില്‍ നിരവധി വിഷമ സന്ധികളെ അഭിമുഖീകരിക്കേണ്ടി വരുന്ന ഒരു പെണ്‍കുട്ടിയുടെ മനോവ്യാപാരങ്ങളെ സൂക്ഷ്മമായ ശരീര ഭാഷയിലൂടെയും മുഖഭാവങ്ങളിലൂടെയും ആവിഷ്‌കരിച്ചുവെന്നാണ് നടിയെക്കുറിച്ച് ജൂറി പറയുന്നത്.

നടിയ്ക്ക് ഹെലന്‍ എന്ന സിനിമയിലെ പ്രകടനത്തിന് കഴിഞ്ഞ വര്‍ഷം പ്രത്യേക ജൂറി പരാമര്‍ശം നേടിയിരുന്നു.

അന്നാ ബെന്‍ ഇത്തവണ നിമിഷ സജയന്‍, പാര്‍വതി തിരുവോത്ത്, ശോഭന തുടങ്ങിയവരെ പിന്തള്ളിക്കൊണ്ടായിരുന്നു ഈ പുരസ്‌കാരം നേടിയെടുത്തത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് ശോഭനയും ദി ഗ്രെയ്റ്റ് ഇന്ത്യന്‍ കിച്ചന്‍ എന്ന ചിത്രത്തിലെ പ്രകടനത്തിനാണ് നിമിഷയും അന്നയ്‌ക്കൊപ്പം പുരസ്‌ക്കാര മത്സരത്തിന് ഉണ്ടായിരുന്നു.

മുസ്തഫ സംവിധാനം ചെയ്ത സിനിമയില്‍ റോഷന്‍ മാത്യു, ശ്രീനാഥ് ഭാസി, എന്നിവരായിരുന്നു മറ്റ് കഥാപാത്രങ്ങള്‍.